പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ മ​ദ​ർ സു​പ്പീ​രി​യർ ബ​സി​ടി​ച്ചു മ​രി​ച്ചു

ത​ളി​പ്പ​റ​മ്പ്: പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ന്യാ​സ്ത്രീ ബ​സി​ടി​ച്ച് മ​രി​ച്ചു. പൂ​വം സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റി​ലെ മ​ദ​ർ സു​പ്പീ​രി​യ​റും സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ര്‍ സൗ​മ്യ (55) എ​ഫ്എ​സ്എം​എ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.30 തോ‌​ടെ മ​റ്റൊ​രു കോ​ണ്‍​വ​ന്‍റി​ന് സ​മീ​പ​മു​ള്ള ലി​റ്റി​ല്‍ ഫ്ല​വ​ർ പ​ള്ളി​യി​ലേ​ക്ക് പോ​കാ​ൻ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ ആ​ല​ക്കോ​ടുനി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന സെ​ന്‍റ് മേ​രീ​സ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ സി​സ്റ്റ​ർ സൗ​മ്യ​യു​ടെ ദേ​ഹ​ത്തു​കൂ​ടി ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ ത​ളി​പ്പ​റ​ന്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍.​ മൂ​ന്നു​മാ​സം മു​മ്പാ​ണ് തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​നി​യാ​യ സി​സ്റ്റ​ര്‍ സൗ​മ്യ ഇ​വി​ടെ ചു​മ​ത​ല​യേ​റ്റ​ത്. വാ​ഴ​പ്പി​ള്ളി ആ​ന്‍റ​ണി-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പൂ​വം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

Related posts

Leave a Comment