ഞാൻ കണ്ടതാ..! കു​ന്നോ​ത്ത്പ​റ​മ്പി​ലെ അ​ജ​യ​ൻ വ​ധം; പ്ര​തി​ക​ളെയും ആ​യു​ധ​ങ്ങ​ളും ഒ​ന്നാം സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു

ത​ല​ശേ​രി: കു​ന്നോ​ത്ത് പ​റ​മ്പി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ജ​യ​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് വി​ജ​യ​കു​മാ​ർ മു​മ്പാ​കെ ആ​രം​ഭി​ച്ചു. ഒ​ന്നാം സാ​ക്ഷി പൊ​ന്ന​മ്പ​ത്ത സു​നി​ലി​നെ വി​സ്ത​രി​ച്ചു.

പ്ര​തി​ക​ളേ​യും കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച കൈ​മ​ഴു, ചു​രി​ക, കൊ​ടു​വാ​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. 2009 മാ​ർ​ച്ച 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​സ്ടി​ഡി ബൂ​ത്ത് ന​ട​ത്തി​യി​രു​ന്ന അ​ജ​യ​നെ ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ക​ട​യി​ൽ ക​യ​റ്റി​വെ​ട്ടു​ക​യും ര​ക്ഷ​പെ​ടാ​നാ​യി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ക​യ​റി​യ അ​ജ​യ​നെ ആ ​വീ​ട്ടി​ൽ വെ​ച്ച അ​ക്ര​മി സം​ഘം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ണ്ടു​പ​റ​മ്പി​ൽ മ​നോ​ജ് തു​ട​ക്കി ഒ​മ്പ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ പ​തി​നാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും മ​റ്റൊ​രു പ്ര​തി കൊ​ല്ല​പ്പെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. 40 സാ​ക്ഷി​ക​ളു​ള്ള ഈ ​കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​വി. അ​ജ​യ് കു​മാ​റും പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ. ഭാ​സ്ക​ര​ൻ​നാ​യ​ർ, അ​ഡ്വ. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Related posts