ആദ്യം നന്നായി പഠിക്ക് മക്കളേ..!  സ​ഹ​പാ​ഠി​ക്കൊ​പ്പം നാ​ടു​വി​ട്ട വി​ദ്യാ​ര്‍​ഥി​നി​യെ ക​ണ്ടെ​ത്തി; 19കാരായ ഇരുവരെയും ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് കണ്ടെത്തിയത്

പ​യ്യ​ന്നൂ​ര്‍: സ​ഹ​പാ​ഠി​ക്കൊ​പ്പം നാ​ടു​വി​ട്ട വി​ദ്യാ​ര്‍​ഥി​നി​യെ അ​ന്വേ​ഷ​ക​സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​രി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ രാ​മ​ന്ത​ളി കു​രി​ശു​മു​ക്കി​ലെ 19 കാ​രി​യെ​യാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കാ​ണാ​താ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ണ്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ നാ​ളെ പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

സ​ഹ​പാ​ഠി​യാ​യ താ​യി​നേ​രി​യി​ലെ 19 കാ​ര​നോ​ടൊ​പ്പ​മാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​യ്യ​ന്നൂ​രി​ൽ നി​ന്നും യ​ശ്വ​ന്ത്പൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​യാ​യ​തെ​ന്ന് അ​ന്വേ​ഷ​ക​സം​ഘ​ത്തി​ന് ആ​ദ്യം​ത​ന്നെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​വ​രം മ​ന​സി​ലാ​ക്കി​യ ഇ​വ​ര്‍ അ​വി​ടെ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.​

വി​ദ്യാ​ര്‍​ഥി​നി​യോ​ടൊ​പ്പ​മു​ള്ള കൂ​ട്ടു​കാ​ര​ന്‍ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള യാ​ത്ര​യെ​പ​റ്റി നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തി​നോ​ട് വി​ളി​ച്ചു പ​റ​ഞ്ഞ​താ​യു​ള്ള സൂ​ച​ന​യി​ല്‍ സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് നീ​ങ്ങി​യ​ത്.​പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി.​ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ​പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം താ​യി​നേ​രി​ക്കാ​ര​ന്‍റെ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Related posts