സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ പി​ടി​യി​ലാ​യ റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച സം​ഭ​വം; പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കാ​ത്ത് അ​ധി​കൃ​ത​ര്‍

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കാ​ത്ത് അ​ധി​കൃ​ത​ര്‍. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് മ​രി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​മ്പി​ല്‍ ഷെ​ഫീ​ഖി​ന്‍റെ (35) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആരോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത ഷെ​ഫീ​ഖ് ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച ബോ​സ്റ്റ​ല്‍ സ്‌​കൂ​ളി​ന്‍റെ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു പ്ര​തി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​ത്. അ​പ​സ്മാ​ര ബാ​ധ​യെ​ത്തു​ട​ര്‍​ന്നു ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ടു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു. ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ഷെ​ഫീ​ഖി​നെ അ​ന്നു​ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്‌​തെ​ന്നും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണു ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തി​ല്‍ വ്യ​ക്ത​വ​രൂ​വെ​ന്നാ​ണ് ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഷ​ഫീ​ഖി​ന്‍റെ ത​ല​യി​ല്‍ മു​റി​വു​ക​ളു​ണ്ടെ​ന്നും…

Read More

മ​ണി​യ​ൻ​പി​ള്ള കൊ​ല​ക്കേ​സ്; പ്ര​തി ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

  കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ണി​യ​ൻ​പി​ള്ള​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ മ​ണി​യ​ന്‍​പി​ള്ള​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. 2012 ജൂ​ണ്‍ 12നാ​ണ് സം​ഭ​വം. ക​വ​ര്‍​ച്ച​ന​ട​ത്താ​ന്‍ ആ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​ന്‍റ​ണി​യെ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ജോ​യി​യും മ​ണി​യ​ന്‍ പി​ള്ള​യും ചേ​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ജീ​പ്പ് മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ണി​യ​ന്‍ പി​ള്ള​യു​ടെ നെ​ഞ്ച​ത്തും പി​ന്നി​ലും ആ​ന്‍റ​ണി കു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ജോ​യി​യെ വ​യ​റ്റ​ത്ത് മൂ​ന്നു​ത​വ​ണ കു​ത്തി​യ​ശേ​ഷം ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​യ ആ​ന്‍റ​ണി തന്‍റെ വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ മ​ണി​യ​ന്‍ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​നു​ശേ​ഷം കേ​ര​ളം വി​ട്ട ആ​ന്‍റ​ണി മൂ​ന്നേ​കാ​ല്‍ വ​ര്‍​ഷം ഇ​ന്ത്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍-​പാ​ല​ക്കാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ 2015 ഒ​ക്ടോ​ബ​ര്‍…

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84.81 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84.81 രൂ​പ​യും ഡീ​സ​ലി​ന് 78.91 രൂ​പ​യു​മാ​യി. ഈ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല വ​ര്‍​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പ​റ​യു​ന്നു. അ​സം​സ്‌​കൃ​ത എ​ണ്ണ ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ക്കാ​ന്‍ സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല ക​ഴി​ഞ്ഞ 11 മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി.

Read More

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ക​മ്മ​ലും ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

 തൃ​പ്പൂ​ണി​ത്തു​റ: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് 3000 രൂ​പ​യും സ്വ​ർ​ണ ക​മ്മ​ലു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി തൈ​പ​റ​മ്പി​ൽ ഷെ​ഫീ​ഖ് (35)നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ എ​സ്ഐ ജി​ൻ​സ​ൻ ഡൊ​മി​നി​ക് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ദ​യം​പേ​രൂ​രി​ൽ താ​മ​സി​ക്കു​ന്ന സാ​വി​ത്രി എ​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് പ്ര​തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും 140000 രൂ​പ ട്ര​ഷ​റി​യി​ൽ​നി​ന്നു വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ത് ല​ഭി​ക്കു​ന്ന​തി​നാ​യി ഏ​ഴാ​യി​രം രൂ​പ ഉ​ട​നെ അ​ട​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു 3000 രൂ​പ​യും സ്വ​ർ​ണ ക​മ്മ​ലും വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ട്ട​മ്മ താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ന്നീ​ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഇ​തി​നു മു​മ്പും ഉ​ദ​യം​പേ​രൂ​ർ പ​ന​ച്ചി​ക്ക​ലി​ൽ ഒ​രു സ്ത്രീ​യെ ക​ബ​ളി​പ്പി​ച്ച​തി​ന് കേ​സു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വൈപ്പിനിലെ വെ​ള്ള​ക്ക​യ​റ്റം: തീരമണൽ എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം

വൈ​പ്പി​ന്‍: എ​ട​വ​ന​ക്കാ​ട് ഭാ​ഗ​ത്ത് കാ​യ​ല്‍ വെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് താ​ല്‍​കാ​ലി​ക ആ​ശ്വാ​സ​ത്തി​നാ​യി തീ​ര​ദേ​ശ റോ​ഡി​ല്‍ ക​ട​ല്‍​തി​ര​യി​ൽ അ​ടി​ച്ചു​ക​യ​റി​യ മ​ണ​ല്‍ എ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ല്‍​നി​ന്നു പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​നു​മ​തി​വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്ന് 13-ാം വാ​ര്‍​ഡി​ലെ ദു​രി​ത ബാ​ധി​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ണ​ല്‍ ബ​ണ്ടി​നു പു​റ​മെ ക​ട​ല്‍ അ​ടി​ച്ചു​ക​യ​റ്റി​യി​ട്ടു​ള്ള ധാ​രാ​ളം മ​ണ​ല്‍ തീ​ര​ത്ത് അ​ടി​ഞ്ഞ് കി​ട​പ്പു​ണ്ട്. ക​ട​ല്‍ ത​ന്നെ പി​ന്നീ​ട് എ​പ്പോ​ഴെ​ങ്കി​ലും ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന ഈ ​മ​ണ​ല്‍ ഇ​വി​ടെ​നി​ന്നു മാ​റ്റു​ന്ന​തു​കൊ​ണ്ട് തീ​ര​ത്തി​നു ഭീ​ഷ​ണി​യൊ​ന്നു​മു​ണ്ടാ​കി​ല്ല. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഇ​തി​ല്‍​നി​ന്നു മ​ണ​ല്‍ എ​ടു​ക്കാ​ന്‍ അ​നു​വാ​ദം ല​ഭി​ച്ചാ​ല്‍ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​നും ത​ല്‍​ക്കാ​ലം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ര്‍ പ​റ​യു​ന്നു. എ​ട​വ​ന​ക്കാ​ട് ക​ണ്ണു​പി​ള്ള കാ​പ്പ്, തോ​പ്പി​ല്‍ കെ​ട്ട് തു​ട​ങ്ങി​യ ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ്ഥി​തി വ​ള​രെ ദ​യ​നീ​യ​മാ​ണ്. എ​ട​വ​ന​ക്കാ​ട് മൂ​രി​പ്പാ​ടം മേ​ഖ​ല​യി​ലും വെ​ള്ള​ക്ക​യ​റ്റം ജ​ന​ത്തി​നെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സം​യു​ക്ത…

Read More

അർജുന്‍റെ വീട് തിരക്കിയെത്തിയ യുവാവ് വയോധികയുടെ മാലപൊ​ട്ടി​ച്ചു: മിന്നൽ വേഗത്തിൽ യുവാവ് രക്ഷപ്പെട്ടെങ്കിലും സിസി ടിവി കുടുക്കി; ചോദ്യം ചെയ്യലിൽ തിരക്കഥ പൊളിഞ്ഞപ്പോൾ വിലങ്ങ് വീണത് കൊച്ചുമകന്‍റെ കൈയിലും

  ചോ​റ്റാ​നി​ക്ക​ര: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ വ​യോ​ധി​ക​യു​ടെ ചെ​റു​മ​ക​നേ​യും സു​ഹൃ​ത്തി​നേ​യും ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​റ്റാ​നി​ക്ക​ര ഉ​ദ​യ​ക​വ​ല​യി​ൽ ആ​ന​ച്ചാ​ലി​ൽ ക​മ​ലാ​ക്ഷി (70)യു​ടെ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ആ​മ്പ​ല്ലൂ​ർ മാ​ട​പ്പി​ള്ളി വീ​ട്ടി​ൽ ആ​ദ​ർ​ശ് (24), ക​മ​ലാ​ക്ഷി​യു​ടെ ചെ​റു​മ​ക​ൻ ആ​ന​ച്ചാ​ലി​ൽ അ​ർ​ജു​ൻ (23) എ​ന്നി​വ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ർ​ജു​ന്‍റെ വീ​ട് ഇ​ത​ല്ലേ എ​ന്നു ചോ​ദി​ച്ച് ക​മ​ലാ​ക്ഷി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ക​ത്തേ​ക്ക് ക​യ​റി​യ ആ​ദ​ർ​ശ് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് പു​റ​ത്തു​ക​ട​ന്ന് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ആ​ദ​ർ​ശി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ചെ​റു​മ​ക​ൻ അ​ർ​ജു​ന​നും പ​ങ്കാ​ളി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ആ​ദ​ർ​ശി​ന്‍റെ ബൈ​ക്കി​ന് സി.​സി തു​ക അ​ട​യ്ക്കു​ന്ന​തി​നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പ​ദ്ധ​തി​യൊ​രു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 15000 രൂ​പ ആ​ദ​ർ​ശി​നും ബാ​ക്കി…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച 19 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​ന്പി​ൽ ജ​സ്റ്റി​ൻ ജോ​സ് -22 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ നാ​യ​ര​ന്പ​ലം കു​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ​ഫോ​ണും ത​ക​ർ​ത്തു. മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ൽ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​നം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. കേ​സി​ന്‍റെ സാ​ക്ഷി വി​സ്താ​ര​ത്തി​ന്‍റെ അ​ട​ക്ക​മു​ള്ള തീ​യ​തി​ക​ളും ഇ​ന്നു തീ​രു​മാ​നി​ക്കും. എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രേ​സി​ക്യൂ​ഷ​ന്‍റെ അ​പേ​ക്ഷ​യു​ള്‍​പ്പെ​ടെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഹ​ര്‍​ജി​ക​ളും ഇ​ന്ന് പ​രി​ഗ​ണി​ക്കു വ​രു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​സ്ത​രി​ക്കേ​ണ്ട 180 സാ​ക്ഷി​ക​ളി​ല്‍ 44 സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ വി​ചാ​ര​ണ തു​ട​രാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍​ക്കും എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Read More

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു! വി​ദ്യാ​ര്‍​ഥി​നി​യെ യു​വാ​വ് വീ​ട്ടി​ല്‍ ക​യ​റി മ​ർ​ദി​ച്ചു; സംഭവം വൈപ്പിനില്‍

വൈ​പ്പി​ന്‍ : പ്ര​ണ​യ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച 19 കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ 22 കാ​ര​നാ​യ യു​വാ​വ് വീ​ട്ടി​ല്‍ ക​റി മ​ര്‍​ദി​ച്ചെ​ന്നു പ​രാ​തി. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ് യു​വാ​വ് എ​ത്തി​യ​ത്. കോ​ളിം​ഗ് ബെ​ല്‍ അ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി വാ​തി​ല്‍ തു​റ​ന്ന ഉ​ട​നെ ക​യ​റി​പ്പി​ടി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട​ത്രേ. ഇ​തേ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ഞാ​റ​ക്ക​ല്‍ സ​ര്‍​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഓ​ച്ച​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടും വി​ട്ടു​ക​ള​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മാ​ത്ര​മ​ല്ല ഇ​ത് സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മൊ​ഴി​യെ​ടു​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞ​താ​യും വീ​ട്ടു​കാ​ര്‍ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

Read More

ആഢംബര ജീവിതത്തിന് മോഷണം! മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ച് വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ വി​ല്പ​ന; കു​ട്ടി​ക്ക​ള്ള​നു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കു​ടു​ങ്ങി

ആ​ലു​വ:​കൊ​ടി​കു​ത്തു​മ​ല​യി​ല്‍ നി​ന്നും മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ച് വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്ന് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി. വ​ട​ക്കേ​ക്ക​ര ക​ള​രി​ക്ക​ല്‍ അ​മ്പ​ല​ത്തി​ന് സ​മീ​പം മ​ല​യി​ല്‍ വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (19), കു​ഞ്ഞി​ത്തൈ വ​ട​ക്കേ ക​ട​വ് ഭാ​ഗ​ത്ത്, മു​ല്ല​ശേ​രി വീ​ട്ടി​ല്‍ സ​തീ​ഷ് (22), എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കൂ​ടാ​തെ ഈ ​കേ​സി​ല്‍ പ്ര​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു 15 കാ​ര​നും ഉ​ള്‍​പെ​ട്ടി​ട്ടു​ള്ള​ത്. ചാ​ല​ക്കു​ടി, നെ​ടു​മ്പാ​ശേ​രി, വാ​രാ​പ്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പീ​ഡ​ന​ക്കേ​സി​ലും ആ​രോ​മ​ല്‍ പ്ര​തി​യാ​യി​രു​ന്നു. സ​തീ​ഷ് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക് അ​റി​യി​ച്ചു. മോ​ഷ​ണ വ​സ്തു വി​റ്റു​കി​ട്ടു​ന്ന പ​ണം ആ​ഢം​ബ​ര ജീ​വി​ത​ത്തി​നാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കൂ​ടി​യ​തി​നാ​ൽ ആ​ലു​വ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണ​വു​മാ​യി…

Read More