ആ​ടി​യു​ല​ഞ്ഞ് മൂ​വാ​റ്റു​പു​ഴ​ക്കാ​ർ; എം​സി റോ​ഡി​ൽ ഉ​യ​ർ​ന്നും താ​ഴ്ന്നും ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ക​ട്ട​ക​ൾ; യാ​ത്ര​ക്കാ​ർ ദു​രു​ത​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ പേ​ഴ​യ്ക്കാ​പ്പി​ള്ളി മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം ഇ​ന്‍റ​ര്‍​ലോ​ക്കിം​ഗ് ക​ട്ട​ക​ൾ ഉ​യ​ർ​ന്നും താ​ഴ്ന്നും ഇ​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.

അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ട്ട​ക​ള്‍ നി​ര​പ്പ​ല്ലാ​ത്ത രീ​തി​യി​ലാ​ണു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും, ഭാ​ര​വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ‍​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മി​ക്ക ഇ​ട​ങ്ങ​ളി​ലും ക​ട്ട​ക​ള്‍ ഇ​ള​കി മാ​റി​യി​രി​ക്കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.

റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ന്നി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല.

റോ​ഡ​രി​കി​ല്‍ ത​ന്നെ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ന്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര മാ​ര്‍​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം

Related posts

Leave a Comment