തൊടുപുഴ: കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്ന് ചാടിപ്പോയി. തഴുവംകുന്ന് സ്വദേശിയായ പതിനേഴുകാരനാണ് ഇന്നലെ രാത്രി എട്ടോടെ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ടൗണ്‍ ഹാളിനു സമീപത്തെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ ഇയാൾ മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളുമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബന്ധുവായ കോട്ടയം സ്വദേശി ഓടി രക്ഷപെട്ടു. ടൗണ്‍ഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽനിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന ഇവർ പോലീസ് സംഘത്തിന്റെ മുൻപിൽ പെടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കി. ഫലം പോസിറ്റീവായിരുന്നു. ഇതോടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡായതിനാൽ ഇവിടെ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് പതിനേഴുകാരൻ വാർഡിൽനിന്നും രക്ഷപെട്ടത്. രാത്രി വൈകിയും പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. പുളിമൂട്ടിൽ ജംഗ്ഷനിലെ…
Read MoreCategory: Kochi
കോവിഡ് ടെസ്റ്റുമില്ല, വാക്സിനേഷനുമില്ല! പൊതുജനങ്ങളുമായി നേരിട്ട് നിരന്തര സമ്പര്‍ക്കം; ആശങ്കയോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
സിജോ പൈനാടത്ത് കൊച്ചി: പൊതുജനങ്ങളുമായി നേരിട്ട് നിരന്തര സമ്പര്‍ക്കമുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു കോവിഡ് പരിശോധനയ്ക്കും വാക്സിനേഷനും സൗകര്യങ്ങളില്ല. ചില മേഖലകളില്‍ ജീവനക്കാര്‍ക്കു ടെസ്റ്റിനും വാക്സിനേഷനും ക്രമീകരണമൊരുക്കിയപ്പോള് ഭൂരിഭാഗം ഡിപ്പോകളിലും വര്‍ക്ക് ഷോപ്പുകളിലും അതു പ്രഖ്യാപനത്തിലൊതുങ്ങിയെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു പ്രത്യേകം പരിശോധനയും വാക്സിനേഷന് ക്യാമ്പുകളും ഒരുക്കുമെന്നു നേരത്തെ പ്രഖ്യാപനമുണ്ടായെങ്കിലും പലയിടങ്ങളിലും ഇനിയും നടപ്പാക്കിയിട്ടില്ല. ബസുകളില്‍ യാത്രക്കാരുമായി അടുത്തിടപെടേണ്ടിവരുന്ന തങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആശങ്കയിലാണെന്നു ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നു. തൊഴിലാളികള്‍ സ്വന്തം നിലയില്‍ പരിശോധനയും വാക്സിനേഷനും നടത്തണമെന്നതാണു മാനേജ്മെന്റിന്റെ നിലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മെക്കാനിക്കല്‍ വിഭാഗത്തിലെ തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. 230 ജീവനക്കാരുള്ള ആലുവയിലെ കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക് ഷോപ്പില്‍ ഇതുവരെ കോവിഡ് വാക്സിന് ആര്‍ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഇവിടെ ഏഴു തൊഴിലാളികള്‍ കോവിഡ് ചികിത്സയിലാണ്. ചിലര്‍ ക്വാറന്റീനിലുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു യാത്ര…
Read Moreകൊച്ചിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്! ആലുവ അടച്ചുപൂട്ടലിലേക്ക്; 56 പോലീസുകാർക്ക് കോവിഡ്
കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് തുടക്കമായി. മിനി ലോക്ക് ഡൗണിന് സമാനമായ കര്‍ശ നിയന്ത്രണങ്ങളെത്തുടര്‍ന്ന് നഗരങ്ങളിലടക്കം വിവിധ പ്രദേശങ്ങളില്‍ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞ നിലയിലാണ്. പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകള്‍ തുറന്ന് പ്രവര്ത്തിക്കുന്നുണ്ടെങ്കിളും ഒട്ടുമിക്ക സ്ഥലങ്ങളും പാഴ്സല്‍ സേവനങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഒന്നും തന്നെ ആദ്യമണിക്കൂറുകളില്‍ നിരത്തിലിറങ്ങിയിട്ടില്ല. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ അടിയന്തര അവശ്യസര്‍വീസുകളും കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങളും മാത്രമാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം മേനക ജംഗ്ഷന്, മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവിടങ്ങള്‍ തിരക്കൊഴിഞ്ഞ നിലയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഉള്‍പ്പെടെ പോലീസിന്റെ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ…
Read Moreകെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടമായി കട്ടപ്പുറത്തേക്ക്; ടയറുകളും ബാറ്ററിയും നീക്കി ഒതുക്കിയിടാന്‍ നിര്‍ദേശം
സിജോ പൈനാടത്ത്കൊച്ചി: കോവിഡ് കാലത്തു കെഎസ്ആര്‍ടിസി ബസുകള്‍ വന്‍തോതില്‍ കട്ടപ്പുറത്തേക്ക്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നുള്ള 2,732 ബസുകളാണു ടയറുകളും ബാറ്ററിയും നീക്കി ഒതുക്കിയിടാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഉള്‍പ്പെടെ കട്ടപ്പുറത്തേക്കു കയറ്റുന്നതിനുള്ള പട്ടികയിലുണ്ട്. സര്‍വീസിനു യോഗ്യമല്ലാത്തതും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതുമായ ബസുകളാണു പാര്‍ക്കിംഗ് സൗകര്യമുള്ള ഡിപ്പോകളിലേക്കു നീക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടത്. 2,491 ദീര്‍ഘദൂര, ഓര്‍ഡിനറി ബസുകളാണ് ഇതോടെ സര്‍വീസ് നിര്‍ത്തി കട്ടപ്പുറത്താവുക. 241 ജൻറം ബസുകളും ‘പണിനിര്‍ത്തി സൈഡാകും’. 2013 ല്‍ ഓടിത്തുടങ്ങിയ ജൻറം ലോ ഫ്ളോര്‍ ബസും 2012 ല്‍ സര്‍വീസ് തുടങ്ങിയ 11 ലോ ഫ്ളോര്‍ ബസുകളും ഇതിൽപ്പെടുന്നു. അതേസമയം പത്തു വര്‍ഷം വരെ മാത്രം സര്‍വീസ് നടത്തിയതും കോവിഡ് കാലത്തും ഓടിക്കൊണ്ടിരുന്നതുമായ ബസുകളും പാര്‍ക്കിംഗിലേക്കു നീക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടതു ദുരൂഹമാണെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം ബസുകള്‍ ഒരുമിച്ചു…
Read Moreഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചേയ്യുമോ സാറേ; തൃപ്പൂണിത്തുറയിലെ സുമേഷ് വധം; പ്രതിയുടെയും കുടുംബത്തിന്റെ രക്ഷാശ്രമം പോലീസ് പൊളിച്ചടുക്കി
തൃപ്പൂണിത്തുറ: കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ രക്ഷപ്പെടൽ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി. എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിനെ സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ തെളിഞ്ഞു. കേസിൽ പോലീസിനെപ്പോലും വീട്ടുകാർക്ക് ആശയക്കുഴപ്പത്തിലേക്കെത്തിക്കുവാൻ സാധിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് കൊടുത്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു. ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.എരൂരിലെ വാടക വീട്ടിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സുമേഷ് കുത്തേറ്റ് മരിക്കുന്നത്. ഇതിന് ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ട സുമേഷ് കുറെനാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല. വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി.സംഭവ ദിവസം പ്രതി സുനീഷ് വീട്ടിലേക്ക് വന്നപ്പോൾ ടിവി കണ്ടു കൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചേട്ടനുമായി വഴക്കിട്ടു.…
Read Moreഇടനിലക്കാരെ ഒഴിവാക്കി വില്പന നടത്തുന്നത് കര്‍ഷകര്‍ തന്നെ! വഴിയോരങ്ങളിൽ ഹിറ്റായി തമിഴ്നാട് പേരയ്ക്ക
മൂവാറ്റുപുഴ: വഴിയോര വിപണി ഇടംപിടിച്ച് തമിഴ്നാടൻ പേരയ്ക്കയും. വേനൽ ചൂട് കടുത്തതോടെ പേരയ്ക്ക വിപണി പൊടിപൊടിക്കുന്നുണ്ട്. നഗരത്തിലെ വിവിധ പാതയോരങ്ങളിൽ വിൽപ്പന നടത്തുന്ന പേരയ്ക്കയ്ക്ക് നൂറു മുതൽ 120 രൂപവരെയാണ് കിലോയ്ക്കു വില. പഴനിയിൽ നിന്നുള്ള സംഘമാണ് നഗരത്തിൽ പേരയ്ക്ക വിൽപനയ്ക്കായി എത്തിച്ചേർന്നിരിക്കുന്നത്. നഗരത്തിലെ ഇഇസി മാർക്കറ്റ് റോഡിനു പുറമെ വെള്ളൂർക്കുന്നം, വാഴപ്പിള്ളി, പിഒ ജംഗ്ഷൻ, നിർമല കോളജ് ജംഗ്ഷൻ, എംസി റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിറുത്തി സാധനങ്ങൾ വാങ്ങാൻ കഴിയുന്നിടങ്ങളിലാണ് കച്ചവടം നടത്തുന്നത്. ഉച്ചയോടെ ആരംഭിക്കുന്ന കച്ചവടം രാത്രി ഒന്‍പതു വരെ നീളും. റമദാൻ കാലമായതിനാൽ പേരയ്ക്കക്ക് നല്ല രീതിയിൽ വിൽപന നടക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തലേദിവസം രാത്രി പറിച്ചെടുക്കുന്ന പേരയ്ക്കയും മറ്റ് വിൽപ്പന സാമഗ്രികളുമായി സംഘം പുലർച്ചെയാണ് പഴനിയിൽ നിന്നും പുറപ്പെടുന്നത്. ഓരോ കേന്ദ്രത്തിലും അഞ്ച് പെട്ടി പേരയ്ക്ക വീതം ഇറക്കിയശേഷം വിൽപനക്കാരായ സ്ത്രീകളെ…
Read Moreഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചെയ്യുമോ സാറേ..? സുമേഷ് വധം ആത്മഹത്യയാക്കി മാറ്റാനുള്ള പ്രതിയുടെ പദ്ധതി പൊളിച്ച് പോലീസ്; ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെ…
തൃപ്പൂണിത്തുറ: എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി. ആദ്യം പോലീസിനെ ആശയക്കുഴപ്പത്തിലേക്കെത്തിക്കാൻ പ്രതിക്കും വീട്ടുകാർക്കും സാധിച്ചെങ്കിലും സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു. പോലീസ് വെളിപ്പെടുത്തിയതുപ്രകാരം കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു. ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. എരൂരിലെ വാടക വീട്ടിൽവച്ച് ചൊവ്വാഴ്ചയാണ് സുമേഷ് കുത്തേറ്റ് മരിച്ചത്. ഇതിനു ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ട സുമേഷ് കുറെ നാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല. വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി. സംഭവ ദിവസം സുനീഷ് വീട്ടിലേക്കു വന്നപ്പോൾ ടിവി കണ്ടുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന സുമേഷുമായി വഴക്കിട്ടു. വഴക്കിനിടയിൽ…
Read Moreവ്യാഴാഴ്ച മൂന്നു മരണങ്ങൾക്കടക്കം അനിഷ്ടസംഭവങ്ങൾക്കു സാക്ഷിയായി ഗോശ്രീ രണ്ടാംപാലം! സംഭവങ്ങള്‍ ഇങ്ങനെ…
വൈപ്പിൻ: എറണാകുളം ഗോശ്രീ രണ്ടാംപാലം ഇന്നലെ മൂന്നു മരണങ്ങൾക്കടക്കം അനിഷ്ടസംഭവങ്ങൾക്കു സാക്ഷിയായി. കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറെ പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഇരുപത്തിയാറുകാരി പട്ടാപ്പകൽ പാലത്തിൽനിന്നു ചാടി മരിച്ചു. ഇതിനു പുറമെ പാലത്തിനു സമീപം കായലിൽ ഒരു അജ്ഞാത മൃതദേഹവും കണ്ടെത്തി. കാണാതായ ഒരു യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും പാലത്തിൽ കണ്ടെത്തിയതാണു മറ്റൊരു സംഭവം. ഹൈക്കോടതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പോഞ്ഞിക്കര തട്ടാംപറന്പിൽ വിജയനെ (62) യാണു പാലത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മത്സ്യതൊഴിലാളികളാണു മൃതദേഹം കണ്ടത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യ: സുമ. മക്കൾ: വിപിൻ, സിമി. മരുമകൻ: രജീഷ്. മുനന്പം പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ (26) ആണ് നിരവധിപ്പേർ നോക്കിനിൽക്കെ പാലത്തിൽനിന്നു ചാടി മരിച്ചത്. തൂങ്ങിമരിച്ച വിജയന്റെ…
Read Moreകോവിഡിന്റെ രണ്ടാം വരവ്! നഷ്ട യാത്രയിൽ സ്വകാര്യ ബസുകൾ; ബസുകള്‍ പലതും ഓട്ടം നിര്‍ത്തി
വൈപ്പിന്‍: കോവിഡിന്റെ രണ്ടാംഘട്ട വരവും സ്വകാര്യബസ് വ്യവസായത്തെ കശക്കിയെറിഞ്ഞതോടെ ബസുടമകള്‍ക്ക് നിക്കക്കള്ളിയില്ലാത്ത അവസ്ഥ. ആദ്യഘട്ട കോവിഡ് വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ സ്വാകാര്യ ബസ് വ്യവസായം മെല്ലെ പച്ചപിടിച്ച് വരുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാംഘട്ടം കോവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബസുകളില്‍ സീറ്റിംഗിനുള്ള യാത്രക്കാരെ മാത്രം കയറ്റിയാല്‍ മതിയെന്നായി. ഇതോടെ വരുമാനം കുത്തനെ കുറഞ്ഞു. ഇപ്പോഴാകട്ടെ ഭീതിതരായ ജനം യാത്രകള്‍ പലതും ഉപേക്ഷിച്ചതോടെ സീറ്റിംഗ് കപ്പാസിറ്റിക്കുപോലും യാത്രക്കാര്‍ ഇല്ലെന്ന് വൈപ്പിന്‍-പറവൂര്‍ മേഖലയിലെ ബസുടമകള്‍ പറയുന്നു. രാവിലെയും വൈകുന്നേരവും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മാത്രമാണ് ഇപ്പോള്‍ യാത്രക്കാരായുള്ളത്. ഈ സാഹര്യത്തില്‍ വൈകുന്നേരമാകുമ്പോള്‍ ഡീസല്‍ കാശുപോലും ലഭിക്കുന്നില്ലെന്ന് ബസുടമകൾ പറയുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍, ഡോര്‍ ചെക്കര്‍ ഇങ്ങിനെ മൂന്ന് ജീവനക്കാരെ വച്ചാണ് സര്‍വീസ് നടത്തുന്നത്. ഇവര്‍ക്കുള്ള കൂലിപോലും കൊടുക്കാന്‍ ബസുടമകള്‍ കഷ്ടപ്പെടുകയാണ്. സീറ്റില്‍ മുഴുവന്‍ ആളില്ലാത്ത അവസ്ഥയിലും ഒരാള്‍…
Read Moreപെട്ടിയിലെ വോട്ട്! എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷ 12 സീറ്റ്; ആശങ്ക രണ്ടു സീറ്റുകളില്‍ മാത്രം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന വിലയിരുത്തലുമായി ജില്ലാ നേതൃയോഗം. നിയോജക മണ്ഡലം തിരിച്ചു നടത്തിയ അവലോകനത്തില്‍ കുന്നത്തുനാട്ടില്‍ ഉള്‍പ്പെടെ മികച്ച വിജയം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം താഴെത്തട്ടില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ പങ്കുവച്ചു. ജില്ലയിലെ 14 നിയമസഭാമണ്ഡലങ്ങളില്‍ 12 സീറ്റും യുഡിഎഫ് പ്രതീക്ഷിക്കുന്നു. രണ്ടു സീറ്റുകളില്‍ മാത്രമാണ് ആശങ്കയുള്ളൂ. അല്പം പിന്നോട്ടുനില്‍ക്കുന്ന കൊച്ചിയും വൈപ്പിനും രാഹുല്‍ ഗാന്ധിയുടെ പര്യടനം പ്രതിഫലിച്ചാല്‍ ജയിച്ചു കയറുമെന്നും പ്രതീക്ഷിക്കുന്നു. വൈപ്പിനില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുണ്ട്. ഇതു സംബന്ധിച്ചു കെപിസിസിക്കു പരാതി നല്കാനുള്ളനീക്കമുണ്ട്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രവണതയുണ്ടായിരുന്നുവെന്നാണ് യോഗത്തില്‍ ചില നേതാക്കള്‍ വെളിപ്പെടുത്തിയത്. വൈപ്പിനില്‍ താഴെത്തട്ടില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ ശക്തമായ മത്സരമായിരുന്നുവെങ്കിലും പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍. ശക്തരായ രണ്ടുസ്ഥാനാര്ഥികളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നോ എന്ന സംശയം ചില…
Read More