സ്വ​ര്‍​ണ​ക്ക​ട​ത്ത്; അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് സിം ​കാ​ര്‍​ഡ് ന​ല്‍​കി​യ ര​ണ്ട് പേ​ര്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍


കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു പേ​ര്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍. മു​ഹ​മ്മ​ദ് ഷാ​ഫി, അ​ര്‍​ജു​ന്‍ ആ​യ​ങ്കി എ​ന്നി​വ​ര്‍​ക്ക് സിം​കാ​ര്‍​ഡ് എ​ടു​ത്തു ന​ല്‍​കി​യ പാ​നൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ൽ, ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

പാ​നൂ​രി​ലെ സ​ക്കീ​ന​യു​ടെ മ​ക​നാ​ണ് അ​ജ്മ​ല്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യും കൂ​ട്ടാ​ളി​ക​ളും ഉ​പ​യോ​ഗി​ച്ച​ത് സ​ക്കീ​ന​യു​ടെ പേ​രി​ലെ​ടു​ത്ത നാ​ലു സിം ​കാ​ര്‍​ഡു​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. സ​ക്കീ​ന​യെ ഇ​ന്ന​ലെ ക​സ്റ്റം​സ് സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സ​ക്കീ​ന​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​സ്റ്റ​സി​നു ല​ഭി​ച്ചു. സ​ക്കീ​ന​യ്ക്കു ഇ​വ​രു​ടെ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.

ഇ​തേ സ​മ​യം അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ആ​യ​ങ്കി​യു​ടേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടേ​യും വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രേ​യും ഒ​പ്പ​മി​രു​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ഒ​രാ​ഴ്ച കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം നേ​ര​ത്തെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. റെ​യ്ഡി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ഒ​രു ഡ​യ​റി​യും അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ഡ​യ​റി​യും ക​സ്റ്റം​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​തു പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ന്നാ​ണ് ക​സ്റ്റം​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​സ്റ്റം​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യും. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും ഇ​ന്നു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment