ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ത​ര്‍​ക്കം ! ഖാ​ര്‍​ഗെ​യ്‌​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പി​ല്‍ കേ​സ്

പ​ഴ​യ​ങ്ങാ​ടി: കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​രു​ടെ നി​യ​മ​ന​ലി​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത് എ​ഐ​സി​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് എ​തി​രെ ത​ളി​പ്പ​റ​മ്പ് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മാ​ടാ​യി ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​വി. സ​ന​ല്‍​കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണു കേ​സ്. കോ​ണ്‍​ഗ്ര​സി​ന്റെ ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പ​ര​സ്യ​മാ​യി ലം​ഘി​ച്ച് ബൂ​ത്ത്ത​ലം മു​ത​ലു​ള്ള സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ സ്വാ​ര്‍​ഥ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് എ.​വി. സ​ന​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ഘ​ട​ന​യി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​തെ നേ​താ​ക്ക​ളു​ടെ തോ​ഴ​ന്‍​മാ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​തി​നി​ധി ലി​സ്റ്റി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ​തി​നെ​യും പ​രാ​തി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഖാ​ര്‍​ഗെ​യെ കൂ​ടാ​തെ എ​ഐ​സി​സി ഇ​ല​ക്ഷ​ന്‍ ക​മ്മി​റ​റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന​ന്‍ മി​സ്‌​റി, എ​ഐ​സി​സി ജ​ന​റ​ല്‍ സി​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍,…

Read More

പു​റ​ത്തീ​ല്‍ പ​ള്ളി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ! ലീ​ഗ് നേ​താ​വി​ല്‍ നി​ന്ന് 1.58 കോ​ടി തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ്

ക​ണ്ണൂ​ര്‍: പു​റ​ത്തീ​ല്‍ പ​ള്ളി​യി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ​ള്ളി ക​മ്മി​റ്റി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​സ്ലിം ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ കെ​പി. താ​ഹി​റി​ല്‍​നി​ന്ന് 1.58 കോ​ടി രൂ​പ തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ് ഉ​ത്ത​ര​വ്. സാ​ന്പ​ത്തി​ക തി​രി​മ​റി സം​ബ​ന്ധി​ച്ച് ക്രി​മി​നി​ല്‍ കേ​സെ​ടു​ക്കാ​നും വ​ഖ​ഫ് ബോ​ര്‍​ഡ് ഉ​ത്ത​ര​വി​ട്ടു.2010 മു​ത​ല്‍ 2015 വ​ര​യു​ള്ള കാ​ല​ത്തെ വ​ര​വ് ചെ​ല​വു​ക​ള്‍ പ​രി​ശോ​ധി​ച്ച് സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഈ ​കേ​സി​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി ര​ണ്ടാം പ്ര​തി​യും ട്ര​ഷ​റ​റാ​യി​രു​ന്ന പി.​കെ.​സി. ഇ​ബ്രാ​ഹിം മൂ​ന്നാം പ്ര​തി​യു​മാ​ണ്. ന​ഷ്ട​പ്പെ​ട്ട 1,57,79,500 രൂ​പ​യും വ​ര​വ് ഇ​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട 9,247 രൂ​പ​യു​മ​ട​ക്കം മൊ​ത്തം 1,57,88,747 രൂ​പ​യാ​ണ് തി​രി​ച്ചു പി​ടി​ക്കു​ക. പ​ള്ളി​ക്ക​മ്മി​റ്റി ജ​ന​റ​ല്‍ ബോ​ഡി​യു​ടെ പ​രാ​തി​യി​ല്‍ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ്…

Read More

വീട്ടുമുറ്റത്ത് നിന്ന പി​ഞ്ചു​കു​ഞ്ഞി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. പാ​നൂ​ർ സ്വ​ദേ​ശി കു​നി​യി​ൽ ന​സീ​റി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​ര​നാ​യ മ​ക​നെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ കു​ട്ടി മൂ​ന്നു​ദി​വ​സ​മാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മൂ​ന്ന് പ​ല്ലു​ക​ളും ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ പാ​നൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ര​ക്ത​ത്തി​ൽ കു​ളി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​.

Read More

ത​ല​ശേ​രി സ​ബ് ജ​യി​ലി​ൽ സഹതടവുകാരാൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര​ന്‍റെ നി​ല ഗു​രു​ത​രം

ത​ല​ശേ​രി: ത​ല​ശേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ റി​മാ​ൻ​ഡ് പ്ര​തി​യു​ടെ നി​ല ഗു​രു​ത​രം. ക​ണ്ണി​ന്‍റെ കൃ​ഷ്ണ​മ​ണി​യു​ൾ​പ്പെ​ടെ ത​ക​ർ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ്ര​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ന്നോ​ൽ ക​രി​ക്കു​ന്ന് ഷാ​ജി നി​വാ​സി​ൽ ഷാ​ജി വി​ല്യം​സി​നെ (42) യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കിട്ടാണു സം​ഭ​വം. വ​നി​താ കാ​യി​ക താ​ര​ങ്ങ​ളു​ടെ താ​മ​സസ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചുക​ട​ന്ന് അ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വി​ല്യം​സി​നെ സ​ഹ​ത​ട​വു​കാ​ർ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം കു​ടി​ക്കു​ന്ന സ്റ്റീ​ൽ മൊ​ന്ത കൊ​ണ്ടു​ള്ള അ​ക്ര​മ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു മാ​റ്റി​യ​ത്. ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ത​ളി​പ്പ​റ​മ്പിൽൽ കു​ട്ടി ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി വീ​ട്ടി​ലെ​ത്തി​ച്ചു; ആ​ര്‍​സി ഉ​ട​മ​യ്ക്കും ര​ക്ഷി​താ​വി​നു​മെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി വാ​ഹ​നം ഓ​ടി​ച്ച​തി​ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​നെ​തി​രേ​യും വാ​ഹ​ന ഉ​ട​മ​യ്‌​ക്കെ​തി​രേ​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടു​വം വെ​ള്ളി​ക്കീ​ല്‍ പാ​ര്‍​ക്കി​ന​ടു​ത്ത് വ​ച്ചാ​ണ് ചെ​റു​കു​ന്ന് ഭാ​ഗ​ത്തുനി​ന്നും അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ല്‍ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ബോ​ധ​വ​ല്‍​കര​ണം ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷം കൂ​ട്ടി​യെ പോ​ലീ​സ് ത​ന്നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഓ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Read More

നീ ഞങ്ങൾക്കെതിരേ കമന്‍റിടുമോടാ; സോ​ഷ്യ​ല്‍ മീ​ഡി​യയിൽ ക​മ​ന്‍റിട്ട സി​പി​ഐ പ്ര​വ​ർ​ത്ത​കനു സിപിഎമ്മുകാരുടെ തല്ല്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മാ​ന്ദാം​കു​ണ്ടി​ല്‍ സി​പി​ഐ -സി​പി​എം സം​ഘ​ര്‍​ഷം. ഇ​ന്ന​ലെ രാ​ത്രി സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ. ​ബി​നു​വി​നെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി മ​ര്‍​ദി​ക്കു​ക​യും കാ​ര്‍ ത​ല്ലി ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​നു​വി​നെ ത​ളി​പ്പ​റ​മ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബി​നു ക​മ​ന്‍റ് ചെ​യ്ത​തി​ന്‍റെ വി​ദ്വേ​ഷ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബി​നു​വി​നെ​തി​രേ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര​ന്ത​രം ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബി​നു​വി​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി ഒ​രു സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​ത്. സി​പി​ഐ മാ​ന്ദാം​കു​ണ്ട് ബ്രാ​ഞ്ച് അ​സി.​സെ​ക്ര​ട്ട​റി​യാ​യ കെ.​ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ബി​നു. രാ​ത്രി ത​ന്നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍…

Read More

സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​ന​ട​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ- മു​ട്ട​ട. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത്- കാ​ന​റ. കൊ​ല്ലം: അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് ത​ഴ​മേ​ൽ. പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി: മു​നി​സി​പ്പ​ൽ ഓ​ഫീ​സ് കോ​ട്ട​യം: കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി- പു​ത്ത​ൻ​തോ​ട്, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്- മു​ക്ക​ട, പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത്- പെ​രു​ന്നി​ലം എ​റ​ണാ​കു​ളം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്-​തു​ളു​ശേ​രി​ക്ക​വ​ല പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത്- ബ​മ്മ​ണ്ണൂ​ർ, മു​ത​ല​മ​ട- പ​ഞ്ചാ​യ​ത്ത്- പ​റ​യ​ന്പ​ള്ളം, ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്- അ​ക​ലൂ​ർ ഈ​സ്റ്റ്, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്- ക​ല്ല​മ​ല, ക​രി​ന്പ പ​ഞ്ചാ​യ​ത്ത്- ക​പ്പ​ടം. കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് ചേ​ലി​യ ടൗ​ണ്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്- ക​ണ​ലാ​ട്, വേ​ളം പ​ഞ്ചാ​യ​ത്ത്-​കു​റി​ച്ച​കം ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ള്ളി​പ്രം,…

Read More

ക​ണ്ണൂ​ര്‍ സി​റ്റി​യി​ല്‍ സ​ദാ​​ചാ​ര സം​ഘം അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സ​ദാ​​ചാ​ര സം​ഘം അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​ര്‍ സി​റ്റി സ്വ​ദേ​ശി ഷു​ഹൈ​ബ്, അ​ഞ്ചു​ക​ണ്ടി സ്വ​ദേ​ശി ഷ​മോ​ജ് എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 22 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യ അ​ക്ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 22ന് ​വൈ​കു​ന്നേ​രം താ​വ​ക്ക​ര​യി​ലെ ഹോ​സ്റ്റ​ലി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ക്കു​ന്ന സു​ഹൃ​ത്തി​ന് പു​സ്ത​കം കൊ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ക്ഷ​യ്. പു​സ്ത​കം കൊ​ടു​ത്ത് തി​രി​ച്ചു​വ​രു​മ്പോ​ള്‍ നീ ​എ​ന്തി​നാ​ണ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ പോ​യ​ത്, എ​ന്താ​ണ് കാ​ര്യം എ​ന്ന് ചോ​ദി​ച്ച് ഷ​മോ​ജും ഷു​ഹൈ​ബും അ​ക്ഷ​യി​യെ ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും അ​ക്ഷ​യി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പോ​ത്ത് കു​ത്തി വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: പോ​ത്തി​ന്റെ കു​ത്തേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ന്ത​ളി ചൂ​ള​ക്ക​ട​വി​ലെ ചെ​റു​ക്കി​ണി​യ​ന്‍ ദേ​വ​കി​ക്കാ​ണ് (73) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ മേ​യാ​നാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്താ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. പോ​ത്തി​നെ കെ​ട്ടി​യ​ത​റി​യാ​തെ പ​റ​മ്പി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ഓ​ടി​വ​ന്ന പോ​ത്ത് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്ത് കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​വ​കി​യു​ടെ കാ​ലി​ല്‍ വ​ലി​യ മു​റി​വു​ണ്ട്. കൊ​മ്പു​കൊ​ണ്ട് കു​ട​ഞ്ഞെ​റി​ഞ്ഞ​പ്പോ​ള്‍ താ​ഴെ​വീ​ണ് ഇ​വ​രു​ടെ കൈ​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്.

Read More

ത​ല​ശേ​രി​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ സി​പി​എം ഓ​ഫീ​സ് ത​ക​ർ​ത്ത നിലയിൽ; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടി സി​പി​എ​മ്മു​കാ​ർ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. അ​ക്ര​മി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഇ​ന്ന് പു​ല​ർ​ച്ചെ 4.30 നാ​ണ് സം​ഭ​വം. സി​പി​എം സെ​യ്ദാ​ർ പ​ള്ളി ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സാ​യ ടി.​സി. ഉ​മ്മ​ർ സ്മാ​ര​ക മ​ന്ദി​ര​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗോ​പാ​ൽ പേ​ട്ട ബൈ​തു​ൽ ഉ​മൈ​ബാ​നി​ൽ ന​സീ​ലി ( 24 )നെ ​ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല​ര​യോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ ന​സീ​ൽ ഗ്രി​ൽ​സ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് വൈ​ദ്യു​തി മീ​റ്റ​ർ, ട്യൂ​ബ് ലൈ​റ്റു​ക​ൾ, ക​സേ​ര​ക​ൾ, കാ​രം ബോ​ഡ്, കൊ​ടി​മ​രം തു​ട​ങ്ങി ഓ​ഫീ​സി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​നെ നേ​രി​ട്ട് ക​ണ്ട് നി​ങ്ങ​ളു​ടെ ഓ​ഫീ​സ് ഞാ​ൻ ത​ക​ർ​ത്തു എ​ന്ന​റി​യ​ച്ച ശേ​ഷം സ്ഥ​ലം വി​ട്ടു.വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​സി. ഖി​ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം…

Read More