ഗ്രൂപ്പ്കളിവേണ്ട, വി​ജ​യ​സാ​ധ്യ​ത മാ​ത്രം..! എ​ഐ​സി​സി​യു​ടെ ര​ഹ​സ്യ​സ​ര്‍​വേ: സ്ഥാനാർഥി ലി​സ്റ്റ് ഒ​രു​ങ്ങു​ന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഊ​ര്‍​ജി​ത​മാ​കു​മ്പോ​ള്‍ ര​ഹ​സ്യ സ​ര്‍​വേ​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ എ​ഐ​സി​സി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. വി​ജ​യ​സാ​ധ്യ​ത മാ​ത്രം മു​ന്നി​ല്‍ ക​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ത​യാ​റാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. യോ​ഗ്യ​ത​യു​ടെ​യും പൊ​തു സ്വീ​കാ​ര്യ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം തീ​രു​മാ​നി​ക്കു​ക. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കു ശേ​ഷം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കും. ഗ്രൂ​പ്പ് പ​രി​ഗ​ണ​ന മാ​റ്റി നി​ര്‍​ത്തി വി​ജ​യ​സാ​ധ്യ​ത​മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശം. ഓ​രോ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മൂ​ന്നു പേ​രു​ടെ പേ​രു​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ യു​വാ​ക്ക​ള്‍​ക്കു സീ​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വു​മു​ണ്ട്. അ​താ​ത് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളി​ല്‍നി​ന്നും പാ​ര്‍​ട്ടി നേ​താ​ക്ക​ളി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​ള്ള പ​തി​വ് സ​ര്‍​വേ​യ​ല്ല ഇ​ത്ത​വ​ണ​യെ​ന്ന​താ​ണ് ഒ​രു പ്ര​ത്യേ​ക​ത.​ വി​ജ​യ​സാ​ധ്യ​ത​യും സീ​റ്റ് ആ​ഗ്ര​ഹി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും കൈ​വ​ശം വെ​ച്ചാ​ണ് എ​ഐ​സി​സി​യു​ടെ സ​ര്‍​വേ. എ​ഐ​സി​സി​യു​ടെ പ​ക്ക​ലു​ള്ള പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ളു​ക​ളി​ല്‍നി​ന്നും കൂ​ട്ടാ​യ്മ​ക​ളി​ല്‍ നി​ന്നു​മെ​ല്ലാം അ​ഭി​പ്രാ​യം ആ​രാ​യു​ന്ന…

Read More

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ്‌  കോംപ്ലക്സിലെ രണ്ടാം നിലയിലെ പാമ്പുകൾ സാമൂഹ്യ വിരുദ്ധർ;  ബോർഡ് പിന്നിലെ സത്യവസ്ഥയെക്കുറിച്ച് വ്യാപാരികൾ പറ‍യുന്നത് കഥ ഞെട്ടിക്കുന്നത്

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ്‌ കോം​പ്ല​ക്സ് പാ​മ്പു​ക​ളു​ടെ താവളമാകുന്നു. പാന്പിന്‍റെ ശല്യം വർധിച്ച പ്പോൾ പോസ്റ്റർ എഴുതി ഒട്ടിച്ചിരിക്കുകയാണ് അധികൃതർ. എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജം​ഗ്‌​ഷ​നി​ലെ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ്‌ കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ കോ​വ​ണി​യോ​ട് ചേ​ർ​ന്നു​ള്ള ഭി​ത്തി​യി​ലാ​ണ് മു​ക​ളി​ലേ​ക്ക് ക​യ​റ​രു​ത് അ​വി​ടെ പാ​മ്പു​ണ്ടെ​ന്ന് പാ​മ്പി​ന്‍റെ പ​ടം ചേ​ർ​ത്ത് വ​ച്ച് എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടാം നി​ല​യി​ലേ​ക്ക് ക​യ​റു​ന്ന കോ​വ​ണി​യി​ൽ നി​റ​യെ മാ​ലി​ന്യ കൂ​ന്പാ​ര​മാ​ണ്. അ​തി​നു​ള്ളി​ലാ​ണ് പാ​മ്പ് ഉ​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​ത്. ഷോ​പ്പിം​ഗ്‌ കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​റെ ഭാ​ഗം ന​ഗ​ര​സ​ഭ ജീ​വ​ന​കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി മു​റി​ക​ൾ പ​ണി​തി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി മു​റി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും താ​മ​സി​ക്കാ​ൻ ആ​രും എ​ത്തി​യി​ട്ടി​ല്ല. അ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മു​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണെ​ന്ന് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. മ​റ്റാ​രും ര​ണ്ടാം നി​ല​യി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​മ്പി​ന്‍റെ പ​ടം വ​ച്ച് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം നി​ല​യി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രാ​ന്ത​യി​ലെ ടൈ​ലു​ക​ൾ എ​ല്ലാം…

Read More

മീ​ശ വീ​ണ്ടും ക​ത്തു​ന്നു; കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡിനെതിരേ പ്രതിഷേധവുമായി ബി​ജെ​പി​യും സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളും

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: മീ​ശ നോ​വ​ലി​നു കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​തി​ല്‍ വി​വാ​ദ​മാ​ക്കാ​ന്‍ ബി​ജെ​പി​യും സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്. പു​സ്ത​ക​രൂ​പ​ത്തി​ലും ആ​ഴ്ച​പ്പ​തി​പ്പി​ലും വ​ന്ന മീ​ശ​യ്‌​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​തും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. ഹൈ​ന്ദ​വ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന പേ​രി​ലാ​ണ് മീ​ശ​യെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ള്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മീ​ശ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്താ​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. മി​ക​ച്ച നോ​വ​ൽ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് എ​സ്. ഹ​രീ​ഷി​ന്‍റെ മീ​ശ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്‌​കാ​രം. മാ​തൃ​ഭൂ​മി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന നോ​വ​ലി​ല്‍ സ്ത്രീ​ക​ള്‍ ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ പ​രാ​മ​ര്‍​ശ​മാ​ണ് വ​ലി​യ വി​വാ​ദം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. സ്ത്രീ​ക​ളേ​യും പൂ​ജാ​രി​മാ​രേ​യും അ​പ​മാ​നി​ക്കു​ന്നു എ​ന്നും ഹൈ​ന്ദ​വ വി​രു​ദ്ധ​മാ​ണെ​ന്നൂം ചൂ​ണ്ടി​ക്കാ​ട്ടി എ​ന്‍​എ​സ്എ​സും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ യോ​ഗ​ക്ഷേ​മ​സ​ഭ​യും പി​ന്നാ​ലെ എ​ന്‍​എ​സ്എ​സു​മെ​ല്ലാം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ഇ​തോ​ടെ മാ​തൃ​ഭൂ​മി നോ​വ​ല്‍…

Read More

മി​ഷേ​ല്‍ ഷാ​ജി മ​ര​ണ​മ​ട​ഞ്ഞി​ട്ട് നാ​ലു വര്‍ഷം! ​ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ക്കി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മി​ഷേ​ലി​ന്‍റെ കു​ടും​ബം

പി​റ​വം: സി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന മി​ഷേ​ല്‍ ഷാ​ജി (18)യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സി​ബി​ഐ​യെ ഏ​ല്‍​പ്പി​ക്കു​മെ​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​ഖ്യാ​പ​നം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യാ​ശ​യ്ക്കു വ​ഴി​യൊ​രു​ക്കു​ന്നു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ തീ​രു​മാ​നം ഇ​താ​യി​രി​ക്കു​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല പി​റ​വ​ത്തു​വ​ച്ച് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്കി​ടെ പ്ര​ഖ്യാ​പി​ച്ച​ത്. മി​ഷേ​ല്‍ ഷാ​ജി മ​ര​ണ​മ​ട​ഞ്ഞി​ട്ട് അ​ടു​ത്ത മാ​സം നാ​ലു വ​ര്‍​ഷ​മാ​വു​ക​യാ​ണ്. സി​ബി​ഐ​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷം മു​മ്പ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​താ​ണ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ​മീ​പി​ച്ച​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ര്‍​ന്ന് തു​ട​ക്കം മു​ത​ല്‍ ആ​ത്മ​ഹ​ത്യ​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​താ​വ് പി​റ​വം എ​ണ്ണ​യ്ക്കാ​പ്പി​ള്ളി​ല്‍ ‍ ഷാ​ജി വ​ര്‍​ഗീ​സി​ന്‍റെ ആ​രോ​പ​ണം. 2017 മാ​ര്‍​ച്ച് അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​ണ് ക​ച്ചേ​രി​പ്പ​ടി​യി​ലെ ഹോ​സ്റ്റ​ലി​ല്‍​നി​ന്നും ക​ലൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് പോ​യ മി​ഷേ​ല്‍ ഷാ​ജി​യെ കാ​ണാ​താ​കു​ന്ന​ത്. 22 മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം കാ​യ​ലി​ല്‍ നി​ന്നും കൊ​ച്ചി കാ​യ​ലി​ൽ​നി​ന്നും മി​ഷേ​ലി​ന്‍റെ…

Read More

പ്ലാ​സ്റ്റി​ക് ക​വ​ർ​കൊ​ണ്ടു മൂ​ടി ക​ഴു​ത്തി​ൽ കു​രുക്കിട്ട് പെൺകുട്ടിയെ മരിച്ച നിലയിൽ സംഭവം; മ​ര​ണ​ത്തി​ൽ ദൂ​രൂ​ഹ​തയെന്ന് ബന്ധുക്കൾ

മ​ര​ട്: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു. മ​ര​ട് മു​സ് ലിം ​പ​ള്ളി​ക്കു സ​മീ​പം മ​ണ്ടാ​ത്ത​റ റോ​ഡി​ൽ നെ​ടും​പ​റ​മ്പി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൾ നെ​ഹി​സ്യ (18)യെ​യാ​ണ് മൂ​ക്കി​ലും വാ​യി​ലും പ​ഞ്ഞി നി​റ​ച്ച് സെ​ല്ലോ​ടേ​പ്പ് ഒ​ട്ടി​ച്ചു ത​ല​യും മു​ഖ​വും പ്ലാ​സ്റ്റി​ക് ക​വ​ർ​കൊ​ണ്ടു മൂ​ടി ക​ഴു​ത്തി​ൽ കു​രു​ക്കു​മി​ട്ടു കി​ട​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ഏ​ഴി​ന് എ​ഴു​ന്നേ​ൽ​ക്കാ​റു​ള്ള കു​ട്ടി ഒ​ൻ​പ​ത് മ​ണി​യാ​യി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​തി​രു​ന്ന​തി​നാ​ൽ കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും ഒ​ട്ടേ​റെ​ത​വ​ണ വി​ളി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ഴു​ന്നേ​ൽ​ക്കാ​താ​യ​തോ​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സാ​ഗ​ര​ൻ എ​ന്ന​യാ​ളെ വി​ളി​ച്ചു​കൊ​ണ്ടു വ​ന്നു വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ട് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. അ​ട​ച്ചി​ട്ട കി​ട​പ്പു​മു​റി​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​തെ​ന്ന​തി​നാ​ൽ കു​ട്ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും മ​രി​ച്ച​രീ​തി​ക​ൾ ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​താ​ണ്. സം​ഭ​വ​ദി​വ​സം വീ​ട്ടി​ൽ പി​താ​വും മൂ​ത്ത സ​ഹോ​ദ​രി​യും മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മാ​താ​വ് ആ​യു​ർ​വേ​ദ…

Read More

ആലുവ നഗരത്തിൽ അ​ജ്ഞാ​ത യു​വാ​വ് ജ്വ​ല്ല​റി​യി​ല്‍നിന്നു ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ലോ​ക്ക​റ്റും കൈ​ക്ക​ലാ​ക്കി ഇ​റ​ങ്ങി​യോ​ടി; യുവാവിന്റെ തന്ത്രം ഇങ്ങനെ…

ആ​ലു​വ: മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മാ​ര്‍​ക്ക​റ്റ് റോ​ഡി​ലു​ള്ള ലിമ ജ്വ​ല്ല​റി​യി​ല്‍ എത്തിയ അ​ജ്ഞാ​ത യു​വാ​വ് ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ലോ​ക്ക​റ്റും കൈ​ക്ക​ലാ​ക്കി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട മാ​ല​യ്ക്ക് ആറു ഗ്രാ​മും ലോ​ക്ക​റ്റി​ന് രണ്ടു ഗ്രാ​മുമാ​ണ് തൂ​ക്കമു​ള്ള​ത്. തൂ​ക്കം കൂ​ടി​യ മാ​ല വേ​ണ​മെ​ന്നു വന്നയാൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, ആ​ദ്യം കാ​ണി​ച്ച​വ തി​രി​കെയെ​ടു​ത്തു വ​ച്ചശേഷം ജീ​വ​ന​ക്കാരി പുതിയതെടു​ക്കാ​ന്‍ തി​രി​ഞ്ഞു. അതിനിടെ ആ​ദ്യം എ​ടു​ത്ത​തു വീണ്ടും കാണിക്കാൻ പ്ര​തി ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്ന് ഈ ആ​ഭ​ര​ണം കൈ​മാറി. കൈ​വെ​ള്ള​യി​ലി​ട്ടു തൂ​ക്കം നോ​ക്കു​ന്നപോ​ലെ കാണിച്ചശേ​ഷം ഇ​റ​ങ്ങി​യോ​ടി സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ട്ടി​രു​ന്ന കാ​റി​ല്‍ ക​യ​റിപോ​കു​ക​യാ​യി​രു​ന്നു. പ്രതിയെയും കാ​റോ​ടി​ച്ച ഡ്രൈ​വ​റെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ്ര​തി​യു​ടെ ചി​ത്രം വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നാ​ണു പോലീസ് കരുതുന്നത്. പ്ര​തി​യെ​ത്തി​യ ഫോ​ര്‍​ഡ് ഐ​ക്ക​ണ്‍ എ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ര​ജിസ്റ്റർ ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നു…

Read More

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്നും മാ​സ്കി​ല്ലാ​ത്ത​വ​രെ പി​ടി​ച്ചാ​ൽ പി​ഴ വ്യാ​പാ​രി​ക്ക്! ഇ​തെ​ന്ത് ന്യാ​യ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

വൈ​പ്പി​ൻ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്നും മാ​സ്ക് വ​യ്ക്കാ​ത്ത​വ​രെ പി​ടി​കൂ​ടി​യാ​ൽ വ്യാ​പാ​രി​യെ​ക്കൊ​ണ്ട് പി​ഴ​യ​ട​പ്പി​ക്കു​ന്ന നി​യ​മ​ത്തി​നെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ നി​ര​ന്ത​രം വ്യാ​പാ​ര​ശാ​ല​ക​ളി​ൽ എ​ത്തി പ​ല രീ​തി​യി​ലും പി​ഴ ഈ​ടാ​ക്കി വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മ​ദ്യ​ശാ​ല​ക​ളി​ലും സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ലും ഭ​ര​ണ​പ്ര​തി​പ​ക്ഷ റാ​ലി-​സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ന്പോ​ൾ ഒ​രാ​ൾ​ക്കു​മെ​തി​രേ​യും ന​ട​പ​ടി​യൊ​ന്നു​മി​ല്ല. അ​തേ സ​മ​യം എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ന​ട​വി​ല​ങ്ങും കൂ​ച്ചു​വി​ല​ങ്ങു​മി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സ​മി​തി​യം​ഗം പോ​ൾ ജെ. ​മാ​ന്പി​ള്ളി ആ​രോ​പി​ച്ചു.

Read More

രമേശ് ചെന്നിത്തലയെ കണ്ടു, ഷാൾ അണിയിച്ചു; അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ; സേ​ന​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു

 സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ദേ​ഹ​ത്തെ ക​ണ്ടു ഷാ​ള്‍ അ​ണി​യി​ച്ച പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ​തി​രേ സേ​ന​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഡ്യൂ​ട്ടി​യി​ല്‍ അ​ല്ലാ​ത്ത പോ​ലീ​സു​കാ​ര്‍ സ്വ​കാ​ര്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ അ​വി​ടെ നേ​താ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ അ​തു ച​ട്ട​ലം​ഘ​ന​മാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് വി​വാ​ഹ​ത്തി​ല്‍ പോ​ലും പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല​ല്ലോ എ​ന്നാ​ണ് സേ​ന​ക്കു​ള്ളി​ല്‍ ഉ​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ ചെ​യ്ത​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണു സേ​ന​യി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ലി​ക​ളു​ടെ വാ​ദം.പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞാ​ണു ഗ​സ്റ്റ് ഹൗ​സി​ല്‍ ചെ​ന്നു നേ​താ​ക്ക​ളെ ക​ണ്ട​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണ്. അ​ദേ​ഹ​ത്തെ ഷാ​ള്‍ അ​ണി​യി​ക്കു​ന്ന​തി​ലെ​ന്താ​ണു തെ​റ്റ്? നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ചു തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കും. അ​വ​ര്‍ അ​റി​യി​ച്ചു.

Read More

 ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​ശ്വാ​സ​ത്തി​ൽ കൈ​യി​ട്ട് വേ​ദ​നി​പ്പി​ക്ക​രു​ത്; അം​ഗ​ത്വം എ​ടു​ക്കാതെ, പ്രസംഗിച്ച് മേജർ രവി മടങ്ങി

തൃ​പ്പൂ​ണി​ത്തു​റ: പ്ര​തി​പ ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ള്ള സ്വീ​ക​ര​ണ​ത്തി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി പ​ങ്കെ​ടു​ത്ത​ത് ഒ​ട്ടേ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. കോ​ൺ​ഗ്ര​സ് അം​ഗ​ത്വം എ​ടു​ക്കു​മെ​ന്ന് പ്ര​ചാ​ര​മു​ണ്ടാ​യെ​ങ്കി​ലും സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ച ശേ​ഷം മേജർ രവി മ​ട​ങ്ങി. ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ലാ​ത്ത താ​ൻ രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്നും രാ​ഷ്ട്ര​ത്തി​നു വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അദേഹം പ​റ​ഞ്ഞു. 1991-ൽ ​രാ​ജീ​വ്ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ആ ​പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ക​മാ​ൻ​ഡോ​യാ​യി​രു​ന്ന ത​നി​ക്ക് ആ​ഗ്ര​ഹം പോ​ലെ അ​വ​രെ പി​ടി​കൂ​ടാ​നു​ള്ള നി​യോ​ഗം വ​ന്നു ചേ​ർ​ന്നു. വി​ശ്വാ​സം ആ​ർ​ക്കും ആ​വാം, പ​ക്ഷേ ഇ​ത​ര മ​ത​സ്ഥ​രെ വേ​ദ​നി​പ്പി​ച്ചാ​വ​രു​ത്. ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​ശ്വാ​സ​ത്തി​ൽ കൈ​യി​ട്ട് വേ​ദ​നി​പ്പി​ക്ക​രു​തെ​ന്നും നാ​മ​ജ​പ സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ എ​ടു​ത്ത കേ​സു​ക​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ഴു​തി​ത​ള്ള​ണ​മെ​ന്നും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ എ​ഴു​തി ത​ള്ളി പിഎ​സ്​സി വ​ഴി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വേ​ദി​യി​ൽ ജാ​ല​വി​ദ്യ​യി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​മ്പോള്‍ തീ​ർ​ഥയു​ടെ പ​രി​മി​തി​ക​ൾ സ​ദ​സ്യ​ര​റി​ഞ്ഞി​രു​ന്നി​ല്ല; ഒടുവില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍…

ഗു​രു​വാ​യൂ​ർ: വേ​ദി​യി​ൽ ജാ​ല​വി​ദ്യ​യി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്പോ​ൾ തീ​ർ​ഥ എ​ന്ന കൊ​ച്ചു​മി​ടു​ക്കി​യു​ടെ പ​രി​മി​തി​ക​ൾ സ​ദ​സ്യ​ര​റി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ൽ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന് വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​മി​തി​ക​ളി​ൽ പ​രാ​തി​യും പ​രി​ഭ​വ​വു​മി​ല്ലാ​തെ​യാ​ണ് തീ​ർ​ഥ ജാ​ല​വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. നീ​ലേ​ശ്വ​ര​ത്ത് ന​ട​ന്ന ഓ​ൾ കേ​ര​ള വാ​ഴ​കു​ന്നം സ്മാ​ര​ക മാ​ജി​ക് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​നി തീ​ർ​ഥ​യാ​യി​രു​ന്നു ആ ​മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ജൂ​നി​യ​ർ. പ​ങ്കെ​ടു​ത്ത ബാ​ക്കി​യെ​ല്ലാ​വ​രും മു​തി​ർ​ന്ന​വ​രാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് മ​ണ​ത്ത​ല സു​ഗ​ണ​ൻ ര​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് തീ​ർ​ഥ. ജ​ൻ​മ​നാ സം​സാ​ര​ത്തി​നും കേ​ൾ​വി​ക്കും പ​രി​മി​തി​യു​ള്ള കു​ട്ടി​യാ​ണ് തീ​ർ​ഥ. ഏ​ങ്ങ​ണ്ടി​യൂ​ർ പ്ര​തി​ജ്ഞ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആം​ഗ്യ​ഭാ​ഷ​യി​ലൂ​ടെ​യാ​ണ് തീ​ർ​ഥ ഒ​രു മാ​സം കൊ​ണ്ട് മാ​ജി​ക് പ​ഠി​ച്ച​ത്. തൃ​ശൂ​ർ അ​മൃ​ത സ്പീ​ച്ച് ആ​ൻ​റ് ഹി​യ​റിം​ഗ് ഇം​പ്രൂ​വ്മെ​ൻ​റ് സ്കു​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​മൃ​ത. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രേ​യ​സ് സ​ഹോ​ദ​ര​നാ​ണ്.  

Read More