തലശേരി: ഖത്തറിലെ ലോക കപ്പ് വേദിയിലും കോടിയേരിയുടെ ഓർമകൾ അലയടിച്ചു. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത വലിയ ബാനറാണ് ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിലെ ഗാലറിയിൽ ഉയർന്നത്. മൊറോക്കോയും ബെൽജിയവും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖമായ കോടിയേരിയുടെ ചിത്രമടങ്ങിയ ബാനർ ഉയർന്നത്.
Read MoreCategory: Kannur
മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി! പ്രതി തൂങ്ങിമരിച്ച നിലയില്‍
കാസര്‍ഗോഡ്: ചീമേനി തുറന്ന ജയിലില്‍നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓലയമ്പാടി പുതിയവയല്‍ സ്വദേശി വി.ജെ.ജയിംസ് തോമസാണ് ജീവനൊടുക്കിയത്. ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 7നാണ് തോമസ് ചീമേനി തുറന്ന ജയിലില്‍നിന്ന് രക്ഷപെട്ടത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ നല്ലനടപ്പ് പരിഗണിച്ച് 2017ല്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.
Read Moreതലശേരിയിലെ ഇരട്ടക്കൊലപാതകം; കഞ്ചാവ് കേസ് പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ
തലശേരി: നഗരമധ്യത്തിൽ ലഹരി മാഫിയ സംഘം നടത്തിയ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കഞ്ചാവ് കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പ്രതികളെ തലശേരി ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തു. നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവർ കൊല്ലപ്പെട്ട കേസിൽ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന ഉടൻ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് മൂന്ന് പ്രതികൾ വലയിലായത്. 2018 ൽ ധർമടം സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലും വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിലും ജാക്സൺ…
Read Moreബസിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അന്വേഷണസംഘം കർണാടകയിൽ; ഞങ്ങൾക്കൊന്നുമറിയില്ലെന്ന് ബസ് ജീവനക്കാർ
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്ന് 100 വെടിയുണ്ടകൾ എക്സൈസ് പിടികൂടിയ സംഭവം പോലീസിനെ അറിയിച്ചത് ഏഴ് മണിക്കൂർ കഴിഞ്ഞാണെന്ന് ആരോപണം. ഇതോടെ യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസിൽ കൂടുതൽ പരിശോധന നടത്താനോ പോലീസിന് കഴിഞ്ഞില്ല.ഇതോടെ അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്. ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ആയതിനാലാണ് പോലീസിന് എക്സൈസ് വെടിയുണ്ടകൾ കൈമാറിയത്. റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് വിവരം അറിഞ്ഞ ഉടൻ തന്നെ സമഗ്ര അന്വേഷണം നടത്താൻ ഇരിട്ടി പോലീസിന് നിർദേശം നൽകി. ഇരിട്ടി ഇൻസ്പെക്ടർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് കർണാടയിൽ എത്തി അന്വേഷണം ആരംഭിച്ചു. കിളിയന്തറയിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽനിന്ന് കേരളത്തിലേക്കു വരികയായിരുന്ന കർണാടക ആർടിസി ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ കണ്ടെത്തിയത്.…
Read Moreഇരയോട് മോശം പെരുമാറ്റം; തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചു; എഎസ്ഐയ്ക്കെതിരെ പോക്സോ കേസ്
വയനാട്: പോക്സോ കേസ് ഇരയായ 17 കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പോക്സോ നിയമപ്രകാരം കേസ്. അമ്പലവയല്‍ എഎസ്ഐ ടി.ജി.ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പട്ടിക വര്‍ഗത്തില്‍പ്പെട്ട ഇരയെ കഴിഞ്ഞ ജൂലൈയിൽ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് എഎസ്ഐയുടെ ക്രൂരത. ഇയാൾ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിര്‍ബന്ധിച്ചു. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടി കൗൺസിലിംഗിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്.
Read Moreവിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍നിന്ന് കാണാതായ ഭര്‍ത്താവും രണ്ടു മക്കളുമുള്ള വീട്ടമ്മ! വിഷം കഴിച്ചത് കൂടെ താമസിച്ചിരുന്ന യുവാവിനൊപ്പം
കാഞ്ഞങ്ങാട്: ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ഭര്തൃമതിയാണെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ ജീവനക്കാരിയായ രമ (45) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള രമയെ കാണാതായെന്ന് കാണിച്ച് ഏഴുവര്‍ഷം മുന്‍പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന വയനാട് പനമരം സ്വദേശി ജയപ്രകാശിനൊപ്പമാണ് യുവതി വിഷം കഴിച്ചത്. ജയപ്രകാശിന്റെ നില ഗുരുതരമാണ്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസിന് മൊഴിയെടുക്കാനായില്ല. മൊഴിയെടുത്തു കഴിഞ്ഞാല്‍ മാത്രമേ സംഭവ ത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുകയുള്ളൂവെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ പറഞ്ഞു.
Read Moreഒരു കരിങ്കോഴിക്ക് ഇത്ര വിലയോ? ലേലം വിളി കത്തിക്കയറി! കൂത്തുപറമ്പില്‍ നടന്ന കരിങ്കോഴി ലേലം വിളിയില്‍ സംഭവിച്ചത്…
കൂത്തുപറമ്പ്: ഒരു സാധാരണ കരിങ്കോഴിക്ക് എത്ര വിലയുണ്ടാകുമെന്ന് ചോദിച്ചാൽ അഞ്ഞൂറോ അറുന്നൂറോ എന്നാകും ഉത്തരം. എന്നാൽ ഞെട്ടേണ്ട, കേട്ടോളൂ. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ ഒരു കരിങ്കോഴിക്ക് കിട്ടിയത് 39,000 രൂപ. ടെന്റ് കെട്ടി തെരുവ് സർക്കസ് അവതരിപ്പിക്കുന്ന സംഘം ലേലത്തിന് വച്ച കരിങ്കോഴിയുടെ വിലയാണ് എല്ലാവരെയും ഞെട്ടിച്ച് ഉയർന്നുപൊങ്ങിയത്. ലേല വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. കരിങ്കോഴിയെ സർക്കസ് സംഘത്തിനായി പ്രദേശവാസിയായ ഒരാളായിരുന്നു സ്പോൺസർ ചെയ്തത്.
Read Moreകോടതി ജാമ്യം നൽകിയ പ്രതിയെ കോടതി വളപ്പിൽ വച്ച് കസ്റ്റഡിയിലെടുത്തു; സിഐക്കെതിരേ കോടതിയലക്ഷ്യ കേസ്
തലശേരി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തലശേരി അതിവേഗ കോടതി ജാമ്യത്തിൽ വിട്ടയാളെ കോടതി വളപ്പിൽ വച്ച് തന്നെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സിഐക്കെതിരേ കോടതിയലക്ഷ്യ കേസ്. കേളകം സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെതിരെയാണ് നടപടി. ജുഡീഷ്യറിയെയും അഭിഭാഷകരെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി. നടപടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കാരണം കാണിക്കാനും നിർദേശം നൽകി. സിഐക്കെതിരേ കോടതി രൂക്ഷ വിമർശനവും നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മട്ടന്നൂർ കയനിയിലെ മുഹമ്മദലിയെ സിഐ കസ്റ്റഡിയിലെടുത്തതോടെ അഡ്വ. വി.ആർ. നാസർ കോടതി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Read Moreവീഴ്ചകളിൽ നിന്ന് വീഴ്ചയിലേക്ക് പോലീസുകാർ… ആറുവയസുകാരനെതിരായ ആക്രമണം; പോലീസിന് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കണ്ണൂര്‍: തലശേരിയില്‍ ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കണ്ണൂര്‍ റൂറല്‍ എസ് പി.ബി.രാജീവ് റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. സംഭവത്തില്‍ തലശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ആറ് പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവം നടന്ന അന്നു തന്നെ പ്രതിയെ സ്റ്റേഷനിലെത്തിച്ചെങ്കിലും എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തില്ല. സ്ഥലം സന്ദര്‍ശിച്ച പോലീസ് സംഘത്തിനും വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിനാണ് രാജസ്ഥാന് സ്വദേശിയായ ആറു വയസുകാരനെ യുവാവ് ചവിട്ടിതെറിപ്പിച്ചത്. സംഭവം നടന്നയുടനെ ദൃക്സാക്ഷികള്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പോലീസ് വിട്ടയച്ചിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
Read Moreഅമേരിക്കൻ സ്ഥാനാർഥി വോട്ടഭ്യർഥിച്ചത് എകെജി സെന്റർ മുൻ സെക്രട്ടറിയോട്; അണികളില്ലാതെ വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥി പുത്തൻ അനുഭവമെന്ന മുകുന്ദൻ
നവാസ് മേത്തർതലശേരി: അമേരിക്കയിലെ ഒരു കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി വോട്ടഭ്യർഥിച്ചെത്തിയത് എകെജി സെന്റർ മുൻ സെക്രട്ടറിയുടെ മുന്നിൽ. അമേരിക്കയിലെ കാലിഫോർണിയ മിൽപിറ്റസ് കോർപറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ദീപക് അവാന്തിയാണ് തിരുവനന്തപുരം എകെജി സെന്റർ സെക്രട്ടറിയായിരുന്ന തലശേരി ധർമടം സ്വദേശി മുകുന്ദന്റെ മുന്നിലെത്തിയത്. അവധിക്കാലം ആഘോഷിക്കുന്നതിനാണ് അമേരിക്കയിലുള്ള മകൾ അശ്വതിയുടെ അടുത്തേക്ക് മുകുന്ദൻ ചെന്നത്. പേരകുട്ടിയുടെ കൂടെ സായാഹ്ന സവാരിക്ക് ഇറങ്ങിയ തന്റെ മുന്നിലേക്ക് എത്തിയ സ്ഥാനാർഥിയെ കണ്ടപ്പോൾ മുകുന്ദൻ അത്ഭുതപ്പെട്ടുപോയി. എട്ടാം തീയതി നടക്കുന്ന തെരത്തെടുപ്പിന് സ്ഥാനാർഥി തനിച്ചാണ് വോട്ടഭ്യർഥിച്ചെത്തിയിരിക്കുന്നത്. നാട്ടിൽ നിരവധി തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള തനിക്ക് അണികളില്ലാതെ വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥി പുത്തനനുഭവമായെന്ന് മുകുന്ദൻ അമേരിക്കയിൽ നിന്നും രാഷ്ട്രദീപികയോട് പറഞ്ഞു. സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന മുകുന്ദൻ കാൽനൂറ്റാണ്ട് മുമ്പാണ് തിരുവനന്തപുരം എകെജി സെന്ററിന്റെ ചുമതലക്കാരനായത്. റബ്കോയിൽ പബ്ലിക് റിലേഷൻ…
Read More