കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ഫലം കണ്ടെന്ന് കോൺഗ്രസ് നേതാവ് പി.ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വലിയ ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല. പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മികച്ച പ്രകടനം കാഴ്ചവച്ചെന്നും പി.ടി. തോമസ് പറഞ്ഞു.
Read MoreCategory: Kochi
നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ എറണാകുളം! ലോക്ക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തം
കൊച്ചി: വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പൊതുയിടങ്ങളില്‍ കോവിഡിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ എറണാകുളം. ഇതോടെ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ലോക്ക്ഡൗണ്‍ സാധ്യത തള്ളിക്കളയരുതെന്ന വാദവുമായി രംഗത്തെത്തി. ജില്ലയില്‍ തുടര്‍ച്ചയായ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നതോടെ സമൂഹമധ്യമങ്ങലിലടക്കം ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 ആയി കുറച്ചതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ സ്വകാര്യ ലാബുകളില്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നത്. സ്വകാര്യ ലാബുകളില്‍ ഈ പരിശോധനയ്ക്ക് 1700 രൂപയോളം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പലരും ആന്റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നതും. കൃത്യതയില്ലാത്ത ആന്റിജന്‍ പരിശോധന സ്ഥിതി വീണ്ടും രൂക്ഷമാക്കുമെന്ന വാദം ഉയര്‍ന്നതോടെ സാധരണക്കാരായ രോഗികള്‍ക്കടക്കം സ്വകാര്യ ലാബുകളില്‍…
Read Moreചരമദിനത്തിനായി നീക്കിവച്ച പണം വാക്സിൻ ചലഞ്ചിലേക്ക് നല്കി മാതൃക
മൂവാറ്റുപുഴ: ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഈസ്റ്റ് മാറാടി കുരുക്കുന്നപുരം മർത്താമറിയം പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ചിരുന്ന പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിൽ ലഘു ചടങ്ങായി നടത്തുകയായിരുന്നു. തുടർന്ന് അദേഹത്തിന്റെ ഭാര്യ റെജിയുടെ നിർദ്ദേശ പ്രകാരമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വീട്ടിലെത്തി തുക സ്വീകരിച്ചു. മക്കളായ ഗോഡ്സി, ഗോഡ്സണ്‍. മരുമക്കളായ ലവിൻ, അനു, കൊച്ചുമക്കൾ, സഹോദരൻ എം.സി. മത്തായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയത്.
Read Moreയുവാവ് കോവിഡ് ബാധിച്ചു മരിച്ചു
ആലുവ: യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. കടുങ്ങല്ലൂര്‍ മൂത്തേടത്ത് രാജീവ് (44) ആണ് മരിച്ചത്.രാഷ്ട്രദീപിക കൊച്ചി യൂണിറ്റില്‍ 14 വര്‍ഷത്തോളം സര്‍ക്കുലേഷന്‍ എക്സിക്യുട്ടീവ് ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എടയാര്‍ പൊതുശ്മശാനത്തില്‍. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രാജീവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെ കാക്കനാട് സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. കടുങ്ങല്ലൂര്‍ മൂത്തേടത്ത് പരേതരായ രാജശേഖരന്റെയും വല്‍സലയുടെയും മകനാണ്. ഭാര്യ: ഗീതു. മകന്: സിദ്ധാര്‍ഥ് ആര്യന് (ഒന്നര വയസ്). അജയനും രഞ്ജിത്തും സഹോദരങ്ങളാണ്.
Read Moreജാമ്യവ്യവസ്ഥയിൽ ഇളവ് വേണം;വിജിലൻസ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ഹർജി കോടതി തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകണം, എംഎൽഎ ക്വാർട്ടേഴ്സ് ഒഴിയണം എന്നിങ്ങനയെുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇബ്രാഹിം കുഞ്ഞ് ഹർജി നൽകിയത്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്.
Read Moreസനു മോഹന്റെ സാമ്പത്തിക തട്ടിപ്പ്: മുംബൈ പോലീസ് കൊച്ചിയില്‍; മുംബൈ പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുമെന്ന് തൃക്കാക്കര സിഐ
കൊച്ചി: വൈഗ കൊലകേസ് പ്രതി സനു മോഹന്‍ മുംബൈയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനായി മുംബൈ പോലീസ് കൊച്ചിയിലെത്തി. നാലംഗ പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. സനു മോഹനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.എന്നാല്‍ വൈഗ കൊലപാതകക്കേസുമായി കൂടുതല്‍ തെളിവെടുപ്പും മറ്റും ആവശ്യമുള്ളതിനാല്‍ മുംബൈ പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തൃക്കാക്കര സിഐ കെ. ധനപാലന് പറഞ്ഞു. മൂന്നു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് സനു മോഹനെതിരേ മുംബൈയില്‍ കേസുള്ളത്.
Read Moreസഞ്ജിതിന് കോവിഡ് ടെസ്റ്റ് ജയിലിൽ; ഒറിജിനിലെ വെല്ലുന്ന വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമാണം; ഇതര സംസ്ഥാനക്കാരൻ പിടിയിൽ
മൂവാറ്റുപുഴ: വ്യാജ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർമിച്ചു നൽകിയ കേസിൽ പിടികൂടിയ അന്യസംസ്ഥാനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥാപന ഉടമയായ ബംഗാൾ മുർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂർ സ്വദേശി സഞ്ജിത് കുമാർ മോണ്ടലി(30)നെ മൂവാറ്റുപുഴ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ തടിമില്ലിന് എതിർവശത്തായി പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് ഷോപ്പ് എന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിലാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നും വ്യാജ സർട്ടിക്കറ്റ് നിർമിക്കുന്നതിന് ആവശ്യമായ രേഖകൾ കണ്ടെത്തിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ സൈബർ സെൽ വിഭാഗം സ്ഥാപനത്തിലെ കമ്പ്യൂട്ടറും, മറ്റ് ഇലെക്ടോണിക്ക് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയുടെയും, കൂടാതെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളുടെ പേരിലുമാണ് ഇയാൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(RTPCR) നിർമിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രി ഉടമ നൽകിയ പരാതിയുടെ…
Read More‘തന്നാലാവുന്ന ഒരു കൈതാങ്ങ് ‘..! ദുരിതാശ്വാസനിധിയിലേക്കു ചുമട്ടുതൊഴിലാളിയുടെഅരലക്ഷം
കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നൽകി ചുമട്ടുതൊഴിലാളി മാതൃകയായി. പുത്തൻകുരിശ് ടൗണിൽ ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായ കെ.പി. ഉണ്ണികൃഷ്ണൻ ആണ് അന്‍പതിനായിരം രൂപയുടെ ചെക്ക് സിപിഎം ജില്ലാ കമ്മറ്റി അംഗം സി.ബി. ദേവദർശന്‍ കൈമാറിയത്. കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരയായ ആളുകൾക്ക് കോവിഡ് വാക്സിനേഷന്റെ പ്രതിരോധ കുത്തിവയ്പ് വളരെയധികം ആത്മവിശ്വാസം നൽകുന്നുണ്ടെന്നും തന്നാലാവുന്ന ഒരു കൈതാങ്ങ് എന്ന് മാത്രമാണ് താൻ ഇതിലൂടെ ലക്ഷ്യം വച്ചതെന്നും പുത്തൻകുരിശിൽ വർഷങ്ങളായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Read Moreജോലി തേടാൻ താത്പര്യവുമില്ല! തൊഴിലില്ലാത്ത ഗ്രാമീണ യുവതികൾ കൂടുന്നെന്നു പഠനം; നിരീക്ഷണത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: ഗ്രാമീണമേഖലയിലെ യുവതികളിൽ തെഴിൽരഹിതരായവർ കൂടുന്നെന്നും തൊഴിലന്വേഷണത്തിനുള്ള താത്പര്യം ഇവരിൽ കുറഞ്ഞുവരികയാണെന്നും പഠനം. 18-40 പ്രായവിഭാഗത്തിലുള്ളവര്ക്കിടയില് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്വയണ്മെന്റല് സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം. 13 ശതമാനമാണു പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകളില്‍ ഇതു 43 ശതമാനം. യുവാക്കളില്‍ 70 ശതമാനം പേരും വരുമാനമുള്ള ഏതെങ്കിലും ജോലികള്‍ ഉള്ളവരാണ്. ജോലിയുള്ള യുവതികള്‍ 33 ശതമാനമാണ്. പുരുഷന്മാര്ക്കിടയിലെ തൊഴില്‍പങ്കാളിത്ത നിരക്ക് 36-40 പ്രായപരിധിയില്പെടുന്നവരില് 100 ശതമാനവും 31-35 പ്രായപരിധിയില്പെടുന്നവരില് 91 ശതമാനവുമാണ്. അതായത്, 30 വയസിനു മുകളിലുള്ള യുവാക്കളില്‍ ഭൂരിഭാഗം പേരും ജോലിയുള്ളവരാണ്. 26 മുതല്‍ 30 വയസു വരെയുള്ള പുരുഷന്മാരില് 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 41 ശതമാനം മാത്രമാണു ജോലി ചെയ്യുന്നത്. 30 വയസിനു മുകളിലുള്ള സ്ത്രീകളില്‍ 45…
Read Moreകോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്ലാസ്: വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടി; സ്ഥാപനം തുറന്നതിന്റെ കാരണായി ഉടമ പറയുന്നതിങ്ങനെ…
കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ചുപൂട്ടി. സിവില്‍ ഏവിയേഷന്‍ കോഴ്സ് സംബന്ധമായ ക്ലാസുകള്‍ നടത്തുന്ന തേവരയിലെ സ്ഥാപനത്തിനെതിരെയാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 40 ഓളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഇവിടെ ക്ലാസ് സംഘടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സ്വദേശിയായ സ്ഥാപന ഉടമക്കെതിരെ പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ സ്ഥാപനം ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5,000 രൂപ പിഴയും പോലീസ് ഈടാക്കും. കോഴ്സ് സംബന്ധമായ ക്ലാസുകള്‍ ഓണ്‍ലൈനില്‍ സാധ്യമല്ലാത്തതിനാലാണ് സ്ഥാപനം തുറന്നതെന്നാണ് ഉടമയുടെ വാദം. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശനമായ നിര്‍ദേശം മുന്‍കൂട്ടി നല്കിയിട്ടുള്ളതിനാലാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.
Read More