കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ അടുത്ത സ്ഥാനാർഥിക്കായി ആലോചന തകൃതിയായി. ഇബ്രാഹിം കുഞ്ഞിന് സീറ്റ് നൽകിയാൽ അത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. എന്നാൽ കളമശേരി സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കുകയും ഇല്ല. കളമശേരി സീറ്റ് വച്ചുമാറുന്നില്ലെങ്കിൽ ലീഗിന് അവിടെ പരിഗണിക്കാനുള്ളത് മൂന്നു പേരുകളാണ്. ലീഗിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ ടി.എ. അഹമ്മദ് കബീർ എംഎൽഎ, വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനും അഭിഭാഷകനുമായ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂറുമാണ് സീറ്റിനായി പരിഗണനയിലുള്ളത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ ആയിരിക്കും കളമശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാർഥി എന്നാണ് റിപ്പോർട്ടുകൾ. ഇബ്രാഹിം…
Read MoreCategory: Kochi
പാലം വന്നു, പക്ഷേ… കുരുക്കഴിയാതെ വൈറ്റില; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാരും ട്രാഫിക് ഉദ്യോഗസ്ഥരും
കൊച്ചി: മേല്‍പ്പാലം തുറന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും വൈറ്റിലയില്‍ ഗതാഗതക്കുരുക്കിന് മാറ്റമില്ല. കുണ്ടന്നൂര്‍, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളില്‍ ഇപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. പാലം തുറന്ന അന്നു തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. നിലവില്‍ കൂണ്ടന്നൂര്‍ ഭഗത്തേക്കുള്ള അപ്രോച്ച് റോഡില്‍ ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൃപ്പൂണിത്തുറ, കടവന്ത്ര ഭാഗങ്ങളിലേക്ക് പേകേണ്ട വാഹനങ്ങള്‍ നിരനിരയായി എത്തുന്നതോടെ പ്രദേശത്ത് കുരുക്ക് രൂക്ഷമാകും. രാവിലെയും വൈകിട്ടും പോലീസും, ട്രാഫിക് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അതിനിടെ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വാഹനഗതാഗതത്തില്‍ വീണ്ടും പരിഷ്കാരം ഏര്‍പ്പെടുത്തി. ഇതുപ്രകാരം ബസുകള്‍ ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്താണ് വൈറ്റിലയിലെത്തുന്നത്.
Read Moreപലിശ നിരക്ക് പുനർനിർണയം; കർഷകർക്ക് ആശ്വാസം; ബാങ്കുകൾക്ക് ഇരുട്ടടി
വാഴക്കുളം: കാർഷിക വായ്പയുടെ പലിശ നിരക്ക് കുറച്ചത് കർഷകർക്ക് ആശ്വാസമായെങ്കിലും പ്രാഥമികതല കാർഷിക സഹകരണ ബാങ്കുകൾക്ക് ഇരുട്ടടിയാകുന്നതായി പരാതി. നബാർഡിൽനിന്ന് കേരള ബാങ്ക് പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്കു നൽകുന്ന കിസാൻ ക്രഡിറ്റ് വായ്പയുടെ പലിശയാണ് ഏഴിൽ നിന്ന് ആറു ശതമാനമായി പുനർ നിർണയം ചെയ്തിരിക്കുന്നത്. കേരള ബാങ്ക് പ്രാഥമിക ബാങ്കുകൾക്ക് അഞ്ചര ശതമാനത്തിനു നൽകിയിരുന്ന വായ്പയാണ് ഏഴു ശതമാനത്തിന് നേരത്തേ കർഷകർക്കു നൽകിയിരുന്നത്. ഇപ്പോഴത് അഞ്ചേകാലിനു നൽകി ആറിനു കർഷകർക്കു നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഒന്നര ശതമാനം ലഭിച്ചിരുന്ന മാർജിൻതുക ഇപ്പോൾ പകുതിയായി വെട്ടിച്ചുരുക്കിയതാണ് സംഘങ്ങൾക്കു പ്രശ്നമായിരിക്കുന്നത്. കൃത്യമായ സമയത്ത് വായ്പ തിരിച്ചടച്ചില്ലെങ്കിൽ പലിശ നിരക്ക് ഉയരുമെന്നതിനാൽ വായ്പ എടുത്തയാൾ തിരികെ അടച്ചില്ലെങ്കിലും കേരള ബാങ്കിലേക്ക് പ്രാഥമിക സംഘങ്ങൾ അടയ്ക്കേണ്ട സാഹചര്യമാണ്. ആറു മാസത്തിലൊരിക്കൽ കേരള ബാങ്ക് കൃത്യമായി പലിശ ഈടാക്കുകയും ചെയ്യും. ആറുമാസം…
Read Moreമഹാദുരന്തത്തിനിരയായ എടവനക്കാട് കടപ്പുറത്തോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ കാണിച്ചത് നെറിവുകേട്…
വൈപ്പിന്‍: ദുരന്തത്തിനിരയായ ഒരു സമൂഹത്തോടു മാറി മാറി വന്ന സര്‍ക്കാരുകള്‍ കാണിച്ച നെറിവുകേടിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് കടല്‍ഭിത്തികള്‍ തകര്‍ന്ന് നാമാവശേഷമായി കിടക്കുന്ന എടവനക്കാട് കടപ്പുറം. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് താണ്ഡവമാടിയ സുനാമിയിലാണ് ഇവിടത്തെ കടല്‍ തീരം തകര്‍ന്നത്. സുനാമിയുടെ പകയില്‍ അഞ്ചു വിലപ്പെട്ട ജീവനുകളും ഇവിടെ പൊലിഞ്ഞു. ഇതിന്റെ ഞെട്ടലില്‍ നിന്നും തീരദേശവാസികള്‍ ഇന്നും മുക്തി നേടിയിട്ടില്ലെന്ന് മാത്രമല്ല വീണ്ടുമൊരു ദുരന്തത്തിന്റെ ഭീഷണിയിലാണ് ഇപ്പോഴും ഓരോ ദിവസവും ഇവര്‍ തള്ളി നീക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പലകുറി വിളിച്ചുകൂവിയിട്ടും കടല്‍ഭിത്തി പുനര്‍ നിര്‍മിച്ച് തീരദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരു സര്‍ക്കാരും മുന്കൈഎടുത്തില്ലെന്നാണ് തീരദേശത്തുകാരുടെ ആക്ഷേപം. 12.5 കോടിയുടെ പ്രത്യേക പാക്കേജും കൂടാതെ മറ്റ് സര്‍ക്കാര്‍ ഇതര സഹായങ്ങളും ലഭ്യമായ എടവനക്കാട് കടല്‍ഭിത്തി നിര്‍മാണം മാത്രമല്ല അവഗണിക്കപ്പെട്ടത്. തീരദേശ റോഡിന്റെ പുനരുദ്ധാരണവും നടന്നില്ലെന്ന് തീരദേശത്തുകാര്‍ പറയുന്നു. റോഡാകെ മണല്‍ മൂടി കിടക്കുകയാണ്.…
Read Moreബാറുകളിൽ രാത്രി 11 വരെ മദ്യ വിതരണമാകാമെങ്കിൽ എന്തുകൊണ്ട് സിനിമാ തിയറ്ററിൽ സെക്കൻഡ് ഷോ പാടില്ല; ചോദ്യ ശരങ്ങളുമായി സിനിമ പ്രേമികൾ
സിനിമാ ശാലകളിൽ സെക്കൻഡ് ഷോ വേണം; ബാറുകൾ രാത്രി 11 വരെ ആകാമെങ്കിൽ സിനിമാ തീയറ്ററുകളും രാത്രിയിൽ വേണമെന്ന്വൈപ്പിൻ: ബാറുകളിൽ രാത്രി 11 വരെ മദ്യ വിതരണമാകാമെങ്കിൽ എന്തുകൊണ്ട് സിനിമാ തിയറ്ററിൽ സെക്കൻഡ് ഷോ പാടില്ലെന്ന് സർക്കാർ ശഠിക്കുന്നു. ചോദിക്കുന്നത് സിനിമാ പ്രേക്ഷകരാണ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചെങ്കിലും രാവിലെ ഒന്‍പതു മുതൽ രാത്രി ഒന്പതുവരെ പ്രവർത്തനം പാടുള്ളുവെന്ന നിഷ്കർഷയുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി മൂന്ന് പ്രദർശനമെ ഇപ്പോൾ ഉള്ളു. ഇതാകട്ടെ ഒന്നിടവിട്ട സീറ്റുകളിലായി 50 ശതമാനം പ്രേക്ഷകരെ മാത്രമാണ് കയറ്റുന്നത്. പകലെല്ലാം ജോലികഴിഞ്ഞെത്തുന്നവർ പലരും സെക്കന്റ് ഷോ കാണാനാണ് എത്താറ്. എന്നാൽ സെക്കൻഷോ ഇല്ലാതെ വന്നതോടെ ഇത്തരമാളുകൾ നിരാശരാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ തീയറ്ററുകൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ സെക്കന്റ് ഷോ വേണമെന്ന അഭിപ്രായമാണ് ഉടമകൾക്കും ഉള്ളത്. അവധി…
Read Moreവരാപ്പുഴ കസ്റ്റഡി മരണം; വിചാരണ നടപടി ആരംഭിച്ചു; പ്രതിപട്ടികയിൽ 9 പോലീസ് ഉദ്യോഗസ്ഥർ
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് ചവിട്ടിക്കൊലക്കേസിലെ വിചാരണ നടപടികള്‍ വിചാരണ കോടതി ആരംഭിച്ചു. ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ടു പ്രതികൾക്കു സമന്‍സ് അയച്ചിരുന്നു. വരാപ്പുഴ എസ്ഐയായിരുന്ന ദീപക്ക്, റൂറല്‍ എസ്പിയുടെ പ്രത്യേക ടീമിലുണ്ടായിരുന്ന സുമേഷ്, ജിതിന്, സന്തോഷ് എന്നിവരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കാണ് സമന്‍സ് അയച്ചത്. ഈ കേസില്‍ 2019 ഡിസംബര്‍ 16നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറവൂര്‍ നന്ത്യാട്ടുകുന്നിലെ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ തുടങ്ങിയിരുന്നില്ല. ഒമ്പതുതവണ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി സെഷന്‍സ് കോടതിക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി 19നു ശേഷം പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികള്‍ തുടങ്ങും. 2018 ഏപ്രിലിലാണ് വരാപ്പുഴ ദേവസ്വം പാടത്ത് ഷേണായ് പറമ്പില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഒൻപത്…
Read Moreറബിന്‍സിനെ കസ്റ്റംസ് ചോദ്യംചെയ്തു തുടങ്ങി; റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് ശേഖരിച്ചു
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി. സാമ്പത്തിക കുറ്റവിചാരണ കോടതി കസ്റ്റംസ് ആവശ്യപ്പെട്ട പത്തുദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. അതിനിടെ സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് അനുമതി കിട്ടി. റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, റബിന്‍സിനെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല. റബിന്‍സിന്റെ അറസ്റ്റ് ഡിസംബര്‍ 15-നാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. പ്രധാന ആസൂത്രകന്റബിന്സ് ദുബായിലായിരുന്ന സമയത്ത് മൂവാറ്റുപുഴയില്‍ കസ്റ്റംസ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ കണ്ടെത്തിയ വസ്തുതകളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് റബിന്‍സിനെ ചോദ്യം ചെയ്യുന്നത്. വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. യുഎഇ നാടുകടത്തിയ…
Read Moreസ്വർണക്കടത്ത് കേസ്: കസ്റ്റംസും കുറ്റപത്രം നല്കാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസും കുറ്റപത്രത്തിലേക്കു കടക്കുന്നു. ആദ്യ പടിയായി, കമ്മീഷണര്‍ അടുത്ത മാസം ആദ്യം തന്നെ പ്രതികള്‍ക്കു ഷോകോസ് നോട്ടീസ് നല്‍കും. കുറ്റപത്രം നല്‍കുന്നതിന് മുമ്പു പ്രതികള്‍ക്കു ഷോകോസ് നല്‍കണമെന്നാണ് കസ്റ്റംസ് ചട്ടം. ഇതിനു മറുപടി ലഭിച്ച ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികള്‍ക്കു നികുതിയും പിഴയും നല്കി വിചാരണയില്‍നിന്ന് ഒഴിവാകാം എന്നാണ് സൂചന. കുറ്റപത്രം മാർച്ചിൽകഴിഞ്ഞ ജൂലൈ അഞ്ചിനാണ് നയതന്ത്ര ബഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. കേസില്‍ 26 പേരെയാണ് കസ്റ്റംസ് ഇതു വരെ പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിദേശത്തുള്ളവരൊഴികെ എല്ലാവരും പിടിയിലായി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രം തയാറാക്കുന്ന നടപടികള്‍ തുടങ്ങുന്നത്. എന്‍ഐഎയെയും ഇഡിയെയും പോലെ കസ്റ്റംസിന് നേരിട്ട് കുറ്റുപത്രം നല്‍കാനാവില്ല. കസ്റ്റംസ് ചട്ട…
Read Moreകുഞ്ഞിന് സംഭവിച്ചത് എന്താണെന്നറിയണം! ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാവ്
കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്ന് മാതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഇവർ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിക്കു മരണകാരണമാകാവുന്ന അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മതയിയായ ഭക്ഷണമോ ചികിത്സയോ ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഒരു കുഴപ്പവുമില്ലാതെയാണ് വീട്ടില്‍നിന്നും കുട്ടിയെ കൊണ്ടുപോയത്. മൃതദേഹത്തില്‍ പാടുകളുണ്ട്. കുട്ടിയെ കാണാന്‍ ചെന്നപ്പോള്‍ അപേക്ഷയും തിരിച്ചറിയല്‍ കാര്‍ഡുമായും വരാന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചു. ചൊവ്വാഴ്ച രാത്രി ഫോണില്‍ വിളിച്ചു കുട്ടി മരിച്ചുവെന്നു പറയുകയായിരുന്നു. കുട്ടിക്ക് അസുഖമായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണമെന്നും മാതാവ് ആവശ്യപ്പെടുന്നു. കഴിഞ്ഞ 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസന വകുപ്പിന്റെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി.…
Read Moreജെസ്നയെ കണ്ടെത്തണമെന്ന ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു; കാരണം ഇങ്ങനെ…
കൊച്ചി: കാണാതായ ജെസ്ന മരിയയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് പിൻവലിച്ചത്. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം.ആർ. അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ട് വർഷമായി ജെസ്നയെ കാണാതായിട്ടെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയയെ കോളജിലേക്ക് പോയവഴിയാണ് കാണാതായത്. പൊലീസ് മേധാവി, മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.…
Read More