മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ദു​രൂ​ഹ മ​ര​ണം! അ​മ്മ​യു​ടെ സ​മ​രം നാ​ലാം ദി​വ​സ​ത്തി​ൽ

ആ​ലു​വ: മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​താ​വ് ന​ട​ത്തി വ​രു​ന്ന നി​രാ​ഹാ​ര സ​മ​ര​മ​ട​ക്കം ഇ​ന്ന് നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. നാ​ണ​യം വി​ഴു​ങ്ങി​യ നി​ല​യി​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി ചി​കി​ത്സ ല​ഭി​ക്കാ​തെ​യാ​ണ് മ​രി​ച്ച​തെ​ന്നാ​രോ​പി​ച്ചു​കൊ​ണ്ടാ​ണ് അ​മ്മ​യും ബ​ന്ധു​ക്ക​ളും സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ത്തി വ​രു​ന്ന സ​മ​രം അ​ധി​കാ​രി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു സ​മ​ര​ത്തി​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ദ്യം ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നെ​ല്ലാം നി​സാ​ര​മെ​ന്ന് പ​റ​ഞ്ഞ് വി​ട്ട കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ടു​ങ്ങ​ല്ലൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി ന​ന്ദി​നി​യു​ടെ ഏ​ക​മ​ക​നാ​ണ് മ​ര​ണ​പ്പെ​ട്ട പൃ​ഥ്വി​രാ​ജ്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ക​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ കെ​മി​ക്ക​ൽ ലാ​ബി​ല​യ​ച്ചു പ​രി​ശോ​ധി​കു​ക​യും…

Read More

മു​ന​ന്പം ഹാ​ർ​ബ​റി​ലെ ത​ര​ക​നു കോ​വി​ഡ്! ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നി​ര​വ​ധി പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ

ചെ​റാ​യി: മു​ന​ന്പം മാ​തൃ​കാ ഹാ​ർ​ബ​റി​ലെ 58 കാ​ര​നാ​യ ത​ര​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് മു​ന​ന്പം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹാ​ർ​ബ​ർ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​ച്ച് പൂ​ട്ടി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ട​ലി​ൽ കി​ട​ക്കു​ന്ന ബോ​ട്ടു​ക​ൾ അ​ടു​ത്ത് മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മൂ​ന്നു ദി​വ​സം സാ​വ​കാ​ശം ന​ൽ​കു​ന്ന​ത്. ഓ​ണ​മാ​യി​രു​ന്ന​തി​നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി ക​ട​ലി​ൽ പോ​കാ​തെ കി​ട​ക്കു​ന്ന ഫൈ​ബ​ർ വ​ള്ള​ങ്ങ​ളെ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ പൂ​ന്തു​റ, കൊ​ല്ലം, തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള​വ​രെ കൂ​ട്ട​ത്തോ​ടെ ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഫൈ​ബ​ർ വ​ള്ള​ങ്ങ​ളു​ടെ ത​ര​ക​നാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​രു​മാ​യി​ട്ടാ​യി​രു​ന്നു ഇ​യാ​ൾ​ക്ക് കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രി​ൽ നി​ന്നാ​യി​രി​ക്കും രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. മു​ന​ന്പം ഹാ​ർ​ബ​ർ തു​റ​ന്ന​പ്പോ​ൾ നേ​ര​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പൂ​ന്തു​റ, കൊ​ല്ലം മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും…

Read More

പി​താ​വി​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം നി​റ​വേ​റ്റി പെ​ൺ​മ​ക്ക​ൾ!

ബോ​ബ​ൻ ബി ​കി​ഴ​ക്കേ​ത്ത​റ ക​ള​മ​ശേ​രി: സ്വ​ന്തം ഗാ​ന​ര​ച​ന​ക​ൾ അ​ന​ശ്വ​ര​മാ​ക​ണ​മെ​ന്ന പി​താ​വി​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം 82-ാം വ​യ​സി​ൽ നി​റ​വേ​റ്റി പെ​ൺ​മ​ക്ക​ൾ. ഇ​ട​പ്പ​ള്ളി ഉ​ണ്ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ എം.​കെ. ര​വി​യു​ടെ പെ​ൺ​മ​ക്ക​ളാ​യ ജി​ജി കി​ഷോ​ർ, ര​ജി ഷി​ബു എ​ന്നി​വ​രാ​ണ് പി​താ​വി​ന്‍റെ മൂ​ന്ന് വ്യ​ത്യ​സ്ത ഗാ​ന ര​ച​ന​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം ചെ​യ്യി​ച്ച് ഓ​ണ​ക്കാ​ല​ത്തെ പി​റ​ന്നാ​ളാ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​ക്കി​യ​ത്. ആ​ഘോ​ഷ​ത്തി​നി​ട​യ്ക്ക് റെ​ക്കോ​ർ​ഡ് ചെ​യ്ത ഗാ​ന​ങ്ങ​ൾ സ്പീ​ക്ക​റി​ലൂ​ടെ ഒ​ന്നൊ​ന്നാ​യി ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ അ​ശ്രു​ബി​ന്ദു​ക്ക​ൾ പൊ​ഴി​ച്ചാ​ണ് മ​ക്ക​ളെ ര​വി ന​ന്ദി​യ​റി​യി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ര​വി​ക്ക് ന​ന്നേ ചെ​റു​പ്പ​ത്തി​ലേ എ​ഴു​തു​ന്ന ശീ​ലം ഉ​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഓ​ല വീ​ട് ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ എ​ല്ലാം ചാ​ര​മാ​യി. പി​ന്നീ​ടാ​ണ് ഉ​ണ്ണി​ച്ചി​റ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം ത​മ്മ​ന​ത്ത് താ​മ​സം ആ​രം​ഭി​ച്ച​ത്. 2015 ൽ ​പ​ക്ഷാ​ഘാ​തം വ​ന്ന​ശേ​ഷം രോ​ഗ​ശ​യ്യ​യി​ലാ​യി. മ​ന​സും ശ​രീ​ര​വും സ​ജീ​വ​മാ​ക്കാ​നാ​ണ് ര​വി വീ​ണ്ടും എ​ഴു​ത്തു തു​ട​ങ്ങി​യ​ത്. മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ക​വി​ത​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ഴു​തി​യ​പ്പോ​ൾ കേ​ട്ടെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന മ​ക്ക​ൾ ത​ന്നെ​യാ​ണ് പ്ര​കൃ​തി​യും…

Read More

കോവിഡിന്‍റെ ലോക്കിൽ മേ​ള​മി​ല്ല; ചെ​ണ്ട​മാ​റ്റി ഞ​ണ്ടു​മാ​യി  വി​ൽ​സ​ണ്‍ റോ​ഡ​രി​കി​ൽ

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ൻ: കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ ഉ​ത്സ​വ​ങ്ങ​ൾ​ക്കും മ​റ്റ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്കു​മൊ​ക്കെ ലോ​ക്ക് വീ​ണ​പ്പോ​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി മേ​ള​ക്കാ​ര​ൻ വി​ൽ​സ​ൻ ചെ​ണ്ട​യും മേ​ള​വും മാ​റ്റി​വെ​ച്ച് ഞ​ണ്ട് ക​ച്ച​വ​ടം തു​ട​ങ്ങി. ഭാ​ര്യ കാ​ഞ്ച​ന​യും മ​ത്സ്യ​ക​ച്ച​വ​ടം ചെ​യ്യു​ന്നു​ണ്ട്. എ​ങ്കി​ലും ഞ​ണ്ടാ​ണ് ഇ​വ​രു​ടെ പ്രി​യ ഉ​ൽ​പ്പ​ന്നം. ചെ​റാ​യി പാ​ട​ത്ത് വ​ഴി​യ​രു​കി​ൽ ഞ​ണ്ടും ക​രി​മീ​നും ക​റൂ​പ്പും ചെ​മ്മീ​നു​മൊ​ക്കെ വി​റ്റ് പ​ട്ടി​ണി​യി​ല്ലാ​തെ ജീ​വി​ക്കു​ക​യാ​ണ്. പാ​ട​ത്തി​നു തൊ​ട്ട് തെ​ക്കു​മാ​റി ചെ​റാ​യി ക​ല്ലു​ചി​റ​യി​ലാ​ണ് താ​മ​സം. ഭാ​ര്യ കാ​ഞ്ച​ന നേ​ര​ത്തെ ഏ​ലൂ​ർ ഭാ​ഗ​ത്ത് മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​താ​ണ്. വി​ൽ​സ​ണ്‍ മേ​ള​പ്പ​രി​പാ​ടി​ക​ൾ​ക്കും പോ​കും. അ​ങ്ങി​നെ​യാ​ണ് ര​ണ്ട് മ​ക്ക​ള​ട​ക്ക​മു​ള്ള ചെ​റി​യ കു​ടും​ബം ജീ​വി​ച്ചു പോ​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ കാ​ഞ്ച​ന​ക്ക് ഏ​ലൂ​രി​ലെ മ​ത്സ്യ​ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. ഇ​വ​രു​ടെ ത​ട്ടി​ലെ സ്പെ​ഷ്യ​ൽ ഐ​റ്റം ഞ​ണ്ടാ​ണ്. നി​റ​യെ ക​ഴ​ന്പു​ള്ള​തും ജീ​വ​നു​ള്ള​തു​മാ​യ ന​ല്ല ഞ​ണ്ടു​ക​ൾ ചെ​റു​തും വ​ലു​തും ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും. ചെ​റു​തി​നു 350 മു​ത​ൽ നാ​നൂ​റ് രൂ​പ​വ​രെ​യും,…

Read More

കു​റു​മ​ശേ​രി​യി​ലെ കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണം ഗു​ണ്ടാ​സം​ഘ​ങ്ങ​ളി​ലേ​ക്ക്

ആ​ലു​വ: അ​റി​യ​പ്പെ​ടു​ന്ന ഗു​ണ്ട നേ​താ​വ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്. കൊ​ല​പാ​ത​ക​മ​ട​ക്കം നി​ര​വ​ധി ഗു​ണ്ടാ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന കു​റു​മ​ശേ​രി ജ​യ​പ്ര​കാ​ശി (54) നെ ​വീ​ടി​നു​ള്ളി​ൽ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്.വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ആ​ള​ന​ക്ക​മി​ല്ലാ​ത്ത വീ​ട്ടി​ലെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ല​യു​ടെ പി​ൻ​ഭാ​ഗം പി​ള​ർ​ന്ന് ര​ക്തം​വാ​ർ​ന്നൊ​ഴു​കി ക​ട്ട​ലി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യി​ൽ ക​മ്പി കൊ​ണ്ട് ശ​ക്ത​മാ​യ അ​ടി​യേ​റ്റ ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു.അ​വി​വാ​ഹി​ത​നാ​യ ജ​യ​പ്ര​കാ​ശ് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ മ​ദ്യ​പാ​നം പ​തി​വാ​യി​രു​ന്നു. പ​ല​പ്പോ​ഴും ബ​ഹ​ളം കേ​ട്ടി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലെ വി​ജേ​ഷ്, സൗ​മേ​ഷ്, അ​നി​ൽ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മ​റ്റു സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ ജ​യ​പ്ര​കാ​ശ് മൂ​ന്ന് വ​ർ​ഷം…

Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു; സ്വ​ര്‍​ണ​വി​ല കുത്തനെ ഇ​ടി​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ലി​റ്റ​റി​ന് പ​ത്ത് പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 82.29 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 77.75 രൂ​പ​യി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ​യും പെ​ട്രോ​ള്‍ വി​ല പ​ത്ത് പൈ​സ വ​ര്‍​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 83.76 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.13 രൂ​പ​യു​മാ​ണ്. സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞു കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ ക​യ​റ്റ​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്നു രാ​വി​ലെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,730 രൂ​പ​യും പ​വ​ന് 37,840 രൂ​പ​യു​മാ​യി. ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

Read More

പീ​ഡ​ന​ശ്ര​മക്കേസിൽ പോ​ലീ​സ് പ്ര​തി​യെ സ​ഹാ​യി​ക്കു​ന്നു ;പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി രം​ഗ​ത്ത്

ആ​ലു​വ: പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി രം​ഗ​ത്ത്. ഇ​ത് സം​ബ​ന്ധി​ച്ച് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. പോ​ലീ​സ് പ്ര​തി​യെ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും യു​വ​തി​യ്ക്ക് പ​രാ​തി​യു​ണ്ട്. ചെ​ങ്ങ​മ​നാ​ട് പു​തു​വാ​ശേ​രി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​പ്ര​ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി.2019 ജൂ​ലൈ 13ന് ​രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ന​ടു​റോ​ഡി​ൽ വ​ച്ച് യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ഭ​ർ​ത്താ​വി​നെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ലാ​ണ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നെ​ടു​വ​ന്നൂ​ർ സ്വ​ദേ​ശി സ​നീ​ഷി(40) നെ​തി​രേ​യാ​യി​രു​ന്നു പ​രാ​തി. കേ​സെ​ടു​ത്ത നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നെ​തി​രേ​യും യു​വ​തി പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്കും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം കൈ​മാ​റി​യ​താ​യി നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തീ​പി​ടി​ത്തം അ​ട്ടി​മ​റി തന്നെ; ചീ​ഫ് സെ​ക്ര​ട്ട​റി, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ആ​ണോയെന്ന് രമേശ് ചെന്നിത്തല

ആ​ലു​വ: സെ​ക്ര​ട്ടേറി​യേ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി എ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​പി​ടിത്ത​ത്തി​ലൂ​ടെ ശ്ര​മി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ലു​വ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​ഞ്ഞ​ത് കൊ​ണ്ടാ​ണ് അ​വി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​ പോ​ലീ​സ് ആ​ണ് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്.​ യുഡിഎ​ഫിന്‍റെ സ​മ​രം പ്രോ​ട്ടോ​കോ​ൾ മാ​നി​ച്ച് കൊ​ണ്ട് ത​ന്നെ​യാ​യി​രു​ന്നു ന​ട​ന്ന​ത്.​ ചീ​ഫ് സെ​ക്ര​ട്ട​റി, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ആ​ണോ എ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ആ​യു​ധ​ശാ​ല​യി​ലേ​ക്ക് പോ​യ ക​ര​സേ​ന​യു​ടെ വാ​ഹ​നം കൊ​ച്ചി​യി​ൽ അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ടു

കൊ​ച്ചി: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ലെ ആ​യു​ധ​ശാ​ല​യി​ലേ​ക്ക് പോ​യ ക​ര​സേ​ന​യു​ടെ വാ​ഹ​നം കൊ​ച്ചി​യി​ൽ അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ടു. കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ​വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് ആ​യു​ധ​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​നം കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​ച്ച ആ​യു​ധ​ശേ​ഖ​രം ജ​ബ​ൽ​പൂ​രി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ക​ര​സേ​ന​യു​ടെ നീ​ക്കം. എ​ന്നാ​ൽ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ​വ​ച്ച് കരസേനയുടെ ലോ​റി എതിരെവന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ആ​യു​ധ​ങ്ങ​ള​ട​ങ്ങി​യ ലോ​റി നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

Read More

അ​ണ്‍​ലോ​ക്ക് നാ​ലാം ഘ​ട്ടം; കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​ജ്ജമെന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി

  കൊ​ച്ചി: അ​ണ്‍​ലോ​ക്ക് നാ​ലാം ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ന്ന​തോ​ടെ കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എം​ആ​ര്‍​എ​ല്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി കി​ട്ടി​യാ​ല്‍ മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ അ​റി​യി​ച്ചു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തൈ​ക്കൂ​ടം മു​ത​ല്‍ പേ​ട്ട​വ​രെ​യു​ള്ള ഒ​ന്നാം​ഘ​ട്ട അ​വ​സാ​ന റീ​ച്ചി​ല്‍ ഉ​ട​ന്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ദി​നം മു​ത​ല്‍ 20 മി​നി​റ്റ് ഇ​ട​വേ​ള​യി​ലാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ ഏ​ഴി​ന് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ആ​ലു​വ, തൈ​ക്കൂ​ടം സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു രാ​ത്രി എ​ട്ടി​ന് അ​വ​സാ​ന സ​ര്‍​വീ​സ് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ 20 മി​നി​റ്റ് ഇ​ട​വേ​ള വെ​ട്ടി​ച്ചു​രു​ക്കി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഓ​ടി​ക്കും. പേ​ട്ട​വ​രെ​യു​ള്ള ആ​വ​സാ​ന ട്രെ​ക്ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തേ​ണ്ട​തി​നാ​ലാ​ണ് ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​ത്. ഇ​വി​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും…

Read More