നെടുമ്പാശേരി: മാല ദ്വീപ് വഴി സൗദിയിലേക്ക് പോകാൻ കൊച്ചിയിൽനിന്നും യാത്രയായ പ്രവാസികൾക്ക് ദുർഗതി. ഗോ എയർ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽനിന്നും ഇന്നലെ യാത്ര തിരിച്ച 194 യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. ട്രാവൽ ഏജൻസിയുടെ അനാസ്ഥ മൂലം മാല വിമാനത്താവളത്തിൽനിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ ഇവരെ അതേ വിമാനത്തിൽ തന്നെ കൊച്ചിയിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇവരുമായി ഗോ എയർ വിമാനം കൊച്ചിയിൽ മടങ്ങിയെത്തിയത്. മാല ദ്വീപിൽ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ അവിടെനിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനാകൂ. ക്വാറന്റൈനിൽ കഴിയാൻ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിന്റെ വിശദാംശങ്ങൾ വിമാനത്താവളത്തിൽ ഹാജരാക്കിയാൽ മാത്രമേ പുറമെനിന്നും എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ. എന്നാൽ ഇവരെ കൊണ്ടുപോയ ഏജൻസി ഇതിനു വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇക്കാരണത്താൽ എമിഗ്രേഷൻ വിഭാഗം ഇവരെ തിരിച്ചയക്കുകയായിരുന്നു. മടങ്ങിയെത്തിയവരെ നെടുമ്പാശേരിയിലെ വിവിധ ഹോട്ടലുകളിലേക്ക്…
Read MoreCategory: Kochi
തൊടുപുഴ നഗരത്തിൽ മധ്യവയസ്കന്റെ മൃതദേഹം! കൊലപാതകമെന്ന് സൂചന
തൊടുപുഴ: നഗരത്തിലെ കുറ്റിക്കാട്ടിൽ മധ്യവയസ്്കന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. തൊടുപുഴ ഇടവെട്ടി സ്വദേശി ജബ്ബാറിനെ (ഉഡുപ്പി ജബ്ബാർ) യാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ കുട്ടപ്പാസ് ഹോട്ടലിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. സമീപത്തെ വ്യാപാരിയാണ് മൃതദേഹം കണ്ട വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ.സദൻ, സിഐ വി.സി.വിഷ്ണുകുമാർ, എസ്ഐ ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ക ുറ്റിക്കാട്ടിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം. മുഖത്ത് പരിക്കുകളുണ്ട്. തടിപ്പണിയും മറ്റും നടത്തി വന്നിരുന്ന ജബ്ബാർ മൃതദേഹം കണ്ടതിനു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് തങ്ങിയിരുന്നത്. ലോഡ്ജ് ഉടമയെയും ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.…
Read More296 ഗ്രാം ഹാഷിഷ് ഓയിലെന്ന് പറഞ്ഞാൽ നാലര ലക്ഷം രൂപയുടെ വില; നെയ്യാറ്റിൻകരക്കാരൻ അൽത്താഫിനെ വലയിലാക്കി എക്സൈസ്
നെയ്യാറ്റിന്‍കര: ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് തിരുമല ടി.സി 8/682 (1) സുപ്രീം വീട്ടിൽ അൽത്താഫ് (40) പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 296 ഗ്രാം ഹാഷിഷ് ഓയിലും കാറും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ കൈയില്‍ നിന്നും കണ്ടെടുത്ത ഹാഷിഷ് ഓയിലിന് വിപണിയിൽ ഒന്നര ലക്ഷം രൂപ വിലയുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, പ്രിവന്റീവ് ഓഫീസർ പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, ഹർഷകുമാർ, അഖിൽ, അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല! അഭിഭാഷക ചമഞ്ഞു തട്ടിപ്പ്; കേസ് മാറ്റി
കൊച്ചി: മതിയായ യോഗ്യതയില്ലാതെ അഭിഭാഷക ചമഞ്ഞു തട്ടിപ്പു നടത്തിയെന്ന കേസില്‍ പ്രതിയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു ഹൈക്കോടതി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അറസ്റ്റ് തടയണമെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന് വാദിച്ചപ്പോഴാണു ജസ്റ്റീസ് കെ. ഹരിപാല്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ഓണം അവധിക്കുശേഷം 31 ന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. എല്‍എല്‍ബി പാസാകാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന് നല്കിയ പരാതിയിലാണു സെസിക്കെതിരേ പോലീസ് കേസെടുത്തത്.
Read Moreകേരളത്തിലേക്ക് കടത്തിയ തോക്കുകൾ ആരുടെ കൈകളിൽ; സോനുകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പോലീസ്
കൊച്ചി: നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിഭാഗം ഹൗസ് സര്ജന് മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തോക്ക് നൽകിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. എട്ട് ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍നിന്നു കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ കടത്തിയിട്ടുണ്ടെന്ന സൂചനയുള്ള സാഹചര്യത്തില്‍ പ്രതികളുടെ ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. ഇവരുടെ കൂട്ടാളികള്‍ കേരളത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍, മറ്റാര്‍ക്കും തോക്ക് നല്‍കിയിട്ടില്ലെന്ന മൊഴിയാണു പ്രതികള്‍ നല്‍കുന്നതെന്നാണു വിവരങ്ങള്‍. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശികളായ സോനുകുമാര്‍ (22), മനീഷ്കുമാര്‍ വര്‍മ (21) എന്നിവരെയാണു പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനും തെളിവെടുപ്പ് നടത്താനും വേണ്ടിയാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
Read Moreകാർ വാടകയ്ക്കെടുക്കും പിന്നെ പണയംവയ്ക്കും; കൊച്ചിയിലെ തട്ടിപ്പു പിള്ളാരെ പൊക്കി പോലീസ്
ആലുവ: കാർ വാടകക്കെടുത്ത ശേഷം അത് പണയപ്പെടുത്തി പണം വാങ്ങി മുങ്ങി നടന്നവർ ഒടുവിൽ കുടുങ്ങി. കേസിൽ ഇവരടക്കം മൂന്നു പേരെയാണ് ഇതിനകം ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ തെക്കുംതല മൂത്തേടത്ത് വീട്ടിൽ അശ്വിൻ രമേശ് (23) എന്നിവരാണ് ഇന്നലെ പിടിയിലായതത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസറ്റ് ചെയ്തിരുന്നു. 2019 ജൂണിൽ അങ്കമാലി സ്വദേശിയായ ആഷിഖിന്റെ കാർ വാടകയ്ക്ക് ഓട്ടത്തിനെടുക്കുകയായിരുന്നു പ്രതികൾ.പിന്നീട് കാർ കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വച്ചു. നിഥിനായിരുന്നു ഇതിന്റെ ഇടനിലക്കാരൻ. ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്ഐമാരായ പി. സുരേഷ്, ടി.സി. രാജൻ, എഎസ്ഐ ബിനോജ് ഗോപാലകൃഷണൻ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.കെ ഹബീബ്, എച്ച്. ഹാരിസ്…
Read Moreപത്ര ഓഫീസിൽ സ്വന്തം ചരമവാർത്ത എത്തിച്ചയാളെ പോലീസ് തെരയുന്നു..! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൂത്താട്ടുകുളം: സ്വന്തം ചരമവാർത്ത പത്ര ഓഫീസിൽ നൽകിയയാളെ പോലീസ് തെരയുന്നു. രാമപുരം കവലയിലെ പത്ര ഓഫീസിലെ ബ്ലോക്സിൽ തന്റെ ഫോട്ടോ അടങ്ങിയ കവർ നിക്ഷേപിച്ചശേഷം ഓഫീസിലേക്കു ഫോൺ വിളിച്ചു മരണവാർത്ത അറിയിക്കുകയായിരുന്നു. പാലക്കുഴ സ്വദേശിയായ 36 കാരനായ യുവാവ് കുഴഞ്ഞു വീണു മരിച്ചെന്നും അയാളുടെ ഫോട്ടോയാണ് ബോക്സിൽ ഇട്ടതെന്നും ഇയാൾ പറഞ്ഞു. മരിച്ചയാളുടെ പേരും വിലാസവും സംസ്കാര സമയവുമെല്ലാം അറിയിച്ചിരുന്നു. മരിച്ചതായി പറയുന്ന ആളെ ലേഖകന്‍ വ്യക്തിപരമായി അറിയാമായിരുന്നതിനാൽ പാലക്കുഴയിലെ സുഹൃത്തുക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു. അതോടെയാണു വാർത്ത വ്യാജമാണെന്നു വ്യക്തമായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലേഖകനെ വിളിച്ച ഫോൺ നമ്പർ മരിച്ചെന്നു പറഞ്ഞ വ്യക്തിയുടേതുതന്നെയെന്നും കണ്ടെത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read More18 കോടി ചെലവഴിച്ച് ദേശീയപാത 66ൽ ടാറിംഗ്; മാസങ്ങൾ പിന്നിടും മുമ്പേ എണ്ണിയാൽ തീരാത്ത കുഴികൾ
പറവൂർ: കോടികൾ മുടക്കി ഉയർന്ന ഗുണമേന്മയിൽ ടാറിംഗ് നടത്തിയ ദേശീയപാത മാസങ്ങൾ പിന്നിടും മുമ്പേ ചെറുകുഴികൾക്കൊണ്ടു നിറയുന്നു. ദേശീയപാത 66ൽ ഏതാനും മാസം മുമ്പാണ് മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെ ടാറിംഗ് നടത്തിയത്.18 കോടി രൂപ ചെലവഴിച്ചാണ് ജോലികൾ പൂർത്തികരിച്ചതെന്നാണ് അധികൃരുടെ ഭാഷ്യം. മഴക്കാലത്ത് പല ഘട്ടങ്ങളിലായിട്ടാണ് പണി പൂർത്തികരിച്ചത്. മഴയിൽ പോലും പെട്ടെന്ന് സെറ്റാകുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ ടാറിംഗ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ റോഡിൽ വ്യാപകമായി ചെറുകുഴികൾ രൂപപ്പെട്ടു. ഈ കുഴികളെല്ലാം തന്നെ ടാറിംഗ് മിശ്രിതം ഉപയോഗിച്ച് കാലതാമസം കൂടാതെ അടച്ചെങ്കിലും വീണ്ടും വ്യാപകമായി കുഴികൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീണ്ടും കുഴിയടക്കൽ ആരംഭിച്ചിട്ടുടെങ്കിലും ഇക്കുറി സിമന്റ് മിശ്രിതമാണ് കുഴിയടയ്ക്കലിന് ഉപയോഗപ്പെടുത്തുന്നത്.സാധാരണ നിലയിൽ കുഴികൾ രൂപപ്പെട്ടാൽ ഗർത്തങ്ങളായി അപകട സ്ഥിതിയിലായാൽ മാത്രം അറ്റകുറ്റ പണിക്ക് തയാറാകുന്നവർ വേഗത്തിൽ കുഴികൾ മൂടുന്നത് നിശ്ചിത വർഷത്തെ…
Read More‘ആക്ഷൻ ഷീറോ’ കൃഷ്ണ ! പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമിച്ചു മോഷണം നടത്താനെത്തിയ സംഘത്തെ നേരിട്ട് നിയമ വിദ്യാർഥിനി; അന്വേഷണം നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച്
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താനെത്തിയ നാടോടി സംഘത്തിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു മോഷണ ശ്രമമുണ്ടായത്. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവർ അത്യാധുനിക രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നതായാണ് വിവരം. സംഭവത്തിൽ അരപ്പവന്റെ മോതിരവും 800 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. പോലീസ് വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനു മുന്നിലുണ്ടായിരുന്ന നായ് കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയർന്നിട്ടുണ്ട്. വീടിനു പിന്നിലെ അടച്ചിട്ടിരുന്ന വാതിൽ തുറന്ന നിലയിലായിരുന്നു. മോഷ്ടാക്കളുടെ സംഘങ്ങൾ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന ഭീതി ഉയർന്നിരിക്കുന്നതിനിടെയാണ് നാടോടി സംഘത്തിന്റെ മോഷണം. മോഷണ സംഘത്തെ ഉടനെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ‘ആക്ഷൻ…
Read Moreപ്രതീക്ഷിച്ച പോലെതന്നെ ബൈക്ക് അഭ്യാസം വൈറലായി; പിന്നാലെ പോലീസുമെത്തി, ആറുവകുപ്പുകൾ ചുമത്തി കേസും
വൈപ്പിന്‍: ലൈസന്‍സ്, മാസ്ക്, ഹെല്‍മറ്റ്, ഷര്‍ട്ട് എന്നിവ ഉപയോഗിക്കാതെ വൈപ്പിന്‍ സംസ്ഥാന പാതയില്‍ ബൈക്ക് അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭ്യാസിയായ 19 കാരന് പോലീസ് പിടിലായി. ചെറായി ചക്കാലക്കല്‍ റേച്ചല്‍ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. പോലീസ് സൈബര്‍ സെല്ലാണ് ഈ വൈറല്‍ വീഡിയോ കണ്ടെത്തിയത്. തുടര്‍ന്ന് മുനമ്പം പോലീസില്‍ വിവരം അറിയിക്കുകയും സിഐ കെ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐപിസി, മോട്ടോര്‍ വാഹന ആക്ട്, കോവിഡ് നിയന്ത്രണ ലംഘനം എന്നിവ ഉള്‍പ്പെടെ ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പട്ടാപ്പകല്‍ നടത്തിയ അഭ്യാസം സുഹൃത്തുക്കളെക്കൊണ്ട് വീഡിയോ എടുപ്പിച്ചശേഷം വൈറലാക്കാന്‍ വേണ്ടി ഇത് സോഷ്യല്‍മീഡിയില്‍ ഷെയര്‍ ചെയ്തതാണ് വിനയായത്. ഉപയോഗിച്ച ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ എന്നിവയെല്ലാം നിയമ വിരുദ്ധമായി മാറ്റം വരുത്തിയിട്ടുമുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പലപ്പോഴും ബൈക്ക് ഓടിച്ച്…
Read More