അവൻ കുഴപ്പക്കാരനോ? അഫ്ഗാൻ പൗരൻ പോലീസ് ക​സ്റ്റ​ഡി​യി​ല്‍; തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷണം

കൊ​ച്ചി: വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ജോ​ലി നോ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ അ​ഫ്ഗാ​ന്‍ പൗ​ര​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങിപോ​ലീ​സ്. എ​ട്ടു ദി​വ​സ​ത്തേ​യ്ക്കാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള​ത്.

ഇ​യാ​ളു​ടെ യാ​ത്രാ രേ​ഖ​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന അ​ധി​കൃ​ത​ര്‍ പ്ര​തി​ക്ക് ഏ​തെ​ങ്കി​ലും വീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​തി​നു​മു​മ്പ് ഇ​യാ​ള്‍ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന​തി​നി​ടെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും വി​വ​ര​ങ്ങ​ള്‍ ആ​രാ​യു​മെ​ന്നാ​ണു സൂ​ച​ന. പി​ടി​കൂ​ടി​യ സ​മ​യ​ത്ത് പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പോ​ലീ​സ്.

കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണു പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment