കണ്ണൂർ: പ്രവർത്തന മികവിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ. ആദ്യത്തെ തവണയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിക്കുന്നത്. കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹ്യ പ്രതിബന്ധതയക്കും മയക്കുമരുന്നുകൾക്കെതിരെയുള്ള പേരാട്ടവും ക്രമസമാധാന പാലനത്തിനുമെല്ലാമുള്ള നേട്ടം കൂടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ ബഹുമതി. കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ സിഐ ബിനുമോഹനും സംഘവുമാണ് കൃത്യമായ ഇടപെടലുകൾ നടത്തി വന്നത്. കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ കാഴ്ചവെക്കാറുള്ളത്. ഏതാനം മാസം മുന്‍പ് കണ്ണൂർ നഗരത്തിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടിയിരുന്നു. കൂടാതെ നഗരത്തിലെ ജനങ്ങളുടെ ഉറക്കം കിടത്തിയിരുന്ന മോഷ്ടാവിനെ വിദഗ്ദമായാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലഹരിക്ക് തടയിടാനും മികച്ച…
Read MoreCategory: Kannur
ഭര്‍ത്താവിന്റെ കാമുകിയെ മർദിച്ച് ഭാര്യയും ബന്ധുക്കളും; കേസെടുത്ത് പോലീസ്
പെരിങ്ങോം: ഭര്‍ത്താവുമായി ഇഷ്ടത്തിലായതിന്റെ വിരോധത്തില്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുപ്പത്താറുകാരിയുടെ പരാതിയിലാണ് കാമുകന്റെ ഭാര്യക്കും മാതാവുള്പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് ഉച്ചയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയുടെ തല ചുമരിലിടിച്ചും അസഭ്യം പറയുകയും മൊബല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി. ഫോണ്‍ ഉപയോഗശൂന്യമാക്കിയതിലൂടെ 80,000 രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു. അക്രമത്തിന് നേതൃത്വം നല്കിയ യുവതിയുടെ ഭര്‍ത്താവും താനുമായി ഇഷ്ടത്തിലായതിന്റെ വിരോധമാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read Moreആത്മഹത്യയോ, കൊലപാതകമോ? കണ്ണവം വനത്തിൽ മരിച്ചയാളെ അഞ്ച് വർഷത്തിനുശേഷം തിരിച്ചറിഞ്ഞു
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ മരിച്ചയാളെ ഡിഎൻഎ പരിശോനയിലൂടെ അഞ്ച് വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വനത്തിനുള്ളിൽ 2021 ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എടയാർ കോളനിയിലെ മനോജിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 2018ൽ കാണാതായ മനോജിന്റെ മൃതദേഹം അസ്ഥികൂടം മാത്രമായിട്ടാണ് കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത വനത്തിനുള്ളിലായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിന് മരിച്ചത് മനോജ് ആണെന്ന് സൂചന ലഭിച്ചിരുന്നു. മനോജിന്റെ സഹോദരൻ ബാബുവിന്റെ ഡിഎൻഎ പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷമാണ് മനോജിന്റെ മൃതദേഹം തന്നെയാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് ഭാര്യ കിണറ്റിൽ ചാടിയ സംഭവമുണ്ടായിരുന്നതായും ഇതിനു ശേഷം ഇയാൾ വനത്തിൽ…
Read Moreമദ്യ ലഹരിയിൽ വാക്കുതർക്കം; മുണ്ടയാംപറമ്പ് സ്വദേശിക്ക് വെട്ടേറ്റു
ഇരിട്ടി: മദ്യലഹരിയിൽ നടന്ന വാക്കുതർക്കത്തിനിടെ ആദിവാസിയായ ഒരാൾക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ (52 ) ആണ് വെട്ടേറ്റത്. കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്നയാൾക്കെതിരേ ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 30 ന് രാത്രി 8. 30 ഓടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നു. പ്രതി ലക്ഷ്മണൻ മദ്യപിച്ചത് ബാലൻ ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എഫ് ഐആറിൽ പറയുന്നു. പ്രതി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലന്റെ പരാതി പ്രകാരം ലക്ഷ്മണനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കരിക്കോട്ടക്കരി പോലീസ് കേസെടുത്തു.
Read Moreതളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ സി.കെ.ഹാഷിം (27) നെയാണ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 0.698 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തളിപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്സൈസ് പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഹാഷിം രണ്ടാഴ്ച്ച മുമ്പേയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് വകുപ്പ് 22(ബി) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രവന്റീവ് ഓഫീസര്‍മാരായ കെ.കെ.രാജേന്ദ്രന്, പി.കെ.രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, ടി.വി.വിജിത്ത്, റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി.നിത്യ എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കഞ്ചാവും ബീഡിയും പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനിൽനിന്നു മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി കാരാട്ട് നൗഷാദ് (40) എന്നയാളുടെ പക്കൽ നിന്നാണ് 40 ബീഡിയും 25.36 ഗ്രാം കഞ്ചാവും പിടികൂടിയത്. എസ്കോടിനുശേഷം ജയിലിലേക്ക് കൊണ്ടുവന്ന നൗഷാദിനെ ജയിൽ ഗേറ്റിൽ വച്ച് ദേഹപരിശോധന നടത്തിയപ്പോൾ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ബീഡിയും കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവ് വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അഞ്ച് കവറുകളും കണ്ടെടുത്തു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ രണ്ട് കറുത്ത കവറുകളിലായാണ് കഞ്ചാവും ബീഡിയും ഉണ്ടായിരുന്നത്. ജയിൽ സൂപ്രണ്ടന്റിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ഇയാൾ ഇതുപോലെ നിരോധിത പുകയില ഉത്പന്നങ്ങൾ ജയിലിനകത്തേക്ക് കയറ്റിയിട്ടുണ്ടോയെന്നും ഇയാളുടെ സഹായികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read Moreമലദ്വാരത്തിലൂടെയുള്ള ഗോൾഡ് കടത്ത് വർധിക്കുന്നു; മുസ്തഫ ഒളിപ്പിച്ചത് ഒരു കിലോയോളം സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽനിന്ന് ഒരു കിലോയോളം വരുന്ന സ്വർണം പോലീസ് പിടികൂടി. ചപ്പാരപ്പടവ് സ്വദേശി മുസ്തഫയിൽ നിന്നാണ് 47 ലക്ഷത്തോളം രൂപ വരുന്ന 832 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്താവള പരിസരത്തുനിന്ന് എയർപോർട്ട് പോലീസാണ് സ്വർണം പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാരൻ പിടിയിലായത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയ്ക്കുശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 900 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 832…
Read Moreവിസ വാഗ്ദാനം നല്കി ബന്ധുക്കളുടെ ലക്ഷങ്ങൾ തട്ടി; അമ്മ അറസ്റ്റിൽ; മകളെ തേടി പോലീസ്
ഉളിക്കൽ: യുകെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മിനിമോൾ മാത്യുവിനെ (58) തൃശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽനിന്ന് ഉളിക്കൽ സിഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു. ആറളം, ഉളിക്കൽ, ്രശീകണ്ഠപുരം സ്റ്റേഷനിൽ ഇവർക്കെതിരേ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടിയിലായത്. പോലീസ് വരുന്നതറിഞ്ഞ് കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയി. സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരേ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകയിലെ വീട്ടിൽനിന്നാണ് ഇവർ തൃശൂരിലേക്ക് താമസം മാറിയത്. രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ബന്ധുക്കളിൽനിന്നു ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ…
Read Moreനിയന്ത്രണം തെറ്റി ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
പരിയാരം: ബൈക്കുമായി പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു (20) വാണ് മരിച്ചത്. പാണപ്പുഴ മാത്ത്വയൽ പാലത്തിൽനിന്നു പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺക്രീറ്റ് തിട്ടയിൽ തട്ടി യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപത്തെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന യുവാക്കളും ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചു. മാതമംഗലം ഭാഗത്തുനിന്നു പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടറായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അപകട വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയും…
Read Moreകണ്ണൂരിൽ മയക്കുമരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ. കുറവ പണ്ടാരവളപ്പ് സ്വദേശി സി. മുഹമ്മദ് സഫീർ(23)നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽ നിന്നും 14.541 ഗ്രാം മെത്താംഫിറ്റാമിനും 1.200 ഗ്രാം ഹാഷിഷും മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. എക്സൈസ് തയ്യിൽ പ്രദേശത്ത് നടത്തിയ പട്രോളിംഗിനിടെ സംശാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തയ്യിൽ- കുറുവ റോഡിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കണ്ണൂർ ടൗൺ ഭാഗത്തും മറ്റും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഹമ്മദ് സാഫീർ എന്ന് എക്സൈസ് പറഞ്ഞു. കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതിയാണ് സാഫീർ. ഈ കേസിൽ 75 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ…
Read More