ചങ്ങരംകുളം: നരണിപ്പുഴയിൽ തോണി മുങ്ങി മരിച്ച നരണിപ്പുഴ സ്വദേശികളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിൽ സൂക്ഷിച്ച ആറ് പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെ ആറ് മണിയോടെ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,പൊന്നാനി സിഐ സണ്ണി ചാക്കോ, തിരൂർ തഹസിൽദാർ, ഡിഎംഒ എന്നിവരുടെ നേതൃത്വത്തിൽ ആറു മണിക്ക് ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ എട്ടര മണിയോടെ പൂർത്തിയായി. പിന്നീട് ആറ് ആംബുലൻസുകളിലായി ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വാഹനങ്ങൾ ഒരുമിച്ച് നീങ്ങി. സ്പീക്കർ അടക്കമുള്ളവർ മുൻ നിരയിലുണ്ടായിരുന്നു.നരണിപ്പുഴ കൊളപ്പുള്ളി റോഡിൽ ഒഴിഞ്ഞ സ്ഥലത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ കാണാൻ ആയിരങ്ങൾ നരണിപ്പുഴയിലേക്ക് ഒഴുകിയെത്തി. പൊതു ദർശനത്തിന് ശേഷം വീടുകളിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഈശ്വരമംഗലം പൊതുശ്മശാനത്തിൽ നാല് മണിയോടെ സംസ്കാരം നടക്കും. പൊന്നാനി എംഎൽഎ കൂടിയായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇടപെട്ട് സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ദുരന്തത്തിൽ…
Read MoreCategory: Kannur
പരസ്പരം വെട്ടിയും കുത്തിയും..! മട്ടന്നൂരിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു; സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം
മട്ടന്നൂർ: അയ്യല്ലൂർ സേലം രക്തസാക്ഷി മന്ദിരം വായനശാലയ്ക്കു സമീപം രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഇന്നലെ രാത്രി പത്തൊടെ വായനശാലയ്ക്കു സമീപത്തെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വച്ചായിരുന്നു സംഭവം. സിപിഎം അയ്യല്ലൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവും ചാവശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടറും മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി. ചന്ദ്രന്റെ മകനുമായ കെ.ടി. സുധീർ കുമാർ (50), പാർട്ടി അനുഭാവി കെ.ശ്രീജിത്ത് (42) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ചു സിപിഎമ്മിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും തില്ലങ്കേരി, കൂടാളി, മാലൂർ, കീഴല്ലൂർ പഞ്ചായത്തുകളിലും ഹർത്താൽ ആചരിച്ചു വരികയാണ്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ. ഷെൽട്ടറിൽ നിന്നു വീട്ടിലേക്ക്…
Read Moreഎല്ലാം ശരിയായി! പയഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ചത് രാജീവന് തന്നെ; കേസ് തെളിയിക്കാന്‍ അന്വേഷണസംഘം
ഇരിട്ടി: ഇരിട്ടി പയഞ്ചേരിയില്‍ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഎന്‍എ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇതോടെ കോടതിയില്‍ കേസ് വേഗത്തില്‍ തെളിയിക്കാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരിയായ വയോധിക പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തി തൂങ്ങി മരിച്ചത്. ഈ സംഭവത്തില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജിഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആറളത്തെ മാവിലവിട്ടില് പി.എം. രാജീവനെ (45) അറസ്റ്റ് ചെയ്തിരുന്നു. വയോധികയുടെ സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് ഫോറന്‍സിക് സര്ജന് ഗോപാലകൃഷ്ണ പിള്ള വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവന് അറസ്റ്റിലാകുന്നത്. വയോധികയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശ്രവങ്ങളാണ് പോലീസ് പ്രതിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയത്. ഏറെ വിവാദമായ…
Read More‘കണ്ണവം ഇനി കാമറക്കണ്ണിൽ’..! രാഷ്ട്രീയ സംഘർഷം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കൂത്ത് പറമ്പ് നൂറോളം കാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ
കൂത്തുപറമ്പ്: സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളെയും സിസിടിവി കാമറാ വലയത്തിലാക്കാനുള്ള പദ്ധതിയുമായി കണ്ണവം പോലീസ്. എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലായി നൂറോളം കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിനാണ് പോലീസ് തുടക്കമിട്ടിരിക്കുന്നത്. സ്റ്റേഷൻ പരിധിയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷം കണക്കിലെടുത്താണ് സ്റ്റേഷൻ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും കാമറക്കണ്ണിലാക്കുന്നത്. സംഘർഷ സാധ്യതാ മേഖലകൾക്ക് മുൻഗണന നല്കി വിവിധ പ്രദേശങ്ങളിലായി നൂറോളം കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ഇരുപത് കാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗണുകളായ മാനന്തേരി, ചിറ്റാരിപ്പറമ്പ്, പൂവത്തിൻ കീഴിൽ, കണ്ണവം, ചെറുവാഞ്ചേരി, തൊടീക്കളം, കോളയാട്, എന്നിവിടങ്ങളിലും ജംഗ്ഷനുകൾ, ബസ് ഷെൽട്ടറുകൾ, സ്കൂൾ പരിസരം, വിവിധ പാർട്ടി ഓഫീസുകളുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളിലും കാമറ സ്ഥാപിക്കും. ഓരോ ടൗണുകളിലും പത്തിലേറെ കാമറകൾ സ്ഥാപിക്കും. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ നടക്കുമ്പോൾ ഇവിടങ്ങളിൽ താത്കാലിക…
Read Moreഈ ആഭാസം ആർക്കും ദോഷമാകില്ല..! ഫ്ളക്സും പോസ്റ്ററുമില്ല; ‘ആഭാസ’ത്തിന് വ്യത്യസ്ത പ്രചാരണവുമായി അണിയറ പ്രവർത്തകർ
കണ്ണൂർ: കണ്ണൂർ സ്വദേശി സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസത്തിന് വ്യത്യസ്ത പ്രചാരണ പരിപാടികളുമായി അണിയറ പ്രവർത്തകർ. കണ്ണൂർ സ്വദേശി ജുബിത്ത് നന്പ്രടത്ത് സംവിധാനം ചെയ്ത ആഭാസം ജനുവരിയിൽ തിയേറ്ററിലെത്തും. ഫ്ളക്സ് ബോർഡുകളോ പോസ്റ്ററുകളോ ഇല്ലാതെ ചുമരെഴുത്തിലൂടെയാണ് ചിത്രത്തിന്റെ പ്രചാരണം. കണ്ണൂർ താവക്കര അണ്ടർബ്രിഡ്ജിന്റെ ചുവരിലാണ് ചിത്രത്തിന്റെ പ്രചാരണ പോസ്റ്റർ അണിയറ പ്രവർത്തകർ വരച്ചു ചേർക്കുന്നത്. സുരാജ് വെഞ്ഞാറൻമൂട്, റീമാ കല്ലിങ്കൽ, ഇന്ദ്രൻസ്, മാമുക്കോയ, അലൻസിയർ, നിർമൽ പാലാഴി, വിപിൻ ആദികടലായി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഊരാളി ബാൻഡ്സെറ്റാണ് ചിത്രത്തിന്റെ സംഗീതം. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. എറണാകുളം, തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിൽ ചിത്രത്തിന്റെ ചുമരെഴുത്ത് പ്രചാരണ പരിപാടികൾ നടത്തിയിരുന്നു.
Read More“മുകളിലോട്ട് നോക്കി മാത്രം നടക്കരുത്’..! സ്ലാബിനടിയില്‍ കുടുങ്ങി വിദ്യാര്‍ഥിനിയുടെ കാലൊടിഞ്ഞ സംഭവം; പഞ്ചായത്തിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പരിഹസിച്ച് വനിതാ മെമ്പർ
നാദാപുരം: ഫൂട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ കാല് പൊട്ടിയ സ്ലാബിനടിയില്‍ കുടുങ്ങി ഒടിഞ്ഞു. നാദാപുരം ബസ് സ്റ്റാൻഡിന് സമീപത്തെ അഴുക്കുചാലിലാണ് വിദ്യാര്‍ഥിനിയുടെ കാല് കുടുങ്ങിയത്. കല്ലാച്ചി ശ്രീസാഗര്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിരയുടെ കാലാണ് ഒടിഞ്ഞത് . പഠനസംബന്ധമായി പ്രൊജക്ട് പ്രവര്‍ത്തനത്തിന് നാദാപുരത്തെ സഹകരണ ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആതിരയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരാതിയുമായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിയ അമ്മ പ്രേമയെ ഓഫീസില്‍വച്ച് അധികൃതര്‍ പരിഹസിച്ചതായി പരാതിയുണ്ട്. “”താഴെ നോക്കാതെ മുകളിലോട്ട് നോക്കി നടക്കുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെ’’ന്നാണ് വനിതാ മെമ്പര്‍ പറഞ്ഞതെന്ന് പ്രേമ പറഞ്ഞു. സംഭവത്തില്‍ വിദ്യാർഥിനിയുടെ അമ്മ പഞ്ചായത്ത് പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ ജില്ലാ കളക്ടര്‍ യു.വി.ജോസിന് പ്രേമ നിവേദനം നല്കി.
Read Moreപയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ കൊലപാതകം; നൗഫലിനെ മർദിച്ച് കൊലപ്പെടുത്തിയത് ചെറുവത്തൂര്‍ സ്വദേശികളായ നാലംഗസംഘം;സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ താഴെ ചൊവ്വ തിലാന്നൂരിലെ നൗഫലിന്റെ ദുരൂഹമരണത്തിന് പിന്നിലെ പ്രതികള്‍ ചെറുവത്തൂര്‍ സ്വദേശികളെന്ന് പോലീസ് സംഘം. ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ അറസ്റ്റ് നടക്കുമെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ എം.പി.ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ എട്ടിന് രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നൗഫലിന് വൈകുന്നേരം നാലോടെയാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മര്‍ദ്ദിച്ച നാലംഗ സംഘത്തെ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു പോലീസ്. ചെറുവത്തൂര്‍ ടവര്‍ ലൊക്കേഷനിലെ ഫോണ്‍വിളികളുടെ പരിശോധനയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള കുറ്റവാളികളുടെ വിവരങ്ങളും നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് പോലീസിന് കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകമായത്. നൗഫലുമായുള്ള വാക്കേറ്റത്തിനിടയിലാണ് നാല്പേര് ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. പ്രതികള്‍ ആരെന്നോ അവരെപറ്റിയുള്ള കൂടുതല്‍ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള…
Read Moreഎട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: പ്ലസ്ടു വിദ്യാർഥിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയേക്കും; അന്വേഷണത്തിൽ ഇയാൾ പിഡിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ്
തലശേരി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ശീതളപാനീയത്തില്‍ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ എഫ്ഐആര്‍ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി ഇപ്പോള്‍ കോഴിക്കോട് പ്ലസ് വണ്ണിന് പഠിക്കുകയാണ്. ഈ വിദ്യാർഥി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതിപ്പട്ടികയില്‍ നിന്നും വിദ്യാര്‍ഥിയെ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞു. പോലീസിന് നല്കിയ മൊഴിയില്‍ വിദ്യാർഥിയുടെ പേര് പറഞ്ഞ പെണ്‍കുട്ടി 164 പ്രകാരം പയ്യന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യ മൊഴിയില്‍ വിദ്യാര്‍ഥിയുടെ പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ മറ്റൊരു പ്രതിയായ പിതൃസഹോദരിയുടെ പേര് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ദുരൂഹതകള്‍ ഏറുന്ന ഈ കേസില്‍ പെണ്‍കുട്ടി നല്കിയ…
Read Moreഓഖി ചുഴലിക്കാറ്റിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്
കണ്ണൂർ: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴിക്കൽ ഹാർബറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 76 ആയി.
Read Moreകതിരൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റ സംഭവം; പ്രവീണിന്റെ നില ഗുരുതരം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു
തലശേരി: ആര്‍എസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹക് പൊന്ന്യം മലാലിലെ കുറുവാക്കണ്ടി പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കതിരൂര്‍ പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി ഇന്ന് പുലര്‍ച്ചെവരെ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, കൂത്തുപറമ്പ് സിഐ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ആരേയും പിടികൂടാന്‍ സാധിച്ചില്ല. വെട്ടേറ്റ് ഗുരുതരമായി പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള പ്രവീണിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രവീണിന്റെ ഇടതുകൈപ്പത്തി അറ്റ നിലയിലും ദേഹമാസകലം വെട്ടേറ്റ നിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പ്രവീണിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി വരികയാണ്.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘര്‍ഷ പ്രദേശത്ത് ഒമ്പത് പിക്കറ്റ് പോസ്റ്റുകളും 12 മൊബൈല്‍ പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ട്.അക്രമത്തില്‍ പ്രതിഷേധിച്ച് പൊന്ന്യത്ത് ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.പരിപാടിയില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍…
Read More