കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എടക്കാട് സ്വദേശിയായ 26 കാരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത്. പെൺകുട്ടിയുടെയും യുവാവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പെൺകുട്ടിക്ക് 18വയസ് ആയശേഷം വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനിടെ പെൺകുട്ടിയെ ബന്ധുവീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നാണ് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്.
Read MoreCategory: Kannur
റോഡിൽവച്ച് യുവതിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി യദുൽ കൃഷ്ണദാസ്(24) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറാനായി പോയപ്പോൾ പുറകിൽ നിന്ന് എത്തിയ യുവാവ് കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകൾ കൂടുകയും വനിതപോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം 4 പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പുതിയതെരു സ്വദേശി സി. റിസ്വാൻ (22), മൈതാനപള്ളി സ്വദേശി ടി.പി. ദിൽഷിദ് (33), റിസ്വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ് (19) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽനിന്നു 1.4 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു റിസ്വാനെയും ദിൽഷിദിനെയും പിടികൂടി. ഇരുവരുടെയും കൈയിൽനിന്നു 156.61 ഗ്രാം എംഡിഎംഎയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി…
Read Moreവ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കണ്ണൂരിൽ രാഹുലും സുധാകരനും കൂടിക്കാഴ്ച നടത്തി
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിൽ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ കണ്ണൂരിൽ എത്തിച്ചേർന്ന രാഹുൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളുടെ കൈവശമുള്ള ലാപ്ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ഉൾപ്പെടെ ലഭിച്ചിരുന്നു. സംശയമുള്ള പലരും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാക്കൂട്ടത്തിനെ ചോദ്യംചെയ്യുവാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്റെ പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇന്നു രാവിലെ രാഹുൽ മാക്കൂട്ടത്തിൽ കെ. സുധാകരനുമായി…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചത് 1216 ഗ്രാം സ്വർണം; വിപണിയിൽ 66 ലക്ഷം രൂപയുടെ സ്വർണ്ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 66.77 ലക്ഷം രൂപ വരുന്ന 1095.5 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ (21) നിന്നാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചാണു കടത്താൻ ശ്രമിച്ചത്. പിടികൂടുമ്പോൾ 1216 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1095 ഗ്രാമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്,സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, പി.കെ.ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി,ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.
Read Moreനമസ്കരിക്കാൻ നേരം ബാഗ് താഴെ വച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷവും മൊബൈലും മോഷണം പോയി
തലശേരി: മസ്ജിദിൽ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈൽഫോണും കവർന്നു. മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് കയറിയപ്പോൾ ബാഗ് പള്ളി ഹാളിൽ വച്ചു. നമസ്കാരം കഴിഞ്ഞ് വന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. തുടർന്ന് റിജാസ് ടൗൺ പോലീസിൽ പരാതി നൽകി. സ്വർണം വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണ് മോഷണംപോയതെന്ന് റിജാസ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Read Moreഓൺലൈനായി ഹോട്ടലുകൾക്ക് റിവ്യു നൽകി; തോട്ടട സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം
കണ്ണൂർ: ഹോട്ടലുകൾക്ക് റിവ്യു നൽകിയാൽ പണം നൽകുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തോട്ടട കാഞ്ഞിര സ്വദേശിയായ 27 കാരിയുടെ 15 ലക്ഷമാണ് നഷ്ടപ്പെട്ടത്. പാർട്ട് ടൈം ജോലിയായി ഗൂഗിൾ മാപ്പ് റിവ്യു വഴി ആവശ്യപ്പെടുന്ന ഹോട്ടലുകൾക്ക് റിവ്യു ചെയ്തു കൊടുക്കുകയും ടാസ്കിൽ പങ്കെടുക്കുകയും ചെയ്താൽ വൻ തുക ലാഭ വിഹിതം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ മാസം ആറു മുതൽ 16 വരെ പല തവണകളായി 15,26,381 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ആർട്സ് ആന്റ് എന്റർടൈൻമെന്റ് എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ഇവരുടെ വാട്സപ് ഗ്രൂപ്പിൽ ചേർന്ന യുവതിക്ക് ആദ്യം കുറച്ച് പണം നൽകി. കൂടുതൽ പണം ലഭിക്കാൻ പണം അയച്ച് നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് പ്രകാരം യുവതി പണം അയച്ചു നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ്…
Read Moreമുഖ്യമന്ത്രി പറഞ്ഞ”ജീവൻ രക്ഷാപ്രവർത്തനം’… നാലു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ
പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരേ എരിപുരത്ത് കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമക്കേസ് ചുമത്തിയ നാലു ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡിവൈഎഫ്ഐ ബ്ലോക്ക്, മേഖലാ ഭാരവാഹികളായ ചെറുതാഴത്തെ അമൽബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ.അനുവിന്ദ് (26), മണ്ടൂരിലെ കെ.മുഹമ്മദ് റമീസ് (24) എന്നിവരാണ് വധശ്രമത്തിന് കേസെടുത്തതിനു പിന്നാലെ സ്റ്റേഷനിൽ കീഴടങ്ങിയത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു മടങ്ങവേ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൂഢാലോചന നടത്തി വധിക്കാനായി ആക്രമിച്ചെന്നാണു കേസ്. പരിയാരം സിഐ നളിനാക്ഷനാണ് കേസ് അന്വേഷിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതു സംബന്ധിച്ച് “ബസിനു…
Read Moreമാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ വില കൂടിയ പെട്രോൾ അടിച്ചേൽപ്പിക്കുന്നതായി പരാതി
മാഹി: മാഹി മേഖലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ എത്തുന്നവർക്ക് വില കൂടിയ പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി പരാതി. പമ്പുകളിൽ പ്രദർശിപ്പിച്ച സ്റ്റോക്ക് ബോർഡുകളിൽ സാധാരണ പെട്രോൾ (എംഎസ്) സ്റ്റോക്ക് എഴുതി വച്ച് പെട്രോൾ ഇല്ലെന്നു പറയുന്നത് ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനവുമായി ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുവാനെത്തുന്നവർ ലിറ്ററിന് നാല് രൂപ 50 പൈസ കൂടുതൽ കൊടുത്ത് പ്രീമിയം പെട്രോൾ നിറയ്ക്കേണ്ട ഗതികേടിലായി. കേരളത്തേക്കാൾ മാഹിയിൽ പെട്രോളിന് ലിറ്ററിന് 14 രൂപയുടെ വില വിത്യാസമുള്ളതിനാലാണ് പലരും ദീർഘ ദൂരം സഞ്ചരിച്ച് മാഹിയിലെത്തുന്നത്. സാധാരണ പെട്രോൾ വില്പനയുടെ 10 ശതമാനം പ്രീമിയം പെട്രോൾ നിർബന്ധമായും പമ്പുകളിൽ വില്പന നടത്തിയിരിക്കണമെന്ന് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശമാണെന്ന് സൂചനയുണ്ട്. മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ സാധാരണ പെട്രോളിന് കൃത്രിമ ക്ഷാമം…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ നിന്നും 796 ഗ്രാം സ്വർണം പിടികൂടി; മലദ്വാരത്തിൽ ഒളിപ്പിച്ചത് 48 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ജലീൽ നിന്നാണ് 48.5 ലക്ഷം രൂപ വരുന്ന 796 ഗ്രാം സ്വർണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.24 കാരറ്റ് പരിശുദ്ധിയുള്ള 796 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിന് 48.5 ലക്ഷം രൂപ വരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ ഗീതാ കുമാരി, ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രവിചന്ദ്ര, രവി രഞ്ജൻ, അനുപമ, സിലേഷ്, ഹവിൽദാർ കൃഷ്ണവേണി, ജീവനക്കാരായ സുബിന, ബെന്നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read More