കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കസറ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്കു പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണു പോലീസ്. കേന്ദ്ര ഏജന്‍സികളും പോലീസിനൊപ്പം ചോദ്യം ചെയ്യുമെന്നാണു ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ പ്രാഥമിക വിവരങ്ങള്‍ നേരത്തേതന്നെ ശേഖരിച്ചിരുന്നതായാണു സൂചനകള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാകും പ്രതിയെ ചോദ്യം ചെയ്യുക. വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണു കൊച്ചി സിറ്റി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോല്ക്കത്തയില്നിന്നുമാണ്…
Read MoreCategory: Kochi
വ്യാജ രേഖയിൽ അഫ്ഗാന് പൗരന് കപ്പൽ ശാലയിൽ ജോലി ചെയ്ത സംഭവം; ദേശീയ അന്വേഷണ ഏജന്‍സികളും എത്തിയേക്കും
കൊച്ചി: വ്യാജ രേഖകള്‍ നല്കി അഫ്ഗാന് പൗരന് കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ ദേശീയ ഏജന്‍സികളും അന്വേഷിച്ചേക്കും. എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം ഇതിനോടകംതന്നെ വിവരങ്ങള്‍ ആരാഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണു വിവരം. വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായയ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കോല്ക്കത്തയില്നിന്നുമാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ എത്തിച്ച ഈദ്ഗുള്നെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള ദേശിയ അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരാഞ്ഞതായാണു സൂചന. വ്യാജേ രേഖ ചമച്ചതിനും പാസ്പോര്‍ട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. ഇന്ത്യയിലെത്തിയത് മെഡിക്കല്‍ വിസയില്ഈദ്ഗുല്ലിന്റെ…
Read Moreഅനന്യയുടെ മരണം! പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യകുമാരി അലക്സ് (28) ഫ്ളാറ്റില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്നു നടക്കുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമായിരിക്കും മൊഴിയെടുക്കുക. വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണു പോസ്റ്റ്മോര്‍ട്ടത്തിനു വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്തുനിന്നു വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സുഹൃത്ത് നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുട ര്‍ന്ന് ഫ്ളാറ്റിന്റെ കെയര്‍ ടേക്കര്‍ എത്തിയാണു വാതില്‍ തുറന്നത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെൻഡര്‍ റേഡിയോ ജോക്കികൂടിയായിരുന്ന അനന്യ കൊല്ലം പെരുമണ്‍ സ്വദേശിയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അനന്യയുടെ…
Read Moreഅമ്പടാ, നീയോ…! നാലു വർഷമായി ബൈക്ക് മോഷണം; ഒടുവിൽ ആലുവ പോലീസിന്റെ പിടിയിൽ
ആലുവ: നാലു വർഷത്തോളമായി ബൈക്ക് മോഷണം പതിവാക്കിയ അതിഥി തൊഴിലാളി ആലുവയിൽ പിടിയിലായി. പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ഇക്ബാൽ ഹുസൈൻ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സർവീസ് ഷോറൂമുകളിൽ നിന്ന് സർവീസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. 2017 മുതൽ ഇയാളുടെ പേരിൽ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐ. രാജേഷ് കുമാർ, എ.എസ്.ഐ സോജി, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Moreചാരിറ്റിക്കായി ഫോട്ടോ പ്രദര്‍ശനവുമായി കലാഅധ്യാപകന്; നൂറുദിവസം നൂറു ഫോട്ടോകള്‍
സ്വന്തം ലേഖകന്‍കൊച്ചി: നൂറു ദിവസങ്ങളില്‍ നൂറു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ നിന്നു ലഭിക്കുന്ന പണം ചാരിറ്റിക്കായി മാത്രം വിനിയോഗിക്കുക. ചോറ്റാനിക്കര തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ കലാ അധ്യാപകനായ ആര്. കെ. ചന്ദ്രബാബുവാണ് ഓണ്‍ലൈന്‍ ഫോട്ടോ പ്രദര്‍ശനവുമായി ശ്രദ്ധേയനാകുന്നത്. സ്കൂളിലെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ കോ-ഓർഡിനേറ്റര്‍ കൂടിയാണ് ഇദേഹം. പാലാ സ്വദേശിയായ ചന്ദ്രബാബു ഇപ്പോള്‍ പള്ളുരുത്തിയിലാണ് താമസം.കോവിഡ് കാലത്ത് പ്രദര്‍ശനങ്ങള്‍ നടത്തി ചിത്രങ്ങള്‍ വിറ്റ് കിട്ടിയ പണം നിരാലംബര്‍ക്കു നല്‍കുകയായിരുന്നു. ഏപ്രിലിൽ തുടങ്ങിയ “കഥപറയും കാഴ്ചകള്‍’ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം സമൂഹ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിനാളുകളില്‍ എത്തിനില്‍ക്കുകയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. ഒറ്റപ്പെട്ട മനുഷ്യരുടെയും ജീവികളുടെയും വേദനകളാണ് ഫോട്ടോകള്‍ പറയുന്നത്. തെരഞ്ഞെടുത്ത 100 ചിത്രങ്ങളാണ് കഥ പറയും കാഴ്ചയായി പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് കാലം തുടങ്ങിയപ്പോള്‍ എന്ത് ചെയ്യുമെന്നറിയാത്ത ആയിരത്തിലധികം കുട്ടികള്‍ക്കു ചിത്രരചനാ മത്സരവും…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി; മൂന്നു മണ്ഡലങ്ങളിൽക്കൂടി സിപിഎം വെട്ടിനിരത്തൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ തോറ്റതിൽ തൃപ്പൂണിത്തുറയ്ക്കൊപ്പം മൂന്നു മണ്ഡലങ്ങളിലും വെട്ടിനിരത്തലിനു സാധ്യത. മുന്നണി പരാജയപ്പെട്ട ജില്ലയിലെ മണ്ഡലങ്ങളിലാണു സിപിഎം അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. ജില്ലയില്‍ പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷണം നടത്തുന്ന തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു പുറമെ തൃക്കാക്കര, പെരുമ്പാവൂര്‍, പിറവം നിയമസഭാ മണ്ഡലങ്ങളില്‍പ്പെട്ട ഏരിയാ കമ്മിറ്റികളും കീഴ്ഘടകങ്ങളുമാണു പാര്‍ട്ടി കമ്മീഷന്റെ സംശയ നിഴലിലായിരിക്കുന്നത്. ഈ നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പത്ത് ഏരിയാ കമ്മിറ്റികളില്പ്പെടുന്ന ലോക്കല്‍, ബ്രാഞ്ച്, ജില്ലാ നേതാക്കള്‍ക്കെതിരെയാണു നടപടിക്കു സാധ്യത ഉയരുന്നത്. ജില്ലയിലാകെ സിപിഎമ്മിനുള്ള 20 ഏരിയാ കമ്മിറ്റികളില്‍ പകുതിയെണ്ണമാണു പാര്‍ട്ടി കമ്മീഷനുകളുടെ അന്വേഷണത്തിന് വിധേയമാകുന്നത്. ഇതില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന തൃപ്പൂണിത്തുറ, മുളന്തുരുത്തി, പള്ളുരുത്തി ഏരിയാ കമ്മിറ്റികളും തൃക്കാക്കര നിയമസഭാ മണ്ഡല പരിധിയില്‍ വരുന്ന വൈറ്റില, കളമശരി ഏരിയാ കമ്മിറ്റികളും പിറവം നിയമസഭാ മണ്ഡല പരിധിയിലുള്ള തൃപ്പൂണിത്തുറ, മുളന്തുരുത്തി,…
Read Moreവെള്ളം ചോദിച്ചെത്തി, പിന്നാലെ വീട്ടമ്മയെ കുത്തി പരിക്കേൽപിച്ചു; ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങി; മണിക്കൂറുകൾക്കകം പൊക്കി പോലീസും
മൂവാറ്റുപുഴ: പട്ടാപ്പകല്‍ വീട്ടില്‍കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതി കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തില്‍ ഗിരീഷ് (35) നിരവധി സാന്പത്തിക തട്ടിപ്പിലും പ്രതിയാണെന്ന് പോലീസ്. തമിഴ്നാട്ടിലടക്കം ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് പണം വാങ്ങിയിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. കിട്ടുന്ന പണം ഗിരീഷ് ആഢംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ പണം കിട്ടാതെ വന്നതോടെയാണ് മോഷണം നടത്താന്‍ ഇയാള്‍ തീരുമാനിച്ചത്. കോട്ടയത്തെ വീട്ടില്‍ നിന്ന് 15 വര്‍ഷം മുന്‍പ് തമിഴ്നാട്ടിലേക്കു കടന്ന ഇയാള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വര്‍ഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷം നെല്ലിമറ്റത്ത് താമസമാരംഭിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്. വെളളം വേണമെന്ന് പറഞ്ഞ് വീട്ടിലെത്തികല്ലൂര്ക്കാട് തഴുവംകുന്ന് ജ്വല്ലറി ഉടമയുടെ…
Read Moreഇന്ത്യ നിർമിച്ച ആദ്യ ജെറ്റ് വിമാനം പിറവത്ത്! ഇവിടെ എത്തിച്ചതിനു പിന്നിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്
പിറവം: ആദ്യമായി ഇന്ത്യയിൽ നിർമിച്ച, രാജ്യത്തിന്റെ അഭിമാനമായ ജെറ്റ് വിമാനം -കിരണ്‍- ഇനി പിറവത്തെ കുട്ടികളുടെ പാർക്കിൽ കാണാം. പിറവത്തിന്റെ ലാൻഡ് മാർക്കുകളിൽ ഒന്നായി പറന്നുയരുന്ന എയർ ഫ്രെയിം വിമാനം ഇവിടെ എത്തിച്ചതിനു പിന്നിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബാണ്. 2013ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് സാബു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച കിരണ്‍ ജെറ്റ് എയർ ഫ്രെയിം സീനിയോരിറ്റി അനുസരിച്ചു 2020ൽ പിറവത്തേക്ക് ലഭിച്ചത്. പിന്നീട് കോവിഡ് ലോക്ഡൗണിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കാനായില്ല. വിമാനം സ്ഥാപിക്കുന്നതിനായി നഗരസഭ നാലര ലക്ഷത്തിലധികം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പിറവത്തിന്റെ പ്രവേശന കവാടത്തിൽ പാലത്തിനും സിവിൽ സ്റ്റേഷനും സബർബൻ മാളിനും കുട്ടികളുടെ പാർക്കിനും സമീപത്തായാണ് പറന്നുയരുന്ന എയർ ജെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നരയാഴ്ച മുന്‍പ് ഇന്ത്യൻ എയർഫോഴ്സിലെ…
Read Moreമെഷീനില്‍ ഷാള്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ ശ്വാസനാളം! ലക്ഷദ്വീപ് സ്വദേശിനിയുടെ രണ്ടായി മുറിഞ്ഞ ശ്വാസനാളം തുന്നിച്ചേർത്തു; കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്ത്രക്രിയ
കൊച്ചി: മെഷീനില്‍ ഷാള്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ യുവതിയുടെ ശ്വാസനാളം വിജയകരമായി തുന്നിച്ചേർത്തു ലൂര്‍ദ് ആശുപത്രി ഡോക്ടർമാർ. ലക്ഷദ്വീപ് സ്വദേശിനി സജ്ന സബാഹിനെ (22) യാണ് അതിസങ്കീര്‍ണമായ ട്രോമാറ്റിക് ട്രക്കിയല്‍ ട്രാന്‍സെക്ഷന്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. ആലപ്പുഴയിലെ നാഷണല്‍ കയര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിലെ പരിശീലനത്തിനിടെയാണ് സജ്ന അപകടത്തിൽപ്പെട്ടത്. മെഷീനില്‍ കുടുങ്ങിയ ഷാള്‍ കഴുത്തില്‍ വരിഞ്ഞുമുറുകി ശ്വാസനാളി മുറിയുകയായിരുന്നു. ശ്വാസനാളിയുടെ താഴെഭാഗത്തു താല്കാലികമായി ദ്വാരമുണ്ടാക്കി ശ്വാസോഛ്വാസം നിലനിര്‍ത്താനുള്ള അടിയന്തര ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലൂര്‍ദ് ആശുപത്രിയിലെത്തിച്ചു. ശ്വാസനാളി രണ്ടായി വേര്പെട്ടതിനൊപ്പം ശ്വാസനാളിയുടെ മുകള്‍ ഭാഗത്തിനും ശ്വാസനാളദ്വാരത്തിന്റെ താഴ്ഭാഗത്തിനും കഴുത്തിലെ ഞരമ്പുകള്‍ക്കും സാരമായ ക്ഷതവും സംഭവിച്ചിരുന്നു. ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാലാംനാള്‍ കൂട്ടിച്ചേര്‍ത്ത ശ്വാസനാളിയിലൂടെ…
Read Moreകഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം; പ്രതികൾ ചില്ലറക്കാരല്ല
കൊച്ചി: 30 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായ യുവാക്കള്‍ക്കെതിരേ നിലവിലുള്ളതു നിരവധി കേസുകള്‍. പ്രതികള്‍ മുമ്പും പലപ്രാവശ്യം കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തൃശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23) എന്നിവരെയാണു കണ്ടെയ്നര്‍ റോഡില്‍ കളമശേരി ഡക്കാത്തലോണിനു സമീപത്തുനിന്നും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും കളമശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു വന്‍തോതില്‍ കഞ്ചാവ് പിടിച്ചത്. കാറിന്റെ ഡിക്കിയില്‍ രണ്ടു കിലോവീതമുള്ള 15 പാക്കറ്റുകളിലായിട്ടായിരുന്നു 30 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളില്‍ അഭിലാഷ്, ഷിജു എന്നിവര്‍ക്കെതിരേ 170…
Read More