ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ് ദമ്പതികളുടെ ഏക മകൻ പ്രഥ്വിരാജിനാണ് ഞായറാഴ്ച്ച ദാരുണാന്ത്യം സംഭവിച്ചത്. നാടാകെ ഈ ദു:ഖത്തിൽ പങ്കാളികളാവുകയും ആശുപത്രികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്റ്റ്മോർട്ടം മരണം സംബന്ധിച്ച് ദുരൂഹതയുണർത്തുകയാണ്. ഇതേത്തുടർന്നു മരണകാരണം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടുകയാണ്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു. എന്നാൽ നാണയം വയറ്റിൽ എത്തുമ്പോൾ ചെറുകുടലിനോ വൻകുടലിനോ യാതൊരു ക്ഷതവുമേറ്റിരുന്നില്ലായെന്ന്…
Read MoreCategory: Kochi
സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നാളെ കോടതിയിൽ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് നല്കിയ ജാമ്യ ഹര്‍ജിയില്‍ വാദം നാളെ നടക്കും. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. കേസില്‍ തീവ്രവാദം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ നാളെ കോടതിയില്‍ വെളിപ്പെടുത്തിയേക്കുമെന്നാണു വിവരങ്ങള്‍. സ്വര്‍ണം കടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയത്. കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നായിരുന്നു പ്രത്യേക എന്‍ഐഎ കോടതി ആരാഞ്ഞത്. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചതെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന്…
Read Moreനാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി; രണ്ട് നാണയങ്ങൾ കണ്ടെത്തി; മരണകാരണം വ്യക്തമാക്കാൻ ആന്തരികാവയവങ്ങളുടെ പരിശോധനയും
കൊച്ചി: നാണയം വിഴുങ്ങി മരിച്ച ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം നന്ദിനി-രാജു ദമ്പതികളുടെ മകന് പൃഥ്വിരാജിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയതായി കണ്ടെത്തി. കുട്ടിയുടെ ആന്തരികാവയങ്ങളുടെ പരിശോധനയും നടത്തും. മരണകാരണം വ്യക്തമാക്കാനാണ് ഇത്. കുട്ടിയെ ചികിത്സയ്ക്കായി മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ കിട്ടാതെയാണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടർന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം ആശുപത്രി അധികൃതർ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്കിയാല് വയറ്റില്‍നിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്ജന് ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനിയും അവരുടെ അമ്മ യശോദയും ചേര്‍ന്ന് കുട്ടിയെ…
Read Moreകൊച്ചിയിലെ വെള്ളക്കെട്ടിൽ രാഷ്ട്രീയ പോരുകള്‍ മുറുകുമ്പോൾ; ജില്ലയില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു
കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയും യെല്ലോ അലര്‍ട്ടും തുടരുന്നു. നാലാം തീയതിവരെ കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലടക്കം രാത്രി മുതല്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ചില സമയങ്ങളില്‍ ശക്തമായ മഴയുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീവ്രത കുറവാണ്. തീരദേശ മേഖലകളിലാകട്ടെ ഇന്നു രാവിലെ മഴ മാറിനില്‍ക്കുകയാണ്. കൊച്ചി നഗരത്തില്‍ ചിലസമയങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവായിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കഴിഞ്ഞ 29ന് അതി ശക്തിയായ മഴയാണു ജില്ലയില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഇന്നലെ കൊച്ചി നഗരം വെള്ളക്കെട്ടിലാകുകയായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് രാഷ്ട്രീയ പോരുകള്‍ മുറുകുന്നതിനിടെയാണു നാലാം തീയതിവരെ ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം വന്നിട്ടുള്ളത്. നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിന്റെ…
Read Moreപട്ടികടിച്ചില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്;പട്ടിമറ്റത്ത് പട്ടിയെ പേടിച്ച് പുറത്തിറങ്ങാൻ വയ്യ
കിഴക്കമ്പലം: പട്ടിമറ്റത്തെത്തുമ്പോൾ സൂക്ഷിക്കുക, തെരുവുനായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാനാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ടൗൺ കൈയടക്കിയിരിക്കുകയാണ് തെരുവു നായ്ക്കൾ. പകൽ സമയങ്ങളിൽ ജംഗ്ഷനിൽ കൂട്ടം കൂടുന്ന നായ്ക്കൾ ഇരുചക്ര, കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. അവിചാരിതമായി വാഹനങ്ങൾക്ക് വട്ടം ചാടുന്ന നായ്ക്കളെ ഇടിക്കാതെ വാഹനം വെട്ടിച്ചു മാറ്റുന്നത് അപകടങ്ങൾക്കും കാരണമാവുന്നു. സമീപ മേഖലകളായ മഴുവന്നൂരിലും, തിരുവാണിയൂരിലും, പുത്തൻകുരിശിലും പേപ്പട്ടിയുടെ അക്രമമുണ്ടായത് ഒരാഴ്ച മുമ്പാണ്. വൈകിട്ട് ഏഴു മണിയോടെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പട്ടിമറ്റം പട്ടികളുടെ നിയന്ത്രണത്തിലാണ്. 15 ലധികം പട്ടികളാണ് ഈ സമയം ടൗൺ കൈയടക്കുന്നത്. ഒരു വാഹനമെങ്ങും നിർത്തേണ്ടി വന്നാൽ പട്ടികൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് നിത്യ സംഭവമാണ്. പഞ്ചായത്തിലെ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) പ്രവർത്തനങ്ങളുടെ അപര്യാപ്തതയാണ് പട്ടികൾ പെരുകുന്നതിന് കാരണമായത്. പട്ടികളെ ടൗണിൽനിന്നും തുരത്തുന്നതിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreചരിത്രം കുറിച്ച് സ്വർണം; പവന് വില 40,000 രൂപ; ഗ്രാമിന് 5000 രൂപ; പത്ത് വ്യാപാര ദിനങ്ങള്‍ക്കിടെ കൂടിയത് 3,400 രൂപ
കൊച്ചി: സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 40,000 രൂപ തൊട്ടു. ഗ്രാം വിലയാകട്ടെ 5,000 രൂപയുമായി. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തിലെത്താന്‍ കാരണമായത്. അന്താരാഷ്ട്ര വില ഇന്ന് രാവിലെ ട്രോയ് ഔണ്‍സിന് ഒരുവേള 1,971 ഡോളര്‍വരെ ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 4,965 രൂപയും പവന് 39,720 രൂപയുമായിരുന്നു വില. കഴിഞ്ഞ 21 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണു സ്വര്‍ണം. കഴിഞ്ഞ 20ന് സംസ്ഥാനത്ത് ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു സ്വര്‍ണവില. ഇവിടെനിന്നുമാണ് അതിവേഗത്തില്‍ നാല്പതിനായിരത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 3,400 രൂപയും ഗ്രാമിന് 425 രൂപയുമാണു വര്‍ധിച്ചത്. ഇന്നലെമാത്രം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചിരുന്നു.
Read Moreഭാര്യയുടെ പ്രസവ വിവരം അറിയാൻ കോഴിക്കോട് നിന്നും തിരുവനന്തപുര ത്തേക്ക് ഒരു യാത്ര; ഇടയ്ക്ക് കോവിഡ് പരിശോധന ഫലം വന്നു, യുവാവ് പോസറ്റീവ്; പിന്നീട് ആരോഗ്യവകുപ്പ് ചെയ്ത നടപടികൾ ഇങ്ങനെ…
കൊച്ചി: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത് കോവിഡ് രോഗി. കോഴിക്കോട്ടു നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. കോവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ ട്രെയിനിൽ യാത്ര ആരംഭിച്ചത്. ഇയാളുടെ ഫലം പോസിറ്റീവായതോടെ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാർ ജോലിക്കാരനാണ്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് ഇയാൾ യാത്ര തിരിച്ചത്. ഇയാൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്തവരെ ട്രെയിനിൽനിന്നും മാറ്റി. കന്പാർട്ട്മെന്റ് സീൽ ചെയ്തു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയശേഷം അണുവിമുക്തമാക്കും.
Read Moreട്രോളിംഗ് നിരോധനം നാളെ അർധരാത്രിയോടെ തീരും; നിയന്ത്രണങ്ങളോടെ ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനു അനുമതി നല്‍കണം
വൈപ്പിന്‍: കേരളതീരത്ത് നാളെ അര്‍ധരാത്രിക്ക്ശേഷം ട്രോളിംഗ് നിരോധന കാലാവധി തീരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കോവിഡ്-19 നിയന്ത്രണ ചട്ടങ്ങള്‍ക്കനുസൃതമായി മത്സ്യബന്ധന ബോട്ടുകളെ കടലില്‍ പോകാന്‍ അനുവദിക്കണമെന്ന് മുനമ്പം-വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണ സമിതിയും മുനമ്പം ട്രോള്‍നെറ്റ് ബോട്ട് ഓണേഴ്സ് ആൻഡ് ഓര്‍ഗനൈസേഷനും സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ പലതും കഴിഞ്ഞ ആറുമാസത്തോളമായി കരയില്‍ കെട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ തീരദേശമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മത്സ്യമേഖലാ സംരക്ഷസമിതി ചെയര്‍മാനും ട്രോള്‍ നെറ്റ് ബോട്ട് ഓണേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടറിയുമായ പി.പി. ഗിരീഷ് പറഞ്ഞു. കാളമുക്ക് മേഖലയിലെ കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ചട്ടങ്ങള്‍ക്ക് അനുസൃതമായി മത്സ്യ പാക്കിംഗിനു അനുമതി നല്‍കണമെന്ന് ഓള്‍കേരള ഫിഷ്മര്‍ച്ചന്റ്സ് ആൻഡ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് സെക്രട്ടറി കെ.പി. രതീഷ് ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ആറുമാസം പിന്നിടുമ്പോള്‍; ആശങ്കയിൽ കൊച്ചിക്കാർ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് ആറ് മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ആശങ്കയേറെ. നിലവില്‍ 827 പേരാണു ജില്ലയിലെ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ആറു മാസം പിന്നിടുമ്പോള്‍ ജില്ലക്കാരായ 1,697 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,309 പേര്‍ക്ക് കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണു രോഗം ബാധിച്ചതെന്നതു കൂടുതല്‍ ആശങ്കയുളവാക്കുന്നു. ശേഷിക്കുന്ന 388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 20 മുതല്‍ ജൂലൈ ഒന്‍പതുവരെയുള്ള 110 ദിവസത്തിനിടെയാണ്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ആശങ്കയ്ക്കു പുറത്തായിരുന്നു ജില്ലയെങ്കിലും വിദേശത്തുനിന്നു പ്രവാസികളുടെ വരവ് തുടങ്ങിയതോടെ ചിത്രം മാറി. ഇതോടെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം രാജ്യത്തെതന്നെ കോവിഡിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ആറു മാസം പിന്നിടുമ്പോള്‍ ആശങ്ക വര്‍ധിച്ച ജില്ലകളിലൊന്നായി എറണാകുളവുമുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കം ഇതുവരെ 85,251 പ്രവാസികളാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.…
Read Moreമഴക്കാലപൂർവ ശുചീകരണം നടത്തുന്നതിൽ നഗരസഭയുടെ അനാസ്ഥ; മഴ പെയ്താൽ പുഴയാകും ആലുവ നഗരം
ആലുവ: കോരിച്ചൊരിയുന്ന ഒരു മഴ പെയ്ത് പോയാൽ ആലുവ നഗരം പുഴ പോലെയൊഴുകും. മണ്ണും ചെളിയും നിറഞ്ഞ കാനകളിലെ വെള്ളക്കെട്ട് നഗരത്തിനുണ്ടാക്കുന്ന ദുരിതങ്ങൾക്ക് കണക്കില്ല. അധികാരികളുടെ അനാസ്ഥയ്ക്ക് ബലിയാടാകുന്നതാകട്ടെ വ്യാപാരികളും പൊതുജനങ്ങളുമാണ്. ഇന്നലെ പുലർച്ച മുതൽ പെയ്ത മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കി. മഴക്കാലപൂർവ ശുചീകരണം നടത്തുന്നതിൽ നഗരസഭ കാട്ടിയ അനാസ്ഥയാണ് ദുരിതങ്ങൾക്ക് വഴിവച്ചതെന്നാണ് വ്യാപാരികളുടെ പരാതി. ഇന്നലെത്തെ തോരാ മഴയിൽ റോഡ് നിറഞ്ഞ് കവിഞ്ഞ് വെള്ളം കടകളുടെ അകത്തു കയറി വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള കർഫ്യൂ മൂലം വെള്ളം കയറുമ്പോൾ കടകൾ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാൽ സാധന സാമഗ്രികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്കായില്ല. നഗരസഭ ബസ് സ്റ്റാൻഡ് മുതൽ ബാങ്ക് കവല വരെയുള്ള മാർക്കറ്റ് റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടത്. കൂടാതെ ബൈപ്പാസ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ-കെഎസ്ആർടിസി റോഡ്,…
Read More