കണ്ണൂർ: കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം വ്യത്യസ്തമായ ഭരണ നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളം വ്യത്യസ്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറി ഇഎംഎസ് ചെയറും സംയുക്തമായി കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച “ഇഎംഎസിന്റെ ലോകം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി. ഭൂപരിഷ്കരണം, കാർഷിക വികസനം, സ്ത്രീപദവി, സന്പൂർണ സാക്ഷരത, ജനകീയ ആസൂത്രണം, കുടുംബശ്രീ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ രാജ്യത്തിനുതന്നെ മാതൃകയാക്കിയതാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഭൂപരിഷ്കരണം നടപ്പിലാക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്ന കാര്യം. ജന്മിത്വവും ജാതിവ്യവസ്ഥകളും മതങ്ങൾ തമ്മിലുള്ള ആയിത്തവും തകർത്തെങ്കിലും സാന്പത്തിക ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇഎംഎസ് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായാണ് പിണറായി സർക്കാർ പോലും പ്രവർത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, മേയർ…
Read MoreCategory: Kannur
യാത്രികരെ ആക്രമിച്ച് കൊള്ളയടിച്ച സംഭവം; ബസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി സിഐ പി.കെ. സുധാകരൻ
പരിയാരം: സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാര്‍ യാത്രികരെ ആക്രമിച്ച കൊള്ളയടിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ ഒൻപതംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. അഞ്ചുപേരെ തിരിച്ചറിഞ്ഞു. അക്രമിസംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.സ്വകാര്യ ബസ് ഡ്രൈവർ കക്കാട് സ്വദേശി ഫവാദ് (27), ക്ലീനർ പുതിയതെരു കടലായി ജെ.ജെ. നിവാസിൽ ജിതിൻ ജയരാജ് (25), ക്ലീനർ പാണപ്പുഴ സ്വദേശി അയിലവളപ്പിൽ സതീഷ് (27), ബസിന്റെ മാനേജരും ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്ത അള്ളാംകുളം സ്വദേശി അരോളിന്റകത്ത് സുബൈർ (35) എന്നിവരെയാണ് തളിപ്പറന്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.45 ഓടെ ചുടലയിൽവച്ചാണ് വച്ചാണ് സംഭവം. മാഹിയില്‍നിന്ന് മണിപ്പാലിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിനു കടന്നുപോകാൻ വഴിയൊരുക്കിയില്ലെന്നാരോപിച്ച് കാർയാത്രികരെ ഇന്നോവ കാറിലെത്തിയ സംഘം മർദിച്ച് കൊള്ളയടിക്കുകയായിരുന്നു. ഹൃദ്രോഗിയായ വയോധിക ഉൾപ്പെടെയുള്ളവരേയാണ് ഗുണ്ടാസംഘം…
Read Moreഫസല്‍ വധക്കേസ്: കസ്റ്റഡിയിൽ ക്രൂര പീഡനം നടന്നില്ലെന്ന സുബീഷിന്റെ കോടതി മൊഴി പുറത്ത്; മൊഴിയുടെ സര്‍ട്ടിഫൈഡ് കോപ്പി രാഷ്ട്രദീപികയ്ക്ക്
നവാസ് മേത്തര്‍ തലശേരി: എൻഡിഎഫ് പ്രവർത്തകനായ ഫസൽ വധക്കേസുമായി ബന്ധപ്പെട്ടു പോലീസ് തന്നെ ക്രൂരമായി മർദിച്ചു കൃത്രിമ മൊഴിയുണ്ടാക്കിയെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷ് പത്രസമ്മേളനത്തിൽ ആരോപിച്ചതിനു പിന്നാലെ ഇത്തരം കാര്യങ്ങളൊന്നും കോടതിയിൽ പറഞ്ഞില്ലെന്നതിന്റെ തെളിവ് പുറത്ത്. 2016 നവമ്പര്‍ 19 ന് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സുബീഷ് നൽകിയ മൊഴിയുടെ സര്‍ട്ടിഫൈഡ് കോപ്പി രാഷ്ട്രദീപികയക്കു ലഭിച്ചു. പോലീസുകാര്‍ രണ്ടു കാലുകളും വിടര്‍ത്തി വെപ്പിച്ച് വേദനിപ്പിച്ചതല്ലാതെ മറ്റു തരത്തില്‍ വേദനിപ്പിച്ചിട്ടില്ലെന്നാണ് സുബീഷ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ 48 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഢനത്തിനിരയായതിനെ തുടർന്നു പ്രതി പോലീസ് പറയുന്നതനുസരിച്ച് മാത്രം കോടതയിൽ മൊഴി നൽകിയതാണെന്നും ഈ മൊഴിക്ക് യാഥാർഥ്യവുമായി ഒരു ബന്ധമില്ലെന്നും സുബീഷിന്റെ അഭിഭാഷകൻ അഡ്വ. പി. പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. സുബീഷ് കോടതിയില്‍ നല്കിയ മൊഴി ഇങ്ങനെ: ഞാന്‍ ചെമ്പ്ര…
Read Moreജിഷ്ണുവിന്റെ കേസ് സിബിഐയ്ക്ക് കൈമാറണം; മഹിജ വീണ്ടും മുഖ്യമന്ത്രിയെ കാണും; ജില്ലയിലെത്തുമ്പോളായി രിക്കും പിണറായിയെ കാണുന്നത്
നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയുടെ കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കാണും. സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായി കോടിയേരി കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. സർക്കാറിൽനിന്ന് അനുഭാവപൂർണ്ണമായ സമീപനമുണ്ടായതോടെയാണ് കടുംബം മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. പിതാവ് അശോകൻ നേരത്തെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതി ഡിജിപി സർക്കാറിന് കൈമാറിയിരുന്നു. കേസ് സിബിഐക്ക് വിടാൻ കേന്ദ്ര സർക്കാർ മുഖേന സുപ്രീം കോടതിയെ സമീപിക്കാൻ കുടുംബം തീരുമാനമെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെട്ട് കാണാൻ മാതാവ് നേരത്തെ തയാറായിരുന്നില്ല. ജില്ലയിലോ അടുത്തിടങ്ങളിലോ പരിപാടികൾക്ക് എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ…
Read Moreപയ്യന്നൂർ മേഖലയിൽ റെയ്ഡ് തുടരുന്നു; പിടിച്ചെടുത്ത ബോംബും വടിവാളുകളും സമീപകാലത്ത് നിർമിച്ചത്; സ്ഥലം ഉടമയ്ക്കെതിരേ കേസെടുക്കും
പയ്യന്നൂർ: കോറോം നോർത്തിലെ ആർഎസ്എസ് കേന്ദ്രത്തിൽനിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബും വടിവാളുകളും പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ പോലീസ് റെയ്ഡ് തുടരുന്നു. ഇന്നലെ രാത്രി കോറോം ആലക്കാട് ഭാഗത്ത് റെയ്ഡ് നടത്തി. റെയ്ഡ് കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. പയ്യന്നൂർ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നടത്തിയ റെയ്ഡിലാണ് ഒരു ബോംബും ഒൻപത് വടിവാളുകളും പിടികൂടിയത്. ഇതിൽ നാല് വടിവാളുകളും ബോംബും സമീപകാലത്ത് നിർമിച്ചതാണെന്ന് പോലീസ് പറഞ്ഞു. ആയുധ നിർമാണം ഇപ്പോഴും സജീവമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. പത്തുവർഷം മുന്‍പ് ആർഎസ്എസ് വാങ്ങിയ സ്ഥലത്തെ ഷെഡിൽ നിന്നാണ് ബോംബും ആയുധങ്ങളും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സ്ഥലം ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ആയുധങ്ങൾ ഇവിടെ ആരെങ്കിലും കൊണ്ടുവന്ന് വച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ പലപ്പോഴും ആർഎസ്എസ്…
Read Moreഇവനെക്കൊണ്ടു തോറ്റു..! തലശേരിയിൽ അറസ്റ്റിലായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി ഇത്തവണ നല്‍കിയത് സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തലശേരി: തലശേരിയിലെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ വിതരണ കേന്ദ്രത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ രണ്ട് പേര് കാസര്‍ഗോഡ് സഹകരണ ബാങ്കുകളില്‍ ഉന്നത തസ്തികകകളില്‍ ജോലി ചെയ്തു വരുന്നതായി പോലീസ് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം വന്നതിനു ശേഷം വ്യാജ സര്‍ട്ടഫിക്കറ്റ് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. ഇന്നലെ മൂന്ന് പരാതികള്‍ കൂടി ലഭിച്ചതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ടൗണ്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശേരി പിയര്‍ റോഡിലെ അമര്‍ കോംപ്ളക്സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനം എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയനെയാണ് ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പല്‍ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം…
Read Moreദിവസവും മാറുന്ന ഇന്ധനവില പമ്പുടമകൾക്കും ജീവനക്കാർക്കും തലവേദനയാകുന്നു; വില മാറ്റിയില്ലെങ്കിൽ ഉപഭോക്താക്കളുമായുള്ള തർക്കങ്ങൾക്ക് ഇടയാക്കുന്നു
മാഹി: എണ്ണക്കമ്പനികൾ പെട്രോൾ,ഡീസൽ വില ഒരോ ദിവസവും പുന:ക്രമീകരിക്കുന്നത് പമ്പുടമകൾക്കും ജീവനക്കാർക്കും തലവേദനയാകും. എറ്റക്കുറച്ചിലിന്റെ അറിയിപ്പുകൾ പമ്പുകളിൽ രാത്രി 11 മണിയോടെയാണ് എത്തുക. നിയമപരമായി പമ്പുകളിലെ യൂണിറ്റുകളിൽ പുതിയ വില പ്രദർശിപ്പിക്കേണ്ടത് അർധരാത്രി 12നാണ്. 24 മണിക്കൂർ പ്രവർത്തിപ്പിക്കാത്ത പെട്രോൾ പമ്പുകളാണ് മാഹിയടക്കം ജില്ലയിലുള്ളത്. രാത്രി 10ന് അടയ്ക്കുന്ന പമ്പുകൾ പുതിയ സാഹചര്യത്തിൽ അർധരാത്രി 12വരെ ദിവസവും കാത്തിരിക്കേണ്ട അവസ്ഥയാകും. വില മാറ്റിയില്ലെങ്കിൽ ഉപഭോക്താക്കളുമായുള്ള വാക്ക് തർക്കങ്ങൾ രൂക്ഷമാകുകയും ചെയ്യും. യൂണിറ്റുകളിൽ അർധരാത്രി വില മാറ്റിയാൽ തന്നെ പിറ്റേദിവസം സംസ്ഥാന സർക്കാരുകൾ വിൽപ്പന നികുതിയിൽ നേരിയ വ്യത്യാസം വരുത്തുമ്പോൾ രാവിലെ 10ന് വില പിന്നെയും മാറ്റേണ്ട അവസ്ഥവരാറുണ്ട്. യൂണിറ്റിൽ വില മാറ്റാൻ 10 മിനിറ്റോളം വേണ്ടിവരും. പമ്പുകളിൽ തിരക്ക് വർധിക്കുമ്പോൾ വില മാറ്റാൻ കഴിയാത്ത അവസ്ഥയും വരും. പരിചയസമ്പന്നരായ ജീവനക്കാർക്ക് മാനേജരുടെ സാന്നിധ്യത്തിൽ മാത്രമേ യൂണിറ്റുകളിലെ വില…
Read Moreപയ്യന്നൂർ ആശുപത്രി ഒരു സംഭവമാണ്..! 350രോഗികള്‍ക്ക് ഒരു ഡോക്ടര്‍;വനിതാ ഡോക്ടറുടെ ദുരവസ്ഥകണ്ട് സർജനും കുട്ടികളുടെ ഡോക്ടറുമെത്തി രോഗികളെ പരിശോധിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയെ അധികൃതര്‍ മറക്കുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളുണ്ടായിട്ടും ചികിത്സിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതാണ് നാട്ടുകാരുടെ പരാതിക്ക് കാരണം. കഴിഞ്ഞദിവസം പന്ത്രണ്ടരവരെ ഇവിടെ വിതരണം ചെയ്തത് 350ഓളം ഒപി ടിക്കറ്റുകളാണ്. ഇത്രയും പേരെ പരിശോധിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിതാ ഡോക്ടര്‍ മാത്രവും. ദാഹമകറ്റാന്‍ വെള്ളം കുടിക്കാന്‍പോലും ഈ ഡോക്ടര്‍ക്ക് സമയം കിട്ടിയില്ല എന്നതാണ് യാഥാര്‍ഥ്യം.പരിതാപകരമായ ഈ അവസ്ഥ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പയ്യന്നൂരില്‍ ആര്‍ക്കും നേരമില്ല എന്നതാണവസ്ഥ. വനിതാ ഡോക്ടറുടെ അവസ്ഥ മനസിലാക്കി അവധിയിലായിരുന്ന സര്‍ജനും കുട്ടികളുടെ ഡോക്ടറുമെത്തിയാണ് കുറച്ചു രോഗികളെ പരിശോധിച്ചത്.പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മലയോര മേഖലയിലുള്‍പ്പെടെയുള്ള ജനങ്ങള്ക്കാശ്വാസ കേന്ദ്രമായ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreപരിയാരം എസ്ഐക്കെതിരെ ഫേസ്ബുക്കിൽ വധഭീഷണി: ബിജെപി പ്രവർത്തകർക്കെതിരേ കേസ്; കമന്റും ഷെയറും ചെയ്തവ രുൾപ്പെടെ 18 പേർക്കെതിരെയാണ് കേസ്
പരിയാരം: പരിയാരം എസ്ഐക്കെതിരെ ഫേസ്ബുക്ക് വഴി വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ രാമന്തളി കുന്നരു, മൊട്ടക്കുന്ന് പ്രദേശത്തെ 18 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 11 ന് ആർ എസ് എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ അക്രമം നടത്തുകയും പയ്യന്നൂർ സഹകരണ ആശുപത്രിയുടെ ആംബുലൻസ് തകർക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനെത്തിയ പരിയാരം എസ് ഐ വി.ആർ.വിനീഷിനെയാണ് ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്തത്. കുന്നരുവില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയിഡ് നടത്തിയതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ ഫേസ് ബുക്ക് വഴി വധഭീഷണി ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ആറോളം പേര്‍ക്കെതിരെയും ഇതിൽ കമന്റിട്ട12 പേർക്കെതിരെയുമാണ്പോ കേരള പോലീസ് ആക്ട്, ഇന്ത്യൻ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ട്രാക്ക് നവീകരണത്തെ തുടർന്ന് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ട്രെയിനുകൾക്ക് നിയന്ത്രണം; യാത്രസമയം പുനക്രമീകരിച്ചു
കണ്ണൂർ: മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ പാളങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 56657 കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പൂർണമായും രണ്ടു ദിവസവും റദ്ദാക്കി. 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചർ, 56324 മംഗളൂരു-കോയന്പത്തൂർ പാസഞ്ചർ, 56323 കോയന്പത്തൂർ-മംഗളൂരു പാസഞ്ചർ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു. മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയന്പത്തൂർ പാസഞ്ചർ ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. കോയന്പത്തൂർ-മംഗളൂരു പാസഞ്ചർ കോഴിക്കോട് വരെ സർവീസ് നടത്തുകയുള്ളൂ. 16606 നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും. 22609 മംഗളൂരു-കോയന്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന്റെ യാത്രാസമയം താത്കാലിക പുനഃക്രമീകരിച്ചു. ഈ ട്രെയിൻ മംഗളൂരുവിൽനിന്ന് 45 മിനിറ്റ് വൈകിയാണ് യാത്ര പുറപ്പെടുക. കോയന്പത്തൂരിലെത്താൻ ഒരു മണിക്കൂറോളം വൈകും.
Read More