കൊച്ചി: കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി സഞ്ജീവ് സിംഗ് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. സഞ്ജീവ് സിംഗിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പനമ്പിള്ളിനഗറിലെ വിദ്യാനഗറില്‍ സമീപം പ്രമുഖ ഫ്ളാറ്റ് നിര്‍മാതാക്കളുടെ നിര്‍മാണത്തിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.15 നിലകളും 40 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കക്ഷണമാണ് സ്ഥാനംതെറ്റി മറിഞ്ഞത്. ഈ സമയം താഴെ താല്കാലികമായി കെട്ടിയ കമ്പിയില്‍ നിന്ന് സിമന്റ്ചാന്ത് തേക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു സഞ്ജീവ്. ഇയാളുടെ ദേഹത്തേക്കാണ് ബീം ചരിഞ്ഞുവീണത്. ഈ സമയം സഞ്ജീവിനൊപ്പം…
Read MoreCategory: Kochi
കനത്ത മഴയിൽ കാർ തെന്നി മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; കാർ വെട്ടിപൊളിച്ച് യുവാവിനെ എടുത്തെങ്കിലും ജീവൻ നഷ്ടമായി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിൽ ഗോൾഫ് ക്ലബിനു മുൻവശത്ത് കാർ തെന്നിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.വൈറ്റല കുമാരനാശൻ റോഡിൽ താമസിക്കുന്ന നിഥിൻ ശർമ്മ (36) ആണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം തിരിച്ച് എറണാകുളത്തേയ്ക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്.കനത്ത മഴയുണ്ടായിരുന്ന ഈ സമയത്ത് ഗോൾഫ് ക്ലബിനു മുൻപിൽ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിനകത്ത് മുംബൈയിൽ നിന്നുള്ള മെഡിക്കൽ സംബന്ധമായ പെട്ടികളാണ് ഉണ്ടായിരുന്നത്. ഡ്രൈവർ മാത്രമാണ് അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നത്. കാർ തെന്നിമറിഞ്ഞതിനെ തുടർന്ന് റോഡരകിലെ മരത്തിലിടിച്ച് താഴേക്കു മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടങ്ങിക്കിടന്നിരുന്ന ഡ്രൈവറെ കാർ വെട്ടിപൊളിച്ചാണ് പുറത്ത് എടുത്തത്.
Read Moreവൈപ്പിനില്‍ ടിപിആര്‍ നിരക്കും കോവിഡ് രോഗികളും വര്‍ധിച്ചു; നാലു പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
വൈപ്പിന്‍: വൈപ്പിന്‍ കരയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ നിരക്ക് വച്ച് നോക്കുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന വര്‍ധിക്കുകയാണ്. പഞ്ചായത്തുകള്‍ നല്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ വരെ വൈപ്പിന്കരയിലെ ആറു പഞ്ചായത്തുകളിലായി നിലവിലുള്ള കോവിഡ് ബാധിതര്‍ 1301 ആണ്. എളങ്കുന്നപ്പുഴ -354, ഞാറക്കല്‍ -222, നായരമ്പലം- 164, എടവനക്കാട് -128, കുഴുപ്പിള്ളി- 64, പള്ളിപ്പുറം- 369 എന്നിങ്ങനെയാണ് കണക്കുകള്‍.ഇതില്‍ ബുധനാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 142 പേര്‍ക്കാണ്. എളങ്കുന്നപ്പുഴ -37, ഞാറക്കല്‍ -13, നായരമ്പലം -26, എടവനക്കാട്- 2, കുഴുപ്പിള്ളി -9, പള്ളിപ്പുറം -55 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍. ഒരിടയ്ക്ക് 3000 വരെ ഉയര്‍ന്ന കോവിഡ് രോഗികളുടെ എണ്ണം പിന്നീട് കുറഞ്ഞ് ഈ മാസം എട്ടിന് 1042ല്‍ എത്തിയതായിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ ഇത് ഉയര്‍ന്ന് ഈ മാസം 13ന് 1251 ലേക്ക് എത്തി. 92 പേരാണ്…
Read Moreലോക്ക്ഡൗണിലും കഞ്ചാവ് പുകയുന്നു… കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് വിദ്യാർഥികൾ പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കല്ലൂർ സ്റ്റേഡിയത്തിന് സമീപം ലഹരി മരുന്ന് വ്യാപാരം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസും പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ മൂന്ന് വിദ്യാർഥികൾ പിടിയിലായത്. കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreസരിത്തിനു ഭീഷണി; ജയിൽവകുപ്പ് റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്തിലെ പ്രതി സരിത്ത് ഉന്നയിച്ച ഭീഷണി പരാതിയില്‍ ജയില്‍ വകുപ്പ് മേധാവി ഇന്നു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന മൊഴി നല്കാന് പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണപ്പെടുത്തിയെന്നാണ് സരിത്തിന്റെ പരാതി. എന്‍ഐഎ കോടതി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കോടതി ജയില്‍ വകുപ്പ് തലവനോട് റിപ്പോര്‍ട്ട് തേടിയത്. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കോടതി തുടര്‍നടപടി സ്വീകരിക്കുക. ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് സരിത്ത് കോടതിയ്ക്ക് മൊഴി നല്‍കിയിട്ടുള്ളത്. പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായിട്ടാണ് മൊഴി. ജയിലിലെ പീഡനത്തെക്കുറിച്ചു ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത്ത് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് എന്‍ഐഎ കോടതിയെ സമീപിച്ചത്.
Read Moreആ ഒറ്റ തെറ്റ് അഭിലാഷിനെ കുടുക്കി; കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ; മോഷണം മെഡിക്കൽ സ്റ്റോറുകളിൽ മാത്രം
കൊച്ചി: മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂരിക്കോട് രാജേഷ് എന്ന അഭിലാഷ് (40)നെ കുടുക്കിയത് സിസിടിവി. മോഷണത്തില്‍ സകല അടവും പയറ്റിയ അഭിലാഷിന്റെ മുഖം പാലാരിവട്ടത്തെ മെഡിക്കല്‍ സ്റ്റോറിലെ മോഷണത്തിനിന് ശേഷം സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നാളുകളായി മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ ഉറക്കം കെടുത്തിയ അഭിലാഷ് പോലീസിന്റെ വലയിലായത്. മുഖംമൂടി മാറ്റി കുടുങ്ങിമോഷണത്തിന് ശേഷം മെഡിക്കൽ സ്റ്റോറിൽനിന്ന് ഇറങ്ങിയ അഭിലാഷ് പുറത്തെത്തിയ ശേഷം മുഖം മൂടി മറ്റി. ഇത് സമീപത്തെ സിസിടിവിയില്‍ പതിയുകയായിരുന്നു. ഇതോടൊപ്പം ഇവിടെനിന്നും ഒരു മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നിരുന്നു. കേസില്സൈബര് സെല്ലിന്റെ സഹായത്തോടെയായിരുന്ന പോലീസ് അന്വേഷണം. ടവര്‍ ലോക്കേഷന്‍ ഇയാള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നൂറോളം ലോഡ്ജുകള്‍ അരിച്ചു പെറുക്കിയാണ് ഇന്നലെ അഭിലാഷിനെ പിടികൂടിയത്. മെഡിക്കൽ സ്റ്റോറുകളിൽ മാത്രംവീട്, ബാങ്ക്, ജ്വല്ലറികള്‍ ഇവിടങ്ങളില്‍ മോഷ്ടിക്കാനുള്ള…
Read Moreവാക്സിന് ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാക്സിന് ചലഞ്ചിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നിര്‍ബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കാന് ഒരു ദിവസത്തെ പെന്ഷന് തുക കെഎസ്ഇബി അധികൃതര്‍ പിടിച്ചതിനെതിരേ റിട്ടയേര്‍ഡ് ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ ഇ.ജി. രാജനും എം. കേശവന് നായരും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആളുകള്‍ സ്വമേധയാ പണം നല്കുകയാണു ചെയ്യുന്നതെന്നും നിയമത്തിന്റെ പിന്‍ബലമില്ലാതെ തുക നല്‍കണമെന്നു നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Read Moreസ്വര്‍ണക്കടത്ത്; അർജുൻ ആയങ്കിക്ക് സിം കാര്‍ഡ് നല്കിയ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രണ്ടു പേര് കസ്റ്റംസ് കസ്റ്റഡിയില്‍. മുഹമ്മദ് ഷാഫി, അര്ജുന് ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തു നല്കിയ പാനൂര്‍ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മല്‍. സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്ജുന് ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാലു സിം കാര്‍ഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. സക്കീനയെ ചോദ്യം ചെയ്തതോടെ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കസ്റ്റസിനു ലഭിച്ചു. സക്കീനയ്ക്കു ഇവരുടെപ്രവര്ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ലായിരുന്നു. ഇതേ സമയം അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കും. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക…
Read Moreഏഴുവർഷം നീണ്ടുനിന്ന കേസിൽ കോടതിവിധി അനുകൂലമായി; ആലുവ റെയിൽവേ സ്റ്റേഷനു മുന്നിലെ തർക്കസ്ഥലം റെയിൽവേ ഏറ്റെടുക്കുന്നു
ആലുവ: ഏഴുവർഷം നീണ്ടുനിന്ന കേസിൽ അനുകൂല കോടതി വിധി വന്നതോടെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ തുടങ്ങി. ഇതിന് മുന്നോടിയായി സ്ഥലം മതിൽകെട്ടി തിരിക്കാനാരംഭിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഈ മാസം നടപടികൾ പൂർത്തിയാക്കും.റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് തർക്കസ്ഥലം കൂട്ടിച്ചേർക്കുക. മതിൽ ഉയർന്നാൽ റെയിൽവേയുടെ മുന്നിലെ ബിൽഡിംഗുകളിലേക്കുള്ള വഴി ഇല്ലാതാകും. ഈ കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിന് മുന്നിൽ ഒരാൾക്ക് കഷ്ടിച്ച് പോകാവുന്ന രീതിയിലാണ് മതിൽ നിർമിക്കുക.2003ൽ റെയിൽവേ ഇതേ രീതിയിൽ മതിൽ കെട്ടിത്തിരിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പ് ഉയർന്നതോടെ മതിൽ ഇല്ലാതായി. തുടർന്ന് അലങ്കാർ കെട്ടിട ഉsമകളും വ്യാപാരികളും ചേർന്ന് ആലുവ മുൻസിഫ്കോടതിയേയും പിന്നീട് ജില്ലാ കോടതിയേയും സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായില്ല. അപ്പീൽ പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ നവംബറിൽ വ്യാപാരികളുടെ വാദങ്ങൾ അംഗീകരിച്ചില്ല.…
Read Moreരഹസ്യ വിവരം ശരിയായപ്പോൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത് 25 കോടിയുടെ ഹെറോയിൻ; ടാൻസാനിയൻ സ്വദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കോടി രൂപ വില വരുന്ന 4.64 കിലോഗ്രാം ഹെറോയിനുമായി യാത്രക്കാരൻ പിടിയിൽ. ടാര്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആർഐ) വിഭാഗത്തിന്റെ വലയിൽ കുടുങ്ങിയത്. ടാര്‍സാനിയയിലെ സാന്സിബാറില്നിന്നു ദുബായ് വഴിയാണ് ഇയാള്‍ നെടുന്പാശേരിയിൽ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ദുബായില്‍നിന്നു നെടുമ്പാശേരിയില്‍ എത്തിയ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇ.കെ 532 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആർഐ വിഭാഗം വിമാനത്താവളത്തില്‍ പരിശോധനയ്ക്കെത്തിയത്. ചെക്കിന് ബാഗേജില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. നെടുമ്പാശേരിയില്‍ എത്തിയ ശേഷം എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഇയാള്‍ ഡിആര്‍ഐ സംഘത്തിന്റെ പിടിയിലാകുന്നത്.ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര ലഹരി മാഫിയയുടെ കൊച്ചി ബന്ധങ്ങളെക്കുറിച്ചും അന്വേഷണം…
Read More