കൂത്താട്ടുകുളം: കോവിഡ് കാലം ദുരിതത്തിന്റേത് മാത്രമല്ല ന്യൂജൻ ഐഡിയകളുടേതു കൂടിയാണ്. മരുന്നു മുതൽ മാസ്കുവരെ നീളുന്നു ഈ പരീക്ഷണങ്ങളുടെ നിര. ഇത്തരത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാരായ ഒരുകൂട്ടം യുവാക്കൾ ചേർന്നു ശുചീകരണത്തിനായി കണ്ടെത്തിയ മാർഗം ഇന്ന് അവരുടെ വരുമാന മാർഗംകൂടി ആയിരിക്കുകയാണ്. കൂത്താട്ടുകുളം, പാല, തൊടുപുഴ, തൃശൂർ സ്വദേശികളായ ഡാനിയൽ ജോയി, ജിതിൻ ബാബു, നിതിൻ മിഖായേൽ, സച്ചിൻ സണ്ണി, പി.എൻ. അനീഷ് എന്നിവർ ചേർന്നാണ് കോസ്മോസ് ആൻഡ് ഏഗൻ ഡിസ്ഇൻഫെക്ഷൻ സർവീസ് എന്ന പേരിൽ സംരംഭം ആരംഭിച്ചത്. അണുനശീകരണത്തിന് യുവാക്കൾ തിരഞ്ഞെടുത്ത ഉപകരണമാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ടൂറിസ്റ്റ് ബസുകളിൽ ഉപയോഗിക്കുന്ന സ്മോക്കിംഗ് മെഷീനാണ് ഇവർ അണുനശീകരണത്തിന് ഉപയോഗിക്കുന്നത്. ബസുകളിൽ പാട്ടിനും നൃത്തത്തിനുമൊപ്പം അരങ്ങ് കൊഴുപ്പിക്കാനാണ് സാധാരണ സ്മോക്കിംഗ് മെഷീൻ ഉപയോഗിക്കുന്നത്. ഈ മെഷീൻ അണു നശീകരണത്തിനും ഉപയോഗിച്ചുകൂടെ എന്ന ചിന്തയാണ് യുവാക്കളെ പുതിയ…
Read MoreCategory: Kochi
സ്വര്‍ണക്കടത്ത് കേസ്; റെമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ച് അന്വേഷണം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റെമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. എന്‍ഐഎ കസ്റ്റഡിയിലുള്ള ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണം കടത്തിയതിന് പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായ നിര്‍ണായക മൊബൈല്‍ ഫോണാണ് ഇയാള്‍ നശിപ്പിച്ചത്. തെളിവെടുപ്പിനിടെ ഫോണ്‍ നശിപ്പിച്ച സ്ഥലമുള്‍പ്പെടെ ഇയാള്‍ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇതുസംബന്ധിച്ച വിവരശേഖരണം നടത്താനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഏഴ് ദിവസത്തേക്ക് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളക്കടത്തിന് പിന്നിലെഹവാല,ബിനാമി,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അന്വേഷിക്കുന്നത്. അന്വേഷണ നടപടികളുടെ ഭാഗമായാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്എന്ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചിട്ടുണ്ട്്.
Read Moreതോരാത്ത മഴയിൽ ഡാമുകൾ തുറന്നു; ഉയർന്നും താഴ്ന്നും പെരിയാർ; ആശങ്കയോടെ ജനങ്ങൾ
ആലുവ: ഡാമുകൾ തുറന്നതിനാലും തോരാത്ത മഴ മൂലവും പെരിയാറിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ. ഇന്നലെ രാവിലെ പെരിയാർ സാധാരണ നിലയിലായെങ്കിലും വൈകീട്ട് മൂന്നോടെ മഴയെ തുടർന്ന് ക്രമാതീതമായി വെള്ളമേറുകയായിരുന്നു. രാത്രിയിലും തൽസ്ഥിതി തുടർന്നു. എന്നാൽ ഇന്ന് രാവിലെ വെള്ളമിറങ്ങി പെരിയാർ സാധാരണ നിലയിലായിട്ടുണ്ട്. മണപ്പുറത്തെ ക്ഷേത്രത്തിലെ വെള്ളമിറങ്ങിയിട്ടില്ല. ജലനിരപ്പിലെ ഏറ്റക്കുറച്ചിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. 2018 ലെ പ്രളയം നൽകിയ ദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരാണ് തീരപ്രദേശവാസികൾ. രണ്ട് ദിവസമായി പെരിയാറിൽ ജലനിരപ്പിൽ വ്യതിയാനം കണ്ട് തുടങ്ങിയിട്ട്. ജലനിരപ്പുയർന്നാൽ പെരിയാറിന്റെ കൈവഴികളിലൂടെ വെള്ളം കയറി സമീപ പ്രദേശങ്ങളിലും നാശങ്ങളുണ്ടാകാറുണ്ട്. താഴ്ന്ന പ്രദേശത്തുള്ളവരും വെള്ളക്കെട്ട് ഭീഷണിയിലാണ്. അണക്കെട്ടുകൾ തുറന്നതിനാൽ പെരിയാറിൽ ചെളിയുടെ അളവ് കൂടിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 60 ൽ നിന്നും 75 എൻടിയു വരെ അളവെത്തി. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ 5 എൻടിയുവിൽ താഴെ മാത്രമാണുള്ളത്. പതിവ് പോലെ…
Read Moreസാധാരണക്കാരന്റെ കണ്ണ് മഞ്ഞളിപ്പിച്ച് സ്വര്‍ണവില വീണ്ടും കുതിക്കുന്നു; വില നാൽപത്തിരണ്ടായിരത്തിലേക്ക് അടുക്കുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,165 രൂപയും പവന് 41,320 രൂപയുമായി. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുതവണയായി പവന് 920 രൂപയായിരുന്നു ഇന്നലെ വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില വന്‍ കുതിപ്പിലേക്ക് നീങ്ങിയതാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണമായി കാണുന്നത്. ു
Read Moreവൃദ്ധപീഡനത്തിന് ഇരായായ കേസിലെ മൂന്നാം പ്രതി ഓമന നിസാരക്കാരിയല്ല; വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും അനാശാസ്യ പ്രവർത്തനവും; ഓമനയുടെ ഇടപാടുകാരില്‍ പ്രമുഖരും
കൊച്ചി/കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. പീഡനം നടന്ന വീട് നാളുകളായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ആശാസ്യമല്ലാത്ത പലതും നടക്കുന്നു. പ്രതികളിലൊരാളായ ഓമന എന്ന സ്ത്രീ ഇതിന് നേതൃത്വം കൊടുക്കുന്നു എന്നുള്ളതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമീപത്തെ സ്വകാര്യ കമ്പനികളിലും മറ്റും വരുന്ന ചെറുപ്പക്കാരുള്‍പ്പെടുന്ന ആളുകളെ ഈ വീട്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും ഇതുതന്നെ. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഷാഫിയെ ഇവിടെത്തിച്ചതും കേസിലെ മൂന്നാം പ്രതിയായ ഓമനയാണ്. രണ്ടാം പ്രതിയും മകനുമായ മനോജും ഇത്തരം വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ഓമനക്ക് കുട പിടിച്ചിരുന്നതായാണു വിവരം. ‘കള്ളും, കഞ്ചാവും, അനാശാസ്യ പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനായി പലരും ഇവിടെ ആശ്രയിച്ചിരുന്നുവത്രേ. കുറ്റകൃത്യത്തിന്റെ ക്രൂരമുഖത്തില്നിന്ന് തന്നെ ഇത് മനസിലാക്കാം. വീട് കേന്ദ്രീകരിച്ച് ലഹരി വില്പനയും ലഹരി ആസ്വാദനവും നടന്നിരുന്നതായാണു വിവരങ്ങള്‍.…
Read Moreപുകയില തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി; പിന്നീട് നടന്നത് ക്രൂരമായ പീഡനം; എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനമെന്നു ഡോക്ടര്‍മാര്‍
കൊച്ചി/കോലഞ്ചേരി പാങ്കോട്ടില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. നടക്കാനിറങ്ങിയ വയോധികയെ പുകയില തരാമെന്നു പറഞ്ഞ് ഓമനയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി മുഹമ്മദ് ഷാഫി, മനോജ് എന്നിവര്‍ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണു കേസ്. പീഡനത്തിന് ഒത്താശചെയ്തു കൊടുത്തതിനാണ് ഓമനയെ പ്രതിയാക്കിയത്. പ്രതികളുടെ വന്‍ ക്രൂരതയ്ക്കാണു വയോധിക ഇരയായത്. ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്ക്കുംവരെ പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ ഇറക്കിയതുള്പ്പെടെയുള്ള ക്രൂരത നടന്നു. മാറിടം മുതല്‍ അടിവയര്‍ വരെ കത്തിയുപയോഗിച്ചു വരഞ്ഞുകീറിയ നിലയിലായിരുന്നു. ആന്തരിക രക്തസ്രാവവും ആഴത്തിലുണ്ടാക്കിയ മുറിവുംമൂലം മൂത്രസഞ്ചിക്കും കുടലിനുംവരെ മുറിവ് പറ്റിയിരുന്നു. ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വയോധിക അപകടനില തരണം ചെയ്തിട്ടില്ലെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ വയോധികയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്, യൂറോളജി,…
Read Moreതാഴെക്കൊരിറക്കം ഇനി ഉണ്ടാവില്ലേ? റിക്കാർഡുകൾ തിരുത്തി സ്വർണ വില വീണ്ടും കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില റിക്കാർഡുകൾ തകർത്ത് കുതിക്കുന്നു. സ്വർണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വർണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാൻ കാരണം.
Read Moreതലകുത്തി നിന്നാലെങ്കിലും തിരിഞ്ഞുനോക്കുമോ; കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം നിവാസികളുടെ നിരാഹാര സമരം
പള്ളുരുത്തി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി തലകുത്തിനിന്ന് നിരാഹാരം അനുഷ്ഠിച്ചു. വേദി രക്ഷാധികാരിയായ വി.ടി. സെബാസ്റ്റ്യനാണ് ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരങ്ങളുണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ തീരദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് തുടർച്ചയായ 281-ാം ദിവസമാണ് സമരം തുടരുന്നത്.
Read Moreകോലഞ്ചേരിയിൽ എഴുപത്തിയഞ്ചുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; ആനന്തരികാവയവങ്ങൾക്ക് വരെ ക്ഷതം; ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പോലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കോലഞ്ചേരിയിലെ ഒരു ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പീഡന ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് അക്രമികൾ മുറിപ്പെടുത്തി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിലെ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി…
Read Moreപ്രിഥ്വിരാജിന്റെ മരണം; മരണത്തിന് മണിക്കൂറുകൾ മുൻപ് വരെ കുട്ടി നിർത്താതെ കരഞ്ഞു; വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ ഇങ്ങനെ….
ആലുവ: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് വരെ കുട്ടി നിർത്താതെയുള്ള കരച്ചിലായിരുന്നു. കരഞ്ഞ് തളർന്നാണ് കുഞ്ഞ് മയങ്ങിയതും തുടർന്ന് മരണപ്പെട്ടതും. ഭക്ഷണം നൽകിയാൽ നാണയം സ്വമേധയ പുറത്ത് വരുമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്ന് കുട്ടിക്ക് സോഫ്റ്റ് ഡ്രിങ്ക്സും പഴംപൊരികളും ബന്ധുക്കൾ വാങ്ങി നൽകിയിരുന്നു. ആശുപത്രികൾ കറങ്ങി വീട്ടിലെത്തിയ കുട്ടി മറ്റ് ഭക്ഷണങ്ങളൊന്നും കഴിച്ചിട്ടുമില്ല. ചേരാത്ത ഭക്ഷ്യ വസ്തുക്കൾ കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ കുട്ടിക്കും അനുഭവപ്പെട്ടതായി കരുതുന്നു. ഇതേ സമയം മരിച്ച കുട്ടിക്ക് അണുബാധയുണ്ടായിരുന്നോ എന്ന സംശയമാണ് ആദ്യമെത്തിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കുള്ളത്. എന്നാൽ കുട്ടിയുമായെത്തിയ മറ്റ് രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ഈ സംശയം ഉന്നയിച്ചിരുന്നില്ല. കുട്ടികളുടെ തൊണ്ടയിൽ നാണയമടക്കമുള്ള വസ്തുക്കൾ കുടുങ്ങിയാൽ മനസാനിധ്യം കൈവിടാതിരിക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നാണയം വിഴുങ്ങി അത് ആമാശയത്തിലാണെങ്കിലും ആന്തരീകാവയവങ്ങൾക്ക് കാര്യമായി പരിക്കുകൾ ഒന്നുമില്ലെങ്കിൽ…
Read More