ആലുവ: രഹസ്വ വിവരത്തെതുടർന്ന് റൂറൽ ജില്ലാ പോലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ ന്യൂജൻ മയക്കുമരുന്ന് ശേഖരം. മാറമ്പിള്ളി പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി മൂന്ന് യുവാക്കളെ ഇന്നലെ പുലർച്ചെയാണ് ആദ്യം പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാളുടെ ചാലയ്ക്കലിലുള്ള ആക്രി കടയിൽനിന്നു രാത്രിയോടെ അരക്കിലോ കഞ്ചാവും 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂടാതെ ഇവിടെനിന്നു ലഹരിമരുന്ന് തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ(22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ വീട്ടിൽ അജ്മൽ അലി(32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടിൽ അജ്നാസ് (27) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ഇവരിൽ അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രി കട. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ്…
Read MoreCategory: Kochi
“പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?’ ‘അമ്മ’ പ്രതിനിധികളെ വിമർശിച്ച് ഷമ്മി തിലകൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത താര സംഘടനയായ “അമ്മ’യുടെ പ്രതിനിധികളെ വിമർശിച്ച് നടൻ ഷമ്മി തിലകൻ. പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷമ്മിയുടെ വിമർശനം. ഇടവേള ബാബു, മണിയൻ പിള്ള രാജു, സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സാംസ്കാരികമന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി എത്തിയത്. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…?…
Read Moreകൊച്ചിയിലെ അടച്ചിട്ട വീട്ടിൽ നിന്ന് 25 ലക്ഷം രൂപയുടെ മോഷണം;നാടോടി സ്ത്രീകള്‍ പിടിയില്‍
കൊച്ചി: നഗരമധ്യത്തിലെ അടച്ചിട്ട വീട്ടില്‍നിന്ന് 25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ കവര്‍ന്ന കേസില്‍ മൂന്ന് നാടോടി സ്ത്രീകളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), വയനാട് സുല്‍ത്താന്‍ ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ കേശവന്റെ ഭാര്യ ദേവി (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന് സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍…
Read Moreദുഷിച്ച രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഹൃദയത്തിന്റെ ഉടമകളിലാണ് തന്റെ പ്രതീക്ഷയെന്ന് സുരേഷ് ഗോപി
കൊച്ചി: ദുഷിച്ച രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഹൃദയത്തിന്റെ ഉടമകളിലാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. അനിവാര്യത എവിടെയെന്ന് കണ്ടെത്തിയാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിടിഎച്ചില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ‘സ്വഭിമാന്‍ നിധി പദ്ധതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന്, നിര്‍മാതാവ് ജി. സുരേഷ് കുമാര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, അഭിന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു. നിര്‍ധന കുടുംബത്തിന് ഭവനവും നിരാലംബരായ യുവതികളുടെ വിവാഹത്തിനുള്ള സഹായവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തന്റെ സിനിമകളില്‍നിന്ന് ഒരു ലക്ഷം രൂപ പദ്ധതിക്കായി നല്‍കുമെന്നും സുരേഷ് ഗോപി ചടങ്ങില്‍ അധികൃതര്‍ക്ക് ഉറപ്പ് നല്കി.
Read Moreപണിപാളി! ഡ്രൈക്ലീനിംഗിനിടെ സാരിക്ക് കേടുപാട്; വിലയും നഷ്ടപരിഹാരവും നല്കാന് കോടതി; സാരിയുടെ വില കേട്ട് ഞെട്ടരുത്
കൊച്ചി: ഡ്രൈക്ലീനിംഗിനായി നല്കിയ സില്‍ക്ക് സാരി ഉപയോഗ ശൂന്യമാക്കിയതിനു സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് ഉപഭോക്തൃ കോടതി വിധിച്ചു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിനി നിതീന ബാബു നല്കിയ പരാതിയില്‍ സില്‍ക്ക് സാരിയുടെ വിലയായ 7,500 രൂപയും 2000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും എതിര്‍കക്ഷിയായ ഡ്രൈക്ലീനര്‍ ലോണ്ട്രി ആന്‍ഡ് അയേണിംഗ് എന്ന സ്ഥാപനം നല്‍കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ വിവാഹ വാര്‍ഷികത്തിനു മാതാപിതാക്കള്‍ സമ്മാനിച്ച സില്‍ക്ക് സാരി എതിര്‍കക്ഷിയുടെ അശ്രദ്ധ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതായെന്നാണ് പരാതി. സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഒമ്പതു ശതമാനം പലിശ സഹിതം 30 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.
Read Moreആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി
കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എംബിബിഎസ് ബിരുദധാരികളായ ഇരുവരും പിന്നീടാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിച്ചത്.സഹപാഠിയായ ഡോക്ടറുമായി രേണു രാജിന്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് ബന്ധം വേര്‍പിരിഞ്ഞു.
Read More9,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര യൂറോ എല്ലാ ആഴ്ചയും അക്കൗണ്ടില്‍ ലഭിക്കും! മണിചെയിന്‍ തട്ടിപ്പ്; ഒളിവിലുള്ളവര്‍ വിദേശത്ത്
കൊച്ചി: കൊച്ചിയില്‍ മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലുള്ളവര്‍ വിദേശത്തെന്ന് പോലീസ്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികളായ ഏരൂര്‍ നടമ സ്വദേശികളായ സന്തോഷ്, രഞ്ജിത് എന്നിവര്‍ ഒരു മാസം മുമ്പ് വിദേശത്തേക്ക് കടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സനല്‍ പറഞ്ഞു. നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പതിനായിരം രൂപയില്‍ താഴെ നിക്ഷേപം ആയതിനാലായിരിക്കാം പലരും പരാതി നല്കാന് മടിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ ബാങ്ക്, ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കും. ക്രൗണ്‍ വണ്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ മറവില്‍ യുവാവിനെയും ബന്ധുക്കളെയും കബളിച്ച് 10 ലക്ഷം രൂപ തട്ടിയ കേസില്‍ വെണ്ണല സ്വദേശി ജോഷി (51), തമ്മനം സ്വദേശി ബെന്സന് (52) എന്നിവരെ ഇന്നലെ പാലാരിവട്ടം…
Read Moreവിറ്റ് തീരാതെ ബാക്കി വന്ന ടിക്കറ്റിലൊരെണ്ണം സ്ഥിരം ലോട്ടറി എടുക്കുന്ന ഉണ്ണിക്ക് ! പലചരക്ക് കച്ചവടക്കാരന് ഭാഗ്യകടാക്ഷം
നെടുമ്പാശേരി: കേരള സംസ്ഥാന കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പലചരക്ക് കച്ചവടം നടത്തുന്ന പൊയ്ക്കാട്ടുശേരി കൊച്ചേത്ത് കെ.കെ. ഉണ്ണിക്ക്. പിയു 542625 എന്ന നമ്പറിലാണ് സമ്മാനം. നാട്ടുകാരനായ ഏജന്റ് കാരക്കാട്ടുകുന്ന് മൂന്നാടൻ പീതാംബരന്റെ കൈയിൽനിന്നാണ് ഉണ്ണി ടിക്കറ്റെടുത്തത്. വിറ്റ് തീരാതെ ബാക്കി വന്ന ടിക്കറ്റിലൊരെണ്ണം സ്ഥിരം ലോട്ടറി എടുക്കുന്ന ഉണ്ണിക്ക് പീതാംബരൻ കൊടുക്കുകയായിരുന്നു. വാർക്കപ്പണിക്കാരനായിരുന്ന ഉണ്ണി ശ്വാസംമുട്ടൽ മൂലം ജോലിക്കു പോകാൻ പറ്റാതെ വന്നതിനെത്തുടർന്നാണ് ഒരു കടമുറി വാടകയ്ക്കെടുത്ത് കച്ചവടം ചെയ്തുവരുന്നത്. കടയിൽ സഹായത്തിനായി ഭാര്യ ഗീതയുമുണ്ട്. പലരിൽനിന്നു കടം വാങ്ങിയാണ് കച്ചവടം. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ വീടിന്റെ പണി പൂർത്തിയായിട്ടില്ല. കോവിഡിനെ തുടർന്നു വിദേശത്തുനിന്നു മടങ്ങിവന്ന മകൻ ശരത്ത് തൊഴിൽരഹിതനായി വീട്ടിൽ കഴിയുന്നു. മൂത്തമകൾ വിവാഹിതയാണ്. ഒരുപാട് കടബാധ്യതയുമായി കഴിയുന്നതിനിടെയാണ് ഉണ്ണിക്കു ഭാഗ്യദേവതയുടെ കടാക്ഷം.
Read Moreകടല്‍വെള്ളരി! സംരക്ഷിത കടല്ജീവിയുമായി രണ്ടുപേർ പിടിയില്‍; കുടുങ്ങിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
കൊച്ചി: സംരക്ഷിത കടല്‍ജീവിയായ കടല്‍വെള്ളരിയുമായി രണ്ടു ലക്ഷദ്വീപ് സ്വദേശികളെ എറണാകുളം ഫോറസ്റ്റ് വിജിലന്‍സ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍നിന്നു ലക്ഷദ്വീപ് സ്വദേശികളായ അബ്ദുള്‍ റഹ്മാന്, നബീല്‍ എന്നിവരെ 14 കിലോഗ്രാം തൂക്കം വരുന്ന കടല്‍വെള്ളരി സഹിതം പിടികൂടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍-ഒന്ന് പാര്‍ട്ട് (ഫോര്‍)-സിയില്‍ ഉള്‍പ്പെടുന്ന കടല്‍വെള്ളരി അനധികൃതമായി കച്ചവടം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. തുടരന്വേഷണത്തിനായി ഇരുവരെയും തൊണ്ടി സഹിതം കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനു കൈമാറി. പെരുമ്പാവൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. അന്‍വര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, എം.വി. ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreനടിയെ ആക്രമിച്ച കേസ്; ചോദ്യംചെയ്യലിനായി കാവ്യാ മാധവന് വീണ്ടും നോട്ടീസ് ; 6,000 ലധികം ശബ്ദസന്ദേശങ്ങൾ പരശോധനയ്ക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ കാവ്യ മാധവനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ചു കാവ്യയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മുമ്പ് ഒരു തവണ അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിദേശത്താണെന്ന് അവര്‍ മറുപടി നല്‍കിയിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ആലുവ പോലീസ് ക്ലബ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാക്ഷിയെന്ന പരിഗണനയില്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടര്‍ന്ന് ചോദ്യം ചെയ്യൽ സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക എന്നാണ് അറിയുന്നത്. ഓഡിയോക്ലിപ്പില്‍ നിന്നുള്ള വിവരശേഖരണംദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍നിന്ന് തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍…
Read More