സീമ മോഹന്‍ലാല്‍കൊച്ചി: വായ്പ്പയ്ക്ക് ഈടായി നല്കിയ ആധാരം വിമുക്തഭടന് അറിയാതെ ബാങ്കിൽ പണയം വച്ച് കേരള സ്റ്റേറ്റ് ഡിഫന്‍സ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി. വായ്പ അടച്ചുതീര്‍ത്തിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും 20 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച വിമുക്തഭടന് കുമ്പളങ്ങി സ്വദേശി സി.പി. പൊന്നപ്പന് തന്റെ ആധാരം തിരിച്ചു കിട്ടിയിട്ടില്ല. 2014ല്‍ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി തന്റെ അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്തി കേരള സ്റ്റേറ്റ് ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡില്‍നിന്ന് അഞ്ചു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 2019 സെപ്റ്റംബറില്‍ പലിശയടക്കം 8,89,000 രൂപ തിരിച്ചടച്ചു. അതിനുശേഷം ആധാരം തിരിച്ചെടുക്കാനായി ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റിയെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് പൊന്നപ്പന്റെ ആധാരം അദേഹം അറിയാതെ ഡിഫന്‍സ് സൊസൈറ്റി എറണാകുളം ജില്ല സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്ന്. തുടര്‍ന്ന് ഡിഫന്‍സ് സൊസൈറ്റിയിലെത്തിയെങ്കിലും ഓഫീസ് തുറക്കുന്നില്ലെന്നാണ് ഇദേഹത്തിന് അറിയാന്‍ കഴിഞ്ഞത്.…
Read MoreCategory: Kochi
നടിയെ ആക്രമിച്ച കേസ്; ലോക്കറില്‍നിന്ന് മാറ്റിയ രേഖകളിലെന്ത്? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കറില്‍നിന്ന് മാറ്റിയെന്നു കരുതുന്ന രേഖകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അത് കാലിയായിരുന്നുവെന്നാണ് സൂചന. ബാങ്ക് രേഖകള്‍ പ്രകാരം നടിയെ പീഡിപ്പിച്ച സംഭവം നടന്ന് ഒന്നര മാസത്തിനുശേഷം ഈ ബാങ്ക് ലോക്കര്‍ തുറന്നതായാണ് വിവരം. എന്തു രേഖകളാണ് ലോക്കറില്‍ നിന്ന് മാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതേസമയം നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ശബ്ദരേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലും…
Read Moreമതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ ഒന്നും പ്രസംഗത്തില്‍ ഇല്ലെന്ന് ഹര്‍ജിയില്‍ പി.സി. ജോര്‍ജ് പറയുന്നു. തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച വൈകുന്നേരം ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ, 259 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സമുദായ സ്പര്ധയുണ്ടാക്കല്, മനഃപൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോടതിക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് അയച്ചു.…
Read More140 എംഎൽഎമാരെയും വരയിലാക്കി; ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ച് പത്തുവയസുകാരന് തൃദേവ്
കൊച്ചി: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ രേഖാചിത്രങ്ങള്‍ വരച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ച് പത്തുവയസുകാരന് തൃദേവ് വള്ളിയാത്ത്. വ്യവസായമന്ത്രി പി. രാജീവിന്റെ ചിത്രമാണ് ആദ്യം വരച്ചത്. പേനയും പെന്‍സിലും ഉപയോഗിച്ച് എ ഫോര്‍ സൈസ് പേപ്പറില്‍ പരമാവധി ഒമ്പതുമിനിറ്റ് സമയമെടുത്താണ് ഏവരെയും വരച്ചതെന്ന് തൃദേവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പത്തുദിവസം കൊണ്ട് എല്ലാ എംഎല്‍എമാരെയും വരച്ചു. 2021-ല്‍ പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും വരച്ചതിന് ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഇടം നേടിയിരുന്നു. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ചെറിയ വയസുമുതല്തന്നെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുന്നത്തുനാട് താലൂക്ക് ഓഫീസിലെ സര്‍വേയര്‍ വി.എസ്. ബിജുവിന്റെയും ബില്‍ഡിംഗ് ഡിസൈനര്‍ നീതുവിന്റെയും മകനാണ് തൃദേവ്. മാതാപിതാക്കളും ചിത്രവരയില്‍ പ്രാഗത്ഭ്യമുള്ളവരാണ്. മൂവാറ്റുപുഴ റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ തൃദേവ് സ്കൂള്‍ തല മത്സരങ്ങളിലും സമ്മാനാര്‍ഹനായിട്ടുണ്ട്.…
Read Moreമദ്യം വീണ്ടും വില്ലനാകുമ്പോൾ..! സഹപ്രവർത്തകനെ അടിച്ച് ചെമ്മീന്‍ കെട്ടില്‍ തള്ളിയ സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ
വൈപ്പിന്‍: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ സഹപ്രവര്‍ത്തകനെ കഴുത്തിനടിച്ച് വെള്ളത്തില്‍ തള്ളിയ യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം കിഴക്കേ വീട്ടില്‍ ദിലീപ് കുമാര്‍ -36 ആണ് അറസ്റ്റിലായത്. വധശ്രമത്തിനു കേസെടുത്തിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. നായരമ്പലത്തെ ചെമ്മീന്‍ കെട്ട് കാവല്‍ തൊഴിലാളിയായ നായരമ്പലം കൊച്ചുതറ വത്സനെയാണ് മര്‍ദിച്ച് വെള്ളത്തില്‍ തള്ളിയത്. കഴിഞ്ഞ മാസം 13ന് ആയിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഭാഗികമായി തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. രാത്രിയില്‍ മദ്യപിച്ച് വെള്ളത്തില്‍ വീണ് അപകടത്തില്‍പെട്ട് പരിക്കേറ്റ് എന്നായിരുന്നു വീട്ടുകാര്‍ ആദ്യം കരുതിയിരുന്നതാണ്. എന്നാല്‍ അബോധാവസ്ഥയിലായ വത്സന് ഈ മാസം മൂന്നിന് ബോധം വീണപ്പോഴാണ് അപകടമല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഇയാളുടെയും ബന്ധുക്കളുടേയും മൊഴി പ്രകാരം ഞാറക്കല്‍ പോലീസ് വധശ്രമത്തിനു കേസെടുക്കുകയായിരുന്നു. പ്രതിയും വത്സനൊപ്പം ചെമ്മീന്‍ കെട്ടില്‍ കാവല്‍ തൊഴില്‍ ചെയ്യുന്നയാളാണ്. എന്നാല്‍ പോലീസ് പ്രതിയ അറസ്റ്റ് ചെയ്യാന്‍ വൈകികയതോടെ സംഭവത്തില്‍…
Read Moreവന്ന വഴി മറക്കരുത്; അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ
കൊച്ചി: വ്യാമോഹവും അവസരവാദിത്വ നിലപാടുമാണ് കെ.വി. തോമസിനെന്നും വന്ന വഴി തോമസ് മറന്നുപോകരുതെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നd ഇത്രയേറെ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത നേതാവില്ല. 1977 ല്‍ തെരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് തോമസ് വന്നത്. അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നത്. കോണ്‍ഗ്രസില്‍ ഇത്രയേറെ ആനുകൂല്യം നേടിയെടുത്ത മറ്റൊരു നേതാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് കോണ്‍ഗ്രസിന് ചെയ്യാനാകുകയെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മന്‍ ചാണ്ടിയെ പോലെയോ അല്ല കെ.വി. തോമസ്. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചില്ലെന്ന തോമസിന്റെ പ്രസ്താവന അഹങ്കാരമാണ്. തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥിത്വം പെയ്മെന്റ് സീറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreപഞ്ചായത്തംഗങ്ങളും സിഡിഎസ് വൈസ് ചെയർപേഴ്സണും തമ്മിൽ പൊരിഞ്ഞ അടി; ഒടുവിൽ രണ്ടുപേർ മുഖത്തോട് മുഖം നോക്കി ആശുപത്രിക്കിടക്കയിൽ
കല്ലൂർക്കാട്: പഞ്ചായത്ത് ഓഫീസിനു സമീപം പഞ്ചായത്തംഗങ്ങളും സിഡിഎസ് വൈസ് ചെയർപേഴ്സണും ഏറ്റുമുട്ടി. കല്ലൂർക്കാട് പഞ്ചായത്ത് ഒന്നാം വാർഡംഗം സുമിത സാബു, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ അശ്വതി, ഭർത്താവ് വിജിൽ, പത്താം വാർഡംഗം എ.കെ.ജിബി എന്നിവർ തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്. ഇന്നലെ രാവിലെ പത്തരയോടെ കല്ലൂർക്കാട് സിഡിഎസ് ഓഫീസിനു സമീപമായിരുന്നു സംഭവം. ഒന്നാം വാർഡിലെ സിഡിഎസ് വൈസ് ചെയർപേഴ്സൺ അശ്വതിയുടെ പേരിലുള്ള സാന്പത്തിക ക്രമക്കേട് ആരോപണം പഞ്ചായത്തംഗങ്ങളോട് കുടുംബശ്രീ പ്രവർത്തകർ ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച ഇരുവിഭാഗങ്ങളുടേയും തർക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ സാന്പത്തിക വർഷത്തെ ഓഡിറ്റ് അടിയന്തരമായി നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് അനുബന്ധ കണക്കുകളുമായി അശ്വതി ഇന്നലെ രാവിലെ സിഡിഎസ് ഓഫീസിലെത്തുകയായിരുന്നു. തർക്കം പരിഹരിച്ച ശേഷം മാത്രം മതി ഓഡിറ്റെന്ന നിലപാടുമായി പത്താം വാർഡംഗം എ.കെ. ജിബി രംഗത്തെത്തി. ഇക്കാര്യം അശ്വതി ഓഫീസിനു പുറത്തെത്തി ഭർത്താവ് വിജിലിനെയും…
Read Moreമോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി മാല പൊട്ടിക്കൽ: പിടിയിലായ യുവാവിന്റെ പ്രായവും മോഷണക്കേസും കേട്ട് ഞെട്ടി പോലീസ്
തൃപ്പൂണിത്തുറ: മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന യുവാവ് പിടിയിൽ. എരൂര്‍ സൗത്ത് മഞ്ഞലിപ്പാടം കോച്ചേരി സുജിത്തിനെ (39) യാണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഒളിവിൽ കഴിയവെ ഹില്‍പാലസ് പോലീസ് പിടികൂടിയത്. താമരംകുളങ്ങരയില്‍ കഴിഞ്ഞമാസം 19ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന റിട്ട. ഇൻകം ടാക്സ് കമ്മീഷണർ മുത്തുലക്ഷ്മിയുടെ (73) മാല കവർന്ന കേസിൽ അന്വേഷണം നടക്കവെയാണ് പ്രതി പിടിയിലായത്. സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയിരത്തിൽപരം സിസിടിവി ദൃശ്യങ്ങളും ഫോൺ നമ്പറുകളും പരിശോധിച്ചാണ് പ്രതി സുജിത്താണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 42 ൽ പരം പിടിച്ചുപറി കേസുകളുണ്ട്. 2022 മാർച്ച് 30ന് തിരുവനന്തപുരം ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് മെഡിക്കൽ കോളജ് വിദ്യാർഥിയുടെ ബൈക്ക് മോഷ്ടിച്ചാണ് തൃപ്പൂണിത്തുറയിൽ മാല…
Read Moreതൃക്കാക്കരയില്‍ അങ്കം മുറുകുന്നു; ഉമാ തോമസ് പര്യടനം തുടങ്ങി; തികഞ്ഞ പ്രതീക്ഷയിൽ ജോ ജോസഫും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. യുഡിഎഫിന്റെ പ്രചരണം ധ്രുതഗതിയില്‍ നടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പടമുകള്‍ ജുമാ മജ്സിദ്, തൃക്കാക്കര ഈസ്റ്റ്, സെന്‍ട്രല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് പര്യടനത്തിന് ഇറങ്ങുന്നത്. ചുവരെഴുത്തും വീടുകള്‍ കയറിയുള്ള പ്രചാരണവും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥിക്കൊപ്പം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഉണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജില്ലയിലെ എംപിമാരും എംഎല്‍എമാരും നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന ശേഷം അദ്ദേഹം ആദ്യമെത്തിയത് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയിലായിരുന്നു. പള്ളിയുടെ ആശീര്‍വാദ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.
Read Moreആക്രിക്കടയുടെ മറവിൽ ലഹരി കടത്ത്: ന്യൂജെൻ മയക്കുമരുന്നുംതോക്കും പിടിച്ചെടുത്തു
ആലുവ: രഹസ്വ വിവരത്തെതുടർന്ന് റൂറൽ ജില്ലാ പോലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ ന്യൂജൻ മയക്കുമരുന്ന് ശേഖരം. മാറമ്പിള്ളി പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി മൂന്ന് യുവാക്കളെ ഇന്നലെ പുലർച്ചെയാണ് ആദ്യം പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാളുടെ ചാലയ്ക്കലിലുള്ള ആക്രി കടയിൽനിന്നു രാത്രിയോടെ അരക്കിലോ കഞ്ചാവും 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂടാതെ ഇവിടെനിന്നു ലഹരിമരുന്ന് തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ(22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ വീട്ടിൽ അജ്മൽ അലി(32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടിൽ അജ്നാസ് (27) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ഇവരിൽ അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രി കട. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ്…
Read More