കൊച്ചി: ജില്ലയില്‍ കോവിഡ് രോഗകളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ചുള്ള വരും ദിവസങ്ങളിലെ തിരക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ അധികൃതര്‍. പുതുക്കിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച ഒഴികെയുള്ള മുഴുവന്‍ ദിവസങ്ങളിലും എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാചചര്യത്തില്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമോയെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധരടക്കം പങ്കുവയ്ക്കുന്നത്. കടകളില്‍ പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്സിന് സ്വീകരിച്ചതും മാനദണ്ഡമാക്കിയിട്ടുണ്ടെങ്കിലും ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളടക്കം രംഗത്തെത്തിയിട്ടുണ്ട്. ലോക്ഡൗണിനെത്തുടര്‍ന്ന് വ്യാപാരം നിലച്ചിരുന്ന കച്ചവടക്കാര്‍ ഓണവിപണി ലക്ഷ്യം വെച്ചാണ് നിലവില്‍ കടകള്‍ തുറന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വ്യാപാരത്തെ ബാധിക്കുന്ന ഇത്തരം അപ്രായോഗിക മാനദണ്ഡങ്ങള്‍ എടുത്തു കളയണമെന്നാണ് ഒരു കൂട്ടം വ്യാപാരികളുടെ ആവശ്യം. അതിനിടെ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രണ്ടായിരത്തില്‍ നിന്ന് പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും ആശങ്കയ്ക്കു വഴിയൊരുക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓണനാളുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍…
Read MoreCategory: Kochi
ഇരുപതുകാരൻ മകൻ ബൈക്ക് ഓടിച്ചു, പിന്നിലിരുന്ന അച്ഛൻ റോഡിൽ നിന്ന യുവാവിനെ വെട്ടി വീഴ്ത്തി
കൊച്ചി: റോഡരികില്‍ ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന യുവാവിനെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പിടിയിലായ അച്ഛനെയും മകനെയും റിമാന്‍ഡ് ചെയ്തു. പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശന് (50), മകന് സഞ്ജയ് (20) എന്നിവരെയാണു പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പനങ്ങാട് കാമോത്ത് വായനശാലയ്ക്കു സമീപം നടന്ന സംഭവത്തില്‍ കൂനമ്മാവ് സ്വദേശി നിഖില്‍ രവിക്കാണു (29) വെട്ടേറ്റത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി പോസ്റ്റില്‍ ചാരിനിന്നു ഫോണ്‍ ചെയ്യുകയായിരുന്നു നിഖില്‍. ഈ സമയം സഞ്ജയ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്നെത്തിയ സതീശനാണു നിഖിലിനെ ആക്രമിച്ചത്. തലയ്ക്കും പുറത്തുമാണു വെട്ടേറ്റിട്ടുള്ളത്. സംഭവത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. തലയ്ക്കു ഗുരുതര പരിക്കേറ്റ നിഖില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreവീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം; മുറിയിൽ കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് പോലീസ്
തൃപ്പൂണിത്തുറ: മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. എരൂർ മാത്തൂർ റെയിൽപ്പാലത്തിന് കിഴക്ക് വശം അരഞ്ഞാലിൽ റോഡിൽ കൈതളായിൽ ശ്രീധരമേനോന്റെ മകൻ സേതുമാധവനെയാണ് (58) കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വീടിനുള്ളിലെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മുറിയിൽ കാര്യമായ നാശമുണ്ടായിട്ടില്ല. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മകനും മറ്റൊരിടത്താണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഇയാളെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണത്തിലായിരുന്നു. ഭവൻസ് സ്കൂളിലെ അറ്റൻഡറായിരുന്നു. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് ; താജുദ്ദീനെതിരേ കൂടുതൽ പരാതികൾ
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും നീക്കങ്ങളാരംഭിച്ചു. ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്കു കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്ന പേരില്‍ പരസ്യം നല്കി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ നെടുമങ്ങാട് പനകോഡ് കരിയാട്ടി താജി മന്‍സിലില്‍ താജുദ്ദീന് (ദിലീപ്-49) ആണ് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഒരൊറ്റ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷമാണു പ്രതിയെ പോലീസ് കുടുക്കിയത്. ഇതുവരെ പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ഉയരാനുമാണു സാധ്യത. കൊച്ചിയില്‍ തട്ടിപ്പിന്റെ ആരംഭം കുറിച്ചപ്പോള്‍തന്നെ പ്രതിയെ പിടികൂടാനായതിനാല്‍ പലരുടെയും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പോലീസ് നിഗമനം. പ്രതിയെ…
Read Moreപ്രതീക്ഷ കൈവെടിയാതെ യവനിക ഉയരുന്നതും കാത്ത് കെ.എം. ഷാ
പറവൂർ: ഒരു കാലത്ത് പുഷ്കലമായിരുന്ന നാടക വേദികളുടെ കർട്ടൻ ഉയരാതായിട്ടും പ്രതീക്ഷ കൈവെടിയാതെ നാടക കലാകാരന്മാരുടെ കൂട്ടായ്മ. ജീവിതം തന്നെ നാടകകലയ്ക്കായി ഉഴിഞ്ഞുവച്ച കെ.എം.ഷാ എന്ന കെ.എം. ഷൺമുഖന്റെ മുറവൻതുരുത്തിലെ വസതിയിലാണ് കഴിഞ്ഞ ദിവസം കലാകാരമാർ ഒത്തുകൂടിയത്. ഭാര്യ മല്ലിക അസുഖ ബാധിതയായതിനെ തുടർന്നുള്ള ഷായുടെ നിലവിലെ പിരിമുറുക്കങ്ങൾക്ക് അയവ് നൽകാനും കൂട്ടായ്മയിലൂടെ കഴിഞ്ഞു. നാടകത്തിനു പിന്നാലെയുള്ള ഓട്ടത്തിൽ ജീവിതം കരുപിടിപ്പിക്കുന്നത് മറന്ന ഷാ ഇന്ന് ഭാര്യയുടെ ചികിത്സയ്ക്ക് പോലും വഴി കണ്ടെത്താനാകാതെ ഉഴലുന്ന സ്ഥിതിയിലാണ്. മക്കളിലാത്ത ഇവർക്ക് നാടകം മാത്രമായിരുന്നു ലോകം.അടുത്ത നാളുകളിലൊന്നും തട്ടിൽ കയറാനാകില്ലെന്നറിഞ്ഞിട്ടും നാടകം അരങ്ങേറുന്നതിന്റെ അവസാന റിഹേഴ്സലും കൂട്ടായ്മയിലെ കലാകാരന്മാർ ചേർന്ന് നടത്തി. 1952-ൽ ബാലനടനായി നാടക രംഗത്ത് കടന്നുവന്ന കെ.എം. ഷാ സ്കൂൾ നാടകങ്ങളിലൂടെയും വായനശാല കൂട്ടായ്മയിലൂടെയും അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. അന്തരിച്ച നാടകകൃത്ത് പറവൂർ ജോർജ് ഷായുടെ…
Read Moreജിസിഡിഎ ചെയര്മാന് സ്ഥാനത്തേക്ക് എം. സ്വരാജ് പരിഗണനയിൽ; പാര്‍ട്ടി കണക്ക് കൂട്ടൽ ഇങ്ങനെ…
കൊച്ചി : വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയര്മാന് സ്ഥാനത്തേയ്ക്ക് എം. സ്വരാജിന്റെ പേര് സജീവ പരിഗണനയില്‍. ചെല്ലാനം മുതല്‍ കറുകുറ്റി വരെ നീളുന്ന ഒട്ടേറെ നിയമസഭാ മണ്ഡലങ്ങളുമുള്‍പ്പെടുന്ന ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എം. സ്വരാജിന് തിളങ്ങാനാവുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. തൃപ്പൂണിത്തുറ എംഎല്‍എയായിരുന്നപ്പോള്‍ വികസന കാര്യങ്ങളില്‍ നടത്തിയ ദീര്‍ഘവീക്ഷണവും മുന്നേറ്റവും ജിസിഡിഎയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും കരുതപ്പെടുന്നു. നിലവിലെ അധ്യക്ഷനായിരുന്ന വി. സലിം സിപിഎം ആലുവ ഏരിയാ സെക്രട്ടറിയായിരുന്നപ്പോഴാണ് പദവിയിലേയ്ക്കെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ വിവിധ ബോര്‍ഡുകളിലെയും മറ്റും നിലവിലെ അധ്യക്ഷന്മാരൊഴിയണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് സലിം ജിസിഡിഎ ചെയര്മാന് പദവിയില്‍ നിന്ന് രാജി വച്ചത്. അതിനു മുന്‍പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈനും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും ചെയര്മാന് പദവി അലങ്കരിച്ചിട്ടുണ്ട്. അതേസമയം ജിസിഡിഎ…
Read Moreഫയർഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും..! ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കി
പെരുമ്പാവൂർ: ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം ചെറുവട്ടൂർ ഓലിച്ചാലിൽ അബ്ദുൽ സലാം (48) ആണ് മരിച്ചത്. പോഞ്ഞാശേരി എംഎച്ച് കവലയിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാൾ രാത്രി മണ്ണെണ്ണയും വെട്ടുകത്തിയുമായി ഇവിടെ എത്തുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഭയന്നു പോയ ഭാര്യ ഹസീനയും മക്കളും രണ്ടാം നിലയിലെ വീട്ടിൽനിന്നു പുറത്തു കടക്കുകയും വാതിൽ അടയ്ക്കുകയും ചെയ്തു. ഇതോടെ മുറിക്കുള്ളിൽ കയറിയ ഇയാൾ ജീവനൊടുക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാളുകളായി കുടുംബ പ്രശ്നങ്ങൾ മൂലം ഭാര്യയും ഭർത്താവും അകന്നു കഴിയുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read Moreജോലി ഐടി മേഖലയില്‍; പണികേട്ട് ഞെട്ടി നാട്ടുകാര്‍! കൂടുതല്‍ അന്വേഷണത്തിന് പോലീസ്
കൊച്ചി: ലോക്ക്ഡൗണിന്റെ മറവില്‍ വില്പനയ്ക്കായി എത്തിച്ച അരക്കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കള്‍ ജോലി ചെയ്തിരുന്നത് ഐടി മേഖലയിലെന്നു പോലീസ്. യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണു പ്രതികള്‍ മയക്കുമരുന്നു വില്പന നടത്തിയിരുന്നതെന്നാണു വിവരങ്ങള്‍. ഇവര്‍ക്കു കഞ്ചാവ് എത്തിച്ചുനല്‍കിയവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐടി മേഖലയില്‍ ലഹരിമരുന്ന ഉപയോഗം വര്‍ധിക്കുന്നതായ വിവരങ്ങള്‍ നേരത്തേതന്നെ അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്. പോണേക്കര സ്വദേശി കൃഷ്ണനുണ്ണി (23), കണ്ണൂര്‍ സ്വദേശി അമര്‍നാഥ് (26) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പോലീസ് പെട്രോളിംഗിനിടെ ഭാരത് മാതാ കോളജിനു സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ സ്കൂട്ടര്‍ തള്ളിക്കൊണ്ടു പോവുകയായിരുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. തൃക്കാക്കര പോലീസ് സബ് ഇന്‍സ്പെക്ടര്‍ റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അനീഷ്, ജാബിര്‍, മനോജ്, സോണി മോഹന്‍…
Read More41 വര്‍ഷത്തിനുശേഷം തന്റെ മകന്റെ നേതൃത്വത്തില്‍..! ശ്രീജേഷിന്റെ വെങ്കലനേട്ടം; പറാട്ട് വീട്ടിൽ ആഹ്ലാദപ്പെരുമഴ
കിഴക്കമ്പലം: നാലു പതിറ്റാണ്ടിനുശേഷം ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ മലയാളികള്‍ക്കും കൊച്ചിക്കാര്‍ക്കു ഇരട്ടി മധുരം. ടീമിലെ സീനിയര്‍ താരങ്ങളിലൊരാളും ഏക മലയാളിയുമായ പി.ആര്. ശ്രീജേഷ് ഗോൾമുഖത്ത് വൻമതിൽകെട്ടി കോട്ട കാത്തപ്പോൾ കുന്നത്തുനാട് എരുമേലി പറാട്ട് വീട് ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു. മാതാപിതാക്കളും ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള ശ്രീജേഷിന്റെ കുടുംബം മത്സരശേഷം വിജയാഘോഷങ്ങള്‍ക്കു തിരികൊളുത്തി. ഒപ്പം പ്രദേശവാസികളും വെങ്കലമെഡൽ ആഘോഷത്തിൽ പങ്കുചേർന്നു. 41 വര്‍ഷത്തിനുശേഷം തന്റെ മകന്റെ നേതൃത്വത്തില്‍ രാജ്യത്തിനായി ഒരു ഒളിമ്പിക് മെഡല്‍ നേടാനായതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് ശ്രീജേഷിന്റെ പിതാവ് രവീന്ദ്രന് പറഞ്ഞു. രാവിലെ അമ്പലത്തില്‍ പോയി പ്രാര്ഥിച്ചതിനുശേഷമാണു ടിവിക്കു മുന്നില്‍ മത്സരം കാണാന്‍ കുടുംബാംഗങ്ങള്‍ ഇരുന്നത്. ശ്രീജേഷിന്റെ മാതാവ് ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീആന്സ് എന്നിവരെല്ലൊം ഒന്നിച്ചിരുന്നാണു വിജയനിമിഷം പങ്കിട്ടത്. ഇന്ത്യക്കായി ഒരു ഒളിമ്പിക് മെഡല്‍ മലയാളി എന്ന നിലയില്‍…
Read Moreപക ഒളിപ്പിച്ചു വച്ചത് നാലുവർഷം; കുമ്പളങ്ങി കൊലക്കേസിന് കാരണമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസറെ (39) മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ കൊലപാതകത്തിനു കാരണമായത് നാലു വർഷം മുൻപുണ്ടായ പക. കേസിൽ ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പില്‍ ബിജു (43), രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിനു സമീപത്തെ ലാല്‍ (38) എന്നിവരെയാണ് ഇന്നലെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എരൂര്നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഒന്നാം പ്രതി ബിജുവിന്റെ ഭാര്യ രാഖി (22), കുമ്പളങ്ങി സ്വദേശി പുത്തങ്കരി സെല്വന് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈ തല്ലിയൊടിച്ചതിന്റെ വിരോധം നാല് വര്‍ഷം മുന്‍പ് ലാസറും സഹോദരനും ചേര്‍ന്നു ബിജുവിന്റെ കൈ തല്ലിയൊടിച്ചതിന്റെ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം ഒമ്പത് മുതല്‍ കാണാതായ ലാസറിനുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ ബിജുവിന്റെ വീടിനടുത്തുള്ള ചതുപ്പില്‍ അഴുകിയ…
Read More