കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം ഇന്ന് കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തും. അന്വേഷണസംഘം കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. സനുവിന് കോയമ്പത്തൂരില്‍ പലരുമായും അടുത്ത ബന്ധമുണ്ട്. ഇയാളുമായി അടുപ്പമുള്ള പണമിടപാടുകാരെയും വാഹന ബ്രോക്കര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കോയമ്പത്തൂരിൽ ഇയാള്‍ വില്പന നടത്തിയ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനൊപ്പം കോയമ്പത്തൂരില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പും നടത്തും. അതേസമയം സനു അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ വീണ്ടും കുഴയ്ക്കുകയാണ്. രണ്ടു ദിവസം കഴിയുന്നതോടെ മൊഴിയില്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇന്നലെ കങ്ങരപ്പടിയിലെ സനു മോഹന്റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എച്ച്എംടിക്ക് സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Read MoreCategory: Kochi
കോവിഡ് രൂക്ഷം; എറണാകുളം ജില്ലയിൽ ഇന്നു മുതൽ പ്രാദേശിക ലോക്ക്ഡൗൺ; വീടുകളിലെത്തി പരിശോധന
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പടെ 113 വാര്‍ഡുകളില്‍ ആണ് ലോക്ക്ഡൗണ്‍. വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് ആറ് മുതല്‍ അടച്ചിടും. ഈ മേഖലയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും. മൊബൈല്‍ യൂണിറ്റ് എത്തിച്ച് വീടുകളിലെത്തിയാകും സാപിംള്‍ ശേഖരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയില്‍ ആവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
Read Moreസാധാരണക്കാരന്റെ ആവശ്യം തളളരുത്; സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃത കെമിക്കൽ ലാബും ഗോഡൗണും; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വാഴക്കുളം പഞ്ചായത്ത്
പെരുമ്പാവൂർ: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെമിക്കൽ ലാബും ഗോഡൗണും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടും വാഴക്കുളം പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ ഉടമയുടെ ബന്ധു രംഗത്ത്. കഴിഞ്ഞ 10 വർഷത്തിലധികമായി വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയിൽ കോട്ടപ്പുറത്ത് വീട്ടിൽ അഷ്റഫിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ലക്ഷങ്ങൾ വാടകയിനത്തിൽ വാങ്ങി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ ബന്ധുവായ വെളേളംവേലി വീട്ടിൽ അബ്ദുൾ ഷുക്കൂറും മാതാവും കേസ് നടത്തിവരികയാണ്. ഇതുസംബന്ധിച്ച് രേഖകൾ അന്വേഷിച്ചപ്പോഴാണ് അനധികൃതമായാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായതെന്ന് ഷുക്കൂർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇങ്ങനെയൊരു വലിയ സ്ഥാപനം ഇത്രയും വർഷം പ്രവർത്തിച്ചത് എന്ത് മാനദണ്ഡത്തിലായിരുന്നൂവെന്ന് പുതിയ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും ഷുക്കൂർ ആരോപിക്കുന്നു. അനധികൃത കെട്ടിടവും പ്രവർത്തനങ്ങളും അറിഞ്ഞശേഷവും നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകാത്തതാണ് ഇതിന് കാരണമായി…
Read Moreകുടുംബത്തെ വിട്ട് എക്സൈസ് ഓഫീസിലെ കാന്റീൻ കാരിയൊപ്പം താമസിച്ചു വരുകയാ യിരുന്ന എക്സൈസ് ഓഫീസർ മരിച്ച നിലയിൽ
തൃപ്പൂണിത്തുറ: സിവിൽ എക്സൈസ് ഓഫീസറെ വനിതാ സുഹൃത്തുമൊത്ത് താമസിച്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാമല എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ മുണ്ടക്കയം കൊമ്പുകുത്തി മാമ്മൂട്ടിൽ എം.ടി. സുനിൽ കുമാർ (42) ആണ് ഉദയംപേരൂർ എംഎൽഎ റോഡിൽ പുളിപ്പറമ്പിനു സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചിരുന്ന ഇയാൾ മൂന്നു മാസം മുൻപാണ് മാമല എക്സൈസ് റേഞ്ച് ഓഫീസ് കാന്റീനിലെ വനിതാ ജീവനക്കാരിയോടൊത്ത് ഉദയംപേരൂരിൽ പുതിയകാവിനടുത്ത് താമസം തുടങ്ങിയത്. മുൻപ് തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ മാമല റേഞ്ച് ഓഫീസിലേക്ക് മാറിയിട്ട് അധികനാളുകളായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മുണ്ടക്കയത്ത് സംസ്ക്കരിച്ചു. ഭാര്യ: വിജി, മക്കൾ: സൂര്യ , ശ്രീഹരി.
Read Moreമംഗളവനത്തിലെ ചെടികൾ പൂവണിഞ്ഞു, എസ്ഐ സരളയ്ക്കിത് സസന്തോഷനിമിഷം; പുലർച്ചെയുള്ള നടത്തിനിടെ സരള നട്ടത് അറുപതിലധികം ചെത്തികൾ
സ്വന്തം ലേഖികകൊച്ചി: എസ്ഐ സരള നിറഞ്ഞ സന്തോഷത്തിലാണ്. എറണാകുളം നഗരമധ്യത്തിലുള്ള മംഗളവനത്തില്‍ സരള നട്ട ചെത്തികള്‍ പൂത്ത് തളിര്‍ത്തു നില്ക്കുന്ന കാഴ്ച നയനമനോഹരമാണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് എം.ആര്. സരള. ഒരു ചെടി നട്ടാല്‍ അതില്‍ സമര്‍പ്പണം ഉണ്ടെന്നുള്ള സരളയുടെ അമ്മയുടെ വാക്കുകളാണ് ഈ പ്രകൃതി സ്നേഹത്തിനു കാരണം. രാവിലെ ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിലെല്ലാം എസ്ഐ സരള മംഗളവനത്തില്‍ നടക്കാന്‍ പോകാറുണ്ട്. അങ്ങനെ 2014 ജൂണ്‍ അഞ്ചിനാണ് സരള ആദ്യമായി മംഗളവനത്തില്‍ ചെത്തിനട്ടത്. ഓഷ്യനോഗ്രഫി ഓഫീസില്‍നിന്ന് ചെത്തിക്കൊമ്പുകള് വാങ്ങിയാണ് പരിസ്ഥിതിദിനത്തില്‍ നട്ടത്. അത് നന്നായി വളര്‍ന്നു. മംഗളവനത്തിലെ ജീവനക്കാര്‍ ചെടി പരിപാലിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ പരിസ്ഥിതി ദിനത്തിലും സരള ചെത്തിത്തൈകള് മംഗളവനത്തില്‍ നടാന്‍ തുടങ്ങി. സരള നട്ട അറുപതിലധികം ചെത്തിത്തൈകളാണ് ഇപ്പോള്‍ ഇവിടെ പൂവിട്ടു നില്‍ക്കുന്നത്. എക്സ് സര്‍വീസുകാരനായ സജിമോനാണ് സരളയുടെ ഭര്‍ത്താവ്. സുധിമോളും…
Read Moreവായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കം! ‘ജോജി’ സ്റ്റൈലിൽ എയർഗൺ പ്രയോഗം; കൊച്ചിയിൽ യുവാവിനു കഴുത്തിൽ വെടിയേറ്റു
പെരുമ്പാവൂർ: അടുത്തിടെ ഇറങ്ങിയ മലയാള സിനിമ “ജോജി’യിലെ രംഗങ്ങൾക്കു സമാനമായ രീതിയിൽ പെരുന്പാവൂർ കുറുപ്പംപടിയിൽ എയർഗൺ ഉപയോഗിച്ചു വെടിവയ്പ്. തുരുത്തി പുനത്തിൽ കുടി വീട്ടിൽ പി.എൻ. വിഷ്ണു (സന്ദീപ് 25)വിനാണ് വെടിയേറ്റത്. സംഭവത്തിൽ തുരുത്തിയിൽ തന്നെയുള്ള തുരുത്തിമാലി വീട്ടീൽ കിരൺ ചന്ദ്(23)നെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തത്തുടർന്നാണ് വെടിവയ്പ് നടന്നതെന്നാണ് വിവരം. “ജോജി’ സിനിമയിൽ ഫഹദ് ഫാസിൽ ചെയ്ത ജോജി എന്ന കഥാപാത്രം ബാബുരാജ് ചെയ്ത കഥാപാത്രമായ ജോമോന്റെ കഴുത്തിൽ വെടിവയ്ക്കുന്നതിനു സമാനമായ രീതിയിൽ എയർ ഗൺ പ്രയോഗിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനു ശേഷമാണ് സംഭവം. വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. കിട്ടാനുളള പണം കിരണിന്റെ വീടിനു സമീപം തുരുത്തിയിൽവച്ചു തിരികെ ചോദിക്കാൻ ചെന്ന വിഷ്ണുവിനെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തിയ ശേഷം എയർഗൺ ഉപയോഗിച്ചു കഴുത്തിൽ വെടിയുതിർത്തെന്നാണ് പരാതി.…
Read Moreപാട്ടു പാടി സോഷ്യല്‍ മീഡിയയിൽ താരമായ ശാന്തബാബു സിനിമയ്ക്കു വേണ്ടി പാടി, ഒപ്പം അഭിനയവും…
അയ്യമ്പുഴ: പാട്ടു പാടി സോഷ്യല്‍ മീഡിയയിൽ താരമായ ശാന്തബാബുവിനു സിനിമയിൽ പാടാൻ അവസരം കിട്ടിയതിനൊപ്പം അഭിനേത്രിയുമായി. കണ്ണാടി എന്ന സിനിമയ്ക്കുവേണ്ടിക്കാണ് ശാന്ത പാടിയത്. ഇതേ സിനിമയിൽ കഴിഞ്ഞദിവസം അഭിനയിക്കുകയും ചെയ്തു. മുരുകന് കാട്ടാക്കട എഴുതി സതീഷ്, ദേവന് എന്നിവര്‍ സംഗീതം നല്കിയ ഗാനമാണ് ശാന്ത ബാബു പാടിയത്. ഇതേ സിനിമയില്‍ താന്‍ പാടിയ പാട്ടിന്റെ ഗാനരംഗത്ത് അഭിനയിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നു ശാന്ത ബാബു പറഞ്ഞു. നടുവട്ടം നവോദയപുരം സ്വദേശിനിയാണ് ഈ ഗായിക. മണി അയ്യമ്പുഴ എന്ന സാഹിത്യകാരന് ശാന്ത ബാബുവിന്റെ ചില പാട്ടുകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭാഗ്യം തെളിയുന്നത്. ആയിരക്കണക്കിന് പേര് അത് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണു സിനിമയിലേക്ക് അവസരം ലഭിച്ചത്. സിദ്ധിഖിനെ നായകനാക്കി എ.ജി. രാജന് സംവിധാനം ചെയ്യുന്ന കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. തന്റെ…
Read Moreജലരേഖപോലെ..! ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 700 കോടി ഓഫർ ചെയ്ത വ്യവസായി ഉരുണ്ടുകളിക്കുന്നു
ചോറ്റാനിക്കര: കൊട്ടിഘോഷിച്ച് പ്രചാരണം നൽകിയ ചോറ്റാനിക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പദ്ധതി അനിശ്ചിതത്വത്തിൽ. കർണാടക സ്വദേശി ഗണശ്രാവൺ എന്ന വ്യവസായി ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനങ്ങൾക്കായി നടത്തിയ കോടികളുടെ വാഗ്ദാനമാണ് ജലരേഖയായിരിക്കുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ തലവരെ തന്നെ മാറ്റി മറിക്കുന്ന വിധത്തിൽ വാഗ്ദാനം ചെയ്ത കോടികളിൽ കണ്ണുനട്ട് സ്വപ്നം കണ്ടത് ഒട്ടേറെ വികസനങ്ങളായിരുന്നു. യാതൊരു മുന്നറിവുമില്ലാതെ പെട്ടെന്ന് ഒരു ദിവസമാണ് ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 526 കോടിയുടെ സംഭാവന വാഗ്ദാനം വലിയ വാർത്തയായത്. രത്ന വ്യാപാരിയോ?ബംഗളൂരുവിലുള്ള രത്നവ്യാപാരിയെന്ന് പരിചയപ്പെടുത്തിയ ഗണശ്രാവണും കൂട്ടാളികളും ക്ഷേത്രത്തിൽ സ്വർണം പതിപ്പിക്കൽ, ക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, ഇരട്ട ഗോപുരങ്ങൾ, ഏറ്റവും വലിയ സദ്യാലയം തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് വിഭാവനം ചെയ്തത്. വൻ പ്രചാരം കിട്ടിയ ഈ വാർത്തയ്ക്കു പിന്നാലെ രണ്ടാഴ്ചയ്ക്കു ശേഷം 174 കോടി രൂപകൂടി ചേർത്ത് മൊത്തം 700 കോടിയുടെ വികസനം നടത്തുമെന്നാണ്…
Read Moreഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ? 19 ദിവസം എവിടെയായിരുന്നു? വൈഗയുടെ മരണത്തിൽ ദുരൂഹത ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെയൊക്കെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ വൈഗയുടെ (13) മരണത്തില്‍ ഇനിയും ദുരൂഹത ബാക്കി. നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടതുള്ളത്. വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ സമ്മതിച്ചുവെങ്കിലും കൊല്ലാന്‍ ഫ്ളാറ്റില്‍ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. ഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ?സനു മോഹന്‍ സ്ഥലത്തില്ലാത്തപ്പോള്‍ രണ്ടുപേര്‍ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ അന്വേഷിച്ചു വന്നതായി സെക്യൂരിറ്റി ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. മകളെ കൊലപ്പെടുത്തിയത് സനുവാണെങ്കില് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ?വൈഗയെ പുഴയില്‍ എറിഞ്ഞ ശേഷം ഭയം മൂലം ആത്മഹത്യ ചെയ്തില്ലെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. വൈഗയെ കൊലപ്പെടുത്തിയതിന് ശേഷം നാടു വിട്ട് പലയിടങ്ങളിലായി കറങ്ങി നടന്നത് എന്തിനാണെന്നും വ്യക്തമാകണം. സനു മോഹന്‍ മറ്റാരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ, ആദ്യം പോലീസിനെ…
Read Moreരണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ…! ബീച്ച് സന്ദർശനം ഒഴിവാക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥനയുമായി പോലീസ്
വൈപ്പിന്‍: ബീച്ചുകളിലേക്കുള്ള സന്ദർശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ പറയുന്ന രണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ എന്ന അഭ്യർഥനയുമായി പോലീസ്. കോവിഡ്ന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ നടപടികള്‍ വീണ്ടും കടുപ്പിച്ച സാഹചര്യത്തില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൊതുജനം സ്വയം ഒഴിവാക്കണമെന്നാണ് പോലീസ് പക്ഷം. റിസോര്‍ട്ടുകളില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും ബീച്ചുകളിലേക്ക് ഇറങ്ങാതെ അവിടെ തന്നെ സമയം കഴിച്ചുകൂട്ടി തിരികെ പോകുന്നതായിരിക്കും ഉത്തമമെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാഴ്ചക്കാലം ഇത് കര്‍ശനമായി പാലിക്കണമെന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാര്‍ ആവശ്യപ്പെട്ടു. പോലീസ് നടപടി ഒഴിവാക്കാനാണ് സൗഹൃദപരമായ ഈ നിര്‍ദേശമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
Read More