ആലുവ: വീണുകിട്ടിയ രണ്ടു പവന്റെ സ്വർണാഭരണം ഉടമയ്ക്കു തിരികെനൽകി അംഗപരിമിതനായ യാചകൻ. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഭിക്ഷയെടുത്തു ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശി രമേശാണു ദുരിതജീവിതത്തിനിടയിലും മാതൃകയായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതിന് റെയിൽവേ സ്റ്റേഷനു സമീപത്തെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തുനിന്നാണ് ആഭരണം ലഭിച്ചത്. കാറിൽനിന്നിറങ്ങി ബേക്കറിയിലേക്കു പോയ സ്ത്രീയുടെ കൈയിൽനിന്ന് ഊരി വീണതായിരുന്നു വള. കാറിലെ യാത്രക്കാർ ഇദ്ദേഹത്തിന് അഞ്ചു രൂപ ഭിക്ഷ നൽകിയിരുന്നു. അതുവാങ്ങി മടങ്ങുമ്പോഴാണു സ്വർണവള ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി അകത്തിരുന്ന സ്ത്രീക്കു വള കൈമാറി. ആലുവ റെയിൽവേ സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിനു സമീപമാണ് രമേശൻ രാത്രി ഉറങ്ങുന്നത്.
Read MoreCategory: Kochi
നീരൊഴുക്ക് കുറഞ്ഞു! എക്കലും ചെളിയും നിറഞ്ഞ് വൈപ്പിൻ കായൽ; മത്സ്യമേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ആശങ്ക
ചെറായി: പെരിയാറിന്റെയും വേന്പനാട്ട് കായലിന്റെയും സംഗമ സ്ഥാനമായ വൈപ്പിൻ ദീപിന്റെ കിഴക്ക് വശത്തെ കായൽ ദിനംതോറും എക്കലും ചെളിയും നിറഞ്ഞ് നികന്നുകൊണ്ടിരിക്കുന്നതിൽ മത്സ്യമേഖലയ്ക്കും ടൂറിസം മേഖലക്കും കടുത്ത ആശങ്ക. വേലിയിറക്ക സമയത്ത് കൊല്ലം-കോട്ടപ്പുറം ജലപാത കടന്നുപോകുന്ന ചാൽ ഒഴികെ പലയിടത്തും കായലിന്റെ അടിത്തട്ട് ഉയർന്നു കാണാം. കായലിനു വീതികുറഞ്ഞ ചെറായി പാലത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. ആഴക്കുറവുമൂലം മത്സ്യങ്ങൾ കടലിൽ നിന്നും കായലിലേക്ക് എത്തുന്നില്ല. ഇതാകട്ടെ ആയിരക്കണക്കിനു മത്സ്യതൊഴിലാളികളുടെ ജീവിതമാർഗത്തിനാണ് ഭീഷണിയാകുന്നത്. മാത്രമല്ല കായലിന്റെ ശോഷണം ടൂറിസത്തിനും തരിച്ചടിയാകും. കായൽ പലയിടത്തും നികന്ന് കിടക്കുന്നതിനാൽ കൊച്ചി വേന്പനാട്ട് കായലിൽനിന്ന് വടക്ക് ഉൾനാടൻ ജലാശയത്തിലേക്ക് കടക്കുന്ന ടൂറിസ്റ്റ് ബോട്ടുകളും മറ്റും ചാലുകൾ നോക്കി സഞ്ചരിച്ചില്ലെങ്കിൽ അപകടത്തിൽ പെടും. നീരൊഴുക്ക് അതിഭീകരമായി ശോഷിച്ചുവരുന്നതാണ് സ്ഥിതി വഷളാകാൻ കാരണം. വേന്പനാട് റെയിൽപാലത്തിന്റെയും ഗോശ്രീ പാലങ്ങളുടെയും ഉദയമാണ് നീരൊഴുക്ക് കുറയാൻ…
Read Moreസിനിമ ക്ലാസിക്കാണ്; ശശിമാഷിന് അതു ക്ലാസുമാണ്! 25 ഐഎഫ്എഫ്കെയിലും മുടങ്ങാതെ തത്വശാസ്ത്ര അധ്യാപകന്
സിജോ പൈനാടത്ത് കൊച്ചി: സിനിമ എന്നാല്‍ ഈ അധ്യാപകനു സ്ക്രീനില്‍ മിന്നിമറയുന്ന കേവല ദൃശ്യങ്ങളല്ല, വിശാലമായ അറിവനുഭവങ്ങളുടെ വിനിമയത്തിനുള്ള ക്ലാസ് മുറിയാണ്. സിനിമയില്‍ നിന്നു പഠിച്ചും പഠിപ്പിച്ചും അധ്യാപനത്തിന്റെ നവസാധ്യതകള്‍ തേടുന്ന ഡോ. പി.കെ. ശശിധരന് എന്ന തത്വശാസ്ത്ര അധ്യാപകന്, ഐഎഫ്എഫ്കെയുടെ 25 വര്‍ഷങ്ങളിലും നിശബ്ദസാന്നിധ്യമായി ഒപ്പമുണ്ട്. വര്‍ത്തമാന ജീവിതവുമായി സംവദിക്കാനാവുന്ന ഏറ്റവും ഫലപ്രദമായ കലാരൂപമെന്ന നിലയിലാണു താന്‍ സിനിമയെ കാണുന്നതെന്നാണു ഡോ. ശശിധരന്റെ പക്ഷം. ഗൗരവമായി രൂപപ്പെടുത്തുന്ന ഓരോ സിനിമയും ജൈവികമായ ഓരോ പഠനപ്രവര്‍ത്തനങ്ങളാണ്. ചരിത്രവും ചരിത്രപാഠങ്ങളില്‍ കാണാതെ പോയതും അതിന്റെ കാലികസംവാദ സാധ്യതകളുമെല്ലാം സിനിമയെന്ന വിശാലമായ പ്ലാറ്റ് ഫോമിലൂടെ പുതുതലമുറയിലേക്കെത്തിക്കാനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോടു നടന്ന ആദ്യ ചലച്ചിത്രമേളയില്‍ ശശിധരന് ഡെലഗേറ്റായിരുന്നു. വടകര സ്വദേശിയായ ഇദ്ദേഹം കാലിക്കട്ട് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഘട്ടത്തിലാണ് ആദ്യമേള. പിന്നീട്…
Read Moreഅൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ; ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെടാതെ കാത്തു; മഹേഷിന് റെയിൽവേയുടെ ആദരം
കൊച്ചി: ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം. മഹേഷിനു റെയിൽവേയുടെ ആദരം. വല്ലാർപാടത്തു നിന്നു കണ്ടെയ്നറുകളുമായി പോയ ഗുഡ്സ് ട്രെയിനാണു മഹേഷിന്റെ ഇടപെടലിലൂടെ അപകടത്തിനിന്നു രക്ഷപ്പെട്ടത്.കഴിഞ്ഞ എട്ടിനു വല്ലാർപാടത്തുനിന്ന് 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്കു പുറപ്പെട്ട ഗുഡ്സ് ട്രെയിനിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്നു മഹേഷ് നടത്തിയ പരിശോധനയിൽ 25 ാം വാഗണിലെ ചക്രങ്ങൾക്കു തകരാർ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ പകുതി ഭാഗം വേന്പനാട് കായലിന്റെ കുറുകേയുള്ള പാലത്തിലേക്കു കയറിയതിനാൽ മഹേഷ് പിന്നോട്ട് ഓടി ഗാർഡിനെ ചുവപ്പുകൊടി കാണിച്ചതോടെ ഗാർഡ് എമർജൻസി ബ്രേക്ക് ചെയ്തു ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ മുന്നോട്ടുപോയിരുന്നെങ്കിൽ പാലത്തിനു മുകളിൽ പാളം തെറ്റി അപകടമുണ്ടാകുമായിരുന്നെന്നു റെയിൽവേ സുരക്ഷാ അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാർ പരിഹരിച്ച ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ…
Read Moreകാക്കിയിട്ട കർഷകൻ..!മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുമായി കെ.എസ്. ബിനുമോൻ എന്ന സിവിൽ പോലീസ് ഓഫീസർ
സീമ മോഹന്‍ലാല്‍കൊച്ചി: കോട്ടയം വെള്ളൂര്‍ വാമനസ്വാമിക്ഷേത്രത്തിനു സമീപത്തുള്ള മൂന്നേക്കര്‍ പാടത്ത് അരിവാളുമായി കൊയ്യാനിറങ്ങിയപ്പോള്‍ കെ.എസ്. ബിനുമോന് എന്ന പോലീസുകാരന് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സുഹൃത്ത് അനീഷിന്റെ ഒമ്പതേക്കര്‍ സ്ഥലത്താണ് ബിനു കൃഷി നടത്തിയത്. മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്ല് വീണുപോയതിനാല്‍ പാടത്ത് മെഷീന് ഇറക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ നിന്നാണ് കൊയ്യുന്നത്. ഒരേക്കറിന് 2,3000 കിലോ നെല്ലാണ് പ്രതീക്ഷിക്കുന്നത്. കൊയ്ത്ത് ഇനി രണ്ടു ദിവസം കൂടി ഉണ്ടാകും. ബാക്കിയുള്ള ആറേക്കര്‍ സ്ഥലത്തില്‍ കുറേ ഭാഗത്ത് പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. 300 ഏത്തവാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്, പയര്‍, വെള്ളരി, പടവലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഈ സ്ഥലത്ത് സമൃദ്ധമായിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് വാഴകൃഷി ചെയ്തിരുന്നു. നല്ല വിളവ് കിട്ടിയതോടെ ബിനുവിന് കൃഷിയില്‍ ആത്മവിശ്വാസം ഏറി. അങ്ങനെയാണ് നെല്‍കൃഷിയിലേക്ക് തിരിഞ്ഞത്. മിഠായിക്കുന്നത്തുള്ള ബിനുമോന്റെ…
Read Moreഭരണം മാറിയാൽ ഡിവൈഎസ്പി ഓഫീസ് പറവൂരിലേക്ക്? തെളിയുന്ന സാധ്യത ഇങ്ങനെ…
ചെറായി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെറായി ബീച്ചിലെ പോലീസ് എയ്ഡ്പോസ്റ്റ് കെട്ടിടത്തിൽ താൽക്കാലികമായി തുറന്നിട്ടുള്ള പുതിയ പോലീസ് സബ്ഡിവിഷൻ ഓഫീസായ മുനന്പം ഡിവൈഎസ്പി ഓഫീസ് പറവൂരിലേക്ക് മാറ്റിയേക്കും. പറവൂർ-വൈപ്പിൻ മേഖലയിലെ ആറു പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പുതിയ ഡിവിഷൻ ആസ്ഥാനം യഥാർഥത്തിൽ പറവൂർ മേഖലയിലാണ് വേണ്ടതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസിന്റെ പറവൂർ എംൽഎയായ വി.ഡി. സതീശൻ രംഗത്തെത്തിയതോടെയാണ് ഈ സാധ്യത തെളിഞ്ഞിരിക്കുന്നത്. പറവൂരിൽ സ്ഥാപിക്കേണ്ട ഈ ഓഫീസ് രാഷ്ട്രീയപ്രേരിതമായാണ് സബ്ഡിവിഷന്റെ ഒരു മൂലയിൽ കൊണ്ട് വന്ന് സ്ഥാപിച്ചിട്ടുള്ളതെന്നും ഉദ്ഘാടന പരിപാടിയിൽ തന്നെ ഒഴിവാക്കിയതിനു പിന്നിലും രാഷ്ട്രീയക്കളിയുണ്ടെന്നും വി.ഡി. സതീശൻ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു. സംസ്ഥാനത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ 25 പോലീസ് സബ്ഡിവിഷനുകളിൽ പെട്ടാതാണ് മുനന്പം. ആഭ്യന്തര വകുപ്പ് സർക്കാരിനു നൽകിയിരുന്ന നിർദ്ദേശത്തിൽ ഇതിന്റെ പേര് പറവൂർ സബ്ഡിവിഷൻ എന്നായിരുന്നു. മാത്രമല്ല പറവൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതു…
Read Moreസിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധർമജൻ
കൊച്ചി: മലയാള സിനിമയിൽ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ധർമജൻ പറഞ്ഞു. വൈപ്പിൻ താൻ ജനിച്ച് വളർന്ന മണ്ഡലമാണ്. ബാലുശേരിയിലും നിരവധി സൗഹൃദങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധർമജൻ പ്രതികരിച്ചു.
Read More“സലിംകുമാർ ഇല്ലെങ്കിൽ ഞങ്ങളുമില്ല’; ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡീഷൻ ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കോൺഗ്രസ്. ഉദ്ഘാടന ചടങ്ങില്‍ നടന് സലിംകുമാറിനെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. “സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കും’-ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിംകുമാര്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
Read Moreവൈപ്പിൻകാരുടെ ദുർവിധിക്ക് ഒരുമാറ്റവുമില്ല; ഓരുവെള്ളത്തിൽ വീട്ടുമുറ്റം മുങ്ങി, വീട്ടിലെത്തിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
വൈപ്പിൻ: വേലിയേറ്റത്തെത്തുടർന്നു നായരന്പലം കടപ്പുറം മേഖലയിലെ തോടുകളിൽ ഓരുജലം പൊങ്ങിയതിനാൽ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്കരിക്കേണ്ടി വന്നു. സ്കൂട്ടർ അപകടത്തിൽ മരിച്ച നായരന്പലം വലിയപുരയ്ക്കൽ മധുവിന്റെ മകൻ വിഷ്ണു (22) മൃതദേഹമാണു സ്വന്തംവീട്ടിലെത്തിക്കാൻ കഴിയാതെ ബന്ധുവിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കരിക്കേണ്ടി വന്നത്. നായരന്പലം 12-ാം വാർഡിൽ ബാനർജി തോടിന്റെ പരിസരത്തുള്ള വിഷ്ണുവിന്റെ വീട്ടുമുറ്റവും പരിസരവും ഓരുജലം നിറഞ്ഞുകിടക്കുകയാണ്. പരിസരത്തെ അന്പതിൽപരം വീടുകളുടെ വളപ്പുകളിലും സ്ഥിതി ഇതുതന്നെ. മൃതദേഹം വീട്ടിലെത്തിക്കാൻ സാധിക്കാതെ വന്നതോടെ കുറച്ചകലെയുള്ള ഒരു ബന്ധുവീട്ടിൽ പൊതുദർശനത്തിനു വയ്ക്കുകയായിരുന്നു. മുരുക്കുംപാടം ശ്മശാനത്തിലായിരുന്നു സംസ്കാരം.
Read Moreസലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം; വിവാദങ്ങളോട് പ്രതികരിച്ച് വീണ്ടും കമൽ
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സലിംകുമാറിന്റെ വാദങ്ങളെ തള്ളി ചലച്ചിത്ര അക്കാദമി ചെയര്മാന് കമൽ. സലിംകുമാറിനെ മേളയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. വിവാദം വീണ്ടും ഉയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കമൽ പറഞ്ഞു. വിഷയത്തിൽ സലിംകുമാറുമായി അരമണിക്കൂറോളം സംസാരിച്ചു. മേളയിൽനിന്ന് തന്റെ പേരൊഴിവാക്കിയെന്ന സലിംകുമാറിന്റെ ആരോപണം ശരിയല്ല. ഇക്കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചുവെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read More