പരിയാരം:പാവപ്പെട്ടവന് ഉപകാരപ്രദമാകേണ്ട സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തി കൂത്തുപറമ്പില്‍ അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ച സിപിഎം അധികാരത്തിലെത്തിയപ്പോള്‍ എഴുപത്തിയഞ്ചിലധികം സ്വാശ്രയ സ്ഥാപനങ്ങളാണ് അനുവദിച്ചത്. സരസ്വതീ ക്ഷേത്രങ്ങളാകേണ്ട ഇത്തരം സ്ഥാപനങ്ങള്‍ ചില മുതലാളികള്‍ നടത്തുന്ന കാരാഗ്രഹങ്ങളായി മാറിയിരിക്കുന്നു. രക്ത സാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബു നയിച്ച പദയാത്രയുടെ സമാപന സമ്മേളനം പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. കൃഷ്ണദാസ് . ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്ദേശീയ സമിതി അംഗം പി.കെ.വേലായുധന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണ, കാസര്‍ഗോഡ് ജില്ലാ…
Read MoreCategory: Kannur
കൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള സ്വാശ്രയ മാനേജ്മെന്റിന്റെ സമരം ചിലരുടെ മാത്രം താത്പര്യം; സമരം എടുത്തുചാട്ടമായി പ്പോയെന്ന് ഡോ. ഫസൽ ഗഫൂർ
കോഴിക്കോട്: നെഹ്റു കോളജ് ഗ്രൂപ്പ് ഉടമ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളജ് ഇന്ന് അടച്ചിടുന്നത് ചിലരുടെ മാത്രം താത്പര്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. സംഭവത്തക്കുറിച്ച് അസോസിയേഷൻ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’ യോട് പറഞ്ഞു. കൃഷ്ണദാസിനെതിരെ ഒരു കേസല്ല ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്പോൾ സ്വാശ്രയ മാനേജ്മെന്റ് കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. കുറച്ചുപേരുടെമാത്രം തീരുമാനത്തിനുവഴങ്ങി കോളജ് അടച്ചിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഫസൽ ഗഫൂർ പറയുന്നു. പ്രതിഷേധിക്കുന്നതിന് താൻ എതിരല്ല. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയതിനുശേഷമായിരുന്നു മാനേജ്മെന്റുകൾ നടപടി സ്വീകരിക്കേണ്ടിയിരുന്നത്. സംഭവത്തിലെ യാഥാർഥ്യം മനസിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ എടുത്തുചാടി സമരം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വ്യക്തമായ പഠനം ആവശ്യമാണ്. ഇന്ന് കോടതി പരിഗണിക്കുന്ന കേസിൽ കൂടുതൽ വ്യക്തത വന്ന…
Read Moreഭിക്ഷക്കാരെ അകറ്റി നിർത്തു..! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അറസ്റ്റിലായ സ്ത്രീ ഭിക്ഷാടന സംഘത്തിലെ കണ്ണിയെന്ന് സംശയം
തലശേരി: നഗരമധ്യത്തിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തലശേരി പോലീസ് കര്‍ണാടകയിലേക്ക് പോകും. കര്‍ണാടക എലഹങ്കയിലെ യാമക്കയെ(50)യാണ് ഒരു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പല്‍ എസ്ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിക്ഷാടന മാഫിയയിലെ കണ്ണിയാണ് അറസ്റ്റിലായ യാമക്കയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. സമാനമായ രീതിയില്‍ യാമക്ക് മറ്റെവിടെ നിന്നെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. പരിഭാഷകരുടെ സഹായത്തോടെ യാമക്കയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതോടെ നഗരവാസികള്‍ ഭീതിയിലാണ്. നവമാധ്യമങ്ങളിൽ ഏതാനും നാള് മുമ്പ് വന്ന വാര്‍ത്തകള്‍ സ്ഥിരീക്കുന്ന…
Read Moreപ്രഹ്ളാദൻ കറന്റ്..! പ്രഹ്ലാദൻ ഊതിയാൽ ഫാനുകൾ കറങ്ങും റോഡിയോ പാടും; വ്യത്യസ്ത കണ്ടുപിടുത്തങ്ങളുടെ വ്യത്യസ്തനാം പ്രഹ്ളാദനെക്കുറിച്ചറിയാം
എം. രാജീവൻ കൂത്തുപറമ്പ്: ചെറിയൊരു പൈപ്പിലൂടെ പ്രഹ്ലാദൻ ഒന്ന് ഊതിയാൽ വീട്ടിലെ ഫാനുകളൊക്കെ കറങ്ങിത്തുടങ്ങും. റേഡിയോയും ടി വിയുമൊക്കെ സംഗീതമുതിർക്കും. വീട്ടിലെ മുഴുവൻ വൈദ്യുതി ഉപകരണങ്ങളും ഇങ്ങനെ പ്രവർത്തിക്കും. ഇത് പെരളശേരിയിലെ പി.കെ. പ്രഹ്ലാദന്റെ ആദ്യത്തെ കണ്ടുപിടിത്തമൊന്നുമല്ല . വെള്ളം ചീറ്റുന്ന പെരുന്തച്ചൻ പാവ, മൊബൈൽ ഫോൺ കൺട്രോളർ ആയി ഉപയോഗിച്ച് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന ത്രിവേണി യന്ത്രം…ഇങ്ങനെ പോകുന്നു പ്രഹ്ലാദന്റെ കണ്ടുപിടിത്തങ്ങൾ. ഏറ്റവും ഒടുവിലായി വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ നിർമിച്ച എയർ ബോക്സിന്റെ കണ്ടുപിടിത്തത്തിലുമുണ്ട് പ്രഹ്ലാദന് പറയാൻ ഒരു പിന്നാമ്പുറ രഹസ്യം. വിവാഹ സമ്മാനമായി നല്കാൻ വേറിട്ടൊരു ഉപഹാരം നിർമിച്ചു നല്‍കണമെന്ന സുഹൃത്തിന്റെ ആവശ്യമാണ് എയർ ബോക്സിന്റെ നിർമാണത്തിന് പിന്നില്ലെന്ന് പ്രഹ്ലാദൻ പറയുന്നു. പ്ലൈവുഡ്, പൈപ്പ്, ബലൂൺ, റഗുലേറ്റർ എന്നിവയാണ് ഇതിന്റെ നിർമാണത്തിന് ആവശ്യം. ബലൂൺ ആണ് ഇതിന്റെ മർമ്മം. ബലൂണിലേക്ക് പൈപ്പ് വഴി ഊതി കാറ്റ്…
Read Moreഡിവൈഎസ്പി സദാനന്റെ കാക്കി അടുക്കളപ്പണിക്ക്…! കണ്ണൂരിൽ അക്രമം നടത്തുന്നതുപി. ജയരാജൻ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയഗുണ്ടകളാണെന്ന് പി സുരേന്ദ്രൻ
കണ്ണൂർ: കണ്ണൂരിലെ സംഘപരിവാർ പ്രവർത്തകർക്കുനേരേയുള്ള അക്രമങ്ങൾക്കു പിന്നിൽ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജൻ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയഗുണ്ടകളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തളാപ്പ് ഭജനമുക്കിൽ ബിജെപി നേതാവ് സുശീൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂർ ഡിവൈഎസ്പിയെ മാറ്റുക, സുശീൽ വധശ്രമക്കേസിൽ പി. ജയരാജൻധീരജ് ബന്ധം അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്സിസ്റ്റ് അക്രമവിരുദ്ധ സമിതി കണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ സിപിഎം ക്രിമിനലുകളെ കുറിച്ച് പോലീസിന് വ്യക്തമായി അറിയാം. എന്നാൽ നടപടിയെടുക്കാൻ ഭയക്കുകയാണ്. കണ്ണൂരിലെ പോലീസ് സേനയിൽ സിപിഎം ആജ്ഞാനുവർത്തികളെ കുത്തിനിറച്ചിരിക്കുകയാണ്. ഡിവൈഎസ്പി പി.പി. സദാനന്ദന് ഇപ്പോൾ പി. ജയരാജന്റെ അടുക്കളക്കാരന്റെ ജോലിയാണ്. ’എന്തിനാണ് സദാനന്ദാ കാക്കിയുടത്ത് പി. ജയരാജന്റെ അടുക്കള പാത്രം കഴുകുന്നതെന്നും’ സുരേന്ദ്രൻ ചോദിച്ചു. ജില്ലയിലെ മൂന്നു ഡിവൈഎസ്പിമാരിൽ…
Read Moreപറയാതെ പറഞ്ഞ്..! കേരളത്തിൽ ഏകാധിപതിയുടെ ഭരണം പരാജയപ്പെട്ടു എന്ന് അണികൾ പറഞ്ഞു തുടങ്ങിയെന്ന് ഉമ്മൻചാണ്ടി എംഎൽഎ
പുതിയതെരു: നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നിൽക്കുന്ന പഴയ സംസ്കാരം ആണ് രാജ്യത്തിന് ആവശ്യം എന്ന് ഉമ്മൻചാണ്ടി. അതിനു പകരം രാഷ്ട്രീയ പാർട്ടികൾ പരസ്പരം വെട്ടി കൊല്ലാനാണ് മത്സരിക്കുകയാണ്. ഇക്കാരൃത്തിൽ മാറ്റം അനിവാര്യമാണ്. കോൺഗ്രസ് മുറുകെ പിടിച്ച ആശയങ്ങൾ വിലപ്പെട്ടതാണ് എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. കേരളത്തിൽ ഏകാധിപതിയുടെ ഭരണം പരാജയപ്പെട്ടു എന്ന് അണികൾ പറഞ്ഞു തുടങ്ങി എന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. പുതിയതെരുവിൽ കോൺഗ്രസ് ചിറക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡർ കെ.കരുണാകരൻ സ്മാരക ഹാൾ സണ്ണി ജോസഫ് എംഎൽഎ യും ഫോട്ടോ അനാഛാദനം പി.രാമകൃഷ്ണനും നേതാക്കളെ ആദരിക്കൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കലോത്സവ വിജയികളെ അനുമോദിക്കൽ എ.പി.അബ്ദുള്ളകുട്ടിയും നിർവഹിച്ചു. കെ.സുരേന്ദ്രൻ അധൃക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.വി.ബാലകൃഷ്ണൻ, പി.ഒ.ചന്ദ്രമോഹനൻ,ഷറഫുദ്ദീൻ കാട്ടാമ്പള്ളി,സുരേഷ്ബാബു എളയാവൂർ,ടി.ജയകൃഷ്ണൻ,രജിത്ത് നാറാത്ത്,ഒ.നാരായണൻ, എ.അബ്ദുൽ ഖാദർ കുഞ്ഞി,പാറയിൽ…
Read Moreമദ്യം വരുത്തുന്ന വിനകൾ..! കണ്ണപുരത്ത് യുവതി ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട സംഭവം; മദ്യപാനിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ്
കണ്ണപുരം: ഭർതൃമതിയെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം ചുണ്ടവയലിലെ ക്വാർട്ടേഴ്സിൽ താമസിച്ചുവന്നിരുന്ന തമിഴ്നാട് സ്വദേശിനി മഞ്ജു (25) വിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് മണികണ്ഠനെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് മഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. ഒരുമാസം മുന്‍പാണ് മഞ്ജുവും മണികണ്ഠനും ഇവിടെ താമസമാരംഭിച്ചത്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിലെത്തിയ മണികണ്ഠൻ മരത്തടി ഉപയോഗിച്ച് മഞ്ജുവിനെ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഇവർ തമ്മിൽ സ്ഥിരമായി കലഹിച്ചിരുന്നതായി പ്രദേശത്തുള്ളവർ പോലീസിനോടു പറഞ്ഞു. നാലു മക്കളുള്ള ഇവർക്കൊപ്പം ഇളയ മകനായ മദൻ മാത്രമാണുള്ളത്. മറ്റു മക്കളായ ഭരണി, ഇൻപ്,…
Read Moreപയ്യന്നൂരിലെ നവജാത ശിശുവില്‍പന; മാതാവിന്റെ ഡിഎന്‍എ പരിശോധനക്ക് ക്രൈംബ്രാഞ്ച് കോടതിയില്‍; 15 -ഓളം പേർക്കെതിരെ നിലവിൽ കേസുണ്ട്
പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്കിയ അമ്മമാരെ കണ്ടെത്തി. അതിലൊരാളുടെ രക്തപരിശോധന നടത്തുന്നതിനുള്ള അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്കി. പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് നവജാതശിശുക്കളെ വില്പന നടത്തിയെന്ന കേസുകളെപറ്റി അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനകം ഒട്ടേറെ തെളിവുകളാണ് കണ്ടെത്തിയത്. വില്പന നടത്തിയതായി പരാതിയില്‍ പറയുന്ന മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയവരെ ഇതിനകം അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. ശിശുവില്പനയുമായി ബന്ധപ്പെട്ട അഞ്ചുകേസുകളെ രണ്ടായി തിരിച്ച് ക്രൈംബ്രാഞ്ചിന്റെ രണ്ടു സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ സിഐ എ.വി. ജോണ്‍ അന്വേഷണം നടത്തുന്ന കേസിലാണ് രക്ത പരിശോധനക്കുള്ള അനുമതിക്കായി പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേ സമയം ഇതുസംബന്ധിച്ച് നടന്നുവരുന്ന കേസ് കേരള ഹൈക്കോടതി 30ന് പരിഗണിക്കുന്നുണ്ട്. പയ്യന്നൂരിലെ ഗൈനോക്കോളജിസ്റ്റ് ഡോ.കെ.പി.ശ്യാമള,…
Read Moreലാൽ സലാം സഖാവേ..! പത്താം ക്ലാസുകാരന്റെ കരവിരുതിൽ ഇഎംഎസിന്റെ വെങ്കല പ്രതിമ; മിഥുന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഈ വെങ്കല പ്രതിമ
തളിപ്പറമ്പ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ഇഎംഎസ് പ്രതിമ 18ന് അനാച്ഛാദനം ചെയ്യും. വൈകുന്നേരം 6.30 ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ഗോവിന്ദനാണ് പ്രതിമയുടെ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്കൂള്‍ മേളകളില്‍ ശില്പ്പങ്ങള് നിര്‍മ്മിച്ച് നിരവധി സമ്മാനങ്ങള്‍ നേടിയ മിഥുന് മനോജാണ് എഴുപത് കിലോഗ്രാം തൂക്കം വരുന്ന വെങ്കല പ്രതിമ സൗജന്യമായി കീഴാറ്റൂര്‍ ഇ.എം.എസ് മന്ദിരത്തിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. താൻ ആദ്യമായി നിര്‍മ്മിക്കുന്ന വെങ്കല പ്രതിമ ഇഎംഎസിന്റെതായിരിക്കണമെന്ന മിഥുന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇതോടെ നടക്കുന്നത്. രേതനായ മനോജിന്റെയും ജിഷയുടേയും മകനായ ഈ കൊച്ചുശില്പ്പി ഒരു പ്രതിഫലവും വാങ്ങാതെയാണ് പ്രതിമ നാടിന് സമര്‍പ്പിക്കുന്നത്. ആറുമാസത്തെ പരിശ്രമത്തിലൂടെയാണ് മിഥുന് പ്രതിമ യാഥാര്‍ത്ഥ്യമാക്കിയത്. ദല്‍ഹിയിലും, കണ്ണൂര്‍ കാല്‍ടെക്സ് ജങ്ങ്ഷനിലുമുള്ള എകെജി പ്രതിമകളുടെ ശില്പി കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ കുടുംബത്തില്‍ നിന്നുമാണ് മിഥുന് മനോജിന്റെയും വരവ്. മിഥുന്റെ അമ്മാവന്…
Read Moreമാതൃകയാക്കേണ്ട മതസൗഹാർദ്ദം..!സഹോദര സമുദായത്തിന്റെ ക്ഷേത്രോത്സവത്തിനു ഭക്ഷണമൊരുക്കാൻ പച്ചക്കറികൾ എത്തിച്ച് മുസ്ലിംസഹോദരങ്ങൾ
തൃക്കരിപ്പൂർ: സഹോദര സമുദായത്തിന്റെ നേതൃത്വത്തിലുള്ള ഉത്സവത്തിനു ഭക്ഷണമൊരുക്കാൻ പച്ചക്കറികളുമായി വെള്ളാപ്പ് ഖാദിമുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. മീലിയാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് മാറുന്ന കാലഘട്ടത്തിലും മനുഷ്യബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന സൗഹാർദ കാഴ്ച്ച നടന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ആണ്ടിയൂട്ട് ഉത്സവത്തിനു മീലിയാട്ട് സുബ്രഹ്മണ്യം കോവിലിൽ അന്നദാനം പ്രാധാന്യമേറിയതാണ്. ഇന്നലെ വൈകുന്നേരമാണ് വെള്ളാപ്പ് ഖാദിമുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ യു.പി.സി. അഹമ്മദ് ഹാജി, എ.പി. ഹാരിസ്, എൽ.കെ. യൂസഫ്, എ.പി. സിറാജ്,എ.പി. മൊയ്തീൻ, എ.ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം നിറയെ പച്ചക്കറികളുമായി ക്ഷേത്ര സന്നിധിയിലെത്തിയത്. പഴയങ്ങാടി രഞ്ജിത്ത് പൂജാരിയുടെ നേതൃത്വത്തിൽ സുബ്രഹ്മണ്യം കോവിൽ ഭരണസമിതി ഭാരവാഹികളായ ടി.സുനേഷ്, എം. മഹേഷ്, ടി. ഭാസ്കരൻ, അജിത്ത് തൈക്കീൽ എന്നിവർ ജമാ അത്ത് ഭാരവാഹികളെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. സൗഹാർദം പങ്കിട്ട് ലഘുപാനീയങ്ങളും നൽകിയാണു ക്ഷേത്രം…
Read More