ആമ്പല്ലൂർ: ഏറെ നാളായുള്ള മുറവിളികൾക്കു ശേഷം മറ്റത്താൻ കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകൾ ടാറിംഗ് നടത്തിയെങ്കിലും പാലം പഴയ സ്ഥിതിയിൽത്തന്നെ. പാലത്തിനു നടുവിലായി ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ട് മെറ്റൽ കൂമ്പാരമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് പാലം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയായിരുന്നില്ല. ഉദയംപേരൂർ, മുളന്തുരുത്തി പഞ്ചായത്തുകളുടെ അതിർത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമെടുപ്പു പോലും പൂർത്തിയായിട്ടില്ല. ആമ്പല്ലൂർ ഭാഗത്തുനിന്ന് പാലം കഴിഞ്ഞുള്ള അപ്രോച്ച് റോഡ് വളരെ ഇടുങ്ങിയതാണ്. രണ്ടു വലിയ വാഹനങ്ങൾ നേർക്കുനേർ വന്നാൽ കുടുങ്ങുന്ന സ്ഥിതി. പരിസരവാസികളുടെ വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് നിലവിലുള്ള റോഡിന്റെ ടാറിംഗ് രണ്ടു മാസം മുൻപ് നടത്തിയത്. എന്നാൽ പാലത്തിന്റെ ഉപരിതലം ഇപ്പോഴും ഒന്നും ചെയ്തിട്ടില്ല. ആമ്പല്ലൂർ നിവാസികൾക്ക് കോട്ടയം എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസ് സൗകര്യമുള്ള ഉദയംപേരൂർ, തെക്കൻ പറവൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള…
Read MoreCategory: Kochi
മദ്യലഹരിയിൽ കുടുംബ വഴക്ക്; ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമം; കിഴക്കമ്പലം സ്വദേശി പോലീസ് പിടിയിൽ
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പിണർ മുണ്ടയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മോറക്കാല പാപ്പാറ സ്വദേശി അജി വർഗീസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. അജിയുടെ ഭാര്യ ബിനി(29)ക്കാണ് വെട്ടേറ്റത്. പിണർമുണ്ട റേഷൻ കടക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അജിയും ബിനിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അമ്പലമേട് പോലീസ് പറഞ്ഞു. അജി സ്ഥിരം മദ്യപാനിയാണ്. വാക്കുതർക്കത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ബിനിയുടെ കഴുത്തിന്റെ പിൻഭാഗത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അജിയെ സിഐ ലാൽ സി.ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കൊച്ചി കോർപ്പറേഷനിലെ മാലിന്യം നീക്കംചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അജി.
Read Moreലഹരിമരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം?കസ്റ്റംസും അന്വേഷണത്തിന്
കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്കു തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസും അന്വേഷിക്കുന്നു. ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കെ.ടി. റമീസിന്റെ ഫോണ്‍ നമ്പര്‍ മുഹമ്മദ് അനൂപിന്റെ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിശദമായ അന്വേഷണത്തിന് കസ്റ്റംസും ഒരുങ്ങുന്നത്. കെ.ടി. റമീസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അന്വേഷണസംഘം. റമീസിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്യുന്നതിനു പുറമേ കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ബംഗളൂരുവിലെത്തിയും അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്. അതിനിടെ, ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപിന്റെ തുണിക്കച്ചവട ബന്ധവും അന്വേഷണ സംഘങ്ങള്‍ അന്വേഷിക്കുന്നതായാണു വിവരങ്ങള്‍. തുണിക്കച്ചവടത്തില്‍…
Read Moreചികിത്സ കിട്ടാതെ യാത്രക്കാരൻ മരിക്കാനിടയായ സംഭവം;ബസുകാർക്കെതിരേ നടപടിക്ക് പോലീസ്; കോവിഡ് ഭയം മൂലമെന്ന് ബസുടമ സംഘം
തൃപ്പൂണിത്തുറ: ബസുകാരുടെ അനാസ്ഥയെ തുടർന്ന് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ ബസുകാർക്കെതിരേ കേസെടുക്കുമെന്ന് ഉദയംപേരൂർ പോലിസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് തൃപ്പൂണിത്തുറയിൽനിന്നും പൂത്തോട്ടയിലേക്കുള്ള ബസിൽ കയറിയ ഉണിക്കുന്നത്ത് കുറുപ്പ്ശേരിൽ പുഷ്പാംഗദൻ (57) ആണ് മരിച്ചത്. ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പുഷ്പാംഗദനെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്നു ബസിൽ യാത്രചെയ്തിരുന്നവർ നൽകിയ വിവരം അനുസരിച്ച് ബന്ധുക്കൾ എത്തിയപ്പോൾ പൂത്തോട്ടയിൽ ഒരു കടയ്ക്കുമുന്നിൽ കിടത്തിയ അവസ്ഥയിലായിരുന്നു പുഷ്പാംഗദൻ. നടക്കാവിലായിരുന്നു ഇയാൾ ഇറങ്ങേണ്ടിയിരുന്നത്. ഉടൻ തന്നെ ബന്ധുക്കൾ ഇയാളെ കാറിൽ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുറച്ച് സമയത്തിനു ശേഷം പുഷ്പാംഗദൻ മരിച്ചു. കോവിഡ് ടെസ്റ്റിനുള്ള സ്രവ പരിശോധനക്ക് സാമ്പിളുകൾ ഇന്നലെ തന്നെ എടുത്തുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ ഫലം വരുന്നതനുസരിച്ച് സംസ്കാരം നടത്തും. രണ്ട് ആശുപത്രികൾ സമീപത്തുണ്ടായിട്ടുംയാത്രക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ചികിത്സ കിട്ടാതെ വഴിയിൽകിടന്നു എന്ന ആരോപണം…
Read Moreവാടക കുടിശിക ആവശ്യപ്പെട്ടുള്ള മാനസിക സമ്മര്‍ദം; ഓട്ടോതൊഴിലാളിയുടെ ആത്മഹത്യയില്‍ വീട്ടുടമസ്ഥന്റെ മൊഴിയെടുക്കും
പള്ളുരുത്തി: വാടക കുടിശിക ആവശ്യപ്പെട്ടുള്ള മാനസിക സമ്മര്‍ദം താങ്ങാനാവാതെ ഓട്ടോറിക്ഷാ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുടമസ്ഥനില്‍നിന്ന് പോലീസ് ഇന്നു മൊഴിയെടുക്കും. കൊച്ചി തോപ്പുംപ്പടി വാലുമ്മല്‍ റോഡില്‍ അനീഷ് (36) ആണ് അത്മഹത്യ ചെയ്തത്. ഇദേഹത്തിന്റെ ഭാര്യ സൗമ്യ നല്കിയ പരാതിയിലാണ് വീട്ടുടമസ്ഥന്റെ മൊഴിയെടുക്കുന്നത്. കോവിഡ് മൂലം ജോലി ചെയ്യാനാവാതെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്ത് മൂന്ന് മാസത്തെ വാടക കുടിശിക ആവശ്യപ്പെട്ട് വീട്ടുടമ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുവെന്ന് അനീഷിന്റെ ഭാര്യ സൗമ്യ തോപ്പുംപടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ അനീഷിനെ കണ്ടെത്തിയത്. പ്രതിമാസം 9000 രൂപ വാടകയ്ക്കാണ് ഇവര്‍ ശങ്കരന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്. മൂന്നു മാസത്തെ വാടക കൊടുക്കാനുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായതോടെ അനീഷിന് ഓട്ടോയ്ക്ക് സവാരി…
Read Moreകടയിൽ കയറി വ്യാപാരിയെ മർദിച്ച സംഭവം ; പോലീസ് നടപടിയെടുക്കുന്നില്ല;പ്രതിഷേധിച്ച് വ്യാപാരികൾ
അരയൻകാവ്: കടയിൽ കയറി വ്യാപാരിയെ മർദിക്കുകയും സാധനങ്ങൾ വലിച്ചുവാരി നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധം. ഉത്രാടത്തലേന്ന് അരയൻകാവ് മിൽമ റോഡിലുള്ള ഹോളി ഫാമിലി സ്റ്റോഴ്സിലാണ് അതിക്രമം ഉണ്ടായത്. കടയുടമ റോബിനെ മർദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ മുളന്തുരുത്തി പോലീസിൽ വ്യാപാരി വ്യവസായി യൂണിറ്റ് നൽകിയ പരാതിയിന്മേൽ അഞ്ചു ദിവസമായിട്ടും നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. പോലീസിന്റെ നിഷേധാത്മക സമീപനത്തിനെതിരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അരയൻകാവിൽ പ്രതിഷേധ പരിപാടി നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ് പി.വി. പ്രകാശൻ, ആമ്പല്ലൂർ യൂണിറ്റ് പ്രസിഡന്റ് സി.വി. മോൻസി, അരയൻകാവ് യൂണിറ്റ് പ്രസിഡന്റ് ബിജു താമഠത്തിൽ, സെക്രട്ടറി തങ്കച്ചൻ തനിമ, വ്യാപാരി വ്യവസായി യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് ഷിഹാബ്, അരയൻകാവ്…
Read Moreപൊട്ടിപ്പൊളിഞ്ഞ ടൈലുകൾ, തകർന്ന വൈദ്യുതി വിളക്കുകൾ, ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം; മൂവാറ്റുപുഴയിലെ പുഴയോര നടപ്പാതയുടെ വിശേഷണങ്ങൾ ഇവിടെ തിരുന്നില്ല….
മൂവാറ്റുപുഴ: പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ, തകർന്ന വൈദ്യുതി വിളക്കുകൾ, ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം. ലക്ഷകണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച പുഴയോര നടപ്പാതയിലെ വിശേഷണങ്ങൾ ഇനിയുമുണ്ട്. നടപ്പാത സംരക്ഷിക്കാൻ നഗരസഭാധികൃതർ തയാറാകാത്തതാണ് ഇതിനു പ്രധാനകാരണം. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന്റെ ആസ്തി വികസന ഫണ്ടിൽനിന്നു കേന്ദ്രസംസ്ഥാന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മൂന്നര കോടിയോളം ചെലവഴിച്ച് നിർമിച്ച പുഴയോര നടപ്പാതയുടെ അവസ്ഥ ഇപ്പോൾ ഏറെ ദയനീയമാണ്. പ്രദേശവാസികളടക്കം നിരവധി പേർ എത്തിയിരുന്ന നടപ്പാത സന്ധ്യ കഴിയുന്നതോടെ ഇരുട്ടിലാകുകയാണ്. അന്‍പതോളം ലൈറ്റുകളാണ് ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള നടപ്പാതയിലുള്ളത്. പാതയോരത്തെ വഴിവിളക്കുകളിലെ ചില്ലുകളെല്ലാം തകർന്ന നിലയിലാണ്. വെളിച്ചമില്ലാതായതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് നടപ്പാത. ഇതിനു പുറമെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നിരവധി പേർ നേരത്തേ സായാഹ്ന സവാരിക്കടക്കം ഇവിടെ എത്തുന്നുണ്ടായിരുന്നു. ലൈറ്റുകൾ തെളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടെ രംഗത്തു വന്നെങ്കിലും നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.…
Read Moreആന്ധ്രയിലെ കഞ്ചാവ് ആലുവയിലെത്തിയാൽ നീലച്ചടയൻ; പിന്നെ വില കുതിച്ചു കയറും
ആലുവ: ആലുവയിൽ എക്സൈസ് തന്ത്രപരമായി കുടുക്കിയ കഞ്ചാവ് മാഫിയയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ആന്ധ്രയിലെ ഉൾക്കാടുകളിൽ വിളഞ്ഞ് പൂത്തുനിൽക്കുന്ന കഞ്ചാവ് തോട്ടങ്ങളിലേക്ക്. അവിടെ കിലോ പതിനായിരം രൂപയ്ക്കു കിട്ടുന്ന കഞ്ചാവ് ആലുവയിലെത്തിച്ച് നീലച്ചടയനാക്കി ലക്ഷങ്ങൾക്കാണ് മാഫിയ മറിച്ചുവിൽക്കുന്നത്. ഇന്നലെ വാഹന പരിശോധയ്ക്കിടയിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും 35 കിലോ കഞ്ചാവ് ആലുവ എക്സൈസ് സിഐ സോജൻ സെബാസ്റ്റ്യനും സംഘവും പിടികൂടുന്നത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീർ, ജാഫർ എന്നിവർ കസ്റ്റഡിയിലായി. ഇവരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ലോറി ഉടമയായ തൃശൂർ ചേലക്കര സ്വദേശി ഷെമീർ ബാബുവാണ് കഞ്ചാവ് കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷെമീർ നൽകിയ ഒന്നേകാൽ ലക്ഷം രൂപയുമായി ആന്ധ്രയിലെ രാജമുദ്രയിൽനിന്നും സംഘം കാലിയായ ലോറിയിൽ…
Read Moreഅമ്പടകേമാ ബോബി കുട്ടാ..! സ്വന്തമായി മുക്കുപണ്ടമുണ്ടാക്കി പണയ തട്ടിപ്പ്; ഇടുക്കി സ്വദേശിയെ പൊക്കി ആലുവ പോലീസ്
ആലുവ: സ്വന്തമായി മുക്കുപണ്ടമുണ്ടാക്കി അതു പണയം വച്ചു തട്ടിപ്പു നടത്തുന്ന വിരുതൻ ഒടുവിൽ കുറുപ്പംപടി പോലീസിന്റെ പിടിയിലായി. ഇടുക്കി വാകത്താനം സ്വദേശി ബോബി ഫിലിപ്പാ(31)ണ്് കുറുപ്പംപടി സിഐ കെ.ആർ. മനോജിന്റെയും സംഘത്തിന്റെയും പിടിയിലായത്. സമാനമായ ഇരുപത്തിയെട്ടോളം കേസുകളിലെ പ്രതിയാണിയാൾ. ഇക്കഴിഞ്ഞ ജൂണിൽ 30 ഗ്രാം വരുന്ന വളയുമായി ഇയാൾ ഫെഡറൽ ബാങ്ക് കുറുപ്പംപടി ബ്രാഞ്ചിൽ പണയം വയ്ക്കാനെത്തിയിരുന്നു. തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽനിന്നും മുങ്ങി. ബാങ്ക് അധികൃതർ പോലീസിന് വിവരം നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ് ജുകളിൽ തങ്ങി ഇത്തരത്തിൽ മുക്കുപണ്ട ഇടപാട് നടത്തുന്ന ബോബിയെക്കുറിച്ച് സൂചന ലഭിച്ചത്. പെട്ടെന്ന് മുക്കു പണ്ടമാണെന്ന് സംശയിക്കാത്ത തരത്തിലായിരുന്നു പണയ ഉരുപ്പടികളുടെ നിർമാണം. ആലുവ ചൂണ്ടിയിലെ ലോഡ്ജിലാണ് ഇയാൾ തങ്ങിയിരുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ഇതിനുമ്പ് മുക്കുപണ്ടം തട്ടിപ്പിൽ പ്രതിയായിട്ടുണ്ട്
Read Moreബിഗ് സെല്യൂട്ട് ! വീട് വിട്ടിറങ്ങിയ യുവാവ് അവശനിലയില്‍; കോവിഡ് ഭീതിയും ആശങ്കകളും മാറ്റി വച്ച് രക്ഷകനായി എസ്ഐ
കോഴിക്കോട് : കോവിഡ് ഭീതിയും ആശങ്കകളും മാറ്റി വച്ച് യുവാവിന് പുതുജീവനേകി എസ്ഐ. കണ്ട്രോള് റൂം എസ്ഐയും വയനാട് പുളിയാര്‍മല സ്വദേശിയുമായ രവികുമാറാണ് മൂടാടി സ്വദേശിയായ 22 കാരനെ രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞ 29 ന് പകലാണ് സംഭവം. കണ്ട്രോള് റൂം വാഹനം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വലിയങ്ങാടിയില്‍ ഒരു അഞ്ജാത യുവാവ് അവശനിലയിലുണ്ടെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ എസ്ഐ സ്ഥലത്തെത്തി. യുവാവ് മയക്കുമരുന്നു കഴിച്ചതായാണ് നാട്ടുകാര്‍ക്ക് തോന്നിയത്. പോലീസെത്തുമ്പോള്‍ യുവാവ് അവശനിലയിലായിരുന്നുള്ളത്. ശരീരം വിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട എസ്ഐ ചായ വാങ്ങി നല്കാന് ആവശ്യപ്പെട്ടു. ഇതിനിടെ മേല്‍വിലാസവും തിരക്കി. സമീപത്തുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളി ചായയും ലഘുഭക്ഷണവും വാങ്ങി നല്കി. കഴിക്കാന്‍ തുടങ്ങവെ യുവാവ് അബോധാവസ്ഥയിലായി. വായയില്‍ നിന്നും നുരയും പതയും വാരാന്‍ തുടങ്ങിയതോടെ എസ്ഐ കൈയിലുള്ള ഗ്ലൗസ് ധരിച്ചു അവനെ താങ്ങിയെടുത്ത് കിടത്തി. ഉടന്‍ തന്നെ ആംബുലന്‍സ് വരാന്‍…
Read More