ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയ്ക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരനായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ഇന്നലെ രാത്രി 12ന് പുലി ആക്രമിച്ചു. കഴുത്തിന് കടിയേറ്റ നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ശബ്ദം വച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പുലർച്ചെ അഞ്ചിന് പുലി വീണ്ടും എത്തിയതായി വീട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. രണ്ട് സ്ഥലത്തും വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പുലി എത്തിയ വീടിന് സമീപത്തുനിന്നും പുലിയുടേത് എന്ന് സംശയിക്കുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
Read MoreCategory: Kannur
നിക്ഷേപത്തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ 2 കേസ് കൂടി
കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിധിൻ, മോഹൻ എന്നിവരുടെ പരാതിയിലാണ് തേർത്തല്ലി സ്വദേശിയായ കന്പനി എംഡി രാഹുൽ ചക്രപാണിയുടെയും ചെയർമാൻ ടോണി, മാനേജർമാരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നിധിൻ കമ്പനിയിൽ മൂന്ന് ലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്. കുറച്ച് കാലമായി സ്ഥാപനത്തിനെതിരേ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച് നിരവധിപേർ പരാതിയും നൽകിയിരുന്നു. നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83…
Read Moreകാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇരിട്ടി: കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഓട്ടോഡ്രൈവറായ കൊട്ടകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ആദിവാസി യുവാവ് അനിലിനെ (28) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെ ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെളിമാനം അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Moreവ്യാജ പോക്സോ കേസ്; പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കാൻ പറഞ്ഞ സിഐക്കെതിരേ പരാതി
കാസര്‍ഗോഡ്: വ്യാജ പോക്സോ കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഹോസ്ദുര്‍ഗ് സിഐയും അഭിഭാഷകനും സഹായിച്ചതായി പരാതി. വിദേശത്തു ജോലിചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവാണ് ഹോസ്ദുർഗ് സിഐ കെ.പി.ഷൈൻ ഉൾപ്പെടെയുള്ളവർക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും ഐജിക്കും പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ ഹോസ്ദുർഗ് പോലീസ് യുവാവിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്യാതെ പണം നല്കി ഒത്തുതീര്‍പ്പാക്കണമെന്ന് ഹോസ്ദുര്‍ഗ് സിഐ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വോയ്സ് റിക്കാർഡ് യുവാവ് പുറത്തു വിട്ടു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചെന്നാണ് വക്കീല്‍ പറയുന്നതെന്ന് സിഐയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പരാതിക്കാരന് പറയുന്നു. പിന്നീട് ഇത് 10 ലക്ഷമാക്കി കുറച്ചെന്നും പറയുന്നു. എന്നാൽ, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്താൽ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാകുമെന്നും ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും വിദേശത്ത്…
Read Moreബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചു; ചോദ്യംചെയ്ത യാത്രക്കാരനെ ക്രൂരമായി മർദിച്ച് ബസ് ജീവനക്കാർ
പയ്യന്നൂര്‍: ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി.വി. മധുവിന്റെ പരാതിയിലാണു സ്വകാര്യ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞമാസം 30ന് രാത്രി ഏഴരയോടെയാണ് ഏഴിലോടിനും എടാട്ട് കോളജ് സ്റ്റോപ്പിനുമിടയില്‍ പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനെ യാത്രക്കാരനായ പരാതിക്കാരന് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചതായും ഇതിലൂടെ തനിക്ക് മാനഹാനിയും മരണഭയവുമുണ്ടാക്കിയെന്നുമാണു പരാതി.
Read Moreമുക്കുപണ്ടം ബാങ്കിൽ പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; പ്രതി എറണാകുളത്ത് പിടിയിൽ
പഴയങ്ങാടി: മുക്കുപണ്ടം ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി എറണാകുളത്ത് പിടിയിൽ. ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസ് (37) നെയാണ് പിടികൂടിയത്. അന്വഷണ ഉദ്യേഗസ്ഥനായ സിഐ ഇ.എൻ.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം പഴയങ്ങാടി എസ്ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്നുവരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വച്ചത്. 330.6(41.2പവൻ) ഗ്രാം സ്വർണമാണ് പണയം വച്ചതെന്ന് കണ്ടെത്തി യിട്ടുണ്ട്. ആദ്യം പണയം വെച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.…
Read Moreവനിതാ ഡോക്ടറുടെ ഫോൺ ഹാക്ക് ചെയ്ത് മെസേജുകൾ പ്രചരിപ്പിച്ചു
പയ്യന്നൂര്‍: വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 28നു മുമ്പാണു പരാതിക്കാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് ചെയ്ത് ചോർത്തിയെടുത്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം പരിചയമുള്ള പരാതിക്കാരിയായ വനിതാ ഡോക്ടറെയല്ല ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ് ഹാക്കർ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്. സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്കു തന്നെ വന്നതോടെയാണ് സംശയം തോന്നി ഇവർ…
Read Moreഉക്രൈൻ യൂണിവേഴ്സിറ്റിലെ പഠനത്തിന് ഫീസിളവ് വാങ്ങിനൽകാം; കൊല്ലംകാരന് നഷ്ടം 15 ലക്ഷം; രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: ഉക്രൈന് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ഫീസിളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പതിനഞ്ചേമുക്കാല്‍ ലക്ഷം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. കോറോം മുത്തത്തിയിലെ പി. ആകാശ് ബാബുവിന്വേണ്ടി പിതാവ് സുധീര്‍ ബാബു നല്കിയ പരാതിയിലാണ് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ റിയാസ് മുഹമ്മദ്, ഷജാസ് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2021 ജൂണ്‍ 28 നാണ് പരാതിക്കാസ്പദമായ സംഭവം. ഉക്രൈയിനിലെ വിഎന്‍ കര്സെയ്ന് ഖോര്കിവ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ 2020 മുതല്‍ 2026 വരെയുള്ള പഠനത്തിന് പരാതിക്കാരന്റെ മകന് അഡ്മിഷന് ലഭിച്ചിരുന്നു. ഫീസ് ഒന്നിച്ചടച്ചാല്‍ രണ്ടാം വര്‍ഷം മുതല്‍ ആറാംവര്‍ഷം വരെയുള്ള പഠനത്തിന് ഫീസിളവ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം കിളിക്കൊല്ലൂരുള്ള മേക്ക് വേ ഇഡ്യുക്കേഷണല് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുവഴി 15,75,000 രൂപ സ്ഥാപനത്തിന് കൈമാറിയിരുന്നു. എന്നാല്‍, എതിര്‍കക്ഷികളായ കൊല്ലത്തെ സ്ഥാപനയുടമകള്‍ യൂണിവേഴ്സിറ്റിയില്‍ പണമടക്കാതേയും…
Read Moreമാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം; മുഖം തിരിച്ച് കർണാടക
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വീണ്ടും വാഹനാപകടം. കർണാടകയിൽനിന്ന് ഉപ്പുമായി കോഴിക്കോടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് കാബിൻ പൊളിച്ച് തമിഴ്നാട് സ്വദേശി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഡ്രൈവറുടെ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. കർണാടകയുടെ പെരുമ്പാടി ചെക്പോസ്റ്റിൽനിന്നു വളരെ അടുത്തു നടന്ന അപകടത്തിൽ കർണാടകയുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്നു പരാതി ഉയർന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അടിയന്തര വൈദ്യസഹായം എത്തിക്കാൻ പോലും കർണാടക തയാറായില്ല എന്നാണ് ആക്ഷേപം. അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടയിരുന്നത്. വെളിയിൽ എത്തിച്ച ഡ്രൈവറെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരത്തിൽ മൊബൈൽ ഫോണിന് റേഞ്ച് ലഭ്യമല്ലാത്തത് അപകട വിവരം വെളിയിൽ അറിയാൻ താമസം നേരിട്ടു. പിന്നാലെ വന്ന…
Read Moreപഴയങ്ങാടിയിലെ “രക്ഷാപ്രവർത്തനം” ; 4 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
പഴയങ്ങാടി: നവകേരള യാത്രയുടെ കല്യാശേരി മണ്ഡലത്തിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരായ പി.പി.സതീഷ് (42), അതുൽ കണ്ണൻ (22), എം. അനുരാഗ് (19), അർജുൻ കുറ്റൂർ (27) എന്നിവരാണു കീഴട ങ്ങിയത്. പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ ഇവ രുടെ അറസ്റ്റ് രേഖ പ്പെടുത്തി. ഇതേ കേസിൽ കഴിഞ്ഞ മാസം ഡിവൈഎഫ്ഐ ബ്ലോക്ക്-മേഖല ഭാരവാഹികളായ ചെറുതാഴത്തെ അമൽ ബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ. അനുവിന്ദ് (26), മണ്ടൂരിലെ കെ. മുഹമ്മദ് റമീസ് (24) എന്നിവർ അറസ്റ്റിലാവുകയും റിമാൻഡ് കഴിഞ്ഞ് കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിൽ ഇനി നാലുപേർ…
Read More