കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ആസാം സ്വദേശിയെ കൊന്നു ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയുമായി അന്വേഷണ സംഘം ഇന്ന് കോലഞ്ചേരിയിലെത്തും. ആസാം സ്വദേശിയായ രാജാ ദാസ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസ് ആണു പിടിയിലായത്. ചെന്നൈക്കടുത്ത് കോയമ്പേടിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഹൈദരാബാദിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നിൽക്കുന്ന സമയത്താണ് പ്രതിയെ പിടികൂടിയതെന്നു പോലീസ് സൂചന നൽകി. പ്രതി ഈയിടെ മേടിച്ച മൊബൈൽ സിം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തമിഴ്നാട്ടിലേക്ക് ഇയാൾ കടന്നതായി സൂചന ലഭിച്ചതിനെത്തുടർന്നു നാലംഗ പോലീസ് സംഘത്തെ പുത്തൻകുരിശിൽനിന്നു തമിഴ്നാട്ടിലേക്ക് അയച്ചിരുന്നു. നിരത്തുകട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിൽ പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ നിലയിലാണ് രാജാദാസിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. രാജാ ദാസ് ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. വലത് ചെവിയോട് ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തിൽ വെട്ടുകയായിരുന്നു. രാജാ ദാസിന്റെ മൃതദേഹം തൃശൂർ…
Read MoreCategory: Kochi
അമ്മയില്ലാത്ത കുഞ്ഞ് നേരിട്ടത് കൊടിയ മർദനം; പഠിക്കാത്തതിന് ആറുവയസുകാരിയോട് പിതാവ് ചെയ്തത് കണ്ടാൽ സഹിക്കില്ല
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദി ക്കുമായിരുന്നു. കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പോലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.
Read Moreതെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്ന സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി അധികൃതര്‍
കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി അധികൃതര്‍. കേസില്‍ ഇതുവരെ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യുന്നത്. നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറിന്റെ നിര്‍ദേശം അനുസരിച്ചാണ് തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ചതെന്നും അതിനു വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കി തന്നതും ഫണ്ട് നല്കിയതും അദേഹമാണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. അദേഹത്തെ ചോദ്യം ചെയ്തശേഷം കൂടുതല്‍ പേര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കാനാണു പോലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് എസ്.കെ. നിവാസില്‍ പ്രവീശ് (26), തിരുവണ്ണൂര്‍, കണ്ണാരിപറമ്പില് രഞ്ജിത് കുമാര്‍ (39), പുതിയറ കല്ലത്തംകടവില് രഘു (47) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ ടി.ബി.അനസിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. നായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ശേഷം…
Read Moreഅവൻ കുഴപ്പക്കാരനോ? അഫ്ഗാൻ പൗരൻ പോലീസ് കസ്റ്റഡിയില്‍; തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷണം
കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങിപോലീസ്. എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്. ഇയാളുടെ യാത്രാ രേഖകളടക്കം പരിശോധിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്ന അധികൃതര്‍ പ്രതിക്ക് ഏതെങ്കിലും വീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കും. ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ് ഇയാള്‍ എവിടെയായിരുന്നുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരായുമെന്നാണു സൂചന. പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു പോലീസ്. കൊച്ചി കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണു പ്രധാനമായും അന്വേഷണം നടത്തുന്നത്.
Read Moreലഹരിയിൽ താളം തെറ്റി യുവതലമുറ; വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു ; മൂന്നു പേർ പിടിയിൽ
മുളന്തുരുത്തി: ലഹരിമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ.മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി ( 24 ) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ജോജിയുമായി സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും മുറ്റത്തു വച്ചുതന്നെ ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ഇത് തടയാൻ എത്തിയപ്പോഴാണ് പിതാവ് മത്തായിക്കും വെട്ടേറ്റു. കൃത്യത്തിന് ശേഷം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ചാണ് പ്രതികൾ ഓടി മറഞ്ഞത്.ആശുപത്രിയിലേക്കുള്ള വഴി കൃത്യം ചെയ്തവരെപ്പറ്റി ജോജി സൂചന നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നടക്കാവ് സ്വദേശി അതുൽ (25) ഉദയംപേരൂർ സ്വദേശി ശരത് (27), വടക്കൻ പറവൂർ സ്വദേശി മിഥുൻ (25) എന്നിവർ പിടിയിലായിരിക്കുന്നത്. രക്ഷപ്പെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ…
Read Moreഞങ്ങളെ ഇങ്ങനെ എന്തിനാ കൊല്ലുന്നേ; തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; ഉദ്യോഗസ്ഥർക്ക് കുടുക്കിട്ട് പോലീസും
കാക്കനാട്: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടു പ്രതികൾ ഇന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങും. സംഭവത്തിനു ശേഷം ഒളിവിൽ പോയ രണ്ടു പേരെയും പോലീസ് കോഴിക്കോടെത്തി തിരിച്ചറിഞ്ഞു. ഇൻഫോപാർക്ക് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചതനുസരിച്ചാണ് സ്റ്റേഷനിൽ എത്തുന്നത്. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കുറ്റമായതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കും.തെരുവുനായ്ക്കളെ പിടികൂടാൻ ഇവർക്കു നിർദേശം നൽകിയ ഉദ്യോഗസ്ഥരെക്കുറിച്ചും കൗൺസിലർമാരെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽനിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഫോൺ വഴി ഇവരെ ബന്ധപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ലഭിക്കാൻ ഇവരുടെ ഫോണുകളും ശാസ്ത്രീയമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പിടികൂടിയ നായ്ക്കളെ കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഡ്രൈവറിൽനിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ഒളിവിൽ പോയ…
Read Moreതട്ടിപ്പിൽ നഷ്ടപ്പെട്ട എട്ട് ലക്ഷം വാങ്ങിത്തരാം; വ്യാജ ഡിറ്റക്ടീവ് തട്ടിയത് 25 ലക്ഷം
മൂവാറ്റുപ്പുഴ: തട്ടിപ്പിൽ നഷ്ടപ്പെട്ട എട്ടു ലക്ഷം വാങ്ങിത്തരാം എന്നു പറഞ്ഞ് വ്യാജ ഡിറ്റക്ടീവ് തട്ടിയത് 25 ലക്ഷം. സംഭവത്തിൽ പിടിയിലായ പ്രതി പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി പൂമല കോളനി പാലകുഴിയിൽ സുദർശനെ (24) ഇന്ന് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങും. സമാനമായ രീതിയിൽ ഇയാൾ മറ്റാളുകളെ കബളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്നും പ്രതി ഒറ്റക്കാണോ, സംഘം ചേർന്നാണോ തട്ടിപ്പ് നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജ സ്ക്രാച്ച് കാർഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങിനാൽകാം എന്ന് വിശ്വസിപ്പിച്ചാണ് 25 ലക്ഷം രൂപ തട്ടിയത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള തമിഴ്നാട്അതിർത്തിയിലുള്ള രഹസ്യ താമസസ്ഥലത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയത് പല ഘട്ടങ്ങളായിരണ്ട വർഷം മുമ്പാണ് ആരക്കുഴ സ്വദേശിക്ക് സ്ക്രാച്ച് കാർഡ്…
Read Moreനെഞ്ചിടിപ്പോടെ പ്രദേശവാസികൾ; കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പരിശോധന റിപ്പോർട്ട് ഇന്നെത്തും
കൊച്ചി: കളമശേരി എച്ച്എംടി കോളനി ഗ്രൗണ്ടിന് സമീപത്ത് നാലാം തവണയും താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകൾ ഇന്ന് ലഭിക്കും. താറാവുകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തോടുകളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ഫലം എന്നിവയാണ് തിരുവല്ലയിലെ ലാബിൽനിന്ന് ലഭിക്കുക. നെടുനാരയിൽ ഷംസുദീൻ വളർത്തുന്ന 600 ഓളം താറാവുകളാണ് കഴിഞ്ഞ നാല് ശനിയാഴ്ചകളിലായി ചത്തത്. ഞായറാഴ്ച 70 ഓളം താറാവുകളെയാണ് ചത്ത നിലയിൽ കണ്ടത്. ശനിയാഴ്ചകളിൽ വൈകിട്ടാണ് താറാവുകൾ കൂട്ടത്തോടെ ചാകുന്നത്. കഴിഞ്ഞ നാലു ശനിയാഴ്ചകളിലും താറാവുകൾ ചത്തു. ഈ ശനിയാഴ്ചയും വൈകിട്ട് മൂന്നരയോടെ താറാവുകൾ പിടഞ്ഞുവീണ് ചാകുകയായിരുന്നു. ഞായറാഴ്ച രാവിലെ ആയപ്പോഴേക്കും 150 ഓളം താറാവുകൾ ചത്തു. നേരത്തെ താറാവുകൾ ചത്തപ്പോൾ താറാവ് വളരുന്ന വെള്ളം ലാബിൽ പരിശോധിച്ചിരുന്നു. വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യമുണ്ടെങ്കിലും ശനിയാഴ്ച വൈകുന്നേരങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നത് ഇതുകൊണ്ടല്ലെന്ന് ലാബ്…
Read Moreകളിപ്പാട്ടം വാങ്ങി നൽകിയില്ല! അച്ഛനെ പേടിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട ബാലികയ്ക്കു ദാരുണമരണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അരൂർ: കളിപ്പാട്ടം വാങ്ങി നൽകാത്തതിനെത്തുടർന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തിൽ കുരുക്കിട്ടു തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർഥിനി അബദ്ധത്തിൽ കുരുക്കു മുറുകി മരിച്ചു. അരൂർ ചന്തിരൂർ കൂട്ടുങ്കലിൽ അബ്ദുൾ റഹ്മാന്റെ മകൾ ഫാത്തിമ റെയ്ഹാന (11) യ്ക്കാണു ദാരുണമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലിൽ കയറിനിന്നു ജനലിൽ കയർ കെട്ടിയശേഷം കഴുത്തിൽ കുടുക്കിടുകയായിരുന്നു. ഇതിനിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലൻസ് തെറ്റിയ കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയുമായിരുന്നു. വീട്ടുകാർ ഉടൻതന്നെ കുരുക്കഴിച്ചു തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അമ്മ: സനൂജ. സഹോദരൻ: മുഹമ്മദ് അസാൻ.
Read Moreപകല്‍ മുഴുവന്‍ പച്ചവെള്ളം പോലും തരാതെ പട്ടിണിക്കിട്ടു; ചോറെടുത്തു കഴിച്ചതിനു വീട്ടില്‍നിന്നിറക്കിവിട്ടു! കരഞ്ഞുകൊണ്ട് കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറെ സമീപിച്ച് 31 കാരി
കൊച്ചി: ‘പകല്‍ മുഴുവന്‍ പച്ചവെള്ളം പോലും തരാതെ പട്ടിണിക്കിട്ടു. രാത്രി വൈകിയപ്പോള്‍ വിശപ്പു സഹിക്കാനാവാതെ അല്പം ചോറെടുത്തു കഴിച്ചു. ആരോടു ചോദിച്ചിട്ടാണ് ചോറെടുത്തു കഴിച്ചതെന്നു ചോദിച്ചു പാതിരാത്രിയില്‍ ഭർത്താവും ഭതൃമാതാവും കൂടി എന്നെ വീട്ടില്‍ നിന്നിറക്കിവിട്ടു’- സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭർതൃവീട്ടുകാരും ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണറെ സമീപിച്ച 31 കാരി കരഞ്ഞുകൊണ്ടാണ് തന്റെ പീഡാനുഭവങ്ങൾ പങ്കുവച്ചത്. ഭര്‍തൃവീട്ടുകാർ പലപ്പോഴും ഓണ്‍ലൈനില്‍ ഭക്ഷണം വരുത്തി എന്റെ കൈയില്‍ പിടിപ്പിച്ചു ഫോട്ടോയെടുക്കും. പപ്പയ്ക്കു വാട്സ് ആപ്പില്‍ ചിത്രമയയ്ക്കും. ഞാന്‍ കഴിക്കുന്ന ഭക്ഷണമാണെന്നു പറയിപ്പിക്കും. ശേഷം ഭര്‍ത്താവും അമ്മയും കൂടി ഭക്ഷണം കഴിക്കും. എനിക്കു തരില്ല. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം മുതൽ ഷെയര്‍ ചോദിച്ചു പീഡനം തുടങ്ങി. സ്ത്രീധനമായി നൽകിയ അമ്പതു പവന്, ഫ്ളാറ്റ് വാങ്ങാനെന്ന പേരില്‍ വില്ക്കാന് ശ്രമിച്ചത് എതിര്‍ത്തതോടെ…
Read More