സം​സാ​ര​ശേ​ഷി​യും ച​ല​ന​ശേ​ഷി​യും മെ​ച്ച​പ്പെ​ട്ട നി​ല​യിൽ പ​രി​ക്കേ​റ്റ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജീ​ഷ് പോ​ള്‍ ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: കോ​വി​ഡ് ഡ്യൂ​ട്ടി​യ്ക്കി​ടെ ത​ല​യ്ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജീ​ഷ് പോ​ള്‍ ആ​ശു​പ​ത്രി വി​ട്ടു. ന​ഷ്ട​പ്പെ​ട്ട സം​സാ​ര​ശേ​ഷി​യും ച​ല​ന​ശേ​ഷി​യും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണു 24 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം അ​ജീ​ഷ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഫി​സി​യോ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി ചി​കി​ത്സ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ജീ​ഷി​ന്‍റെ സം​സാ​ര​ശേ​ഷി​യും കൈ​കാ​ലു​ക​ളു​ടെ ച​ല​ന ശേ​ഷി​യും ഏ​ക​ദേ​ശം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ വൈ​ദ്യ​സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​വാ​നും സം​സാ​രി​ക്കു​വാ​നും സാ​ധി​ക്കു​ന്നു​ണ്ട്. ആ​റ് മാ​സ​ത്തോ​ളം അ​ജീ​ഷ് പോ​ളി​ന് സ്പീ​ച്ച് തെ​റാ​പ്പി ആ​വ​ശ്യ​മാ​യി​വ​രും. മാ​സ്‌​ക് വ​യ്ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണു ജൂ​ണ്‍ ഒ​ന്നി​നു യു​വാ​വ് അ​ജീ​ഷ് പോ​ളി​നെ മ​ര്‍​ദി​ച്ച​ത്. അ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ത​ല​യോ​ട്ടി ത​ക​ര്‍​ന്ന് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കു​ക​യും ആ ​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ ച​ത​വും സം​ഭ​വി​ച്ചി​രു​ന്നു. ത​ല​ച്ചോ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് സം​സാ​ര​ശേ​ഷി നി​യ​ന്ത്രി​ക്കു​ന്ന സ്പീ​ച്ച് സെ​ന്‍റ​ര്‍ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്ത് ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ​താ​ണ്…

Read More

സ​മു​ദ്ര പ്ര​തി​രോ​ധ​ത്തി​ല്‍ ഇന്ത്യ ആ​ഗോ​ള ശക്തിയാകുമെന്ന് രാ​ജ്നാ​ഥ് സിം​ഗ്

കൊ​ച്ചി: ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് രാ​ജ്യ​ത്തി​ന് മു​ത​ല്‍​കൂ​ട്ടാ​കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സ​മു​ദ്ര പ്ര​തി​രോ​ധ​ത്തി​ല്‍ ആ​ഗോ​ള ശ​ക്തി​യാ​കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും പ്ര​തി​രോ​ധ സേ​ന​യെ ശ​ക്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദേഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. കൊ​ച്ചി ക​പ്പ​ല്‍ നി​ര്‍​മാണ​ശാ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന വി​മാ​ന വാ​ഹി​നി​ക്ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി ഉ​ള്‍​പ്പെ​ടെ വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദേ​ഹം.നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ല്‍ ക​രം​ബീ​ര്‍ സിം​ഗും മ​ന്ത്രി​ക്കൊ​പ്പ​മെ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി​ന്‍ ഷി​പ്‌യാ​ഡി​ല്‍ അ​വ​സാ​ന​ഘ​ട്ട നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വി​ക്രാ​ന്തി​ന്‍റെ സീ ​ട്ര​യ​ല്‍​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു പ​രി​ശോ​ധ​ന. ഇ​തി​നു പു​റ​മെ, ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡി​നു കീ​ഴി​ലെ വി​വി​ധ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി നി​ല​വി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സേ​ന​യു​ടെ മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സേ​ന വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ മ​ന്ത്രി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​സ​ന്‍റേ​ഷ​നും ഒ​രു​ക്കി​യി​രു​ന്നു.കോ​വി​ഡ്കാ​ല​ത്തും മൂ​ന്നൂം നാ​ലും മ​ണി​ക്കൂ​ര്‍ ഓ​വ​ര്‍​ടൈം ചെ​യ്തു​കൊ​ണ്ടാ​ണ് പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ന്നു​ള്ള ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ന്‍റെ…

Read More

ജ​സ്റ്റി​ന്‍ ആ​ള് ചി​ല്ല​റ​ക്കാ​ര​ന​ല്ല; ഇതുവരെ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് അരക്കോടി; 12 ജില്ലകളിലും തട്ടിപ്പ്

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം പ​ട്ടാ​ഴി സ്വ​ദേ​ശി ജ​സ്റ്റി​ന്‍ ജെ​യിം​സ്(32) ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്ന് പോ​ലീ​സ്. ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് പ​രാ​തി ഉ​യ​രു​ക​യാ​ണ്. അ​വ​സാ​ന​മാ​യി ഒ​ന്ന​ര ല​ക്ഷം ത​ട്ടി​യ പ​രാ​തി​യി​ല്‍ ജ​സ്റ്റി​നെ​തി​രേ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. മു​ള​വു​കാ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് മാ​ത്ര​മാ​യി 10 ല​ക്ഷം രൂ​പ​യോ​ളം രൂ​പ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ച്ചി, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ വാ​ട​ക വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​ണ് ജ​സ്റ്റി​ന്‍റെ താ​മ​സം. പ​ല​രി​ല്‍ നി​ന്നാ​യി അ​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 150ല​ധി​കം പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഏ​പ്രി​ല്‍ 28നാ​ണ് നൂ​റോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി​യി​ല്‍ ജ​സ്റ്റി​നെ മു​ള​വു​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്സ്റ്റി​യി​ല്‍ ജോ​ലി…

Read More

കോ​വി​ഡ് ചി​കി​ത്സ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് എ​ന്തു​മാ​കാ​മെ​ന്നാ​ണോ..? വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. മു​റി വാ​ട​ക ആ​ശു​പ​ത്രി​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഇ​റ​ക്കി​യ ഭേ​ദ​ഗ​തി​യാ​ണ് സ്റ്റേ ​ചെ​യ്ത​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് എ​ന്തും ചെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ചെ​റി​യ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ഇ​ഷ്ട​ത്തി​ന് അ​നു​സ​രി​ച്ച് നി​ശ്ച​യി​ക്കാ​മെ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ ഉ​ത്ത​ര​വി​ല്‍ അ​വ്യ​ക്ത​ത​ക​ളു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു. പി​ഴ​വ് തി​രു​ത്താ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യം സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കേ​സ് അ​ടു​ത്ത ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Read More

കോടികളുടെ  മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വം; സിം​ബാ​ബ്‌​വേ സ്വ​ദേ​ശി​ക​ളെകുടുക്കാൻ ഊ​ര്‍​ജി​ത ശ്ര​മം

കൊ​ച്ചി: കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സിം​ബാ​ബ്‌​വേ സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി അ​ന്വേ​ഷ​ണ സം​ഘം. ദോ​ഹ​യി​ല്‍ നി​ന്നു കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ശേ​ഷം ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ന്നു ക​ള​ഞ്ഞ സിം​ബാ​ബ്‌​വേ സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്താ​നാ​യി എ​ന്‍​സി​ബി വി​ഭാ​ഗം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​താ​യാ​ണു വി​വ​ര​ങ്ങ​ള്‍. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 20 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന​ര കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​യി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഷാ​രോ​ണ്‍ ചി​ഗ്വാ​സ (31) സി​യാ​ല്‍ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രെ ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ന്‍​ഐ​എ സം​ഘ​വും ഉ​ട​ന്‍ എ​ത്തും. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ന്‍​ഐ​എ സം​ഘ​വും എ​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം സം​ഘം ന​ട​ത്തി​യ ലാ​ബ് പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​ത് അ​ഫ്ഗാ​നി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പാ​ക്കി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​നി​ന്നു വ്യാ​പ​ക​മാ​യി…

Read More

പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കു വി​ടു​ന്ന​ത​ല്ല! ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ അ​ടി​യും ച​വി​ട്ടു​മേ​റ്റു മാ​നം ര​ക്ഷി​ക്കേ​ണ്ട​വ​ള​ല്ല സ്ത്രീ; ​റെ​ജി​ന്‍ ജോ​ര്‍​ജ്

മാ​താ​പി​താ​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​ന്ന രീ​തി പ്ര​ധാ​ന​മാ​ണ്. വി​വാ​ഹ​മെ​ന്ന​തു ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള കൂ​ടി​ച്ചേ​ര​ലാ​ണ്. പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കു വി​ടു​ന്ന​ത​ല്ല. സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ അ​വ​ള്‍ പ്രാ​പ്ത​യാ​ക​ണ​മെ​ന്നു മാ​താ​പി​താ​ക്ക​ള്‍ പ​ഠി​പ്പി​ക്ക​ണം. അ​വ​ള്‍​ക്കു ധൈ​ര്യം പ​ക​ര​ണം. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ അ​ടി​യും ച​വി​ട്ടു​മേ​റ്റു മാ​നം ര​ക്ഷി​ക്കേ​ണ്ട​വ​ള​ല്ല സ്ത്രീ. ​അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം കു​ടും​ബ​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഏ​വ​രും തി​രി​ച്ച​റി​യ​ണം. മ​റ്റൊ​രാ​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പിക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. ചെ​റു​പ്പ​ത്തി​ലേ ഈ ​വി​ഷ​യ​ത്തി​ല്‍ അ​വ​ബോ​ധം ന​ല്‍​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലും ഈ ​വി​ഷ​യം ഉ​ള്‍​പ്പെ​ടു​ത്ത​ണം. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഈ ​വി​ഷ​യ​ത്തി​ല്‍ ചെ​റു​പ്പ​ത്തി​ലേ അ​റി​വു ന​ല്‍​ക​ണം. സ്ത്രീ​ധ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ​റ​യു​മ്പോ​ഴും സ്വ​ത്ത് പ​ങ്കു​വ​യ്ക്കു​മ്പോ​ള്‍ സ്ത്രീ​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന ശൈ​ലി​ക്കെ​തി​രേ ജാ​ഗ്ര​ത​യും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ​റെ​ജി​ന്‍ ജോ​ര്‍​ജ് (ല​ക്ച​റ​ർ,ജി​ല്ലാ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ്റ്, എ​റ​ണാ​കു​ളം)

Read More

ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​നെ​തി​രേ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി കോ​ട​തി​യി​ല്‍! ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം ഇങ്ങനെ…

കൊ​ച്ചി: മു​ന്‍​കൂ​ര്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ത​ട​വി​ലാ​ക്കി​യ​തി​നെ​തി​രേ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി റോ​ള​ണ്ട് മോ​സ് ലേ ​ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. പാ​സ്‌​പോ​ര്‍​ട്ട് നി​യ​മ​വും ഫോ​റി​നേ​ഴ്‌​സ് ആ​ക്ടും ലം​ഘി​ച്ചെ​ന്ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ അ​നു​വ​ദി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ അ​ഗ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്നെ അ​ഗ​ത്തി​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്‍​ജി​നീ​യ​റാ​യ റോ​ള​ണ്ട് 2006ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി യൂ​റോ​ലാ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സ്വ​ന്തം പേ​രി​ല്‍ പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും സ​മ്പാ​ദി​ച്ച് ല​ക്ഷ​ദ്വീ​പി​ല്‍ താ​മ​സം തു​ട​ങ്ങി. ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച​തോ​ടെ ത​നി​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ച്ചെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ പാ​ലി​ക്കേ​ണ്ട നി​യ​മം ലം​ഘി​ച്ചെ​ന്നു ക​ണ്ടെ​ത്തി ക​ഴി​ഞ്ഞ​വ​ര്‍​ഷം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ നിന്ന് 90 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. വി​ദേ​ശ​ത്തു​നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 90 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഖ​ത്ത​റി​ൽ​നി​ന്നും ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പി​ടി​ക്ക​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ൻ മ​ല​പ്പു​റം സ്വ​ദ്ദേ​ശി​യാ​ണ്. സ്വ​ർ​ണം ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് അ​ന്ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​തെ​ന്ന​തു ഉ​ൾ​പ്പ​ടെ​യു​ടെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി ഇ​യാ​ളെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

ഫ്ളാ​റ്റി​ലെ പീ​ഡ​നം; ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ  ഫോ​ണ്‍ ക​ണ്ടെ​ത്താനായില്ല; പ്രതി മാർട്ടിന്‍റെ വാക്കുകൾ വിശ്വസിക്കാതെ പോലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്‌​ലാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. ഫോ​ണ്‍ ന​ശി​പ്പി​ച്ച​താ​യി പ്ര​തി മാ​ർ​ട്ടി​ൻ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​വ​ണ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തെ​ളി​വെ​ടു​പ്പും മാ​ര്‍​ട്ടി​ന്‍റെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​തി പ​ണം സ​ന്പാ​ദി​ച്ചി​രു​ന്ന​ത് ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പീ​ഡ​നം ന​ട​ന്ന ഫ്‌​ളാ​റ്റി​ലും പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ കാ​ക്ക​നാ​ട്ടെ ഫ്‌​ളാ​റ്റി​ലും തൃ​ശൂ​രി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് തെ​ളി​വെ​ടു​പ്പു ന​ട​ത്തും. കൂ​ട്ടു​പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡാ​യ​തി​നാ​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​ണ് ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.…

Read More

മോ​ഹ​ന​ന്‍​ വൈ​ദ്യ​ന്‍റെ മ​ര​ണം: യാ​ത്ര​യാ​യ​ത് അ​ലോ​പ്പ​തി​യെ വെ​ല്ലു​വി​ളി​ച്ച നാ​ട്ടു​വൈ​ദ്യ​ന്‍

ചേർ‍​ത്ത​ല: ത​ന്‍റെ മ​ര​ണ​വും ച​ര്‍​ച്ച​യാ​ക്കി​യാ​ണ് നി​ര​വ​ധി​യാ​ളു​ക​ളെ ചി​കി​ത്സി​ച്ച നാട്ടുവൈദ്യൻ മോ​ഹ​ന​ന്‍​വൈ​ദ്യ​രു​ടെ വി​ട​വാ​ങ്ങ​ല്‍. അ​ലോ​പ്പ​തി​യേ​യും ആ​ധു​നി​ക ശാ​സ്ത്ര​ ത​ത്ത്വങ്ങ​ളെ​യും നി​ര​ന്ത​രം വെ​ല്ലു​വി​ളി​ച്ച് പോ​രാ​ടി​യ വൈ​ദ്യ​ര്‍ അ​വ​സാ​നം പ​റ​ഞ്ഞ​ത് ത​ന്‍റെ കൈ​യി​ല്‍ കോവിഡിനും മ​രു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​കോവിഡ് ത​ന്നെ വൈ​ദ്യ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ​ത് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യാ​യി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍ 20 വ​ര്‍​ഷ​മാ​യി ചേ​ര്‍​ത്ത​ല​യി​ലാ​ണ് താ​മ​സം. നാ​ട്ടു​വൈ​ദ്യ​ത്തി​ല്‍ പേ​രു​കേ​ട്ട മോ​ഹ​ന​ന്‍​വൈ​ദ്യ​ര്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങളിലൂ​ടെ​യാ​ണ് പ്ര​ശ​സ്തി​യാ​ര്‍​ജി​ച്ച​ത്. പ​ച്ച​മ​രു​ന്നു​ക​ളും ആ​യൂ​ര്‍​വേ​ദ​വും ഒ​രു​മി​ച്ച് സം​യോ​ജി​പ്പി​ച്ചു​ള്ള ചി​കി​ത്സ​യാ​യി​രു​ന്നു വൈ​ദ്യ​രു​ടേ​ത്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു.ചേ​ർ​ത്ത​ല മ​തി​ല​ക​ത്തി​നു​സ​മീ​പം ജ​ന​കീ​യ നാ​ട്ടു​വൈ​ദ്യ​ശാ​ല എ​ന്ന പേ​രി​ലാ​ണ് ചി​കി​ത്സ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വൈ​ദ്യ​രു​ടെ ചി​കി​ത്സ​യി​ല്‍ പ​ല അ​ദ്ഭുത​ഫ​ല​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ച​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ലാ​യും രോ​ഗി​ക​ള്‍ എ​ത്തി​യി​രു​ന്ന​ത്. പ​ല അ​സു​ഖ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ കൊ​ണ്ട് മാ​റി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും ഉ​ണ്ട്. കാ​ന്‍​സ​ര്‍ പോ​ലു​ള്ള മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്സ​തേ​ടി…

Read More