കൊച്ചി: സര്‍വീസ് തുടങ്ങി ആറുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 10 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് ഇന്ന് എത്തും. ഇതുവരെ 999,241 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത്. ഇന്ന് ഉച്ചയോടെ ഇത് 10 ലക്ഷത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതി ലോക ടൂറിസം മാപ്പില്‍ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടിയാണ് സമ്മാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി ഏപ്രില്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്.
Read MoreCategory: Kochi
വിമാനയാത്രയ്ക്കിടെ യുവനടിക്കു നേരേ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി; മുൻകൂർ ജാമ്യാപേക്ഷ നൽകി യുവാവ്
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനില്നിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടിയുടെ പരാതിയില്‍ എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും. സംഭവസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് നെടുമ്പാശേരി പോലീസ്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് യുവനടി നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി നല്‍കിയത്. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കുറ്റാരോപിതനായ തൃശൂര്‍ സ്വദേശി ആന്റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; റബ്കോ എംഡി വീണ്ടും ഇഡിക്കു മുന്നിൽ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസന് നമ്പ്യാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിനിടെ റബ്കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ചോദിച്ചിരുന്നു. ഇത് ഇന്ന് ഹാജരാക്കാമെന്നാണ് ഹരിദാസന് നമ്പ്യാര്‍ ഇഡിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് വീണ്ടും ചോദ്യം ചെയ്യുക. റബ്കോ ഉത്ന്നങ്ങളുടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കായിരുന്നു. കമീഷന് ഏജന്റ് മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഉത്പന്നങ്ങളുടെ വില്പനയിലും ലക്ഷങ്ങളുടെ തട്ടിപ്പുകള്‍ സഹകരണ വകുപ്പും ഇഡിയും കണ്ടെത്തിയിരുന്നു. ഇതില്‍ വിശദീകരണം തേടിയായിരുന്നു ചോദ്യം ചെയ്യല്‍. സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദേഹം ഹാജരായില്ല. സുഭാഷ് ഇന്നു ഹാജരായേക്കുമെന്നും സൂചനയുണ്ട്.
Read Moreവിമാനത്തിൽ നടിയോട് മോശം പെരുമാറ്റം: ആരോപണ വിധേയൻ തൃശൂർ സ്വദേശിയെന്ന് സൂചന
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനില്നിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടിയുടെ പരാതിയില്‍ ആരോപണവിധേയനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. നടിയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നെടുമ്പാശേരി പോലീസ് കേസെടുത്തു. ഇന്നലെ യുവനടിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും നെടുമ്പാശേരി പോലീസ് പറഞ്ഞു.മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് നടി നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി നല്‍കിയത്. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഇവര്‍ നെടുമ്പാശേരി പോലീസിന് ഇമെയില്‍ മുഖാന്തരം പരാതി അയയ്ക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. അതേസമയം ആരോപണവിധേയന് തൃശൂര്‍ സ്വദേശിയാണെന്നും സൂചനയുണ്ട്.
Read Moreനവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അസം സ്വദേശികൾക്കായി പോലീസ് അന്വേഷണം
പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അസം സ്വദേശികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 5.30ന് പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്താണ് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മേതലയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ലഭിച്ചത്. ഏകദേശം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഞായറാഴ്ചക്ക് ശേഷം കമ്പനിയിലേക്ക് ചെന്നിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ച സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിച്ച കമ്പനി ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികൾ നാട്ടിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
Read Moreകഞ്ചാവുപ്രതിയുടെ മൊഴിപ്രകാരം ആളുമാറി യുവാവിനെ പിടികൂടിയ സംഭവം; രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: കഞ്ചാവുപ്രതിയുടെ മൊഴിപ്രകാരം ആളുമാറി യുവാവിനെ പിടികൂടിയ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഏലൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, അയൂബ് എന്നിവരെയാണ് അന്വേഷണവിധേയായി സസ്പെന്‍ഡ് ചെയ്തത്. കഞ്ചാവുകേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ മുഖേന കഞ്ചാവ് വാങ്ങുന്നവരെ പിടികൂടാനുള്ള ശ്രമമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. കഞ്ചാവ് വാങ്ങുന്ന ആളോട് കളമശേരി അപ്പോളോ ജംഗ്ഷനില്‍ വരാന്‍ പ്രതിയെക്കൊണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ പറയിപ്പിച്ചു. പ്രതിയെ മാറ്റി നിര്‍ത്തി വാങ്ങാന്‍ വരുന്നയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായി പോയി. അതേസമയം, കഞ്ചാവ് വാങ്ങാന്‍ വരുന്നവര്‍ ഹെല്‍മറ്റ് ധരിച്ചുവരുന്നതിനാല് ആളുടെ മുഖം കണ്ടിട്ടില്ലെന്നും മുടി നീട്ടി വളര്‍ത്തിയ ആളാണെന്നുമാണ് പ്രതി പറഞ്ഞത്. ഈ സമയം ജംഗ്ഷനില്‍ മുടി നീട്ടി വളര്‍ത്തിയ ഒരാളെ പോലീസ് കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ നിരപരാധിയായ തന്നെ കഞ്ചാവ് കേസില്‍…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; റബ്കോ എംഡിയും സഹകരണ രജിസ്ട്രാറുംഇഡിക്ക് മുന്നില്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന് നമ്പ്യാര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയുന്നതിനാണു സഹകരണ വകുപ്പ് രജിസ്ട്രാറെ വിളിപ്പിച്ചിരിക്കുന്നത്. റബ്കോ ഉത്പന്നങ്ങളുടെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കിനായിരുന്നു. ഉത്പന്നങ്ങളുടെ വില്പനയില് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് റബ്കോ മാനേജിംഗ് ഡയറക്ടറോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ വീണ്ടും കസ്റ്റഡിയില്അതേസമയം, കരുവന്നൂര്‍ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍…
Read Moreവിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മോശം പെരുമാറ്റം; പോലീസില്‍ പരാതി നല്കി യുവനടി
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടി. ഇന്നലെ മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്കി. പോലീസിന് ഇ-മെയില്‍ സന്ദേശമാണ് അയച്ചിരിക്കുന്നത്. എന്നാല്‍ പരാതിയിലുള്ള നമ്പറില്‍ പോലീസ് നടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചിട്ടില്ല. പരാതിയിലെ വിലാസത്തില്‍ ഇവരുടെ വീട്ടിലെത്തി ഇന്ന് മൊഴിയെടുക്കുമെന്ന് നെടുമ്പാശേരി പ്രിന്‍സിപ്പല്‍ എസ്ഐ ഹരിദാസ് പറഞ്ഞു. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു യാത്ര ചെയ്യുകയായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികന് തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഇവര്‍ നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി അയയ്ക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍…
Read Moreപിടയ്ക്കുന്ന മീനെന്ന് പറച്ചിൽ മാത്രം; ആലുവയിൽ 28 കിലോ പഴകിയ മത്സ്യം പിടികൂടി
ആലുവ: ആലുവ മാർക്കറ്റിൽനിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പഴകിയ മീൻ പിടികൂടി. ഇന്ന് രാവിലെ നാല് മുതൽ നടത്തിയ പരിശോധനയിൽ 28 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഇതിൽ ഒൻപത് കിലോ ചൂരയും 18 കിലോ കേരയുമാണ് മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതിൽ ഒരു കിലോ ചൂര വിൽപ്പനയ്ക്ക് വച്ചതും 18 കിലോ കേര മീൻ വാഹനത്തിൽ കൊണ്ടുവന്നതുമാണ്. വാഹന ഉടമ മൊബെൽ ലാബിൽ പരിശോധന സമയത്ത് ഉണ്ടായിരുന്നതായും പിന്നീട് മുങ്ങിക്കളഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. 15 ഓളം ഇനം മത്സ്യങ്ങൾ പരിശോധന നടത്തി. കേടായവ നശിപ്പിക്കാൻ ആലുവ സഭയ്ക്ക് കൈമാറി.എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ജോൺ വിജയകുമാർ, ആലുവ ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ, കളമശേരി, പറവൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. സിന്ധ്യ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreഅഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമയ്ക്കല്‍ കേസ്; രേഖകള്‍ പരിശോധിച്ചശേഷം നടപടിയെന്ന് പോലീസ്
കൊച്ചി: ഹൈക്കോടതി അഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമക്കല്‍ കേസില്‍ ഇവര്‍ ഉണ്ടാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി പി.ജെ. ജൂഡ്സണിന്റെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ്. കൃഷ്ണയ്ക്ക് എതിരേ ഫോര്‍ട്ട് കൊച്ചി പോലീസാണ് കേസെടുത്തത്. നിലമായിരുന്ന ഭൂമി പുരയിടമാക്കി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റല്‍ നടപടി നടക്കുന്നതായി ആര്‍ഡിഒ ഓഫീസില്‍നിന്നുള്ള കത്തുമാണ് വ്യാജമായി തയാറാക്കിയത്. രേഖകള്‍ പരിശോധിച്ച ശേഷമേ പരാതിയില്‍ അഭിഭാഷകയെ ചോദ്യം ചെയ്യുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ജൂഡ്സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ് നിലം 75,000 രൂപ ഫീസ് നല്കിയാല് തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം പുരയിടമാക്കിനല്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വക്കാലത്തും ഒപ്പിടുവിച്ചു. 40,000 രൂപയും കൈവശപ്പെടുത്തി. തുടര്‍ന്ന് ജൂഡ്സണെ കബളിപ്പിക്കാന്‍ വ്യാജമായി തയാറാക്കിയ ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവും ആര്‍ഡിഒ ഒപ്പിട്ട കത്തുകളും നോട്ടീസുകളും കാണിച്ചു. ഉത്തരവിന്റെ പകര്‍പ്പുമായി ആര്‍ഡിഒ ഓഫീസില്‍…
Read More