നാ​ടി​ന്‍റെ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​നം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തിക്കണം! പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് 240 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ ച​വി​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: നാ​ടി​ന്‍റെ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​നം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​ക്കാ​ന്‍ 240 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ ച​വി​ട്ടാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ട്ട​പ്പി​ള്ളി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യറ്റ് വ​രെ സൈ​ക്കി​ളോ​ടി​ച്ചെത്തുക. ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എം​സി റോ​ഡി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ല​ടി ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യും അ​വി​ട​ത്തെ ഗ​താ​ഗ​ത​ദു​രി​ത​ങ്ങ​ളും പു​തി​യ പാ​ല​ത്തി​നാ​യു​ള്ള ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യെ​യും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ക​യാ​ണു യാ​ത്ര​യു​ടെ ല​ക്ഷ്യം. പ്ര​സി​ഡ​ന്‍റി​നൊ​പ്പം സൈ​ക്കി​ളു​ക​ളി​ല്‍ നാ​ട്ടു​കാ​രാ​യ പ​ന്ത്ര​ണ്ടു​പേർ അ​നു​ഗ​മി​ക്കും. പാ​ല​ത്തി​നാ​യു​ള്ള നാ​ട്ടി​ലെ സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​വേ​ദ​ന​ങ്ങ​ള്‍ മ​നോ​ജും സം​ഘ​വും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നാ​ളെ പു​ല​ര്‍​ച്ചെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍നി​ന്നു യാ​ത്ര ആ​രം​ഭി​ക്കും. എം​സി റോ​ഡ് വ​ഴി ര​ണ്ടു ദി​വ​സം കൊ​ണ്ടു സൈ​ക്കി​ളോ​ടി​ച്ചെ​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ക​ല്‍ മാ​ത്രം സൈ​ക്കി​ളോ​ടി​ക്കും. രാ​ത്രി വി​ശ്ര​മം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്താ​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു മ​നോ​ജ് തോ​ട്ട​പ്പി​ള്ളി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ​യും…

Read More

ആരാണെന്ന് നോക്കാതെ ചെവി പൊട്ടുന്ന തെറിവിളിച്ചു; സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ ര​ണ്ടു പേ​രെ കൈയോെടെ പൊക്കി പോലീസ്

ആ​ല​ങ്ങാ​ട് : മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​യു​ക​യും കൂ​ടെ​യു​ണ്ടാ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​രെ ആ​ലു​വ വെ​സ്റ്റ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് വെ​ളി​യ​ത്തു​നാ​ട് കി​ട​ങ്ങ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ റി​യാ​സ് (47), വെ​സ്റ്റ് വെ​ളി​യ​ത്ത്നാ​ട് വാ​ല​ത്ത് വീ​ട്ടി​ൽ സ​ത്താ​ർ (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ കോ​ട്ട​പ്പു​റം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കോ​വി​ഡ് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ക്ട​റ​ൽ മ​ജി​സ്ടേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് കൃ​ത്യ​മാ​യി മാ​സ്ക്ക് ധ​രി​ക്കാ​തെ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന ഇ​വ​രെ ക​ണ്ട​ത്. മ​ജി​സ്ടേ​റ്റ് ഇ​വ​രോ​ട് ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​യ​ർ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലി​സു​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ മാ​രാ​യ പി.​എ.​വേ​ണു​ഗോ​പാ​ൽ, പി.​എ​സ്.​അ​നി​ൽ, സി.​പി.​ഒ മാ​രാ​യ ഹാ​രി​സ്, നി​ജാ​സ്…

Read More

അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്! യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സ്; മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് ജാ​മ്യ​മി​ല്ല

കൊ​ച്ചി: ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ യു​വ​തി​യെ ഫ്ലാ​റ്റി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ക്രൂ​ര പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ തൃ​ശൂ​ര്‍ പു​റ്റേ​ക്ക​ര പു​ലി​ക്കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തു​മെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ​ത്. കേ​സി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക്കെ​തി​രേ സ​മാ​ന​മാ​യ മ​റ്റു​പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ജൂ​ണ്‍ പ​ത്തി​ന് തൃ​ശൂ​രി​ലെ ക​ണ്ട​ല്‍​ക്കാ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍​ക​ഴി​ഞ്ഞി​രു​ന്ന മാ​ര്‍​ട്ടി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​ക്കി​യ പ്ര​തി ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ​വ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണു യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

Read More

ക​ട​ലോ​ളം ആ​ശ​ങ്ക​ക​ളു​മാ​യി ബോ​ട്ടു​ക​ള്‍ ആ​ഴ​ക്ക​ട​ലി​ലേ​ക്ക്; നാ​ളെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കും

വൈ​പ്പി​ന്‍: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ 52 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ നാ​ളെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ചാ​ക​ര തേ​ടി ക​ട​ലി​ലേ​ക്ക്. ഹാ​ര്‍​ബ​റു​ക​ളും പ​രി​സ​ര​ങ്ങ​ളും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും ഇ​തി​ന​കം ഉ​ണ​ര്‍​ന്നു ക​ഴി​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​യി​രി​ക്കും ബോ​ട്ടു​ക​ളു​ടെ മ​ത്സ്യ​ബ​ന്ധ​നം. ഡീ​സ​ല്‍ വി​ല ദി​നം​പ്ര​തി കു​തി​ച്ചു​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഇ​ക്കു​റി ക​ട​ലോ​ളം ആ​ശ​ങ്ക​യി​ലാ​ണ്. പ​ല ബോ​ട്ടു​ക​ൾ​ക്കും ക​ഴി​ഞ്ഞ സീ​സ​ൺ ന​ഷ്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 1000 മു​ത​ല്‍ 3000 ലി​റ്റ​ര്‍ വ​രെ ഇ​ന്ധ​ന​വും 100 ബ്ലോ​ക്ക് ഐ​സും 15 ഓ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ​വു​മാ​യി​ട്ടാ​ണ് ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക് പോ​കു​ക. തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​റ്റ​യു​മു​ള്‍​പ്പെ​ടെ ശ​രാ​ശ​രി ഒ​രു ബോ​ട്ടി​നു മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഒ​രു ത​വ​ണ​ത്തെ ചെ​ല​വ്. ഇ​തു ത​ര​ണം ചെ​യ്യ​ണ​മെ​ങ്കി​ല്‍ ബോ​ട്ട് നി​റ​യെ മീ​ന്‍ ല​ഭി​ക്ക​ണം. എ​ന്നാ​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഇ​ത് പ്ര​തീ​ക്ഷി​ക്ക​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി…

Read More

കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ല്‍ ഒ​തു​ക്കി ബി​കോം പൂ​ർ​ത്തി​യാ​ക്കാ​ൻ ജെ​സ്‌​ന

വൈ​പ്പി​ന്‍: കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ലൊ​തു​ക്കി ജെ​സ്‌​ന ബി​കോം പ​രീ​ക്ഷ​യെ​ഴു​തു​ന്നു. മാ​ലി​പ്പു​റം കൂ​ളി​യ​ത്ത് ജെ​സ്‌​ന​യാ​ണ് കോ​വി​ഡ് ബാ​ധി​ത​യെ​ങ്കി​ലും ബി​കോം പ​രീ​ക്ഷ മു​ട​ക്കം കൂ​ടാ​തെ എ​ഴു​തു​ന്ന​ത്. പ​റ​വൂ​ര്‍ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജാ​ണ് സെ​ന്‍റ​ര്‍. എ​റ​ണാ​കു​ളം ഈ​ശോ​ഭ​വ​ന്‍ സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​കോം ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ ജെ​സ്‌​ന ദി​വ​സ​വും പി​പി​ഇ കി​റ്റ് അ​ണി​ഞ്ഞ് മാ​ലി​പ്പു​റം വ​ള​പ്പ് സ്റ്റാ​ൻ​ഡി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ തേ​റോ​ത്ത് സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യി​ല്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കൂ​ടി 50 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് പ​രീ​ക്ഷ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തും. ഉ​ച്ച​യോ​ടെ പോ​യാ​ല്‍ പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ ഓ​ട്ടോ കാ​ത്ത് കി​ട​ക്കും.പ​രീ​ക്ഷ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജെ​സ്‌​ന​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. വി​വ​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജി​ല്‍ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി തു​ട​ര്‍​ന്ന് പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു​വ​ത്രേ. ഇ​തേ തു​ട​ര്‍​ന്ന് ജെ​സ്‌​ന കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ ഫോ​ണി​ല്‍…

Read More

നി​ര​ത്ത് തൊ​ടാ​തെ നശിച്ച് സ്കൂൾ ബസുകൾ; ജീവിതം വിഴിമുട്ടി ജീവനക്കാരും

ആ​മ്പ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യ​യ​നം ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​യ​തോ​ടെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ സ്കൂ​ൾ ബ​സു​ക​ൾ. കോ​വി​ഡ് ലോ​ക്ക് ഡൗ​ൺ വ​ന്ന​തോ​ടെ 2020 മാ​ർ​ച്ച് 10ന് ​വൈ​കു​ന്നേ​രം ഷെ​ഡി​ൽ ക​യ​റ്റി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ പ​ല​തും ഒ​രു വ​ർ​ഷ​വും നാ​ലു മാ​സ​വും പി​ന്നി​ട്ടി​ട്ടും അ​വി​ടെ​ത്ത​ന്നെ​യാ​ണ്. ബ​സു​ക​ൾ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യ​തി​നൊ​പ്പം ഒ​രു പ​റ്റം ബ​സ് ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത​വും വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. എന്തുചെയ്യണമെന്നറിയില്ലമാ​നേ​ജ്മെ​ന്‍റ് സ്കൂ​ളാ​യാ​ലും സ​ർ​ക്കാ​ർ സ്കൂ​ളാ​യാ​ലും ബ​സു​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ. എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ഭ്യ​മാ​ക്കി​യ ഗ​വ. സ്കൂ​ളു​ക​ളി​ലെ ബ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു നോ​ക്കാ​ൻ പോ​ലു​മാ​വാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വ. സ്കൂ​ളു​ക​ളി​ൽ ബ​സു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും സാ​ധ്യ​മാ​വു​ന്നി​ല്ല. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട് ചെ​യ്യു​ക​യും ഓ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും എ​ന്നും ദീ​ർ​ഘ ദൂ​രം ഓ​ടി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് അ​തു മ​തി​യാ​വു​ന്നി​ല്ല. ഏ​താ​ണ്ട്…

Read More

വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ്രചരി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍! ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍

ചെ​റാ​യി: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​നു വി​വാ​ഹി​ത​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ള്ളി​പ്പു​റം സ്വ​ദേ​ശി റോ​യി(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ചു​വ​ര്‍​ഷ​മാ​യി യു​വാ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന വീ​ട്ട​മ്മ​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണ് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വീ​ട്ട​മ്മ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ത​റി​ഞ്ഞ വീ​ട്ട​മ്മ എ​റ​ണാ​കു​ളം വ​നി​താ സെ​ല്ലി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കു​റ്റ​സ​മ്മ​ത മൊ​ഴി​! സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച സം​ഭ​വം; പ്ര​തി ചെ​റാ​യി​ലെ ജ്വ​ല്ല​റി​യി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി

ചെ​റാ​യി: പ​രി​ച​യം ന​ടി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ ദി​വ​സം ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി ചെ​റാ​യി​ലെ ജ്വ​ല്ല​റി​യി​ലും ത​ട്ടി​പ്പ് ന​ട​ത്തി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഷാ​നി​ക് ഷാ​ജി(18)​യാ​ണ് ദേ​വ​സ്വം ന​ട​യി​ലെ ജ്വ​ല്ല​റി​യി​ല്‍​നി​ന്നും സ​മാ​ന രീ​തി​യി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ച​ത്. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ന​ട​ത്തി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ലാ​ണ് പ്ര​തി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം ഒ​മ്പ​തി​നു ചെ​റാ​യി ദേ​വ​സ്വം ന​ട​യ്ക്ക് തെ​ക്ക് മാ​റി​യു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ല്‍​നി​ന്നും ര​ണ്ടേ​മു​ക്കാ​ല്‍ ഗ്രാം ​വ​രു​ന്ന കു​ട്ടി​വ​ള​യാ​ണ് പ്ര​തി വാ​ങ്ങി മു​ങ്ങി​യ​ത്. സു​ഹൃ​ത്താ​യ സു​രേ​ഷി​ന്‍റെ മ​ക​നാ​ണെ​ന്ന് തെ​റ്റ​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ​ത്രേ. ജ്വ​ല്ല​റി​യി​ൽ എ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​ന്നേ ഉ​ട​മ​യെ പ്ര​തി ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഞാ​ന്‍ ചെ​റാ​യി സെ​ന്‍റ് റോ​സ് പ​ള്ളി​ക്ക​ടു​ത്തു​ള്ള സു​ഹൃ​ത്ത് സു​രേ​ഷ് ആ​ണെ​ന്നും എ​ന്‍റെ മ​ക​ന്‍ വ​രു​മ്പോ​ള്‍ ഒ​രു കു​ട്ടി​വ​ള കൊ​ടു​ത്തു​വി​ട​ണ​മെ​ന്നും പ​ണം ഞാ​ന്‍…

Read More

പ​രി​ച​യം ന​ടി​ച്ച് പ​ണം ത​ട്ട​ല്‍! പണം കിട്ടിയാല്‍ പിന്നെ സഞ്ചാരം ഗോവയിലേക്ക്; പ​ത്തൊ​മ്പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം സ്വ​ദേ​ശി ഷാ​നി​ക് ഷാ​ജി​യാ​ണ്(19) ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചേ​രാ​ന​ല്ലൂ​രി​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ സ്ഥി​രം ക​സ്റ്റ​മ​റും പ​രി​ച​യ​ക്കാ​ര​നു​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജ്വ​ല്ല​റി ഉ​മ​ട​യോ​ട് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. മെ​മ്പ​റെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ങ്ങ​നെ ഒ​രാ​ള്‍ താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യ​ട​ക്കം ക​ട​ക​ളി​ല്‍​നി​ന്ന് സ​മാ​ന​രീ​തി​യി​ല്‍ പ​ണം വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ഗോ​വ​യ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​കു​ക​യാ​ണ് ഷാ​നി​ക്കി​ന്‍റെ രീ​തി. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

കൊ​ല​ന​ട​ത്തി​യത് പ​ണ​ത്തി​നാ​യി; ഭാ​വ​ഭേ​ദ​മി​ല്ലാ​തെ പ്ര​തി! കൃ​ത്യം ന​ട​ന്ന രാ​ത്രി​യി​ൽ 12 ക​ഴി​ഞ്ഞി​ട്ടും കന്പനി ഉ​ട​മ ഉ​റ​ങ്ങു​ന്ന​തി​നാ​യി ഇ​യാ​ൾ കാ​ത്തി​രു​ന്നു

കോ​ല​ഞ്ചേ​രി: നാ​ടി​നെ ന​ടു​ക്കി​യ ക്രൂ​ര​കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് പ​ണ​ത്തി​നാ​യി​ട്ടാ​ണെ​ന്ന് പ്ര​തി മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ദീ​പ​ൻ കു​മാ​ർ ദാ​സ് പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ആസാം സ്വ​ദേ​ശി രാ​ജാ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചൊ​വ്വാ​ഴ്ച്ച രാ​ത്രി ചെ​ന്നൈ​ക്ക​ടു​ത്ത് കോ​യ​ന്പേ​ടി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ കാ​ണാ​നാ​യി സ്ഥ​ല​ത്ത് നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ​യാ​ണ് പ്ര​തി പോ​ലീ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി​യ​ത്. കൃ​ത്യം ന​ട​ത്തി​യ​ത് എ​ങ്ങി​നെ​യെ​ന്ന് പ്ര​തി പോ​ലീ​സി​നു മു​ന്നി​ൽ വി​വ​രി​ച്ചു. ത​നി​ക്ക് കൂ​ലി കു​റ​വാ​യി​രു​ന്നെ​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് ജോ​ലി തേ​ടി​പ്പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നെ​ന്നും വ്യ​ക്ത​മാ​ക്കി​യ പ്ര​തി കൊ​ല്ല​പ്പെ​ട്ട​ത് ആസാം സ്വ​ദേ​ശി​യാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ​മൊ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. കൊ​ല ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന രാ​ത്രി​യി​ൽ പ്ര​തി മു​റി​ക്ക​ക​ത്ത് ചൂ​ട് കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തുകി​ട​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഇ​രു​വ​ർ​ക്കും കൂ​ലി​യാ​യി…

Read More