കോ​വി​ഡ് 19; ജി​ല്ല​യി​ല്‍ രോ​ഗി​ക​ൾ  5,000 ക​ട​ന്നു;  പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം അ​യ്യാ​യി​രം പി​ന്നി​ട്ടു. ഇ​ന്ന​ലെ 163 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​രെ രോ​ഗി​ക​ളാ​യ​ത് 5,042 പേ​രാ​ണ്. ഇ​തി​ല്‍ 3,158 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 33 മ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 144 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പ​ട​ര്‍​ന്ന​ത്. ഇ​ന്ന​ലെ 85 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​തി​ല്‍ 83 പേ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള​വ​രും ഒ​രാ​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും മ​റ്റൊ​രാ​ള്‍ വേ​റെ ജി​ല്ല​ക്കാ​ര​നു​മാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 920 പേ​രെ​കൂ​ടി ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 1,004 പേ​രെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 16,029 പേ​രാ​ണ് ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 13,699 പേ​ര്‍ വീ​ടു​ക​ളി​ലും 151 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2,179 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. ഇ​ന്ന​ലെ 176 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ലും…

Read More

ആ​ലു​വ​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം ;ഡി​എ​ൻ​എ ഫ​ലം വൈ​കും; കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ ല​ഭി​ച്ചു

ആ​ലു​വ: മാ​ർ​ക്ക​റ്റി​ന് സ​മീ​പം കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ​നി​ന്നും ത​ല​യോ​ട്ടി​യ​ട​ങ്ങി​യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ൻ​എ ഫ​ലം വൈ​കും. എ​ന്നാ​ൽ അ​സ്ഥി​കൂ​ട​ത്തി​ലെ എ​ല്ല് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും മ​രി​ച്ച​ത് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന മാ​റ​മ്പി​ള്ളി സ്വ​ദേ​ശി മ​ണി​ലാ​ൽ ത​ന്നെ​യാ​ണെ​ന്ന​തി​ന് കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ ല​ഭി​ച്ചു. പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ല​തു​കാ​ലി​ന്‍റെ ഒ​രു വി​ര​ൽ മു​റി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ല്ല് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ഇ​തു വ്യ​ക്ത​മാ​യ​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ, അ​സ്ഥി​കൂ​ട​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​വാ​ഹി​ത​നാ​യ മ​ണി​ലാ​ലി​ന് ഒ​രു മ​ക​നു​ണ്ട്. ജോ​ലി​ക്ക് പോ​കാ​ൻ മ​ടി​കാ​ണി​ച്ചി​രു​ന്ന​തി​നെ ചൊ​ല്ലി വീ​ട്ടു​കാ​രു​മാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പു​ക​വ​ലി​യോ, മ​ദ്യ​പാ​ന​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ഴി​പ്ര​ത്ത് ആ​റ് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മു​ണ്ടെ​ങ്കി​ലും അ​വി​ടെ ആ​രും താ​മ​സി​ക്കു​ന്നി​ല്ല. നാ​ലു​മാ​സം മു​മ്പ് അ​ശോ​ക​പു​രം മ​ന​യ്ക്ക​പ്പ​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഇ​യാ​ൾ ചെ​ന്നി​രു​ന്നു. ഫ​യ​ർ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള സ​വാ​ള​ക്ക​ട​യി​ൽ ജോ​ലി​യു​ണ്ടെ​ന്നും ക​ട​യോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് കി​ട​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​മു​മ്പ് ക​രി​യാ​ട്ടി​ലെ ഒ​രു…

Read More

പത്തൊൻപത് ദി​വ​സം,സ്വർണവിലയിൽ 4000 രൂ​പ​യു​ടെ ഇടിവ്

കൊ​ച്ചി: ക​ഴി​ഞ്ഞ 19 ദി​വ​സ​ത്തി​നി​ടെ സ്വ​ർ​ണ​വി​ല​യി​ൽ ഉ​ണ്ടാ​യ​ത് വ​ൻ ഇ​ടി​വ്. ഈ ​കാ​ല​യ​ള​വി​ൽ പ​വ​ന് 4,000 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 500 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​വി​ടെ​നി​ന്നു​മാ​ണു വി​ല​യി​ടി​ഞ്ഞ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് സം​സ്ഥാ​ന​ത്തും വി​ല കു​റ​യാ​ന്‍ കാ​ര​ണം. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്നും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പ​വ​ന് 38,000 രൂ​പ​യും ഗ്രാ​മി​ന് 4,750 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്.

Read More

യു​വ​തി​യു​ടെ ക​ബ​ളി​പ്പി​ച്ച് 2.25 കോ​ടി ത​ട്ടി​യ സം​ഭ​വം; മൗ​ല​വി ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ

ആ​ലു​വ: യാ​ത്രാ​വി​ല​ക്കു​ള്ള​യാ​ളെ വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് യു​വ​തി​യി​ൽ നി​ന്നും 2.25 കോ​ടി രൂപ ത​ട്ടി​യ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. പ്ര​തി​ക​ളാ​യ മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ലം മൗ​ല​വി (50) കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ജ്‌​ലി (54) എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പെ​രു​മ്പാ​വൂ​ർ പാ​റ​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന അ​ലി​യെ​ന്ന യു​വാ​വ് ഖ​ത്ത​റി​ൽ യാ​ത്രാ​നി​രോ​ധ​ന​ത്തി​ലാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ഭാ​ര്യ​യി​ൽ​നി​ന്നും പ​ല​പ്പോ​ഴാ​യി മൗ​ല​വി​യും കൂ​ട്ടാ​ളി​യും കോ​ടി​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഭ​ർ​ത്താ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യോ, പ​ണം തി​രി​കെ ന​ൽ​കാ​നോ സം​ഘം കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു യു​വ​തി പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വാ​ഴ​ക്കാ​ല സ്വ​ദേ​ശി​യി​ൽ​നി​ന്നും മൗ​ല​വി​യും ഭാ​ര്യ സ​ഹോ​ദ​ര​നും ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന…

Read More

ദേ​ശീ​യ​പാ​ത; ക​ല്ലി​ട​ൽ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു ;ന​ഷ്ട​പ​രി​ഹാ​രം വൈ​കി​യാ​ൽ കാ​ത്തി​രി​പ്പ് പി​ന്നെ​യും നീ​ളും

​പറ​വൂ​ർ: ദേ​ശീ​യ പാ​ത​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത 30 മീ​റ്റ​ർ 45 മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​മേ​റ്റെ​ടു​ത്ത് ക​ല്ലി​ടു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. എ​ന്നാ​ൽ അ​ള​വ് തു​ട​ങ്ങി​യ​പ്പോ​ൾ ന​ൽ​കി​യ ഉ​റ​പ്പു​പോ​ലെ ഈ ​മാ​സം 31-ന​കം അ​ള​വ് പൂ​ർ​ത്തി​ക​രി​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഫീ​ഡ്ബാ​ക്ക് ഇ​ൻ​ഫ്ര എ​ന്ന ക​മ്പ​നി​യാ​ണ് ദേ​ശി​യ പാ​ത മൂ​ത്ത​കു​ന്നം മു​ത​ൽ ഇ​ട​പ്പി​ള്ളി വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​ർ നീ​ളം അ​ലൈ​ൻ​മെ​ന്‍റും സ്കെ​ച്ചും ത​യാ​റാ​ക്കി​യ​ത്. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് ക​ല്ലി​ട​ൽ ന​ട​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 31-ന​കം ക​ല്ലി​ട​ൽ ന​ട​പ​ടി പൂ​ർ​ത്തി​ക​രി​ക്കാ​മെ​ന്നാ​ണ് ഫി​ഡ് ബാ​ക്ക് ഇ​ൻ​ഫ്ര ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് സാ​ധ്യ​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ ക​രു​തു​ന്നി​ല്ല. ഏ​റ്റെ​ടു​ത്ത 30 മീ​റ്റ​റി​ൽ ചെ​റു​വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ന്ന് കാ​ടാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു മു​റി​ച്ചു​നീ​ക്കി സൗ​ക​ര്യ​മെ​രു​ക്കി​യാ​ണ് ആ​ള​വും ക​ല്ലി​ട​ലും മു​ന്നേ​റു​ന്ന​തെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ക​ല്ലി​ട​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ന്നി​ല്ലെ​ങ്കി​ൽ ദേ​ശീ​യ പാ​ത​യ്ക്കാ​യ നാ​ല് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ കാ​ത്തി​രി​പ്പ്…

Read More

ക​ച്ചേ​രി മൈ​താ​നം നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത; എം​എ​ൽ​എ​യു​ടെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലും അ​ഴി​മ​തി​യും; അന്വേഷണം ആവശ്യപ്പെട്ട് 5,000 ക​ത്തു​ക​ൾ

പ​റ​വൂ​ർ: പ​റ​വൂ​ർ ക​ച്ചേ​രി മൈ​താ​നം മോ​ഡി പി​ടി​പ്പി​ച്ച​തി​ലെ അ​പാ​ക​ത​യും അ​ഴി​മ​തി​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സി​പി​ഐ പ​റ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും 5,000 ക​ത്തു​ക​ൾ അ​യ​ക്കു​ന്നു. ആ​റു​വ​ർ​ഷം മു​മ്പ് ടൂ​റി​സം വ​കു​പ്പി​ൽ നി​ന്ന് ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ് ചെ​യ്താ​ണ് ക​ച്ചേ​രി മൈ​താ​നം സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ നി​ർ​മ്മാ​ണം ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്തി​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി സി​പി​ഐ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളും നി​ര​ന്ത​ര സ​മ​രം ന​ട​ത്തി​യി​രു​ന്നു. പ​ണി പൂ​ർ​ത്തി​യാ​ക്കി ആ​റു​മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പേ മൈ​താ​ന​ത്ത് വി​രി​ച്ച ടൈ​ലു​ക​ൾ പൊ​ട്ടി​പൊ​ളി​യു​ക​യും മ​ഴ​ക്കാ​ലം ആ​യ​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​ർ തെ​ന്നി വീ​ഴു​ന്ന​തും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി. എം​എ​ൽ​എ​യു​ടെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലും അ​ഴി​മ​തി​യു​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സി​പി​ഐ ആ​രോ​പ​ണ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​ത്. ഈ ​ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് ഇ​ന്ന് പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ലോ​ക്ക​ൽ, ബ്രാ​ഞ്ച്…

Read More

ബാ​ധ്യ​ത​ക​ൾ ബാ​ക്കി​യാ​യി അ​നി​ൽ പോ​യി; സ​മ​ര​ത്തി​ന് പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​ർ

വാ​ഴ​ക്കു​ളം: പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​ന്താ​ണ് എ​ന്നു​ള്ള​തി​ന്‍റെ നേ​ർ സാ​ക്ഷ്യ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​വ​നൊ​ടു​ക്കി​യ ആ​യ​വ​ന കാ​ലാ​മ്പൂ​ർ കു​ഴു​മ്പി​ൽ കെ.​കെ. അ​നി​ൽ എ​ന്ന യു​വാ​വി​ന്‍റെ ജീ​വി​തം. പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​യി വാ​ങ്ങി​യ 35 ല​ക്ഷം ബാ​ങ്കു വാ​യ്പ​യും അ​ത്ര​ത്തോ​ളം ത​ന്നെ​യു​ള്ള ഇ​ത​ര ക​ട​ങ്ങ​ളും അ​നി​ലി​ന്‍റെ ബാ​ധ്യ​ത​യി​ൽ ബാ​ക്കി​യാ​കു​ന്നു. കാ​ർ​ഷി​ക ക​ട​ബാ​ധ്യ​ത എ​ഴു​തി ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ​താ​യി ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തോ​ട്ടു​മാ​രി​യ്ക്ക​ൽ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ അ​വി​ചാ​രി​ത​മാ​യാ​ണ് അ​നി​ലി​ന്‍റെ വി​യോ​ഗ​മു​ണ്ടാ​യ​ത്. മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന പു​തി​യ മോ​റ​ട്ടോ​റി​യം നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. സ​മാ​ന ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഭാ​വി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. പ്രാ​രം​ഭ​മാ​യി കാ​ർ​ഷി​കാ​ഭി​മു​ഖ്യ​മു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ…

Read More

ആലുവയിൽ കാ​ടു​ക​യ​റി തു​രു​ത്തി​ലെ റെ​യി​ൽ​വേ ന​ട​പ്പാ​ലം; സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ബുദ്ധിമുട്ടുന്നു

ആ​ലു​വ: ന​ഗ​ര​ത്തി​ൽ​നി​ന്ന് തു​രു​ത്തി​ലേ​ക്കു​ള്ള റെ​യി​ൽ​വേ ന​ട​പ്പാ​ത​യു​ടെ പ്ര​വേ​ശ​ന​പാ​ത കാ​ട് മൂ​ടി​യ നി​ല​യി​ൽ. ആ​റ​ടി​യോ​ളം വ​ള​ർ​ന്ന കാ​ട്ടു​ചെ​ടി​ക​ൾ​ക്കി​ട​യി​ൽ റെ​യി​ൽ​വേ​യു​ടെ ഇ​രു​മ്പ് ഗ​ർ​ഡ​റു​ക​ളും കൊ​ണ്ടി​ട്ട​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ക​ഷ്ട​പ്പെ​ട്ടാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ്. ആ​ലു​വ​യി​ലും എ​റ​ണാ​കു​ള​ത്തും ജോ​ലി​യെ​ടു​ക്കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് നി​ത്യ​വും ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ൾ വി​ഹ​രി​ക്കു​ന്ന ഇ​വി​ടെ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ കൂ​രി​രു​ട്ടി​ലു​മാ​ണ്. സ​ന്ധ്യ​യാ​യാ​ൽ ഇ​ത് വ​ഴി ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​ല​ർ​ക്കും മ​ടി​യാ​ണ്. പി​ടി​ച്ചു​പ​റി​ക്കാ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കും സ്വൈ​ര്യ​വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​വി​ടം. ന​ട​പ്പാ​ലം തു​ട​ങ്ങു​ന്ന​തു മു​ത​ൽ ടാ​റിം​ഗ് റോ​ഡാ​യി​രു​ന്നു ഏ​താ​നും വ​ർ​ഷം മു​മ്പു​വ​രെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​വി​ടെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചാ​ണ് റെ​യി​ൽ​വേ​യു​ടെ തു​രു​മ്പി​ച്ച ഗ​ർ​ഡ​റു​ക​ൾ 12 അ​ടി പൊ​ക്ക​ത്തി​ൽ അ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. തു​രു​ത്ത് റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​ലേ​യ്ക്കു​ള്ള റോ​ഡ് കാ​ട് വെ​ട്ടി​മാ​റ്റു​ന്ന​തി​നും, റോ​ഡി​ൽ അ​ട്ടി​യി​ട്ട ഗ​ർ​ഡ​റു​ക​ൾ നീ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന്…

Read More

നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി മ​രി​ച്ച സം​ഭ​വം! കുട്ടിക്കു ശ്വാസതടസവും ന്യുമോണിയയും ഉണ്ടായിരുന്നില്ല; പരിശോധനാ റിപ്പോര്‍ട്ടുകള്‍ തള്ളി ബന്ധുക്കള്‍

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​രി​ൽ നാ​ണ​യ​ങ്ങ​ൾ വി​ഴു​ങ്ങി​യ മൂ​ന്നു വ​യ​സു​കാ​ര​ൻ പൃ​ഥ്വി​രാ​ജ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ഡോ​ക്ട​ർ​മാ​രെ ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് ന​ന്ദി​നി ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ ഇ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട്, കാ​ക്ക​നാ​ട് കെ​മി​ക്ക​ൽ ലാ​ബി​ലെ ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യ്ക്കെ​തി​രെ​യാ​ണ് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നാ​ണ​യം വി​ഴു​ങ്ങി​യ​തോ മ​റ്റ് വി​ഷാം​ശം ഉ​ള്ളി​ൽ ചെ​ന്ന​തോ അ​ല്ല മ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഉ​ള്ള​ത്. തു​ട​ർ​ച്ച​യാ​യ ശ്വാ​സം​മു​ട്ട​ൽ കാ​ര​ണം കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും നേ​രി​യ ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സ​വും ന്യു​മോ​ണി​യ​യും ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നേ​ര​ത്തെ കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി​രു​ന്ന​താ​യു​ള്ള ക​ണ്ടെ​ത്ത​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Read More

ആ​ലു​വ​യി​ലെ അ​സ്ഥി​കൂ​ടം മാ​റ​ന്പി​ള്ളി സ്വ​ദേ​ശി​യു​ടേ​ത്? ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചു

ആ​ലു​വ: സ​വാ​ള മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം മാ​റ​ന്പി​ള്ളി സ്വ​ദേ​ശി​യു​ടേ​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. ഇ​തി​നെ​ത്തു​ട​ർ​ന്നു ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി സം​ശ​യ​മു​ള്ള​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചു. മാ​റ​മ്പി​ള്ളി സ്വ​ദേ​ശി മ​ണി​ലാ​ൽ (55) എ​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ​യാ​ണ് പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ പ​തി​ച്ചി​രു​ന്ന ഫോ​ട്ടോ ഇ​യാ​ളു​ടെ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ്യാ​ഴാ​ച്ച​യാ​ണ് ആ​ലു​വ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ നി​ന്നും ത​ല​യോ​ട്ടി​യs​ങ്ങു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്‍റേ താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More