ഏയ് ഓട്ടോ..! സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ  പ്രചാരണ ഓ​ട്ടോ​റി​ക്ഷ കൗ​തു​ക​​മാ​കു​ന്നു;  അടുത്തെത്തി സൂക്ഷിച്ചു നോക്കിയാൽ  കാണുന്നത്…

മ​ട്ട​ന്നൂ​ർ: സി​പി​എം മ​ട്ട​ന്നൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ പ്ലൈവു​ഡി​ൽ നി​ർ​മി​ച്ച ഓ​ട്ടോ​റി​ക്ഷ കൗ​തു​ക​മാ​കു​ന്നു. ഉ​രു​വ​ച്ചാ​ൽ മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​ർ​ക്കും ഒ​രു സം​ശ​യ​വും ഉ​ണ്ടാ​വി​ല്ല. സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​ട്ട​താ​ണേ​ന്നേ ക​രു​തു.

അ​ടു​ത്തെ​ത്തി സൂ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ മാ​ത്ര​മേ ഒ​റി​ജി​ന​ൽ ഓ​ട്ടോ​റി​ക്ഷ​യ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ക. മു​ള, ഹാ​ർ​ഡ് ബോ​ർ​ഡ്, തെ​ർ​മോ​കോ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ നി​ർ​മി​ച്ച​ത്. പി.​പി. ര​തീ​ഷ്, നാ​ഗ​ത്ത് വ​ള​പ്പി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ നി​ർ​മി​ച്ച​ത്. അ​ടു​ത്ത മാ​സം നാ​ലു​മു​ത​ൽ ആ​റു​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ഉ​രു​വ​ച്ചാ​ലി​ൽ ന​ട​ക്കു​ന്ന​ത്.

Related posts