കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിനെയും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്കി. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ചില വിവരങ്ങള്‍ അറിയാമെന്ന നിലപാടിലാണ് കസ്റ്റംസ്.അതിനിടെ കേസില്‍ കസ്റ്റംസ് അറസ്റ്റിലായ അര്ജുന് ആയങ്കിയെയും കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അധികൃതര്‍ ഒരുങ്ങുന്നതായാണു വിവരം. കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ചാകും ചോദ്യം ചെയ്യുക. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. തെളിവുകള്‍ ഒളിപ്പിച്ചശേഷമാണു അര്ജുന് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈല്‍ഫോണുകളും പാസ്പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയതായുമായി…
Read MoreCategory: Kochi
ഡിവൈഎഫ്ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്ന് വി.ഡി. സതീശൻ
കൊച്ചി: ഡിവൈഎഫ്ഐയെ രൂക്ഷമായി വിമശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഡിവൈഎഫ്ഐ വിദൂഷക സംഘമാണെന്നും അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘമാണെന്നും സതീശന് കുറ്റപ്പെടുത്തി. നേരത്തെ പാര്‍ട്ടി പുറത്താക്കിയ അര്ജുന് ആയങ്കിക്ക് വേണ്ടി എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി പല പ്രാവശ്യം പത്രസമ്മേളനം നടത്തുന്നതെന്നും സതീശൻ ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreവാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹമാധ്യമമായ വാട്സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹർജിക്ക് പ്രസക്തിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സ്ആപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്സ്ആപ്പ് കമ്പനിക്കു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Read Moreഅഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ; ഓലമടലുമായി സമരം ചെയ്ത് ലക്ഷദ്വീപുകാർ
കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓലമടല് സമരം നടത്തി. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിനു പരിസരത്തോ പൊതുയിടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണു സമരം. പറമ്പിലെ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനു മീതെ കിടന്നുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ഒമ്പത് മുതല്‍ 10 വരെ നടത്തിയ സമരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018 ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം നിലവില്‍ പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. എന്നാല്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. ജൈവമാലിന്യം ശേഖരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.
Read Moreസിനിമാ ഫോട്ടോഗ്രാഫര്‍ ചമഞ്ഞ് തട്ടിപ്പ്; കൂട്ടുപ്രതിയായ സഹോദരനെതേടി പോലീസ്
കൊച്ചി: സിനിമാ ഫോട്ടോഗ്രാഫര്‍ ചമഞ്ഞ് കാമറകള്‍ വാടകയ്ക്കെടുത്ത് ഒഎല്‍എക്സ് വഴി മറിച്ചു വില്പന നടത്തിവന്ന കേസില്‍ കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം. തട്ടിപ്പ് നടത്തിയ പുനലൂര്‍ സ്വദേശി ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.സഹോദരന് ഷൈജുവുമായി ചേര്‍ന്നായിരുന്നു ഷൈനിന്റെ തട്ടിപ്പ്. ഇയാള്ക്കായാണു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.അതിനിടെ, ഇയാള്‍ വിദേശത്തേക്കു കടന്നതായാണു വിവരം. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേരളത്തിലുടനീളം ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. സിനിമാ ചിത്രീകരണത്തിനും മറ്റും കാമറ വാടകയ്ക്കു കൊടുത്തിരുന്ന പുല്ലേപ്പടി സ്വദേശി ശിവപ്രകാശിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലില്‍ ശിവപ്രകാശിന്റെ കൈയില്‍നിന്നു ഷൈന്‍ കാമറയും ലെന്‍സുകളും ഷൂട്ടിംഗിനെന്ന പേരില്‍ 3,000 രൂപ ദിവസവാടകയ്ക്ക് എടുത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും കാമറയും കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള…
Read Moreആരാണ് ആ ലക്ഷപ്രഭു..? ഭാഗ്യവാനെ തേടുന്നു..! കേരള ഭാഗ്യക്കുറി സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കോതമംഗലത്ത് വിറ്റ ടിക്കറ്റിന്
കോതമംഗലം: ലോക്ഡൗണിനു ശേഷം പുനരാരംഭിച്ച കേരള ഭാഗ്യക്കുറി സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കോതമംഗലത്ത് വിറ്റ ടിക്കറ്റിന്. ടിക്കറ്റ് നന്പർ: എസ്എ 491550. ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും ആ ഭാഗ്യവാനെ തിരിച്ചറിയാനായിട്ടില്ല. റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന സിഎസ് ലക്കി സെന്റര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഒമ്പതാമത്തെ ഒന്നാം സമ്മാനമെന്ന തിളക്കവും ഇതിനുണ്ട്. ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റ് ഓട്ടോ ഡ്രൈവറും ലോട്ടറി തൊഴിലാളിയുമായ പളനി മുഖേനയാണ് വിറ്റത്. ആര്‍ക്കാണ് വിറ്റതെന്ന് പളനിക്കും നിശ്ചയമില്ല. മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, ബിവ്റേജ് ഭാഗങ്ങളിലാണ് പളനി ലോട്ടറി വില്പന നടത്തുന്നത്. നാലു ദിവസം മുന്‍പാണ് പളനി ടിക്കറ്റ് വിറ്റത്. മേയ് നാലിനു നടക്കേണ്ട നറുക്കെടുപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്.
Read Moreകോവിഡനന്തരം കുട്ടികളില്‍ അപൂര്‍വമായി കാണുന്ന അതീവ സങ്കീര്‍ണമായ ഹൃദ്രോഗം! ആദി പുതുജീവിതത്തിൽ
കൊച്ചി: കോവിഡനന്തരം കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്ഫ്ളമറ്ററി സിന്‍ഡ്രം എന്ന അതീവ സങ്കീര്‍ണമായ ഹൃദ്രോഗത്തില്‍നിന്നു പതിനൊന്നു വയസുകാരന് സാധാരണ ജീവിതത്തിലേക്ക്. വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ ആദി ഇടപ്പള്ളി അമൃത ആശുപത്രിയിലെ ചികിത്സയിലൂടെയാണു ജീവിതത്തിലേക്കു തിരിച്ചെത്തിയത്. എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രണ്‍ ഓക്സിജിനേഷന്‍ (ഇസിഎംഒ) ചികിത്സയാണ് അമൃതയില്‍ നടത്തിയത്. ബൈപാസ് മെഷീന് ഉപയോഗിച്ച് നടത്തുന്ന ഹൃദയ ശ്വാസകോശ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് സമാനമായ ചികിത്സാരീതിയാണ് ഇസിഎംഒയെന്ന് ആദിയെ ചികില്‍സിച്ച ഡോക്ടര്‍മാർ പറഞ്ഞു. കോവിഡനന്തരം ഹൃദയ പേശികള്‍ തകരാറിലായി വീക്കം സംഭവിച്ചു രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ കുട്ടിയുടെ രക്തസമ്മര്‍ദം അപകടനിലയിലേക്ക് താഴ്ന്നിരുന്നു. അമൃതയിലെ റൂമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്‍ഡ് പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ. സുമ ബാലന്, പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സാജിത് കേശവന്, ഡോ. കെ.…
Read Moreകാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അണ്ഡാശയം നീക്കിയ യുവതി കുഞ്ഞിനു ജന്മം നല്കി; ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിലൂടെ….
കൊച്ചി: കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്യപ്പെട്ട അങ്കമാലി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി രണ്ടുവര്‍ഷത്തിനുശേഷം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിലൂടെ കുഞ്ഞിനു ജന്മം നല്കി. കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണു യുവതിയുടെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്തത്. അണ്ഡാശയം നീക്കുന്നതിനു മുമ്പുതന്നെ യുവതിയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്ഐ രീതികളിലൂടെ ഭര്‍ത്താവിന്റെ ബീജവുമായി സങ്കലനം നടത്തി ഭ്രൂണത്തെ പിന്നീട് ഉപയോഗിക്കുന്നതിനായി ശീതീകരിച്ചു സൂക്ഷിക്കുകയായിരുന്നു. കാന്‍സര്‍ മുക്തയായി ഒന്നരവര്‍ഷത്തിനുശേഷം ഹോര്‍മോണുകളുടെ അഭാവം മൂലം ഗര്‍ഭപാത്രം ആര്‍ത്തവവിരാമ ഘട്ടത്തിലെ വലിപ്പത്തിലേക്കു ചുരുങ്ങിയിരുന്നു. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഗര്‍ഭപാത്രം സാധാരണ നിലയിലായതിനുശേഷം രണ്ട് ഭ്രൂണങ്ങള്‍ അതിലേക്കു മാറ്റി. കഴിഞ്ഞ ഏപ്രില്‍ 10ന് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിനു യുവതി ജന്മം നല്കി. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിൽ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അന്‍വര്‍ സാദത്തിന്റെ നേത്വത്തിലായിരുന്നു ചികിത്സ.
Read Moreകോവിഡനന്തരം ഹൃദ്രോഗം; പതിനൊന്നു വയസുകാരന് ആദി പുതുജീവിതത്തിൽ
കൊച്ചി: കോവിഡനന്തരം കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്ഫ്ളമറ്ററി സിന്‍ഡ്രം എന്ന അതീവ സങ്കീര്‍ണമായ ഹൃദ്രോഗത്തില്‍നിന്നു പതിനൊന്നു വയസുകാരന് സാധാരണ ജീവിതത്തിലേക്ക്. വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ ആദി ഇടപ്പള്ളി അമൃത ആശുപത്രിയിലെ ചികിത്സയിലൂടെയാണു ജീവിതത്തിലേക്കു തിരിച്ചെത്തിയത്. എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രണ്‍ ഓക്സിജിനേഷന്‍ (ഇസിഎംഒ) ചികിത്സയാണ് അമൃതയില്‍ നടത്തിയത്. ബൈപാസ് മെഷീന് ഉപയോഗിച്ച് നടത്തുന്ന ഹൃദയ ശ്വാസകോശ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് സമാനമായ ചികിത്സാരീതിയാണ് ഇസിഎംഒയെന്ന് ആദിയെ ചികില്‍സിച്ച ഡോക്ടര്‍മാർ പറഞ്ഞു. കോവിഡനന്തരം ഹൃദയ പേശികള്‍ തകരാറിലായി വീക്കം സംഭവിച്ചു രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ കുട്ടിയുടെ രക്തസമ്മര്‍ദം അപകടനിലയിലേക്ക് താഴ്ന്നിരുന്നു. അമൃതയിലെ റൂമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്‍ഡ് പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ. സുമ ബാലന്, പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സാജിത് കേശവന്, ഡോ.…
Read Moreപ്രിയങ്കയുടെ ആത്മഹത്യ; കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശാന്ത രാജന് പി.ദേവ് ഒളിവില്‍ പോയെന്ന് പോലീസ്
കൊച്ചി: നടന് ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃമാതാവും നടൻ രാജൻ പി. ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പോലീസ് പറയുന്നത്. പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിനിടെയാണ് അവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് അവർ ഒളിവിൽ പോയത്.
Read More