പയ്യന്നൂര്‍: വീടിന്റെ ഗ്രില്ല് മുറിച്ചും വാതില്‍ കുത്തിത്തുറന്നും നിരീക്ഷണക്കാമറയുടെ കേബിള്‍ മുറിച്ചും പട്ടാപ്പകല്‍ മോഷണം. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിനു സമീപമുള്ള ബിഎസ്എന്‍എൽ ഉദ്യോഗസ്ഥന് വി.സജിത്തിന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല്‍ മോഷണം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നേ മുക്കാലിനുമിടയിലായിരുന്നു മോഷണം. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും മുക്കാല്‍ പവന് വീതമുള്ള രണ്ടുവളകളും മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയില്‍ സുക്ഷിച്ചിരുന്ന സജിത്തിന്റെയും ഭാര്യയുടെയും സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിത്തും ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഒന്‍പതോടെയാണ് ഇവര്‍ വീടു പൂട്ടി പുറത്തുപോയത്. പതിനൊന്നേമുക്കാലായപ്പോള്‍ മൂന്ന് അപരിചതരെ വീട്ടില്‍ കണ്ടതിനെത്തുടർന്ന് തൊട്ടടുത്തെ വീട്ടില്‍…
Read MoreCategory: Kannur
റോഡിൽ അതിരുവിട്ട വിവാഹ ആഘോഷം; വരനും സുഹൃത്തുക്കൾക്കും എട്ടിന്റെ പണികൊടുത്ത് ചക്കരക്കല്ല് പോലീസ്
കണ്ണൂർ: റോഡിൽ വിവാഹ ആഭാസങ്ങൾ നടത്തിയ വരനും സുഹൃത്തുക്കൾക്കും ഒടുവിൽ എട്ടിന്റെ പണി. കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അന്യായമായി സംഘം ചേർന്നതിനും വരനുൾപ്പെടെ ഇരുപത്തഞ്ചോളം പേർക്കെതിരേയാണ് ചക്കരക്കല്ല് പോലീസ് കേസെടുത്തത്. കണ്ണൂർ വാരത്താണു ഇന്നലെ നാടിനെ കുരുക്കിയ വിവാഹം നടന്നത് .വളപട്ടണം സ്വദേശിയായ വരൻ ഒട്ടകപ്പുറത്ത് വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് എത്തിയത്. മണിക്കൂറുകളോളം റോഡിൽ തടസം ഉണ്ടായപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. ഒട്ടകപ്പുറത്തുള്ള വരന്റെ വരവ് പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒട്ടകപ്പുറത്തുള്ള വരൻ താഴയിറങ്ങിയാൽ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുവെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത് വരന്റെ സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഇതിനിടയിൽ, വരന്റെ ആഘോഷ യാത്രയ്ക്കിടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാൽ, ആർക്കെതിരേയും…
Read Moreഭാര്യയുടെയും മക്കളുടെയും മുന്നിൽ അരുംകൊല; സംഭവസമയം 11 വയസ് മാത്രമുള്ള മകളുടെ മൊഴി നിർണായകം; കേസിൽ വിചാരണ പൂർത്തിയായി
തലശേരി: പ്ലൈവുഡ് കമ്പനി ഉടമയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രീൻവുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂർത്തിയായിട്ടുള്ളത്. 2018 മേയ് 19ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നും മൂന്നും വയസുള്ള രണ്ട് മക്കളുടെയും ഭാര്യയുടെയും മുന്നിൽ നടന്ന മൃഗീയ കൊലപാതകത്തിൽ അഞ്ച് പ്രതികളാണുള്ളത്. ഇവരിൽ നാല് പേരാണ് അറസ്റ്റിലായി റിമാൻഡിലുള്ളത്. ഒഡീഷ സാന്ത വില്ലേജിലെ ഗണേഷ് നായിക്ക് (25), റിങ്കു തൂഫാൻ (21), ബപ്പുണ്ണ എന്ന രാജേഷ് ബഹ്റ (18), ചിഞ്ചു എന്ന പ്രസാന്ത് സേട്ട് (23) എന്നിവരാണ് വിചാരണ നേരിടുന്നത്. കേസിലെ അഞ്ചാം പ്രതി…
Read Moreപതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും വീട്ടിലെത്തിച്ച് പീഡനം; വിദേശത്തേക്ക് കടന്ന പ്രതി രണ്ടുവർഷത്തിന് ശേഷം മുംബൈ പോലീസിന്റെ പിടിയിൽ
പഴയങ്ങാടി: മുംബൈ പോലീസ് പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയ പഴയങ്ങാടിയിലെ പോക്സോകേസിലെ ഒന്നാം പ്രതിയെ പഴയങ്ങാടി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മാട്ടൂൽ സിദിഖാബാദ് സ്വദേശി തങ്ങളെ പുരയിൽ മുനിസ് പാലക്കോടൻ (25)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. 2018 ൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും മാട്ടൂലിലെ വീട്ടിൽ എത്തിച്ച് പ്രതിയായ മുനിസും സുഹൃത്തായ പണ്ടാരത്തോട്ടത്തിൽ ഷിനോസും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, രണ്ട് വർഷം മുൻപ് കോടതി ലുക്ക് ഔട്ട് നോട്ടീസും പുറപെടുവിച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വഴി നാട്ടിലേക്ക് വരുന്ന വഴി മുംബൈ പോലിസിന്റെ വലയിലാവുകയായിരുന്നു. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പ്രതിയെ ഇന്ന്…
Read Moreകണ്ണൂർ സെൻട്രൽ ജയിലിലെ തടവുചാട്ടം: രക്ഷപ്പെട്ടശേഷം പ്രതി ബന്ധുവുമായി ഫോണിൽ സംസാരിച്ചു; സുരക്ഷാ വീഴ്ചയെന്നു പ്രാഥമിക നിഗമനം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ രക്ഷപ്പെട്ടതിൽ സുരക്ഷാ വീഴ്ചയെന്ന് പോലീസിന്റ വിലയിരുത്തൽ. സെൻട്രൽ ജയിലിൽ നിയമപ്രകാരം രാവിലെ ആറോടെയാണ് തടവുകാരെ സെല്ലുകളിൽ നിന്നും പുറത്തിറക്കുക. തുടർന്ന് തടവുകാരുടെ ദിനചര്യയക്കുള്ള സമയമാണ്. ദിനചര്യക്ക് ശേഷം പ്രഭാത ഭക്ഷണം കഴിഞ്ഞാണ് തടവുകാരെ ജയിലിനു ജോലിക്കും മറ്റുമായി പുറത്ത് വിടുക. ജയിൽ ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ കാവലിൽ മാത്രമേ തടവുകാരെ ജയിൽ ഗേറ്റിനു പുറത്തേക്ക് വിടാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ഇന്നലെ രാവിലെ പത്രക്കെടെടുക്കാൻ തടവുകാരനായ ലഹരി മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹർഷാദിനെ സെൻട്രൽ ജയിലിലെ ഗേറ്റിനു പുറത്ത് പത്രക്കെട്ടെടുക്കാൻ വിട്ടത് സുരക്ഷാ വീഴ്ച തന്നെയാണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ രക്ഷപ്പെട്ട തടവുകാരൻ അടുത്ത ബന്ധുവുമായി ഫോണിൽ സംസാരിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.ആസൂത്രിതമായ നീക്കത്തിലൂടെയാണ് തടവുകാരൻ രക്ഷപ്പെട്ടതെന്നും കരുതുന്നു. കഴിഞ്ഞ ദിവസം ഇയാളെ കാണാൻ ഒരാൾ…
Read Moreലോഡ്ജിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് ഡൽഹി വിമാനത്താവളത്തിൽ
കൂത്തുപറമ്പ്: കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ താമസിപ്പിച്ച ശേഷം ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മാങ്ങാട്ടിടം കണ്ടേരിയിലെ മർവാൻ ആണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്. കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയെ ഇന്നു നാട്ടിലെത്തിക്കും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഏതാനും ദിവസം മുൻപ് ഗൾഫിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ മകനോടൊപ്പം വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷ്റയെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടു പോയി കൂത്തുപറമ്പ് നിർമലഗിരി നീറോളിച്ചാലിലെ ലോഡ്ജിൽ താമസിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു സംഘം ലോഡ്ജിൽ അതിക്രമിച്ച് കയറി മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ലോഡ്ജിലെത്തി സ്വർണം കൊള്ളയടിച്ചതെന്നാണ് നിഗമനം.
Read Moreട്യൂഷന് പോയ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തലശേരി: വീട്ടിൽനിന്നു ട്യൂഷന് പോയ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടകര സ്വദേശി അഷ്റഫിനെ (47) യാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്ചെയ്തത്. വീട് വിട്ടിറങ്ങിയ പതിനാറുകാരനെ വടകര ബസ് സ്റ്റാൻഡിൽ നിൽക്കവെ അഷ്റഫ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വടകരയിൽനിന്നു കണ്ണൂരിലെത്തിയ വിദ്യാർഥിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വടകര ബസ് സ്റ്റാൻഡിലെ സിസിടിവിയിൽനിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
Read Moreപോലീസ് വാഹനത്തിനുനേരേ ആക്രമണം; അന്വേഷണം കഞ്ചാവുകേസ് പ്രതിയെ കേന്ദ്രീകരിച്ച്
കണ്ണൂർ: പോലീസ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പൊതുവാച്ചേരി സ്വദേശിയായ കഞ്ചാവുകേസ് പ്രതി റഹീമിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുറെ നാളുകളായി റഹീം നാട്ടിൽ വരാറില്ലായിരുന്നു. ഞായറാഴ്ച പൊതുവാച്ചേരിയിലെ സഹോദരനെ കാണാനാണ് കോഴിക്കോട് സ്വദേശിയായ ബോണിയുടെ നേതൃത്വത്തിൽ റഹീം പൊതുവാച്ചേരിയിലെത്തിയത്. ഇത് പോലീസ് അറിഞ്ഞിരുന്നു. ഇവരെ പിടികൂടാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് മനസിലാക്കിയതോടെയാണ് പ്രതികൾ കാറിലെത്തി പോലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയതെന്നാണ് പ്രഥമിക നിഗമനം. മയക്കുമരുന്ന് കേസുകൾ കൂടി വന്ന സാഹചര്യത്തിൽ റഹീമിന്റെ വീടും സ്ഥലവും ഒരു മാസം മുന്‍പ് പോലീസ് കണ്ട് കെട്ടിയിരുന്നു.ഇതിന്റെ വൈരാഗ്യവുമാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊതുവാച്ചേരിയിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read Moreഅയ്യൻകുന്നിൽ വളർത്തുനായയെ പുലി ആക്രമിച്ചു; പുലിയുടെ സാന്നിധ്യം, ഭീതിയിൽ നാട്ടുകാർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയ്ക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരനായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ഇന്നലെ രാത്രി 12ന് പുലി ആക്രമിച്ചു. കഴുത്തിന് കടിയേറ്റ നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ശബ്ദം വച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പുലർച്ചെ അഞ്ചിന് പുലി വീണ്ടും എത്തിയതായി വീട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. രണ്ട് സ്ഥലത്തും വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പുലി എത്തിയ വീടിന് സമീപത്തുനിന്നും പുലിയുടേത് എന്ന് സംശയിക്കുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
Read Moreനിക്ഷേപത്തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ 2 കേസ് കൂടി
കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിധിൻ, മോഹൻ എന്നിവരുടെ പരാതിയിലാണ് തേർത്തല്ലി സ്വദേശിയായ കന്പനി എംഡി രാഹുൽ ചക്രപാണിയുടെയും ചെയർമാൻ ടോണി, മാനേജർമാരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നിധിൻ കമ്പനിയിൽ മൂന്ന് ലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്. കുറച്ച് കാലമായി സ്ഥാപനത്തിനെതിരേ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച് നിരവധിപേർ പരാതിയും നൽകിയിരുന്നു. നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83…
Read More