കണ്ണൂർ: സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വില്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമല്ല. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വഴിയും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ വഴിയും സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാത്തതിൽ കേസുകളുടെ തുടർ നടപടികളും വൈകുകയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രാസപരിശോധന നടത്താൻ ലാബില്ലാത്തതിനാൽ കോഴിക്കോടുള്ള റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലയച്ചാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 9,610 സാമ്പിളുകളാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പരിശോധനയ്ക്ക് നൽകിയത്. അതിൽ 5,613 സാമ്പിളുകളുടെ ഫലം മാത്രമാണ് വന്നത്. 3,697 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് 269 സാമ്പിളുകളാണ് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചത്. അതിൽ 60 ശതമാനത്തിന്റെ പരിശോധനാ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സാമ്പിളുകൾ പരിശോധിക്കാൻ സർക്കാർ അംഗീകൃത ലാബുകൾ ഉള്ളത്.…
Read MoreCategory: Kannur
വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസിനു നേരേ വെടിവയ്പ്; റോഷനെ തേടി പോലീസ് അയൽസംസ്ഥാനത്തേക്ക്
കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവച്ച സംഭവുമായി ബന്ധപ്പെട്ട വധശ്രമ കേസിലെ പ്രതി റോഷനെ തപ്പി പോലീസ് അയൽ സംസ്ഥാനത്തേക്ക്. എസിപി ടി.കെ. രത്നകുമാറിന്റെയും വളപട്ടണം എസ്എച്ചഒ എം.ടി. ജേക്കബിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. റോഷന് കണ്ണൂർ ജില്ലയില്‍ ഇല്ലെന്നും കേരളം വിട്ടതായി ഉറപ്പായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും രണ്ടില്‍ കൂടുതല്‍ വാതിലുകള്‍ ഉള്ളതാണ് റോഷൻ രക്ഷപ്പെടാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. പുറത്ത് നിന്ന് എത്തുന്നയാള്‍ക്ക് വീടിന്റെ ഘടന പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കില്ല. ഇയാള്‍ക്ക് കേരളത്തിന് പുറത്ത് ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഉണ്ട്. ബന്ധുക്കളുടെ സഹായത്താലാണ് ഇയാള്‍ ഒളിവില്‍ പോയത്. ബന്ധു വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കർണാടക, തമിഴ്നാട്, ഗോവ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ചിറക്കല്‍ ചിറയ്ക്ക് സമീപം…
Read Moreസ്പെയിന് വീസ; പരാതിയുമായി രണ്ടുപേർക്കൂടി; ഇരുവരിൽ നിന്നും തട്ടിയെടുത്തത് പത്തുലക്ഷം
പയ്യന്നൂര്‍: സ്പെയിനിലേക്ക് ജോലിയുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരേ സമാനമായ പരാതിയിലെടുത്തിരുന്ന മറ്റു കേസുകള്‍ക്കു പുറമേയാണ് പുതിയ കേസ്. പയ്യന്നൂര്‍ അന്നൂരിലെ യദുകൃഷ്ണന്റെ പരാതിയില്‍ പയ്യന്നൂരിലെ വിനായക്, ഇരിട്ടിയിലെ സ്മിത, കണ്ണൂരിലെ ലൂസി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സ്പെയിനില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2021 ജൂണ്‍ 25 മുതല്‍ പലതവണകളായി 6,45,173 രൂപ വാങ്ങുകയും വാഗ്ദാനം ചെയ്ത വീസയോ പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. മുന്‍ വഞ്ചനാ കേസുകളിലെ പ്രതികളായ വിനായക്, സ്മിത എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ കെ.വി.മിഥുന് നല്കിയ പരാതിയിലാണ് മറ്റൊരു കേസുകൂടിയെടുത്തത്. 2021 ജൂലൈ 14 മുതല്‍ പലതവണകളായി മൂന്ന് ലക്ഷം രൂപ വാങ്ങി പരാതിക്കാരനെ ചതിച്ചതായുള്ള പരാതിയിലാണ് കേസ്.രണ്ടുപേരില്‍നിന്നായി വീസ വാഗ്ദാനം ചെയ്ത്…
Read Moreവ്യാജരേഖ ചമച്ച് തട്ടിപ്പ്: സെയിൽസ്മാനെതിരേ പരാതി
കണ്ണൂർ: പൊടിക്കുണ്ടിലെ ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയ സ്കൂട്ടറിന്റെ പേരിൽ സെയിൽസ്മാൻ വ്യാജ ഒപ്പിട്ട് ലോൺ എടുത്തതായി പരാതി. സെയ്ൽസ് മാൻ അഖിലിനെതിരെയാണ് മൂന്നുനിരത്ത് സ്വദേശി പി.വി. മിഥുൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. 2022 മേയ് 31 നാണ് മിഥുൻ സ്ഥാപനത്തിൽ നിന്നും സ്കൂട്ടർ വാങ്ങിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ലോൺ ആപ്ലിക്കേഷനിലും സെയിൽ സർട്ടിഫിക്കറ്റിലും വ്യാജ ഒപ്പിട്ട് 88000 രൂപ ഇൻഡസ് ബാങ്കിൽ നിന്നും ലോൺ എടുത്തെന്നാണ് പരാതിയിൽ പറയുന്നത്. വാഹനത്തിന് കൃത്യമായി സർവീസ് നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read Moreകണയന്നൂരിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ റീത്ത്; ആരാണെന്നോ എന്താണ് ഇതിന് കാരണമെന്നോ അറിയില്ലെന്ന് ഷൈജു
ചക്കരക്കൽ: ചക്കരക്കല്ലിൽ വീടിനു മുന്നിൽ റീത്ത് കണ്ടെത്തി. ഓൺലൈൻ മാധ്യമ പ്രവർത്തകൻ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിലാണ് ഇന്നു രാവിലെ റീത്ത് കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടെത്തിയത്. വള്ളിപ്പടർപ്പുകളും ഇലകളും കൊണ്ട് നിർമിച്ചതാണ് റീത്ത്. വിവരമറിഞ്ഞ് ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനു പിന്നിൽ ആരാണെന്നോ എന്താണ് ഇതിന് കാരണമെന്നോ അറിയില്ലെന്ന് ഷൈജു പറഞ്ഞു. ചെന്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ വീട് സന്ദർശിച്ചു.
Read Moreആർഎസ്എസ് പദസഞ്ചലനത്തിന് ഗ്രൗണ്ട് അനുവദിച്ചു; മാടായി പഞ്ചായത്ത് പ്രസിഡന്റിന് ലിഗിന്റെ കടുത്ത ശാസനം
പഴയങ്ങാടി: മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന മാടായി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിനെ ജില്ലാ കമ്മിറ്റി ശാസിച്ചു. പാർട്ടി നയത്തിന് വിരുദ്ധമായി ആർഎസ്എസ് പദസഞ്ചലനത്തിന് മാടായി പഞ്ചായത്തിന് കീഴിലുള്ള മാടായിപ്പാറയിലെ ഗ്രൗണ്ട് അനുവദിച്ചതിനെതിരേ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദിനെയാണ് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ശാസിച്ചത്. ജില്ലാ ഭാരവാഹികളുടെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് ശാസിച്ചത്. ആർഎസ്എസ് വിജയദശമി ദിനത്തിലാണ് മാടായിപ്പാറയിൽ പദസഞ്ചലനം നടത്തിയത്. ഇതേതുടർന്ന് സംഭവം വിവാദമാകുകയായിരുന്നു. മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുവാൻ യോഗം വിളിച്ചെങ്കിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം ജില്ലാ കമ്മിറ്റി പാടെ തള്ളുകയായിരുന്നു. കായിക്കാരൻ സഹീദിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ശാസന.
Read Moreഇൻഷ്വറൻസ് അടച്ചില്ല; മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ ഷെഡിൽ; വാഹന പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനം അവതാളത്തിൽ
മട്ടന്നൂർ: ഇൻഷ്വറൻസ് തുക അടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന നാല് ഇലക്ട്രിക് വാഹനങ്ങളാണ് ഓഫീസിൽ കയറ്റിയിട്ടിരിക്കുന്നത്. പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, തലശേരി താലൂക്കുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ കയറ്റിയിട്ടതോടെ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ്. കണ്ണൂർ താലൂക്ക് ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് എൻഫോഴ്സ്മെന്റിന് അനുവദിച്ചിരുന്നു. ഇതിൽ നാല് വാഹനങ്ങളുടെ ഇൻഷ്വറൻസ് കാലാവധി അവസാനിച്ചത്. ഒരു വാഹനത്തിന്റെ കാലാവധി ആറിന് അവസാനിക്കും. ഒക്ടോബർ 31 നാണ് ഇലക്ട്രിക് വാഹനത്തിന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് മൂന്ന് വാഹനങ്ങളുടെയും ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞു. ഇതിനു പുറമെ രണ്ട് ഡീസൽ ജീപ്പുകളും മട്ടന്നൂർ ഓഫീസ് പരിസരത്ത് കട്ടപ്പുറത്താണ്. ജീപ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാതെയിട്ടതോടെയാണ് കട്ടപ്പുറത്തായത്. ഇൻഷ്വറൻസ് അടക്കാതെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ വന്നതോടെ വാഹന പരിശോധന ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റിന്റെ…
Read Moreകണ്ണൂരിൽ പോലീസിനെ വെടിവച്ച കേസ്; ആത്മരക്ഷാർഥം വെടിവച്ചതെന്ന് പ്രതിയുടെ ഭാര്യ
കണ്ണൂർ: ആത്മരക്ഷാർഥം ഒരു തവണ മുകളിലേക്കാണ് വെടിവെച്ചതെന്ന് പ്രതിബാബു ഉമ്മൻ തോമസിന്റെ ഭാര്യ ലിൻഡ പറഞ്ഞു. ബഹളം കേട്ടപ്പോൾ ഇന്നലെ രാത്രി വീടിനുനേരെ അക്രമം എന്നാണ് കരുതിയത്. ഗ്ലാസ് തകർന്ന ശബ്ദം കേട്ട് കാർ തകർത്തതായി ആദ്യം തോന്നി. ജനൽ ചില്ലുകളും ആരോ കല്ലെടുത്ത് എറിഞ്ഞ് തകർത്തു. നായ്ക്കൾ ശബ്ദത്തിൽ കുരയ്ക്കുന്നുമുണ്ടായിരുന്നു. പോലീസ് ആണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ പോലീസ് കല്ലെറിയില്ലല്ലോ. കല്ലേറ് എന്ന് കരുതി ബാബു ഉമ്മൻ തോമസ് രക്ഷപ്പെടാനാണ് വെടി പൊട്ടിച്ചതെന്ന് ഭാര്യ ലിൻഡ പറഞ്ഞു. മതിലിന്റെ മുകളിൽ കൂടിയാണ് പോലീസ് രണ്ടാം നിലയിലേക്ക് കയറിയത്. പട്ടിയുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. അപ്പോൾ താഴെ വന്നാൽ വാതിൽ തുറക്കാമെന്ന് ബാബു പറഞ്ഞെന്നും വാതിൽ തുറന്നയുടനെ ബാബുവിനെ പോലീസ് അടിച്ച് നിലത്തിട്ടെന്നും ലിൻഡ പറഞ്ഞു. പോലീസ് മാത്രമല്ല മുണ്ട് ഉടുത്ത കുറെ ഗുണ്ടകളും…
Read Moreമകനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസിന് നേരെ വെടിവച്ചു; പിതാവ് അറസ്റ്റിൽ
കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവയ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചിറയ്ക്കൽ ചിറയ്ക്കു സമീപം ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് (71) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഇയാളുടെ മകൻ റോഷൻ പ്രതിയായ വധശ്രമക്കേസ് അന്വേഷണത്തിന് എത്തിയതായിരുന്നു വളപട്ടണം സ്റ്റേഷനിലെ എസ്ഐ നിധിനും സംഘവും. റോഷനെ അന്വേഷിച്ചപ്പോൾ പ്രകോപിതനായ പ്രതി റിവോൾവർ ഉപയോഗിച്ച് പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒഴിഞ്ഞ് മാറിയതിനാലാണ് പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂന്ന് തവണ പോലീസിനുനേരെ പ്രതി വെടിയുതിർത്തെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നത് ഇങ്ങനെ; രണ്ട് സബ് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് പോലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വീടിന്റെ മുന്നിൽ എത്തിയപ്പോൾ ബാബു ഉമ്മൻ പോലീസിനെ കണ്ട് വാതിൽ അടയ്ക്കുകയായിരുന്നു. വളപട്ടണം സ്റ്റേഷനിൽ നിന്നാണെന്നും…
Read Moreടാസ്ക് ഒന്നിന് നൂറു രൂപ ആകര്‍ഷകമായ പലിശ കരിവെള്ളൂരുകാരന്‍ നഷ്ടമായത് പതിനൊന്നര ലക്ഷം
പയ്യന്നൂര്‍: ടാസ്കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത് 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ്. ടാസ്ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്
Read More