പഴയങ്ങാടി: അടുത്തില സ്വദേശിനിയും മാടായി കോഴി ബസാർ എസ്ബിഐ ബാങ്ക് ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മകളുടെ മരണത്തിൽ ജാതിയമായ അതിക്ഷേപവും അപമാനവും ഗാർഹിക പീഡനവും കാണിച്ച് ഭർത്താവിന് എതിരെയും ഭർതൃമാതാവിനെതിരെയും യുവതിയുടെ പിതാവ് ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 25നാണ് ദിവ്യയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിലയിലെ ഉണ്ണികൃഷ്ണൻ എന്നായാളെ ഒരു വർഷം മുമ്പാണ് ദിവ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ദിവ്യയുടെ 10 വയസുള്ള മകൻ അമ്മയെ പീഡിപ്പിക്കുന്നതായും നിർബന്ധപൂർവം ഗുളിക കഴിപ്പിക്കുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണം താഴ്ന്ന ജാതികാരിയുണ്ടാക്കിയതിനാൽ ഭർത്താവിന്റെ അമ്മ കഴിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത അന്വേഷണം ആരംഭിച്ച പഴയങ്ങാടി സിഐ ഇ.എൻ. സന്തോഷ്കുമാർ എസ്ഐ രൂപാ മധുസൂധനൻ തുടങ്ങിയവർ പരാതിക്കാരിൽ…
Read MoreCategory: Kannur
കെ. സുരേന്ദ്രന്റെ കണ്ണൂരിലെ കേരള പദയാത്രയിൽ സുരേഷ് ഗോപിയും
കണ്ണൂര്‍: എന്‍ഡിഎ ചെയര്മാൻ കെ. സുരേന്ദ്രന് നയിക്കുന്ന “കേരള പദയാത്ര’ 29 ന് കണ്ണൂരില്‍ പര്യടനം നടത്തും. കണ്ണൂർ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സുരേഷ് ഗോപി പങ്കെടുക്കും. 29 ന് രാവിലെ ഏഴിന് പറശിനിക്കടവ് മുത്തപ്പന് മടപ്പുരയില്‍ കെ. സുരേന്ദ്രന് ദര്‍ശനം നടത്തും. തുടര്‍ന്ന് ഒന്‍പതിന് തയ്യിലിലുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്നിൽ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുക്കും . 12 ന് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹ സംഗമം പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. പദയാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടും അദ്ദേഹം സംവദിക്കും.കള്‍ച്ചറല്‍ പ്രോഗ്രാം ടൗണ്‍ സ്ക്വയറില്‍ ഉച്ചയ്ക്ക് രണ്ടിനാരംഭിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് മൈതാനിയില്‍ പൊതുസമ്മേളനം. പാര്‍ട്ടിയില്‍ പുതുതായി ചേരുന്ന ആയിരത്തോളം പേര്‍ക്ക് ചടങ്ങില്‍ വച്ച് അംഗത്വം നല്‍കും. പൊതുസമ്മേളനത്തിനു ശേഷം കാല്‍ടെക്സ്,…
Read Moreകണ്ണൂരിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതി: തമിഴ്നാട് സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന15കാരിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിയും കണ്ണൂരിൽ താമസക്കാരനുമായ മധ്യവയസ്കനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു തമിഴ്നാട് സ്വദേശിനികളായ 15 ഉം 17 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് 15 കാരിയുടെ രണ്ടാനച്ഛൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ പെൺകുട്ടികളെ പെരുമ്പാവൂരിൽ നിന്നു ബന്ധുവായ ഒരു യുവാവിന്റെ കൂടെ നിന്നും കണ്ടെത്തി. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടാനച്ഛൻ സ്ഥിരമായി ഉപദ്രപിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെയാണ് ബന്ധുവായ 17 കാരിയേയും കൂട്ടി മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ വീട്ടിൽ നിന്ന് പോയതെന്നും 15 കാരി പോലീസിനോട് പറഞ്ഞു. പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
Read Moreപണം അടച്ചുകഴിഞ്ഞാൽ ലൊക്കേഷൻ അയച്ചു നൽകും; കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് നല്കുന്ന തളിപ്പറമ്പ് സ്വദേശി പിടിയിൽ
കണ്ണൂർ: കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന തളിപ്പറന്പ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തളിപ്പറന്പ് മുക്കോല സ്വദേശിയായ നദീറി (28) നെയാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് അഞ്ചു ഗ്രാം മെത്താഫിറ്റാമിനും ഒരു പായ്ക്കറ്റ് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി ഇയാൾ കണ്ണൂർ എക്സൈസ് സംഘത്തിന്റെ നീരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ നദീർ ബംഗളൂരുവിൽ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയിലെ കോളജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു. തളിപ്പറന്പ് എക്സൈസ് ഓഫീസിൽ മാത്രം ഇയാൾക്കെതിരേ മൂന്ന് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറന്പ്, ധർമശാല കേന്ദ്രീകരിച്ചാണ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് നല്‍കുന്നത്. ധർമശാലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
Read Moreവീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു
ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ തീയിട്ടു നശിപ്പിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നതുകണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ രീതിയിൽ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാൽ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്. ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് വിദഗ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തും. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Read Moreആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയൊന്നുകാരനായ മത്സ്യത്തൊഴിലാളി അറസ്റ്റിൽ
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി അറസ്റ്റിൽ. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ വി.പി. ഫൈസലി(61)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗണിൽ ആക്രി പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ കുട്ടിയുടെ മാതാപിതാക്കൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ പോയിരുന്നു. ക്വാർട്ടേഴ്സിൽ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഈ സമയം തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഫൈസൽ ആറുവയസുകാരിയെ സ്വന്തം ക്വാർട്ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ചു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപള്ളിയിലേക്കു പോകുന്നതിനിടെ മദർ സുപ്പീരിയർ ബസിടിച്ചു മരിച്ചു
തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വന്റിലെ മദർ സുപ്പീരിയറും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ സൗമ്യ (55) എഫ്എസ്എംഎയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെ മറ്റൊരു കോണ്‍വന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ലവർ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോടുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സിസ്റ്റർ സൗമ്യയുടെ ദേഹത്തുകൂടി ബസിന്റെ മുൻ വശത്തെ ടയറുകൾ കയറിയിറങ്ങി. ഉടൻ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മൂന്നുമാസം മുമ്പാണ് തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. വാഴപ്പിള്ളി ആന്റണി-മറിയം ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് പൂവം ലിറ്റിൽ ഫ്ലവർ പള്ളിയിൽ…
Read Moreസൂപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങാത്തതിനു കാർ കേടുവരുത്തി; പയ്യന്നൂരിലെ സംഭവം ഇങ്ങനെ
പയ്യന്നൂര്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു സാധനങ്ങൾ വാങ്ങാത്തതിന്റെ വിരോധത്തില്‍ കാറിനു കേടുവരുത്തിയതായുള്ള പരാതിയില്‍ കോടതി നിർദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കണ്ടോത്തെ കെ. കുട്ടികൃഷ്ണന്റെ പരാതിയിലാണു പ്രതികളെന്നു സംശയിക്കുന്ന പയ്യന്നൂര്‍ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരായ റൗഫ്, സൂരജ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്ക്കുമെതിരേയാണ് കേസ് എടുത്തത്. 2022 നവംബര്‍ 12ന് വൈകുന്നേരം 6.15 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. റോയല്‍ കോപ്ലക്സിലെ പെയിന്റ് ഹൗസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത പരാതിക്കാരന്റെ ടാറ്റാ പഞ്ച് കാറിന്റെ പിന്നിലും വലതുവശത്തും കോറിവരച്ച് കേടുവരുത്തിയതിലൂടെ പതിനായിരം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പരാതി. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാതെ സമീപത്തു കാര്‍ നിര്‍ത്തിയിട്ടതിന്റെ വിരോധമാണു സംഭവത്തിനു കാരണമായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പരാതിക്കാരന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പരാതിയില്‍ കേസെടുക്കുന്നതിന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
Read Moreപ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം; ഭാര്യയുടെ സുഹൃത്തുക്കൾക്കെതിരേ കേസ്
പയ്യന്നൂര്‍: പ്രവാസിയെ മര്‍ദിച്ചവശനാക്കി കാറിൽ തട്ടിക്കൊണ്ടു പോയി പണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും കവർന്ന സംഭവത്തിൽ ഭാര്യയുടെ സു സുഹൃത്തുക്കൾക്കെതിരേ കേസെടുത്ത് പോലീസ്. കവ്വായിയിലെ കെ.പി. ഷക്കീറിന്റെ പരാതിൽ രണ്ടു പേർക്കെതിരേയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. അസ്ലം എന്നായൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 28ന് ഉച്ചക്ക് 12.45 ഓടെ കുഞ്ഞിമംഗലം തലായിയിലായിരുന്നു പരാതിക്കാസ്പദമായ സംഭവം.ഷക്കീറിനോട് തലായിയിലെത്താൻ ആവശ്യപ്പെട്ടതിനെത്തുുടർന്ന് കാറുമായി സ്ഥലത്തെത്തിയപ്പോൾ പിടിച്ചിറക്കി മരവടികൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിച്ച ശേഷം അതേ കാറിൽ കയറ്റി പയ്യന്നൂർ ഭാഗത്തേക്ക് ഓടിച്ചു പോയെന്നും ഇതിനിടെയാണ് കൊള്ളയടിച്ചതെന്നും പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന 90,000 രൂപ, അൻപതിനായിരത്തോളം രൂപയുടെ മൂല്യം വരുന്ന 200 റിയാൽ, ഐ ഫോൺ എന്നിവ കൊള്ളയടിച്ചുവെന്നു പരാതി പറയുന്നു. വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ എതിർത്ത വിരോധത്തിൽ ഭാര്യയുടെ സുഹൃത്തുക്കൾ മർദിച്ച് കൊള്ളയടിച്ചെന്നുമാണ് പരായിൽ പറയുന്നത്.…
Read Moreപയ്യന്നൂരിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച : 50,000 രൂപയും ആഭരണങ്ങളും കവർന്നു; കവർച്ചക്കാർ എത്തിയത് വെളുത്ത കാറിൽ; കവർച്ചക്കാർ ഹിന്ദി സംസാരിക്കുന്നവർ
പയ്യന്നൂര്‍: വീടിന്റെ ഗ്രില്ല് മുറിച്ചും വാതില്‍ കുത്തിത്തുറന്നും നിരീക്ഷണക്കാമറയുടെ കേബിള്‍ മുറിച്ചും പട്ടാപ്പകല്‍ മോഷണം. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിനു സമീപമുള്ള ബിഎസ്എന്‍എൽ ഉദ്യോഗസ്ഥന് വി.സജിത്തിന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല്‍ മോഷണം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നേ മുക്കാലിനുമിടയിലായിരുന്നു മോഷണം. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും മുക്കാല്‍ പവന് വീതമുള്ള രണ്ടുവളകളും മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയില്‍ സുക്ഷിച്ചിരുന്ന സജിത്തിന്റെയും ഭാര്യയുടെയും സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിത്തും ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഒന്‍പതോടെയാണ് ഇവര്‍ വീടു പൂട്ടി പുറത്തുപോയത്. പതിനൊന്നേമുക്കാലായപ്പോള്‍ മൂന്ന് അപരിചതരെ വീട്ടില്‍ കണ്ടതിനെത്തുടർന്ന് തൊട്ടടുത്തെ വീട്ടില്‍…
Read More