ക​ബൂ​ത്ത​ര്‍ ഭാ​യി​യും സ​ഹാ​യി​യും അ​റ​സ്റ്റി​ലാ​യ കേ​സ്; ആ​ദ്യം മോ​ഷ​ണം, പി​ന്നെ ല​ഹ​രി ക​ട​ത്ത്

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ക​ബൂ​ത്ത​ര്‍ ഭാ​യി​യും സ​ഹാ​യി​യും പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷ​യി​ല്ലാ​തെ വ​ന്ന​തോ​ടെ ല​ഹ​രി​ക്ക​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണെ​ന്ന് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണ സം​ഘം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ക്ക​നാ​ട് ഭാ​ര​ത് മാ​ത കോ​ള​ജി​ന് സ​മീ​പ​മു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണ് അ​സം ക​രീം​ഖ​ജ് സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം (ക​മ്പൂ​ത്ത​ര്‍ ഭാ​യി) (29) റം​സാ​ന്‍ അ​ലി (26) എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്‌​ക്വാ​ഡ് ടീം, ​എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് സ​ര്‍​ക്കി​ള്‍, എ​റ​ണാ​കു​ളം ഐ​ബി എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 16 ഗ്രാം ​ഹെ​റോ​യി​ന്‍, ഒ​രു ഗ്രാം ​എം​ഡി എം​എ, 30 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ എ​ക്‌​സൈ​സ് ക​ണ്ടെ​ടു​ത്തു. മ​യ​ക്ക് മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി കി​ട്ടി​യ 2,85,000 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച മൂ​ന്ന് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

അ​സം ക​രീം​ഖം​ജ് സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും നാ​ട്ടി​ല്‍ മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ട​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വി​ടെ ലാ​ഭ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് കാ​ക്ക​നാ​ടു​ള്ള സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം ക​ബൂ​ത്ത​ര്‍ ഭാ​യി​യും സ​ഹാ​യി​യും ഹെ​റോ​യി​നു​മാ​യി കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് എ​ത്തി​യ​ത്.

ഇ​വി​ടെ ക​ച്ച​വ​ടം പൊ​ടി പൊ​ടി​ക്കു​ന്ന​തി​നാ​ല്‍ ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ഇ​വ​ര്‍ അ​സ​മി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ക​രീം​ഖം​ജി​ല്‍ നി​ന്ന് ഹൊ​റോ​യി​ന്‍ ഇ​വി​ടെ എ​ത്തി​ക്കും. മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി തി​ട്ട​പ്പെ​ടു​ത്തി പാ​ക്കു ചെ​യ്യു​ന്ന​തി​നാ​യി തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​ന് സ​മീ​പം ഒ​രു വാ​ട​ക വീ​ടും ഇ​വ​ര്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ത്തി​യി​രു​ന്ന​ത് ട്രെ​യി​ന്‍ മാ​ര്‍​ഗം
പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ട്രെ​യി​ന്‍ മാ​ര്‍​ഗം പാ​ല​ക്കാ​ട് വ​ന്നെ​ത്തി​യ ശേ​ഷം അ​വി​ടെ നി​ന്നും ബ​സി​ല്‍ കാ​ക്ക​നാ​ട് എ​ത്തു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി​ക്ക​ട​ത്ത് രീ​തി. ഈ ​അ​ടു​ത്തി​ടെ കാ​ക്ക​നാ​ട് തു​തി​യൂ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ യു​വാ​വി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​മാ​ണ് ക​മ്പൂ​ത്ത​ര്‍ ഭാ​യി​യി​ല്‍ ചെ​ന്ന് എ​ത്തി​ച്ച​ത്. മു​ന്‍ കൂ​ര്‍ പ​ണം വാ​ങ്ങി​യ ശേ​ഷം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ല്‍​കും.

ഒ​റ്റ ദി​വ​സ​ത്തെ ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച 2,85,000 രൂ​പ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ സീ​ലിം​ഗ് പൊ​ളി​ച്ച് അ​തി​ന​ക​ത്താ​യി​രു​ന്നു പ​ണ​വും അ​ധി​ക​മാ​യി ഉ​ണ്ടാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നും ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഈ ​മ​യ​ക്കു മ​രു​ന്നു​ക​ള്‍ അ​തി​ര്‍​ത്തി ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന സം​ശ​യ​വും എ​ക്‌​സൈ​സി​ന് ഉ​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക ടീം ​തി​രി​ച്ചു​ള്ള വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​ക്‌​സൈ​സ്.

ഇ​ട​പാ​ടു​കാ​രു​ടെ ക ​ബൂ​ത്ത​ര്‍ ഭാ​യി
10 മി​ല്ലി ഗ്രാം ​അ​ട​ങ്ങു​ന്ന ചെ​റി​യ ഒ​രു കു​പ്പി​ക്ക് 1500 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ആ​വ​ശ്യ​ക്ക​രു​ടെ താ​മ​സ സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് നേ​രി​ട്ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​തി​നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ജ​ഹി​ദു​ള്‍ ഇ​സ്ലാ​മി​ന് ന​ല്‍​കി​യ പേ​രാ​ണ് ക​മ്പൂ​ത്ത​ര്‍ ഭാ​യി എ​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ആ​യി ഇ​വ​ര്‍ പ​ണം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​യി​രു​ന്നു ഇ​ട​പാ​ടു​കാ​ര്‍.

ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും രാ​സ​ല​ഹ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ​ന്‍ സു​ധീ​ര്‍ അ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ സ്‌​പെ​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് സ്‌​ക്വാ​ഡ് ടീ​മി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ഡി. ടോ​മി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ര​ജി​ത്ത് ആ​ര്‍. നാ​യ​ര്‍, ഐ​ബി അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ജി. അ​ജി​ത്ത് കു​മാ​ര്‍, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ​ര്‍​ക്കി​ളി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സേ​തു ല​ക്ഷ്മി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​റാ​യ വി.​എം. സെ​യ്ത്, വി​മ​ല്‍​രാ​ജ്, ബൈ​ജു.​എം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment