മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം; ചേ​ന്തി അ​നി​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ചേ​ന്തി അ​നി​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യും. ഇ​തു സം​ബ​ന്ധി​ച്ച് കെ​പി​സി​സി നേ​തൃ​ത്വം ഡി​സി​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ക​യും വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ചേ​ന്തി അ​നി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ൽ, അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​ൽ, ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്‍റെ അ​റ​സ്റ്റ് പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പ് ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​പി​സി​സി.

Related posts

Leave a Comment