വാ​ണി​യ​പ്പാ​റ​യി​ൽ മാവോയിസ്റ്റ്; വനിത ഉൾപ്പെടെയുള്ള സാ‍യുധസംഘത്തിന്‍റെ കൈയിൽ എകെ 47 തോക്കുകൾ

ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​യി​ൽ സ്ത്രീ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​മെ​ത്തി. ഇ​ന്ന​ലെ രാ​ത്രി 7.15ഓ​ടെ ക​ളി​ത​ട്ടും പാ​റ ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് എ​കെ. 47, മൂ​ന്നു റൈ​ഫി​ളു​ക​ൾ വ​ലി​യ ബാ​ഗു​ക​ൾ, മ​റ്റു ചി​ല ആ​യു​ധ​ങ്ങ​ൾ, ഐ ​ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യു​മാ​യി മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​ത്. ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഭ​യ​ന്നു പോ​യ വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം ന​ൽ​കി​. ശേ​ഷം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​വും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേത്തു‌‌​ട​ർ​ന്ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​യും വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​ണ്ട നി​റ​മു​ള്ള വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ വ​ച്ച് സം​ഘം ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്ത ശേ​ഷം രാ​ത്രി 9.45 ഓ​ടെ​യാ​ണ് തി​രി​ച്ചു പോ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത​യെ ജി​ഷ​യെ​ന്നാ​ണ് സം​ഘാം​ഗ​ങ്ങ​ൾ വി​ളി​ച്ചി​രു​ന്ന​ത്. സ​മീ​പ ്ര​ദേ​ശ​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി​യെക്കു​റി​ച്ചും സം​ഘം ചോ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ വ​രു​ന്പോ​ൾ…

Read More

ക​ർ​ണാ​ട​ക ബി​ജെ​പി മു​ക്ത​മാ​യ​തി​ൽ സ​ന്തോ​ഷം; ദേ​ശീ​യ ത​ല​ത്തി​ൽ കോൺഗ്രസിന്‍റെ തി​രി​ച്ചു​വ​ര​വെ​ന്ന് പ​റ​യാ​നാവില്ലെന്ന് ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ക​ർ​ണാ​ട​ക​ ബി​ജെ​പി മു​ക്ത​മാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ബി​ജെ​പി​ക്ക് കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ർ​ഗീ​യ​ത​യോ​ടു​ള​ള ശ​ക്ത​മാ​യ വി​യോ​ജി​പ്പാ​ണ് ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തെ ദേ​ശീ​യ ത​ല​ത്തി​ൽ അ​വ​രു​ടെ തി​രി​ച്ചു​വ​ര​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​സ്താ​വി​ച്ചു.

Read More

അമിത വൈദ്യുതി പ്രവാഹം; റേ​ഡി​യോ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു;  സമീപത്തെ  നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം യോ​ഗ​ശാ​ല​യ്ക്കു സ​മീ​പം ചു​ണ്ടി​ൽചാ​ലി​ൽ റേ​ഡി​യോ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു. ക​ണ്ണ​പു​രം റൂ​റ​ൽ​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ എ​ലി​യ​ൻ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ റേ​ഡി​യോ​യാ​ണ് പൊ‌​ട്ടി​ത്തെ​റി​ച്ച​ത്. ഇന്നലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽനി​ന്നു​ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ രാ​ജേ​ഷും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഡി​യോ​യി​ലേ​ക്ക് അ​മി​ത​മാ​യ വൈ​ദ്യു​തിപ്ര​വാ​ഹ​മാ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബാ​ങ്കി​ലേ​ക്ക് ക​ള​ക്ഷ​നാ​യി എ​ടു​ത്ത് വ​ച്ച 18,500 രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​തി​ന് സ​മീ​പ​ത്തെ നി​ര​വ​ധി​വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ ഷാ​ജി​ർ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​ മോ​ഹ​ന​ൻ,സി​പി​എം പാ​പ്പി​നി​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Read More

ഭാ​ര്യ​യെ​യും മ​ക്ക​ളെയും മ​ര്‍​ദി​ച്ച സം​ഭ​വം; പ്ര​തി​യാ​യ ക​രി​വെ​ള്ളൂ​ർ സ്വ​ദേ​ശി ജീവനൊടുക്കിയനി​ല​യി​ല്‍

പ​യ്യ​ന്നൂ​ര്‍: അ​മ്മ​യെ മ​ര്‍​ദി​ക്കു​കയും മർദനം ത​ട​യാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​മ​ക്ക​ളെയും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. കാ​സ​റ​ഗോ​ഡ് കു​ഡ്ലു സ്വ​ദേ​ശി​യും ക​രി​വെ​ള്ളൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്ന് വ​ട​ക്കു​മ്പാ​ട് താ​മ​സി​ക്കു​ന്ന പി.​കെ.​ രാ​ജേ​ഷി​നെ (46)യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ‌ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ത​ന്നെ മ​ര്‍​ദി​ക്കു​കയും ഇതുക​ണ്ട് ത​ട​യാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​മ​ക്ക​ളെയും മ​ര്‍​ദി​ച്ച​താ​യി ചൂണ്ടിക്കാട്ടി ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പ​രാ​തി ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​ക​ളെ​യും കൂ​ട്ടി യു​വ​തി ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.തു​ട​ര്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ മൂ​ന്നു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ:​ കെ.​വി.​സീ​ന(​ക​രി​വെ​ള്ളൂ​ര്‍ തെ​രു). ​മ​ക്ക​ള്‍:…

Read More

വീട്ടിൽ അതിക്രമിച്ച് കയറി ഊ​മ​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെന്ന് പോലീസ്

ത​ല​ശേ​രി: ന്യൂ ​മാ​ഹി പോ​ലീ​സ് പ​രി​ധി​യി​ൽ പാ​റാ​ലി​ൽ സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത നാ​ൽ​പ​തു​കാ​രി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന അ​ക്ര​മി യു​വ​തി​യു​ടെ കൈ​യും കാ​ലും ബെ​ഡ് ഷീ​റ്റ് കൊ​ണ്ട് കെ​ട്ടി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യു​വ​തി​യു​ടെ അ​ക​ന്ന ബ​ന്ധ​ത്തി​ലു​ള്ള​യാ​ളാ​ണ് അ​ക്ര​മി എ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പ​രി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

സ്ത്രീ​ധ​ന​പീ​ഡ​നം ആവശ്യപ്പെട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്ന പരാതി; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: സ്ത്രീ​ധ​ന​ത്തെച്ചൊല്ലി ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്ന മേ​ലെ​ചൊ​വ്വ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​റ​ക്ക​ണ്ടി ഹൗ​സി​ൽ സു​ഗ​ന്ത​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വ് നി​ധി​ൻ രാ​ജ്(33), ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ നാ​രാ​യ​ണ​ൻ, അ​മ്മ സ്വ​ർ​ണ​ല​ത, ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി നി​മി​ത എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2022 ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ നി​ധി​ൻ രാ​ജി​നെ സു​ഗ​ന്ത വി​വാ​ഹം ക​ഴി​ച്ച​ത്. ക​ല്യാ​ണ​സ​മ​യ​ത്ത് 100 പ​വ​ൻ സ്വ​ർ​ണം സ്ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​രു​ന്നു. ഇ​ത് ക​ല്യാ​ണം ക​ഴി​ഞ്ഞ​യു​ട​നെ ഭ​ർ​ത്താ​വ​ന്‍റെ അ​ച്ഛ​നാ​യ നാ​രാ​യ​ണ​ൻ വാ​ങ്ങി​വെ​ച്ചു​വെ​ന്നും ത​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ചി​ട്ടു​പോ​ലും ത​ന്നി​ല്ലെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, സ്വ​ർ​ണ​ത്തി​ൽ കു​റെ​യെ​ടു​ത്ത് ത​ന്‍റെ സ​മ്മ​തം കൂ​ടാ​തെ വി​ൽ​പ​ന ന​ട​ത്തി. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി നാ​ലു​പേ​രും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കേറ്റത് ക്രൂരമ​ര്‍​ദനം; ര​ക്തം തു​ട​ച്ചു നീ​ക്കു​ന്ന ദൃ​ശ്യം പുറത്ത്; സു​ഹൃ​ത്താ​ണോ സു​ഹൃ​ത്തി​ന്‍റെ പി​താ​വോ മർദിച്ചതെന്ന് ഓർക്കാനാവാതെ യുവാവ്

പ​യ്യ​ന്നൂ​ര്‍: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ പ​രി​ക്കേ​റ്റ​യാ​ളു​ടെ സു​ഹൃ​ത്താ​യ കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 27ന് ​രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് കാ​റ​മേ​ല്‍ റേ​ഷ​ന്‍ ഷോ​പ്പി​ന് സ​മീ​പ​ത്ത് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. റേ​ഷ​ന്‍​ഷോ​പ്പി​ന് സ​മീ​പ​ത്തെ സു​ലൈ​മാ​ന്‍- ഫൗ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ബൈ​ത്തൂ​ല്‍ ഹൗ​സി​ല്‍ ബി​ലാ​ലി​നാ​ണ്(16)​ക്രൂ​ര​മാ​യി മ​ർ​ദന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ത്യാ​സ​ന്നനി​ല​യി​ല്‍ ക​ണ്ണൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍നി​ന്ന് വീ​ണ​താ​ണെ​ന്നും സ്‌​കൂ​ട്ട​ര്‍ മ​തി​ലി​ലി​ടി​ച്ച​താ​ണെ​ന്നു​മാ​ണ് ആ​ദ്യം വീ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ച വി​വ​രം.​ എ​ന്നാ​ല്‍, ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ശ​രീ​ര​മാ​സ​ക​ലം ഉ​ണ്ടാ​യി​രു​ന്ന​ത്. പി​റ്റേ​ദി​വ​സം നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ല്‍​നി​ന്നും ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ക്തം തു​ട​ച്ചു നീ​ക്കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക്രൂ​ര​മാ​യ മ​ര്‍​ദന​മാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​മാ​യ​ത്. ഇ​ക്കാ​ര്യം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു. നാ​ലു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വു​വ​ന്ന ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ…

Read More

കാ​സ​ര്‍​ഗോ​ഡ് ഷൂ​ട്ടിം​ഗ് ന​ട​ത്താ​ന്‍ കാ​ര​ണം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഭ്യ​ത; നി​ര്‍​മാ​താ​വ് ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രേ സം​വി​ധാ​യ​ക​ർ

സ്വ​ന്തം ലേ​ഖ​ക​ൻകാ​സ​ര്‍​ഗോ​ഡ്: സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്ത് കൂ​ടു​ത​ലാ​യി ന​ട​ക്കാ​ന്‍ കാ​ര​ണം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യാ​ണെ​ന്ന നി​ര്‍​മാ​താ​വ് എം. ​ര​ഞ്ജി​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ന​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​നി​മാ​സം​വി​ധാ​യ​ക​ര്‍. “മ​ദ​നോ​ത്സ​വം’ സി​നി​മ സം​വി​ധാ​യ​ക​നും കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യു​മാ​യ സു​ധീ​ഷ് ഗോ​പി​നാ​ഥാ​ണ് ര​ഞ്ജി​ത്തി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡേ​ക്കു സി​നി​മ വ​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് മോ​ഹി​ച്ച​ല്ലെ​ന്നും ഈ ​ഭൂ​മി​ക​യു​ടെ സൗ​ന്ദ​ര്യം കൊ​ണ്ടും സി​നി​മ നെ​ഞ്ചേ​റ്റി​യ​വ​രു​ടെ ധൈ​ര്യ​വും ആ​വേ​ശ​വും കൊ​ണ്ടാ​ണാ​ണെ​ന്നും സു​ധീ​ഷ് പ​റ​യു​ന്നു. അ​ധി​കം പ​ക​ര്‍​ത്ത​പ്പെ​ടാ​ത്ത കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഉ​ള്‍​നാ​ടു​ക​ളു​ടെ ദൃ​ശ്യ​ഭം​ഗി​യും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഒ​ക്കെ ആ​വാം സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ ഇ​വി​ടേ​യ്ക്ക് നോ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. കാ​സ​ര്‍​ഗോ​ട്ടു​നി​ന്നു സി​നി​മാ മോ​ഹ​വു​മാ​യി വ​ണ്ടി ക​യ​റി​പ്പോ​യ ചെ​റു​പ്പ​ക്കാ​ര്‍ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ താ​ണ്ടി വ​ള​ര്‍​ന്നു സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​രും കാ​സ്റ്റിം​ഗ് തീ​രു​മാ​നി​ക്കു​ന്ന​വ​രും ഒ​ക്കെ ആ​യ​തു​മൊ​ക്കെ​യാ​ണ് സി​നി​മ ഇ​വി​ടേ​യ്ക്ക് വ​ന്ന​തി​ന്‍റെ മ​റ്റു ചി​ല അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ളി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ഷൂ​ട്ട് ചെ​യ്ത “ആ​ന്‍​ഡ്രോ​യ്ഡ്…

Read More

എടിഎമ്മിൽ നിന്ന് രണ്ടായിരം രൂപ പിൻവലിച്ചു; തലശേരിയിൽ നിന്ന് കാണാതായ എസ്ഐ കർണാടകയിൽ

ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് പേ​രാ​വൂ​ർ പു​ന്ന​പ്പാ​ലം സ്വ​ദേ​ശി​യാ​യ എ​സ്ഐ ലി​നേ​ഷ് ക​ർ​ണാ​ട​ക​യി​ൽ ഉ​ള്ള​താ​യി സൂ​ച​ന. ബം​ഗ​ളൂ​രു​വി​ൽ ലി​നേ​ഷി​നെ ക​ണ്ട​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ലി​നേ​ഷി​നെ കാ​ണാ​താ​യ​ത്. അ​ന്ന് രാ​വി​ലെ 7.10 ന് ​മ​ണ​വാ​ട്ടി ജം​ഗ്ഷ​​നി​ലെ എ ​ടി എ​മ്മി​ൽനി​ന്നു ലി​നേ​ഷ് ര​ണ്ടാ​യി​രം രൂ​പ പി​ൻ​വ​ലി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​യ​താ​യാ​ണ് പി​ന്നീ​ട് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ പ​ത്ത് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് ഇ​ദ്ദേ​ഹം എ​സ് ഐ ​യാ​യി കേ​ര​ള പോ​ലീ​സി​ൽ എ​ത്തി​യ​ത്.

Read More

ടി​ക്ക​റ്റെ​ടു​ക്കാ​നെ​ത്തി​യ വിദ്യാർഥിക്ക് പീ​ഡനം; അ​ച്ഛ​ന്‍റെ പ​രാ​തി​യി​ൽ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ടി​ക്ക​റ്റെ​ടു​ക്കാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണു സം​ഭ​വം. വൈ​ൻ​ഡിം​ഗ് മെ​ഷീ​നി​ൽ ടി​ക്ക​റ്റ് ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വ​യ​നാ​ട്ടി​ൽ ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സി​ന് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി​യി​ൽ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More