കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇന്ധനവില വര്‍ധനവില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില വര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി തുടരുകയാണെന്നും അദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നു രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കും. കേരള ബാങ്ക് പിരിച്ചുവിടുമെന്നും അംഗീകാരമില്ലാതെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. വിഎസിന്റെ കാലത്ത് നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
Read MoreCategory: Kochi
ഒഴിയില്ലെന്ന് കരാറുകാരൻ; ഒഴിവാക്കി സർക്കാർ ! കോടതികയറി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നിർമാണം
കളമശേരി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണം അനിശ്ചിതത്വത്തിലായി. ഒരു ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്നു ഒഴിവാക്കിയ കരാറുകാരൻ കോടതിയെ സമീപിച്ചതോടെയാണ് നിർമാണം നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്. ആറ് ലക്ഷം ചതുരശ്രയടി വിസ്തീർണവും എട്ടു നിലകളിൽ 360 കിടക്കളും ഉള്ള കെട്ടിട സമുച്ചയ പദ്ധതിയാണ് അനാസ്ഥ കാരണം അനന്തമായി നീളുന്നത്. 300 ദിവസം കൊണ്ട് കെട്ടിട സമുച്ചയം തീർക്കാമെന്ന നിലവിലെ കരാറുകാരന്റെ നിലപാടിൽ ബന്ധപ്പെട്ട ഏജൻസികൾ എതിർ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാൻ കൂടുതൽ സമയം ചോദിച്ചതോടെയാണ് പദ്ധതി നീളുമെന്നുറപ്പായത്. 379 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ ചുമതല ഇൻകെലിനാണ്. ഇവർ കൊടുത്ത ഉപകരാറുകാരനെ ഒഴിവാക്കാനുള്ള ശ്രമമാണ് നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്. 300 ദിവസത്തിനുള്ളിൽ കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കാമെന്ന് നിലവിലെ കരാർ കംപനി ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. എതിർ സത്യവാങ്മൂലം…
Read Moreഅത്ര താല്പര്യമില്ലാ; എല്‍ജെഡി-ജെഡിഎസ് ലയനം പാളി; എല്‍ജെഡി ഏഴു സീറ്റ് ആവശ്യപ്പെടും
ജോണ്സണ് വേങ്ങത്തടംകൊച്ചി: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ജനതാദള്‍ എസും (ജെഡിഎസ്) തമ്മില്‍ ലയിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം ഉടന്‍ നടക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ചു എല്‍ജെഡി തീരുമാനിക്കുകയുള്ളൂ. ജെഡിഎസുമായി ലയിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര താല്പര്യമില്ലാത്തതാണ് കാരണം. ജനതാദള്‍ എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ബിജെപി അനുകൂലനിലപാടാണ് എല്‍ജെഡിയെ പിന്നോട്ട് നയിക്കുന്നത്. ഏതായാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വടകര, കൂത്തുപ്പറമ്പ്, കല്‍പ്പറ്റ സീറ്റുകളും കോഴിക്കോട് രണ്ട് സീറ്റുകളും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ചോദിക്കുന്നത്. എന്നാല്‍ ശ്രേയംസ്കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡിക്ക് അഞ്ചു സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്.വടകരയ്ക്കു വേണ്ടി ജനതാദള്‍ എസ് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതു വിട്ടുനല്‍കാന്‍ സിപിഎം തയാറാകില്ലെന്നാണ് അറിയുന്നത്. വടകര സീറ്റ് ഒരുതരത്തിലും വിട്ടുനല്‍കില്ലെന്നും വേണമെങ്കില്‍ ജനതദാളില് ലയിക്കാനുമാണ് പാര്‍ട്ടി മുന്‍ പ്രസിഡന്റ് മാത്യു ടി തോമസ്…
Read Moreമൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവച്ചു; വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനൊന്നുകാരി നെടുമ്പാശേരി വിമാനത്താവളത്തിൽ; പിന്നെ നടന്നത് ഇങ്ങനെ…
നെടുമ്പാശേരി : മൊബൈൽ ഫോൺ വാങ്ങി പൂട്ടിവച്ചതിന്, വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടി നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്കു പോകണമെന്നാണ് പതിനൊന്നുകാരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. പോലീസിനോടും കുട്ടി തന്റെ ആവശ്യം ആവർത്തിച്ചു. മാള സ്വദേശിനിയായ കുട്ടി വീട്ടിൽ നിന്നു പിണങ്ങി ഇറങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാളയിൽ നിന്നു സ്വകാര്യ ബസിൽ കയറി അത്താണിയിൽ വന്നിറങ്ങിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വിമാനത്താവളത്തിൽ എത്തിയത്.
Read Moreകാലടി സര്‍വകലാശാലയിലെ നിയമന വിവാദം; വിസിയുടെ വിശദീകരണം ഗവര്‍ണര്‍ പരിശോധിക്കും
കൊച്ചി: കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണം ഇന്നു പരിശോധിക്കും. മലയാളം വിഭാഗം അസി. പ്രഫ. തസ്തികയില്‍ മൂന്നാം റാങ്ക് നേടിയ വി. ഹിക്മത്തുള്ള, സേവ് യൂണിവേഴ്സിറ്റി ഫോറം എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്നിന്ന് കഴിഞ്ഞ ദിവസം വിശദീകരണം തേടിയത്. പരാതിയിൻമേലുള്ള ഗവര്‍ണറുടെ തുടര്‍നടപടികള്‍ എന്താകുമെന്നത് നിര്‍ണായകമാണ്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. എന്നാല്‍ 2018 ലെ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്നും ആര്‍ക്ക് വേണ്ടിയും ചട്ടങ്ങളില്‍ തിരുത്തല്‍ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് സര്‍വകലാശാലയുടെ വാദം. നിനിതയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും നിനിതയുടെ നിയമനം…
Read Moreവിദേശത്തുള്ള പ്രതികളെ കിട്ടില്ല, ചോദ്യാവലിക്കു മറുപടിയില്ല! സ്വര്‍ണക്കടത്തുകേസിൽ ആദ്യം കുറ്റപത്രം, ബാക്കി കാര്യങ്ങൾ പിന്നീടെന്ന് കസ്റ്റംസ്
സ്വന്തം ലേഖകൻ കൊച്ചി: സ്വർണക്കടത്തുകേസിൽ നയതന്ത്ര പ്രതിനിധികളെയും ഫൈസൽ ഫരീദിനെയും കോടതിക്കു മുന്നിലെത്തിക്കാൻ കഴിയാത്തതു കസ്റ്റംസിനു തിരിച്ചടിയാകും. കേസിലുൾപ്പെട്ട യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് എംബസി വഴി ചോദ്യാവലി അയച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണംപോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ആദ്യ കുറ്റപത്രത്തിൽ ഇവരെ പ്രതിചേർത്തശേഷം തുടരന്വേഷണത്തിനു സാധ്യത തേടാനാണു കസ്റ്റംസ് നീക്കം. സ്വർണക്കള്ളക്കടത്തിൽ കോണ്‍സൽ ജനറൽ ജമാൽ അൽസാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവർക്കു സജീവ പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കംതന്നെ കസ്റ്റംസിനു ബോധ്യപ്പെട്ടതാണ്. പക്ഷേ കള്ളക്കടത്തു കണ്ടെത്തുന്നതിനു മുന്‍പുതന്നെ ജമാൽ അൽസാബിക്കു നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടി. അറ്റാഷെയാകട്ടെ കേസെടുത്തതിനു തൊട്ടുപിന്നാലെ രാജ്യംവിട്ടു. രണ്ടുപേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറ്റാഷെയ്ക്ക് എംബസി വഴി വിശദമായ ചോദ്യാവലി കൈമാറിയിരുന്നു. എന്നാൽ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. വിദേശത്തെ പ്രധാന കണ്ണിയായ ഫൈസൽ ഫരീദിന്റെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണ്.…
Read Moreഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു; കൊച്ചിയിൽ പെട്രോളിന് 87.65 രൂപ, ഡീസലിന് 81.89 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയുടെയും ഡീസലിന് 36 പൈസയുടേയും വര്‍ധനയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 87.65 രൂപയും ഡീസലിന് 81.89 രൂപയുപമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 89.18 ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമീണ മേഖലകളിൽ ചിലയിടത്ത് പെട്രോൾ വില 90 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 91.08 രൂപയാണ്. കഴിഞ്ഞ് നാലിന് ആണ് ഏറ്റവുമൊടുവില്‍ ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് പെട്രോളിന് 34 പൈസയുടെയും ഡീസലിന് 35 പൈസയുടേയും വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് പെട്രോളിനും ഡിസലിനും വര്‍ധിച്ചത്. അഞ്ച് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ധന വിലയിൽ ഇതിന് മുൻപ് വർധന രേഖപ്പെടുത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇപ്പോൾ വീണ്ടും വില വര്‍ധിച്ചത്. കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമ…
Read Moreകാലടി സർവകലാശാല വീണ്ടും നിയമന വിവാദം; ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്
കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിയമന വിവാദം ആളിക്കത്തുകയാണ്. എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനു പിന്നാലെ വീണ്ടും നിരവധി ആരോപണങ്ങളാണ് സര്‍വകലാശാലയ്ക്കെതിരേ ഉയരുന്നത്. അധ്യാപക നിയമനത്തിനു പിന്നാലെ പിഎച്ച്ഡി പ്രവേശനത്തിലും സംവരണം അട്ടിമറിച്ചുവെന്ന ആരോപണവും ശക്തമാണ്. ഇതെല്ലാംസംബന്ധിച്ചു നിരവധി പരാതികളാണ് ഗവര്ണര്ക്കുലഭിച്ചിരിക്കുന്നത്. നിയമനവിവാദത്തിനു പിന്നില്‍ സിപിഎം നേതാക്കളും അണികളുമാണ് നിറയുന്നത്. ഇപ്പോള്‍ ഏരിയാ സെക്രട്ടറിയുടെ ശുപാര്‍ശക്കത്തും ആളിക്കത്തുകയാണ്. നിയമന ശുപാര്‍ശയുമായി സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്താണ്പുറത്തു വന്നിരിക്കുന്നത്. പാര്‍ട്ടി സഹയാത്രിയായ ഉദ്യോഗാര്ഥിക്കുവേണ്ടിയാണ് ശുപാര്‍ശ കത്ത്. ധീവര സമുദായ സംവരണത്തില്‍ ഇവര്ക്കുജോലി ലഭിച്ചു. നിനിത കണിച്ചേരിക്കൊപ്പം ഇവരും ജോലിയില്‍ പ്രവേശിച്ചെന്ന് കാലടി സര്‍വകലാശാല മലയാളം വിഭാഗം മേധാവി പ്രതികരിച്ചു. എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലീം സംവരണ വിഭാഗത്തില്‍ മലയാളം അസി. പ്രഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് സിപിഎം പറവൂര്‍…
Read Moreപണിപാളി..! ദാ കിടക്കുന്നു, പോലീസ് ക്വാർട്ടേഴ്സ്; നിർമാണത്തിലിരുന്ന കളമശേരി പോലീസ് ക്വാർട്ടേഴ്സിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
കളമശേരി: കളമശേരി പോലീസ് സ്റ്റേഷനു പിന്നിൽ നിർമാണത്തിലിരുന്ന പോലീസ് ക്വാർട്ടേഴ്സിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വാർക്കപ്പണി നടന്നുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടിഞ്ഞു വീണത്. ജീവനക്കാരിൽ ഒരാൾക്ക് പരിക്കുപറ്റി. എസ്പി തലത്തിൽ ഉള്ള പോലീസ് ഓഫീസർമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സിനു മുമ്പിലെ കാർ പാർക്കിംഗ് സ്ഥലം വാർത്തുകൊണ്ടിരിക്കെയാണ് അപകടം. 98 ലക്ഷം രൂപ ചെലവിൽ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ നേരിട്ട് നടത്തുന്ന നിർമാണമാണിത്. വാർക്ക ഉൾപ്പെടെ സബ് കോൺട്രാക്ടർക്ക് നൽകി സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായി പോലീസുകാർക്കിടയിൽതന്നെ പരാതിയുണ്ട്. കൺസ്ട്രക്ഷൻ കോർപറേഷന്റെ മേൽനോട്ടത്തിൽ പണിത വീടുകളുടെ ചോർച്ച, വിള്ളൽ എന്നിവ നിരന്തര സംഭവമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നലത്തെ സംഭവവും. അസംസ്കൃത വസ്തുക്കളുടെ നിലവാരക്കുറവും അഴിമതിയുമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
Read Moreരണ്ട് ഓഡി കാറുകള്‍! വ്യാജരേഖയില്‍ പുതുച്ചേരിയില്‍ ആഡംബരവാഹന രജിസ്ട്രേഷൻ! സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു
കൊച്ചി: വ്യാജരേഖയില്‍ പുതുച്ചേരിയില്‍ ആഡംബരവാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണു സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജവിലാസത്തിലാണു രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുതുച്ചേരി കാര്‍ത്തിക അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്കു താമസിക്കുന്നുവെന്നു വിലാസമുണ്ടാക്കിയാണു വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആരോപണം. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക) കോടതിയില്‍ ഹാജരായാണു ജാമ്യമെടുത്തത്. കേസ് പത്തിലേക്കു മാറ്റി.
Read More