കൊച്ചി: വിലയുടെ കാര്യത്തില്‍ നാരങ്ങ ചെറുതല്ല, വലുതുതന്നെ. കേരളത്തിലടക്കം ഇരുനൂറും കടന്നുകുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിനൊപ്പം നോമ്പുകാലവും കൂടിയായ ഈ സാഹചര്യത്തില്‍ ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരേറെയാണെന്നതും അതിനനുസരിച്ച് ഉത്പന്നം എത്തുന്നില്ലെന്നതുമാണ് വിലയേറ്റത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് നാരങ്ങാവെള്ളം കുടിച്ച് ദാഹമകറ്റാന്‍ ശ്രമിച്ചാലും പൊള്ളുമെന്നതാണ് അവസ്ഥ. നിലവില്‍ നാരങ്ങാവെള്ളത്തിനു കാര്യമായ വിലവ്യത്യാസം ഉണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതിനു സാധ്യതയില്ലാതില്ല. കൊച്ചിയിലടക്കം 130-150 റേഞ്ചില്‍ മൊത്തവ്യാപാരം നടക്കുന്നുണ്ടെങ്കിലും ചില്ലറ വിൽപ്പനയ്ക്ക് 200നു മുകളിലേക്കാണ് നിരക്ക്. ഒരുകിലോ നാരങ്ങയുടെ വിലയ്ക്ക് രണ്ടുലിറ്റര്‍ പെട്രോളടിക്കാമെന്നതാണ് രാജ്യത്തെ പലയിടത്തേയും അവസ്ഥ. രാജ്യത്തെ തന്നെ ചെറുനാരങ്ങയുടെ പ്രമുഖ ഉത്പാദന കേന്ദ്രങ്ങളായ ആന്ധ്രയിലും ഗുജറാത്തിലുമൊക്കെ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തില്‍ കുറവുണ്ടായതാണ് വിലയേറ്റത്തിനു കാരണമെന്നാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തല്‍. അതേസമയം വിളവെടുപ്പ് ജൂണ്‍-ജൂലൈ മാസത്തിലാണ് കാര്യമായി നടക്കുക. നിലവില്‍ ഡിമാന്‍ഡ് ഏറിയതും വിലവര്‍ധനയ്ക്ക് കാരണമായതായും ഇവര്‍ പറയുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളിലും…
Read MoreCategory: Kochi
പെരുവക്കാരന് പെരുത്ത പണികിട്ടി;വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം; യുവാവ് പിടിയിൽ
കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനാണ് ശ്രമിച്ചത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എന്നാൽ ശ്രീനാഥ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇയാളെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ചത് വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ്. രണ്ടായിരം രൂപ വാങ്ങിയാണ് ഭരത് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭരതിനെയും നെടുമ്പാശേരി പോലീസിന് കൈമാറി.
Read Moreപഴങ്ങൾക്കു തീവില; വിഷുവും നോമ്പുകാലവും പഴക്കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്നു; വിറ്റുപോകുന്നത് തണ്ണിമത്തൻമാത്രമെന്ന് കടക്കാർ
സ്വന്തം ലേഖിക കൊച്ചി: വിഷുവും നോമ്പുകാലവും പഴക്കച്ചവടക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന സമയമാണ്. എന്നാൽ കോവിഡിന് ശമനം വന്നിട്ടും ഇക്കുറി പഴക്കച്ചവട വിപണി ഉഷാറാകുന്നില്ല. പഴങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതുതന്നെ കാരണം. പഴങ്ങളുടെ തീവിലയാണ് ആളുകളെ വിപണിയിൽനിന്ന് അകറ്റുന്നത്. ഓറഞ്ച് സീസണ് തീരാറായതും മാമ്പഴക്കാലം തുടങ്ങാത്തതും ഈ രണ്ടു പഴങ്ങളുടെയും വില ഉയരാന്‍ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. നോമ്പുതുറ വിഭവങ്ങളിലെ പ്രധാന ഇനമായ തണ്ണിമത്തന് മാത്രമാണ് ഇത്തവണ വിറ്റുപോകുന്നത്. തണ്ണിമത്തന് കിലോയ്ക്ക് 25 രൂപയ്ക്ക് കിട്ടും. കിരണ്‍, നാംധാരി ഇനം തണ്ണിമത്തനാണ് ആവശ്യക്കാരേറെ. മുന്‍വര്‍ഷങ്ങളില്‍ കുരുവില്ലാത്ത മുന്തിരിക്ക് വന്‍ ഡിമാന്ഡായിരുന്നെങ്കിലും ഇത്തവണ ആവശ്യക്കാർ കുറവാണ്.ഓറഞ്ചിന്റെ സീസണ് കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ കിട്ടാനില്ല. വിദേശ ഇനമായ സിട്രസ് ഓറഞ്ചാണ് ജ്യൂസിനായി ചുരുക്കം ചിലര്‍ വാങ്ങുന്നത്. കിലോയ്ക്ക് 130 രൂപയാണ് വില. ഇന്ത്യന്‍ ഓറഞ്ചിന് കിലോയ്ക്ക് 120 രൂപ വരും.…
Read Moreകെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; പിക്കപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: എംസി റോഡിൽ മലമുറിയിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പിൽ ഷിഹാബ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെയാണ് അപകടം. പാലക്കാടിന് പോവുകയായിരുന്ന ബസും പുല്ലുവഴി ഭാഗത്തേക്ക് ഇടിയൻ ചക്ക കയറ്റാൻ പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. മരിച്ച ഷിഹാബ് അവിവാഹിതനാണ്.
Read Moreവധഗൂഢാലോചന കേസ് ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോനോട്ടീസ് നല്‍കിയേക്കും; മഞ്ജുവാര്യരുടെ മൊഴിയെടുത്തു
കൊച്ചി: വധഗൂഢാലോചനാ കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കുമെന്ന് സൂചന. ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന രേഖകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കാവ്യയെ ബുധനാഴ്ച വീട്ടിലെത്തി ചോദ്യം ചെയ്യുംനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം അന്വേഷണ സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം…
Read Moreമുനമ്പത്തുനിന്ന് കാണാതായ മോട്ടോർസൈക്കിൾ മലപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ;കവർച്ചാ സംഘത്തെക്കുറിച്ച് സൂചനയൊന്നും കിട്ടാതെ പോലീസ്
വൈപ്പിൻ: മുനന്പത്തുനിന്നു കവർച്ചാ സംഘം കടത്തിക്കൊണ്ടുപോയ മോട്ടോർസൈക്കിൾ മലപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. എന്നാൽ മോഷ്ടാക്കളെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് മോട്ടോർ സൈക്കിൾ കണ്ടെത്തിയത്. തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധർ എത്തി ഇതിൽ പതിഞ്ഞിരുന്ന വിരലടയാളങ്ങൾ പകർത്തിയശേഷം ബൈക്ക് മുനന്പം പോലീസിനു കൈമാറി. നേരത്തെ മോട്ടോർ സൈക്കിൾ മലപ്പുറത്ത് പോലീസിന്റെ സിസിടിവി കാമറയിൽ കണ്ടെത്തിയതിനെതുടർന്ന് മുനന്പം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ തേഞ്ഞിപ്പാലത്ത് കണ്ടെത്തിയത്.കഴിഞ്ഞ മാസം 29നു പുലർച്ചെ മുനന്പം മേഖലയിൽ അഞ്ചു വീടുകളിൽ കയറിയ മോഷണ സംഘം മുനന്പം പാണ്ടികശാലക്കൽ മണിയുടെ വീടിനു മുന്നിൽ ഇരുന്നിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. മണിയുടെ മകന്റെ സുഹൃത്തായ മുനന്പം സ്വദേശി യേശുദാസന്റെതാണ് മോട്ടോർസൈക്കിൾ. പള്ളിപ്പുറം താണിപ്പിള്ളി സേവിയുടെ വീട്ടിൽ…
Read Moreലക്ഷ്യമിട്ടത് 40 ലക്ഷം കിട്ടിയതാവട്ടെ 2 ലക്ഷം; വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കോൺഗ്രസ് കൗൺസിലറുടെ കൂട്ടാളികളെ തേടി പോലീസ്
കൊച്ചി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഏഴു കൂട്ടുപ്രതികളാണുള്ളതെന്നാണ് പരാതിയിലുള്ളത്. ഇത്രയും പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്പറേഷന് യുഡിഎഫ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടിബിന്‍ ദേവസി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഫിയാസ്(42), തമ്മനം സ്വദേശി ഷമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. എളമക്കര ജവാന് ക്രോസ് റോഡില്‍ കോസ്മിക് ഇന്നവേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയാണ് മര്‍ദനത്തിനിരയായത്. 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ടിബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഏഴിനാണ് കൃഷ്ണമണിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ഇയാളുടെ പക്കല്‍നിന്ന് ഓണ്‍ലൈന്‍ വഴി കൈപ്പറ്റുകയും ചെയ്തു. കൃഷ്ണമണിയും ഫിയാസും 2017 വരെ…
Read Moreബുള്ളറ്റിൽ ഇന്ത്യ ചുറ്റാന്‍ ആര്‍ജെ അംബിക; 50 ദിവസം കൊണ്ടുള്ള യാത്ര പട്ടാളക്കാര്‍ക്കും വിധവകള്‍ക്കും വേണ്ടിയെന്ന് ആർജെ
കൊച്ചി: ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കാണാനുള്ള ആകാശവാണി ജോക്കിയായ അംബിക കൃഷ്ണയുടെ യാത്ര 11ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിക്കുന്ന യാത്ര ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യയിലുടനീളമുള്ള റെയിന്‍ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര. 50 ദിവസംകൊണ്ടു യാത്ര പൂർത്തിയാക്കും. പട്ടാളക്കാര്‍ക്കും വിധവകള്‍ക്കും വേണ്ടിയാണ് തന്റെ ഈ യാത്രയെന്ന് അംബിക വാർത്താസമ്മേളനത്തില്‍ പറഞ്ഞു.19-ാം വയസിൽ അംബികയ്ക്ക് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. പിന്നീടുള്ള ജീവിതയാത്ര വളരെ ക്ലേശം നിറഞ്ഞതായിരുന്നു. മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പകച്ചുനിന്നപ്പോൾ മകള്‍ ആര്യയെ നോക്കാന്‍ സഹായിച്ചത് കുറച്ചു കൂട്ടുകാരാണ്. ചുരുങ്ങിയ കാലംകൊണ്ട് പല മേഖലകളിലും ജോലി നോക്കി. ആകാശവാണിയില്‍ എത്തിയത് ജീവിതത്തിലെ വഴിത്തിരിവായി. ജീവിതത്തോട് പൊരുതിനേടാനുള്ള പിന്തുണ ലഭിച്ചതും ഇവിടെനിന്നുതന്നെയെന്ന് അംബിക പറയുന്നു.
Read Moreചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ഷൂട്ടിംഗിന്റെ പേരിൽ ആചാര ലംഘനം; പരാതിയുമായി സംഘടനകൾ
ചോറ്റാനിക്കര: ആൽബം ഷൂട്ടിംഗിന്റെ പേരിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ആചാരങ്ങൾക്ക് വിരുദ്ധമായി ഷൂട്ടിംഗ് നടത്തിയതായി പരാതി. കഴിഞ്ഞ മാർച്ച് 17,18 തിയതികളിലാണ് ‘അമ്മേ നാരായണ’ എന്ന ആൽബം ചെയ്യുന്നതിന്റെ പേരിൽ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള തുലാഭാര തട്ടിൽ ദേവസ്വം അധികാരികളുടെ അനുമതിയില്ലാതെ കയറി ഇരിക്കുകയും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി ചോറ്റാനിക്കര അമ്മയെ അവഹേളിക്കുന്ന തരത്തിൽ ഷൂട്ടിംഗ് നടത്തുകയും ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്. ഷൂട്ടിംഗിനായി (കെ.എസ്. യമുനാ എന്ന വ്യക്തി) ദേവസ്വം ബോർഡിൽ 10000 രൂപ അടച്ച് അനുമതി വാങ്ങിയിരുന്നെങ്കിലും ആചാരലംഘനമുണ്ടായതും ഷൂട്ടിംഗ് നടന്നതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ക്ഷേത്രത്തിനു ചുറ്റും ഒട്ടേറെ സിസിടിവി കാമറകളും മറ്റുമുള്ളപ്പോൾ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഷൂട്ടിംഗ് നടത്താൻ കഴിയില്ലായെന്നാണ് ഭക്ത ജനങ്ങൾ ആരോപിക്കുന്നത്. ഈ സംഭവം സമൂഹമാധ്യമങ്ങൾ വഴി പുറത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അറിഞ്ഞതെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ തുലാഭാര തട്ടിൽ കയറിയിരുന്ന്…
Read Moreയൂത്തൻ ‘കൈ’യെ ദുരപയോഗപ്പെുത്തി; വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് നടപടി. കൗണ്‍സിലര്‍ ടിബിന്‍ ദേവസി ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കടവന്തരയിലെ വ്യാപാരിയായ കാസര്‍ഗോഡ് സ്വദേശിയാണ് പരാതിക്കാരന്. ടിബിനും സംഘവും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് ടിബിന്‍.
Read More