കൊ​ച്ചി​യി​ലെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വം; യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍; എഴുപുന്നയിൽ നിന്ന് യുവതി കൊച്ചിക്ക് പുറപ്പെട്ടത് ജോലിക്കാണെന്ന പേരിൽ

കൊ​ച്ചി: എ​ഴു​പു​ന്ന​യി​ല്‍​നി​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ലെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ഞാ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണു എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​ലു​ള്ള​ത്. യു​വാ​വി​നെ ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാക്കി ഇ​ന്നു​ത​ന്നെ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ഴു​പു​ന്ന സ്വ​ദേ​ശി​നി സാ​ന്ദ്ര(19)​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍​ത​ന്നെ യു​വ​തി മ​രി​ച്ചി​രു​ന്ന​താ​യാ​ണു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജോ​ലി​ക്കാ​ര്യ​ത്തി​നു​ള്ള അ​ഭി​മു​ഖ​ത്തി​നെ​ന്ന പേ​രി​ലാ​ണു യു​വ​തി കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​താ​രാ​ണെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ന​ട​ന്ന പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണു യു​വാ​വ് ത​ന്നെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് അ​ധി​കൃ​ത​ര്‍ ക​ട​ന്നേ​ക്കും. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

Read More

കയറ്റം പോലെ തന്നെ ഇറക്കവും; സ്വ​ര്‍​ണ​വി​ല കു​ത്ത​നെ താ​ഴേ​ക്ക്; പ​വ​ന് 1,600 രൂപ കുറഞ്ഞപ്പോൾ ഇന്നത്തെ വില ഇങ്ങനെ…

കൊ​ച്ചി: മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍​ക്കു​ശേ​ഷം ലാ​ഭ​മെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ സ്വ​ര്‍​ണ​വി​ല കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കു​ന്നു. ബുധനാഴ്ച ​മാ​ത്രം ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യു​മാ​ണു ഇ​ടി​ഞ്ഞ​ത്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ താ​ഴ്ച​യാ​ണു സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല 39,200 രൂ​പ​യും ഗ്രാ​മി​ന് 4,900 രൂ​പ​യു​മാ​യി. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ 42,000 രൂ​പ​യി​ല്‍​നി​ന്നു​മാ​ണു ഈ ​വി​ല​യി​ടി​വ്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 2,800 രൂ​പ കു​റ​ഞ്ഞ​പ്പോ​ള്‍ ഗ്രാ​മി​ന് 350 രൂ​പ​യും താ​ഴ്ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 800 രൂ​പ​യും ക​ഴി​ഞ്ഞ ദി​വ​സം 400 രൂ​പ​യും വി​ല​യി​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് കു​ത്ത​നെ ഇ​റ​ക്ക​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യാ​ണ് സ്വ​ര്‍​ണം എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തും ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ ലാ​ഭ​മെ​ടു​ക്കു​ന്ന​തും സ്വ​ര്‍​ണ​വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. യു​എ​സി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ഫ​ലം ക​ണ്ട് തു​ട​ങ്ങു​ന്ന​തും സ്വ​ര്‍​ണ​ത്തി​ന് തി​രി​ച്ച​ടി നേ​രി​ടു​ന്നു.

Read More

സ്വർണക്കടത്ത് കേസ്; രാ​ഷ്ട്രീയ പ്രേ​രി​ത​മെ​ന്ന വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി. ജൂ​ലൈ എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഗു​രു​ത​ര കേ​സാ​യ​തി​നാ​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​പ്ന​യു​ടെ കു​റ്റ​കൃ​ത്യ​ത്തി​ലെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ചു പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ട്. സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്തെ ബാ​ധി​ക്കും എ​ന്ന് അ​റി​വോ​ടെ​യാ​ണു താ​ന്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​തെ​ന്നു പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ലു​ണ്ടെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. കേ​സി​ല്‍ യു​എ​പി​എ നി​ല​നി​ല്‍​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു കോ​ട​തി എ​ന്‍​ഐ​എ​യോ​ട് കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു കേ​സ് ഡ​യ​റി കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ യു​എ​പി​എ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണു സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്. സ്വ​പ്ന​യു​ടെ…

Read More

പതിയെ പതിയെ സ്വ​ര്‍​ണ​വി​ല താഴേയ്ക്ക്; പ​വ​ന് 400 രൂ​പ കു​റ​ഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം…

കൊ​ച്ചി: ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ തു​ട​രു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണ​വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 5200 രൂ​പ​യും പ​വ​ന് 41600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന്‍ വി​ല 42000 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 5250 രൂ​പ​യാ​യി​രു​ന്നു അ​ന്ന്് വി​ല. എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ള്ള​ത്.

Read More

പ്രേമം മൂത്തപ്പോൾ പ്രായം മറന്നുപോയി; പ​തി​നാ​ലു​കാ​ര​നാ​യ കാ​മു​ക​നു​മാ​യി പ​തി​നെ​ട്ടു​കാ​രി ക​ട​ന്നു; ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ വേ​ണ്ടി​ ഓടിയവർ പോലീസ് പിടികൂടിയപ്പോൾ രണ്ടുപേരും പറഞ്ഞത്…

വൈ​പ്പി​ൻ: കാ​ണാ​താ​യ പ​തി​ന്നാ​ലു​കാ​ര​ൻ ബാ​ല​നെ പ​തി​നെ​ട്ടു​കാ​രി​യാ​യ കാ​മു​കി​യോ​ടൊ​പ്പം ഇ​വ​രു​ടെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി. മു​ള​വു​കാ​ട്, ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​ന്നു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊടു​വി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടു​കാ​ർ പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​പ്പോ​ൾ ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ കു​റി​ച്ച് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് വൈ​പ്പി​ൻ​ക​ര​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു പ​തി​നെ​ട്ടു​കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു പ​രാ​തി​യെ​ത്തി​യ​ത്. എ​ന്നാ​ൽ പോ​ലീ​സി​നാ​ക​ട്ടെ ആ​ദ്യം ഇ​ത് ത​മ്മി​ൽ പ​ര​സ്പ​രം ബ​ന്ധ​മൊ​ന്നും തോ​ന്നി​യി​ല്ലെ​ങ്കി​ലും ഒ​രു ബാ​ല​നും ഒ​രു പെ​ണ്‍​കു​ട്ടി​യും പു​തു​വൈ​പ്പ് കി​ഴ​ക്ക് ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ചി​ല പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് പോ​ലീ​സി​ന്‍റെ ചെ​വി​യി​ൽ എ​ത്തി​യ​തോ​ടെ സം​ഗ​തി…

Read More

പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്തൽ; സ്വ​പ്‌​ന​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​ എ​ന്‍​ഐ​എ കോ​ട​തി തള്ളി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി. യു​എ​പി​എ ചു​മ​ത്താ​നു​ള്ള എ​ന്‍​ഐ​എ​യു​ടെ വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. കേ​സ് ഡ​യ​റി പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നും സ്വ​പ്‌​ന​ക്കെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ ത്തു​ട​ര്‍​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് സ്വ​പ്‌​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് എ​ൻ‍​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് അ​ന്വേ​ണാ​വ​സ്ഥ​യി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ലെ തെ​ളി​വു​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എ​ന്‍​ഐ​എ​യു​ടെ വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​ക്ക് വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യും എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ ക​സ്റ്റം​സ് നി​യ​മ​ങ്ങ​ള്‍ മാ​ത്ര​മേ ബാ​ധ​ക​മാ​കൂ​വെ​ന്നും യു​എ​പി​എ വ​കു​പ്പു​ക​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്വ​പ്‌​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്.

Read More

പെരുമ്പാവൂർ കുറുപ്പംപടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ;പോലീസ് അന്വേഷണം ആരംഭിച്ചു

പെ​രു​മ്പാ​വൂ​ർ: ഒ​റീ​സാ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഭാ​ര്യ​യെ വെട്ടി ക്കൊലപ്പെടുത്തിയ ശേ​ഷം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നൂ​ലേ​ലി പ​ള്ളിപ്പടി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി വി​ഷ്ണു കാ​ര​ത് പ്ര​താ​ൻ (26) ആ​ണ് ഭാ​ര്യ സി​ൽ​ക്കാ​ന പ്ര​താ​ൻ (23) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പ്ലൈ​വു​ഡ് തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ർ എന്നും രാ​വി​ലെ സ​മീ​പ​ത്തെ ടാ​പ്പി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി എത്തുമായിരുന്നു. ഇന്ന് രാവി ലെ ഇവർ വെള്ളമെടുക്കാൻ എത്താതിരുന്നതിനെ തുടർന്നു സ​മീ​പ​ത്തെ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി ചെ​ന്ന് നോ​ക്കി​യ​പ്പോഴാണ് വി​ഷ്ണുവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. തുടർന്ന് ഇ​ക്കാ​ര്യം കെട്ടിട ഉ​ട​മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​യി​ൽ ഭാ​ര്യ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു…

Read More

പാ​ങ്കോ​ട് പീ​ഡ​നം; പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം കാ​ത്ത് പോ​ലീ​സ്; വൃദ്ധയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോ​ല​ഞ്ചേ​രി: പാ​ങ്കോ​ട് ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം കാ​ത്ത് പോ​ലീ​സ്. കോ​വി​ഡ് കെ​യ​ർ സെ​ൻ​റ്റ​റു​ക​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​തി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് കി​ട്ടു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ഓ​മ​ന, ഓ​മ​ന​യു​ടെ മ​ക​ൻ മ​നോ​ജ് എ​ന്നി​വ​രെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക. കോ​ല​ഞ്ചേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​യോ​ധി​ക​യാ​യ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ‍​ഡി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ആ​യു​ധം പോ​ലീ​സി​ന് ക​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ട്. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന 75കാ​രി​യു​ടെ മൊ​ഴി കോ​ല​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് നേ​രി​ട്ട് എ​ത്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്‌​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് 75കാ​രി​യെ അ​യ​ല്‍​വാ​സി​യാ​യ ഓ​മ​ന…

Read More

സ്വർണക്കടത്തു കേസ് ആഫ്രിക്കയിലേക്കും! പി​ന്നി​ല്‍ ആ​ഫ്രി​ക്ക​ന്‍ ല​ഹ​രി മാ​ഫി​യ​യും;പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്ന​താ​യി സൂ​ച​ന. പ്ര​തി​ക​ള്‍​ക്ക് ആ​ഫ്രി​ക്ക​ന്‍ ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ സം​ഘം ക​ണ്ടെ​ത്തി​യ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കെ.​ടി. റ​മീ​സ് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ടാ​ന്‍​സാ​നി​യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​വി​ടെ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ​ല സാ​ധ​ന​ങ്ങ​ളും ഇ​യാ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ആ​ഫ്രി​ക്ക​ന്‍ ല​ഹ​രി മാ​ഫി​യ​യു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും എ​ന്‍​ഐ​എ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണ​ബാ​റു​ക​ള്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തി​ച്ച​ശേ​ഷ​മാ​ണു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​യി​രു​ന്ന​താ​യാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​നു പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യ സം​ശ​യ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ഇ​വി​ടു​ള്ള ല​ഹ​രി, കൊ​ള്ള സം​ഘ​ങ്ങ​ൾ വ​ഴി ആ​ഫ്രി​ക്ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള ഖ​നി​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ർ​ണ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം…

Read More

വീ​ര​ന്‍​പു​ഴ​യി​ലെ ദു​ര​ന്തം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മ​റ്റ് ര​ണ്ട് പേ​ര്‍​ക്കായി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

വൈ​പ്പി​ന്‍: എ​ള​ങ്കു​ന്ന​പ്പു​ഴ വീ​ര​ന്‍​പു​ഴ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി വ​ഞ്ചി മു​ങ്ങി കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​യ​ര​മ്പ​ലം ക​ടു​വ​ങ്ക​ശേ​രി സ​ന്തോ​ഷി​ന്‍റെ -45 മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​ര്‍ പു​ഴ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ മു​ള​വു​കാ​ട് കാ​യ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ര​ക്ക​ടു​പ്പി​ച്ച മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ണാ​താ​യ​തി​നു​ശേ​ഷം ഇ​ന്ന​ലെ നേ​വി, ഫ​യ​ര്‍ ഫോ​ഴ്‌​സ്, നാ​ട്ടു​കാ​ര്‍ എ​ന്ന​വ​രെ​ല്ലാം കാ​യ​ലി​ലും കൊ​ച്ചി അ​ഴി​മു​ഖ​ത്തും ക​ട​ലി​ലു​മാ​യി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​പ്പോ​ള്‍ രാ​ത്രി​യോ​ടെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ട്ടു​കാ​ര്‍ വീ​ണ്ടും സം​ഘ​ടി​ച്ച് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ​ച് പു​ല​ര്‍​ച്ചെ കാ​റ്റി​ലും കോ​ളി​ലും പെ​ട്ട് ര​ണ്ട് ചെ​റു​വ​ഞ്ചി​ക​ളാ​ണ് മു​ങ്ങി​ത്. നാ​ലു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ സ​ന്തോ​ഷ് അ​ട​ക്കം മൂ​ന്ന് പേ​രെ കാ​ണാ​താ​യി. ഒ​പ്പ​മു​ണ്ട​യി​രു​ന്ന എ​ള​ങ്കു​ന്ന​പ്പു​ഴ ത​റേ​പ്പ​റ​മ്പി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ന്‍ സാ​ജു -40 മ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. എ​ള​ങ്കു​ന്ന​പ്പു​ഴ പു​ക്കാ​ട് അ​ടി​മ​ക്ക​ണ്ട​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥ​ന്‍-54, ബ​ന്ധു​വാ​യ…

Read More