മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെ കാമുകനൊപ്പം പിടിയിൽ. വിവാഹത്തിൽനിന്നു പ്രതിശ്രുത വരൻ പിന്മാറിയതിനെത്തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആൻസിയെയും കാമുകനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റംസി ആത്മഹത്യചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സാമൂഹ്യമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമായിരുന്നു യുവാവ്. കഴിഞ്ഞ 18 നാണ് ഇവരെ കാണാതായത്. ആൻസിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മുനീർ ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സാമൂഹ്യമാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് റംസിയെ (24) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം സാന്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ യുവാവ് ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ…
Read MoreCategory: Kochi
കെഎസ്ആർടിസിയിലെ 100 കോടിയുടെ അഴിമതി; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: കെഎസ്ആർടിസിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനോടും കെഎസ്ആർടിസിയോടും ഹർജിയിൽ കോടതി വിശദീകരണം തേടി. കഴിഞ്ഞ ദിവസമാണ് എംഡി ബിജു പ്രഭാകർ കോർപ്പറേഷനിലെ 100 കോടിയുടെ അഴിമതിക്കഥ പുറത്തുപറഞ്ഞത്. മുൻ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ കെഎസ്ആർടിസി സൂപ്പർ വൈസർ ജൂഡ് ജോസഫ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോർപ്പറേഷൻ ഓഡിറ്റിംഗിൽ കണ്ടെത്തിയ കാര്യം ഗൗരവമുള്ളതാണെന്നും അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹർജികൾ പൊതുതാത്പര്യ ഹർജികളായിട്ടാണ് സമർപ്പിക്കേണ്ടതെന്ന് കോടതി ഹർജിക്കാരനെ ഓർമിപ്പിച്ചു.
Read Moreഎറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നു; മൂന്നാഴ്ചയിലേറെയായി വരുന്നത് 500ലേറെ രോഗികൾ
കൊച്ചി: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്നലെ 771 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വരെ 99582 പേര്‍ക്കാണ് കോവിഡ് 19 പിടിപെട്ടത്. കഴിഞ്ഞ മൂന്നാഴ്ച്ചയിലേറെയായി ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം അഞ്ഞൂറിനും മുകളിലായതിനാല്‍ ഇന്നലെ കണക്ക് പുറത്തുവരുന്നതോടെ 2020 മാര്‍ച്ച് 20 മുതല്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടക്കും. മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഇതിനോടകം ഒരു ലക്ഷം കടന്നു. 1,00,889 പേരാണ് ഇന്നലെവരെ മലപ്പുറത്ത് കോവിഡ് പിടിപെട്ടത്. കോഴിക്കോടും (98,085), തിരുവനന്തപുരവും (88,884) എറണാകുളത്തിന് പിന്നിലായുണ്ട്. ജില്ലയില്‍ 88423 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 10775 പേര് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ട്. 361 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരൊഴികെ…
Read Moreഅട്ടിമറി വിജയം..! കളമശേരിയിൽ യുഡിഎഫ് വിമതൻ വോട്ട് പിടിച്ചു, ലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
കളമശേരി: ഉപതെരഞ്ഞെടുപ്പ് നടന്ന കളമേശിരി നഗരസഭയിലെ 37-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി റഫീഖ് മരയ്ക്കാർ പിടിച്ചെടുത്തത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. ഇദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർഥി ഷിബു 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. മറ്റൊരു സ്വതന്ത്രൻ ഒരു വോട്ടും നേടി. ജയത്തോടെ നഗരസഭയിൽ കക്ഷിനില യുഡിഎഫിന് 21 എൽഡിഫിന് 20 എന്ന നിലയിലായി. കോൺഗ്രസ്-ലീഗ് തർക്കം കാരണം യുഡിഎഫിന്റെ വോട്ടുകൾ രണ്ടായി മാറിയതാണ് ഇടതു മുന്നണിക്ക് ഗുണമായത്. ഉപതെരെഞ്ഞെടുപ്പിന് മുമ്പേ യുഡിഎഫ് റിബലുകൾ തിരികെയെത്തിയതിനാൽ ഭരണത്തെ വിജയം ബാധിക്കില്ല. നേരത്തെ നറുക്കെടുപ്പിലൂടെയാണ് നഗരസഭയിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചത്. ഇതിനു ശേഷം സ്വതന്ത്രനായി…
Read Moreപിതാവിന്റെ ജന്മദിനത്തിൽ ഇരട്ടക്കുട്ടികളിൽ ഒരാൾ കൈത്തോട്ടിൽ വീണ് മരിച്ചു; സംഭവം കൂത്താട്ടുകുളത്ത്
കുത്താട്ടുകുളം: പിതാവിന്റെ ജന്മദിനത്തിൽ നാലു വയസുള്ള ഇരട്ടകുട്ടികളിൽ ഒരാൾ വില്ലയ്ക്ക് പിന്നിലുള്ള കൈത്തോട്ടിൽ വീണ് മരിച്ചു. കുത്താട്ടുകുളം നഗരസഭ മുൻ കൗണ്‍സിലർ പുളിയനാനിക്കൽ ലിനു മാത്യുവിന്റെ മകൻ ജെഫ്രിൻ (4) ആണ് മരിച്ചത്. മതാവ്: സെൽബി കോട്ടയം തൃക്കോതമംഗലം തേക്കാനത്ത് കുടുംബാഗം. ഇവരുടെ മൂത്ത മകൻ ജോഹാൻ (ജോക്കുട്ടൻ). ഇളയ ഇരട്ട കുട്ടികളിലെ ആണ് കുട്ടിയാണ് മരിച്ച ജെഫ്രിൽ സഹോദരി ജനിഫർ (കാതറിൻ). സംസ്കാരം ഇന്ന് രണ്ടിന് വടകര സെന്റ് ജോണ്‍സ് യാക്കോബായ കോണ്ഗ്രിഗേഷൻ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വടകര സെന്റ്. ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ.
Read Moreകടയ്ക്കാവൂർ പീഡനം: കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്ന് കോടതി
കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്നും വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. 2019 നവംബര്‍ മുതല്‍ പിതാവിനും ഇയാളുടെ രണ്ടാം ഭാര്യയ്ക്കുമൊപ്പം കുട്ടികള്‍ വിദേശത്തായിരുന്നു. അവിടെവച്ചാണു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടിക്കു ലഹരിമരുന്നു നല്‍കിയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞിരുന്നു.
Read Moreഡോളർ കടത്ത് കേസ്: ശിവശങ്കറിനെ അറസ്റ്റ് ചെയ്തു; കസ്റ്റംസ് നടപടി കോടതിയുടെ അനുമതിയോടെയെന്ന്
കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് കസ്റ്റംസ് നടപടി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് അനുമതി നൽകിയത്. കേസിലെ നാലാം പ്രതിയാണ് ശിവശങ്കർ. നിലവിൽ ഇഡിയുടെ കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ.
Read Moreവർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി; വാഴപ്പിള്ളി-വീട്ടൂര്‍ റോഡ് നവീകരണത്തിന് നാലുകോടി അനുവദിച്ചു; പണി തുടങ്ങി…
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലെ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മൂവാറ്റുപുഴ-കാക്കനാട് റോഡ് ആരംഭിക്കുന്നത് മൂവാറ്റുപുഴ നഗരസഭയിലെ എംസി റോഡിലെ വാഴപ്പിള്ളിയില്‍ നിന്നുമാണ്. റോഡിന്റെ അഞ്ച് കിലോമീറ്റര്‍ വരുന്ന പായിപ്ര പഞ്ചായത്ത് അവസാനിക്കുന്ന വീട്ടൂര്‍ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഈ ഭാഗം ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച നാല് കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സര്‍വേ…
Read Moreആടിയുലഞ്ഞ പ്രശ്നം അവിടെതന്നെ ..! ശരത് പവാര്‍ യാത്ര റദ്ദാക്കി; എന്‍സിപി തീരുമാനം വൈകും
ജോണ്സണ് വേങ്ങത്തടംകൊച്ചി: എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത് പവാര്‍ കേരളയാത്ര മാറ്റിവച്ചതു കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകുന്നതിനു കാരണമാകുന്നു. 23നു കൊച്ചിയില്‍ എത്തുമെന്നറിയിച്ചിരുന്ന ശരത് പവാര്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ എന്‍സിപി കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകും. പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എല്‍ഡിഎഫ് മുന്നണി വിടുന്ന നിലയിലേക്കു എത്തിച്ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മാണി സി. കാപ്പനും അടക്കമുള്ള വിഭാഗം യുഡിഎഫിനോടു കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനു ചുക്കാന്‍ പിടിച്ചത് മുന്‍ എന്‍സിപിക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണെന്നതും ശ്രദ്ധേയം. ഇദ്ദേഹം ടി.പി. പീതാംബരനും മാണി സി. കാപ്പനുമായി ചര്‍ച്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇവര്‍ ഗ്രൂപ്പ് യോഗം ചേരുകയും എല്‍ഡിഎഫില്‍ ഉറച്ചുനില്ക്കാന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേയും പീതാംബരന് രംഗത്തു വന്നു.…
Read More46 വയസിനിടെ 39 അവാർഡുകൾ! ടെറസ് കൃഷിയിൽ സുല്‍ഫത്ത് വേറെ ലെവലാണ്
വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്. കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 27 വർഷം മുന്‍പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ…
Read More