കുറുമാത്തൂര്‍: ആസുരശക്തികളെ കാലത്തിന്റെ ചവറുകൂനയിലേക്ക് തള്ളി കോണ്‍ഗ്രസ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരുന്നത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കുറുമാത്തൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇത്തവണ വിലക്കയറ്റത്തിന്റെ പോക്ക് കണ്ടാല്‍ കാണം വിറ്റാല്‍ പോലും മലയാളിക്ക് ഓണമുണ്ണാന്‍ സാധിക്കാത്ത നിലയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എ.കെ.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം കല്ലിങ്കീല്‍ പത്മനാഭന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.ജനാര്ദ്ദനന്, എ.ഡി.സാബൂസ്, ഇ.ടി.രാജീവന്, കെ.സി.വിജയന്, കെ.നബീസാബീവി, പി.എം.പ്രേംകുമാര്‍, കെ.വി.നാരായണന്‍കുട്ടി, കെ.വി.നിഷാദ്, കെ.അബ്ദുള്‍ റഷീദ് പന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
Read MoreCategory: Kannur
സിബിഐ വന്നു എല്ലാം ശരിയാകും..! പി. ജയരാജനെതിരേ യുഎപിഎ; കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജി നെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. യുഎപിഎ ചുമത്തിയാണു കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2014 ൽ നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണു ഇന്ന് സിബിഐ കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജനെതിരേ ശക്തമായ തെളിവുകളാണു നിരത്തിയിട്ടുള്ളത്. കൊലയ്ക്കുവേണ്ട സഹായം ചെയ്തുകൊടുത്തതു ജയരാജനാണെന്നു കുറ്റപത്രത്തിൽ പറയുന്നു. ജയരാജൻ ഉൾപ്പെടെ ആറുപ്രതികളാണു രണ്ടാം കുറ്റപത്രത്തിലുള്ളത്. 2014 സെപ്റ്റംബർ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരിക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തിൽനിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെ സിബിഐയ്ക്കു വിടുകയായിരുന്നു.
Read Moreകടമ്പകള്‍ താണ്ടി ഒടുവില്‍..! ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈൻ എൻജിനിയറായി നിള; കടൽ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന വീട്ടുകാരുടെ ആശങ്കകൾക്ക് വിരാമമിട്ട് നിള ലക്ഷദ്വീപിലേക്ക്
കളമശേരി: ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈൻ എൻജിനിയർ എന്ന ബഹുമതി കാസർഗോഡ് ബദിയടുക്ക സ്വദേശിനി നിള ജോണിന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഇന്നലെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ നിള താമസിയാതെ ലക്ഷദ്വീപിൽ ജോലിയിൽ പ്രവേശിക്കും. അധ്യാപക ദന്പതിമാരായ ജോണിന്റെയും ഷേർളിയുടെയും മകളാണ്. ആണ്‍കുട്ടികൾ മാത്രം ചേരുന്ന മറൈൻ എൻജിനിയറിംഗ് കോഴ്സിനെ വെല്ലുവിളിയായി സ്വീകരിച്ചാണു നിള ജോൺ നാലുവർഷത്തെ ബിടെക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. ദേശീയ എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം ഉറപ്പാക്കിയത്. തുടക്കത്തിൽ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും എതിർപ്പുണ്ടായെങ്കിലും നിള ഉറച്ചുനിന്നു. കപ്പലുകളുടെ എൻജിൻ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെക്കാളുപരി കടൽ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലർക്കും. കടന്പകൾ ഓരോന്നും താണ്ടിയ നിള ഒടുവിൽ ബിരുദം കൈപ്പിടിയിലൊതുക്കി. നിളയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എട്ടു പെണ്‍കുട്ടികൾ നിലവിൽ മറൈൻ കോഴ്സിൽ ചേർന്നിട്ടുണ്ട്. കുസാറ്റിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ…
Read Moreഉണ്ടതപ്പി പോലീസ്..! ഭാര്യയെ ഫോൺ വിളിച്ചെന്ന് ആരോപിച്ച് അയൽവാസിയെ വെടിവെച്ചെന്ന കേസ്; വെടിവച്ചെന്ന് പരിസരവാസികൾ, വച്ചില്ലെന്ന് പ്രതി പരുന്ത് ബാലൻ ; തോക്കും തിരയും തേടി പോലീസ്
പാനൂർ: സെൻട്രൽ പൊയിലൂരിൽ അയൽവാസിയെ വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ദിവസമായിട്ടും തോക്കോ തിരയോ കണ്ടെത്താനാകതെ കൊളവല്ലൂർ പോലീസ് കുഴങ്ങി. ഇതിനിടയിൽ അറസ്റ്റിലായ പടിഞ്ഞാറയിൽ ബാലൻ എന്ന പരുന്ത് ബാലൻ താൻ വെടിവച്ചില്ലെന്നും തോക്ക് തന്റെ കൈവശമില്ലെന്നും പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണെങ്കിലും തോക്കിന്റെ കാര്യം പ്രതി നിഷേധിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പ്രതി ബാലൻ ഭാര്യയെ ഫോണിൽ വിളിച്ചെന്നാരോപിച്ച് അയൽവാസി പാറായി രതീഷനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.രതീഷ് നൽകിയ പരാതിയിൽ ബാലൻ തനിക്കെതിരെ മൂന്ന് റൗണ്ട് വെടിവച്ചതായി പറയുന്നുണ്ട്. കൂടാതെ പരിസരവാസികളും വെടിവച്ച കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വെടിവെച്ച കാര്യം സ്ഥിരീകരിക്കുന്നതോടെ അനധികൃത തോക്കിന്റെ ഉറവിടവും പ്രതി നൽകേണ്ടി വരും. ബാലന്റെ കൈയിൽ തോക്കെത്തിയതെങ്ങനെയെന്ന് പോലീസ് രഹസ്യമായി അന്വേഷിച്ചുവരികയാണ്.
Read Moreഭാര്യയെ ഫോണിൽ വിളിച്ചെന്നാരോപിച്ച് അയൽവാസിക്കു നേരേ വെടിവയ്പ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് രതീഷ്; ആർഎസ്എസ് പ്രവർത്തകരായ ഇരുവരും തമ്മിൽ നേരത്തേയും പ്രശ്നങ്ങളുണ്ടെന്ന് പോലീസ്
കണ്ണൂർ: ഭാര്യയെ ഫോണിൽ വിളിച്ചുവെന്നാരോപിച്ച് അയൽവാസിയെ വെടിവെച്ചും ബോംബറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. സെൻട്രൽ പൊയിലൂർ കമ്പിമുക്ക് വട്ടപൊയിലിൽ പടിഞ്ഞാറയിൽ ബാലൻ എന്ന പരുന്ത് ബാലനെ (53) യാണ് അയൽവാസി പാറായി കൂട്ടായിന്റവിട രതീഷി (25) നെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൊളവല്ലൂർ എസ്ഐ എം.വി. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ ഫോണിൽ വിളിച്ചുവെന്നാരോപിച്ചാണ് പ്രതി ബാലൻ ബൈക്കിൽ അയൽവാസി രതീഷിന്റെ വീട്ടിലെത്തിയത്. രതീഷിനെ കണ്ട പ്രതി ഉടൻ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവയ്ക്കുകയും വീടിന് നേരേ ബോംബെറിയുകയും ചെയ്തു. വീട്ടുകാർ ബഹളം വെച്ചതോടെ ബാലൻ തന്റെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഈ ബൈക്ക് അടിച്ചു തകർത്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി…
Read Moreമകന്റെ അടിയേറ്റ് എൺപതുകാരനായ പിതാവ് മരിച്ചു; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ആഗസ്തിയെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മകനെ അറസ്റ്റു ചെയ്തു
പുലിക്കുരുന്പ(കണ്ണൂർ): പുലിക്കുരുന്പയിൽ അടിയേറ്റ് പിതാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ കസ്റ്റഡിയിലെടുത്തു. നടുവിൽ പുലിക്കുരുന്പക്കടുത്ത് കൈതളത്തെ തുണ്ടത്തിൽ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. മകൻ ബേബിയെയാണ് (52) കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെ ബേബിയുടെ വീട്ടിലായിരുന്നു സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയൽവാസികൾ ചേർന്ന് ഉടൻതന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മരിച്ച ആഗസ്തി മകൻ ബേബിയോടൊപ്പമായിരുന്നു താമസം. ഭാര്യ അന്നക്കുട്ടിയും മകൾ ആനീസും ഇളയമകൻ സോമിയുടെ വീട്ടിലാണ് താമസം. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു വിധേയമാക്കും. ഇരിട്ടി പൊന്നാറ്റിൽ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച ആഗസ്തിയുടെ ഭാര്യ. മക്കൾ: മേരി, ജോസ്, ആനിസ്, ബേബി, സോമി, സിൽവി. മരുമക്കൾ: ജോസഫ് വെള്ളാരംകുന്നേൽ (കുടിയാന്മ), സിസിലി പുതുശേരിയിൽ (പുലിക്കുരുന്പ), ലില്ലി…
Read Moreജയിലിൽ പരിശീലകരാകാൻ അച്ഛനും മകനും…! കാസർഗോഡ് ജില്ലയിലെ ചീമേനിയിലെ തുറന്നജയിലിലെ തടവുകാർക്കാണ് പരിശീലനം നൽകുന്നത് ; അച്ഛൻ വാഴനാരിൽ കൗരകൗശല വസ്തുക്കളും മകൻ പേപ്പർ റോളുകൾ കൊണ്ടുള്ള ഫർണിച്ചറും; ഇരുവരുടേയും വിശേഷങ്ങൾ അറിയാം…
കൽപ്പറ്റ: കാസർഗോഡ് ജില്ലയിലെ ചീമേനിയിലുള്ള തുറന്ന ജയിലിൽ തടവുകാർക്ക് തൊഴിൽ പരിശീലനം നൽകാൻ അച്ഛനും മകനും ക്ഷണം. മീനങ്ങാടി പൂവത്തിങ്കൽ എൽദോ, മകൻ ദിദുൽ എൽദോ എന്നിവരെയാണ് ജയിൽ അധികൃതർ ക്ഷണിച്ചത്. ഇതു സംബന്ധിച്ച് ജയിൽ വെൽഫെയർ ഓഫീസറുടെ കത്ത് എൽദോക്ക് ലഭിച്ചു. വാഴനാര് ഉപയോഗിച്ച് കരകൗശലവസ്തുക്കൾ നിർമിക്കുന്നതിലാണ് എൽദോ തടവുകാർക്ക് പരിശീലനം നൽകുക. ദിദുൽ പേപ്പർ റോളുകൾ ഉപയോഗിച്ചുള്ള ഫർണിച്ചർ നിർമാണത്തിലും പരിശീലനം നൽകും. മീനങ്ങാടി കൊളഗപ്പാറയിലെ നാഷണൽ ബയോടെക് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ ചെയർമാനാണ് 39കാരനായ എൽദോ. വാഴനാര് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. മുട്ടിൽ ഡബ്ലുഎംഒ ഇംഗ്ലീഷ് അക്കാഡമിയിയിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ദിദുൽ. പേപ്പർ റോളുകൾ കാലുകളാക്കി കട്ടിൽ, മേശ, ടീപോയ് തുടങ്ങിയവ നിർമിക്കുന്ന വിദ്യ അടുത്തകാലത്താണ് ദിദുൽ വികസിപ്പിച്ചത്. മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് അറിഞ്ഞാണ് ജയിൽ അധികൃതർ…
Read Moreട്രൈബൽ പ്രമോട്ടർമാരെ ‘തലകാക്ക്’ ചൊല്ലി ട്രൈബൽ വകുപ്പ്..! മുൻ സർക്കാരിന്റെ കാലത്ത് നിയമിച്ച ആദിവാസി പ്രമോട്ടർമാരെ കാലാവധി തികയും മുൻപ് പിരിച്ചുവീട്ടുകൊണ്ട് വാട്സ് ആപ്പ് സന്ദേശം; ജോലിക്കായി പുതിയ പ്രമോട്ടർമാരെ നിയമിച്ച എൽഡിഎഫ് സർക്കാരും
മാനന്തവാടി: കാലാവധി തീരുന്നതിന് മുന്‍പ് ട്രൈബൽ പ്രമോട്ടർമാരെ പിരിച്ച് വിട്ട് പുതിയവരെ നിയമിച്ച ട്രൈബൽ വകുപ്പിന്റെ നടപടിക്കെതിരേ പ്രമോട്ടർമാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനന്തവാടി താലൂക്കിലെ പ്രമോട്ടർമാർ ടിഡിഒക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 2014 ൽ നിയമിച്ച സംസ്ഥാനത്തെ ട്രൈബൽ പ്രമോട്ടർമാരുടെ കാലാവധി 2017 നവംബർ വരെ ദീർഘിപ്പിച്ച് നൽകിയത് മുൻ സർക്കാരിന്റ കാലത്തായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഇവരെ പിരിച്ച് വിടാനുള്ള നീക്കം മനസിലാക്കി കേരള ട്രൈബൽ പ്രമോട്ടേഴ്സ് അസോസിയേഷനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. മാനന്തവാടി താലൂക്കിൽ 135 പേരിൽ 69 പേർ ട്രൈബ്യൂണലിനെ സമീപിക്കുകയും ഇവരെ പിരിച്ചുവിടരുതെന്ന് ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ ഉത്തരവ് നിലനിൽക്കെയാണ് ഈ മാസം ഒന്നു മുതൽ പുതിയ പ്രമോട്ടർമാരെ നിയമിക്കുകയും മുന്‍പുണ്ടായിരുന്നവരെ വാട്സ് ആപ്പ് സന്ദേശം വഴി പിരിച്ചുവിടുകയും ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രമോട്ടർമാർ ടിഡിഒയിൽ കുത്തിയിരിപ്പ് സമരം…
Read Moreപ്രസവവേദനയിൽ പുളഞ്ഞ യുവതിയേയും കൊണ്ട് വാഹനം അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞു; ആശുപത്രി മുറ്റത്ത് വാഹനമെത്തിയെങ്കിലും യുവതിക്ക് പുറത്തിറങ്ങാനായില്ല; ഉടൻതന്നെ ഡോക്ടറെത്തി യുവതിയ്ക്ക് വാഹനത്തിൽ സുഖം പ്രസവം ഒരുക്കി, സംഭവം മട്ടന്നൂരിൽ
മട്ടന്നൂർ: ആശുപത്രി മുറ്റത്ത് നിർത്തിയിട്ട ടാറ്റാസുമോയിൽ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂർ ആശ്രയ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ഇരിക്കൂർ സ്വദേശിനിയായ 32കാരിയാണ് വാഹനത്തിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പരിചരണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രസവവേദനയുണ്ടായതോടെ വാഹനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു. വേദന കഠിനമായതോടെ യുവതിയെയുംകൊണ്ടു വാഹനം അമിതവേഗതയിൽ മട്ടന്നൂർ ആശ്രയ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രി മുറ്റത്ത് വാഹനമെത്തിയതോടെ യുവതിയെ പുറത്തിറക്കാൻ കഴിയാത്ത നിലയിലായിരുന്നു. വിവരമറിച്ചതിനെത്തുടർന്ന് ഡോ. സുചിത്ര സുധീറും നഴ്സുമാരും ഓടിയെത്തി വാഹനത്തിൽത്തന്നെ പ്രസവത്തിനായി സൗകര്യമൊരുക്കുകയായിരുന്നു. തുടർന്നു യുവതിയെയും കുഞ്ഞിനെയും ആശുപത്രി വാർഡിലേക്ക് മാറ്റി.
Read Moreകിട്ടികിട്ടി തുമ്പുകിട്ടി..! റിട്ടയേർഡ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണവും സ്വത്ത് തട്ടിയെടുക്കലും; അഭിഭാഷകയുടെ വീട്ടിൽ റെയ്ഡിൽ വിലപ്പെട്ട രേഖകൾ കണ്ടെടുത്തതായി പോലീസ്
പയ്യന്നൂർ: പരേതനായ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്തും പണവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതിയായ പയ്യന്നൂരിലെ അഭിഭാഷക തായിനേരിയിലെ കെ.വി.ഷൈലജയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസന്വേഷണത്തിനു തുമ്പുണ്ടാക്കാന്‍ കഴിയുന്ന വിലപ്പെട്ട രേഖകള്‍ റെയ്ഡിൽ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയ ഷൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും കൂട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ തായിനേരിയിലുള്ള വീടായ ഹരികൃഷ്ണയിൽ റെയ്ഡ് നടത്തിയത്. ഏഴു ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച ഇവരെ പോലീസ് ആദ്യം ചോദ്യം ചെയ്തെങ്കിലും നിസഹകരണ മനോഭാവമാണ് കാണിച്ചത്. ഇതിനുശേഷമാണ് ഇവരുടെ വീട് റെയ്ഡ് ചെയ്തത്. വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരവധി രേഖകൾ കണ്ടെത്തി. സത്യം പുറത്തുവരുത്തുവാന് കഴിയുന്ന പല തെളിവുകളും ഇക്കൂട്ടത്തിലുണ്ടെന്ന് സിഐ എം.പി.ആസാദ് പറഞ്ഞു. രേഖകളുടെ വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളേയും…
Read More