കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഇതില്‍ 13 പേരാണ് എറണാകുളം ജില്ലക്കാര്‍. കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ വീതവും പാലക്കാട്, ഉത്തര്‍പ്രദേശ്, ലക്ഷ്വദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ഒരോരുത്തരും രോഗം സ്ഥിരീകരിച്ച് കൊച്ചിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ 21 പേര് കളമശേരി മെഡിക്കല്‍ കോളജിലും നാലുപേര്‍ ഐഎന്‍എസ് സഞ്ജീവനിയിലുമാണു ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നാലുപേര്‍ക്കു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരും കൊച്ചിയിലാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 27ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്…
Read MoreCategory: Kochi
റോഡ് അരികിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഉടമയെയും പിടികൂടി; റോഡിൽ തള്ളിയ മാലിന്യം തിരികെ വാരിപ്പിച്ച് നാട്ടുകാർ
മൂവാറ്റുപുഴ: പട്ടാപ്പകൽ ഓമ്നി വാനിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഉടമയെയും നാട്ടുകാർ പിടികൂടി. പിന്നീട് വാഹന ഉടമയെക്കൊണ്ട് റോഡിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യിപ്പിച്ചു. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് എഫ്സി കോണ്‍വന്റിന് സമീപം ഇന്നലെ രാവിലെ 10 നാണ് സംഭവം. ഈസ്റ്റ് പായിപ്ര സ്വദേശി ഒമ്നി വാനിൽ നിറച്ചുകൊണ്ടുവന്ന മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. കീച്ചേരിപ്പടി-നിരപ്പ് റോഡിലെ എഫ്സി കോണ്‍വന്റിന് സമീപം റോഡിൽ അരക്കിലോമീറ്ററോളം ഭാഗത്ത് മാലിന്യം നിക്ഷേപം വ്യാപകമായിരിക്കുകയാണ്. ഇവിടെ വിജനമായ പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ ദൂരെസ്ഥലങ്ങളിൽനിന്നുപോലും മാലിന്യം വാഹനങ്ങളിൽ എത്തിച്ച് നിക്ഷേപിക്കൽ പതിവാണ്. അറവ് മാലിന്യങ്ങളും മത്സ്യക്കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടുതലായി നിക്ഷേപിക്കുന്നത്. ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പ്രദേശത്ത് പടർന്നുപിടിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചങ്കിലും യാതൊരു നടപടിയും…
Read Moreസ്വത്ത് സമ്പാദനക്കേസ്; ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അനധികൃത സ്വത്തു സന്പാദനക്കേസിൽ ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ബേനാമി പേരിൽ തമിഴ്നാട്ടിൽ സ്വത്ത് സന്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനു നിർദേശം നൽകിയത്. ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബേനാമി പേരിൽ തമിഴ്നാട്ടിലടക്കം ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 1998 ലെ പ്രൊഹിബിഷൻ ഓഫ് ബേനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
Read Moreകോവിഡ് 19; കൊച്ചിയില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിനിയുടെ നില ഗുരുതരം
കൊച്ചി: ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇന്നലെ പുലര്‍ച്ചെ മുംബൈയില്‍നിന്നുമാണ് ഇവര്‍ എത്തിയത്. ശ്വാസതടസം മൂലം കളമശേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ഡയബറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി. മെഡിക്കല്‍ കോളജിലെ പിസിആര്‍ ലാബില്‍ നടത്തിയ ഇവരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ന്യൂമോണിയ മൂലം ശ്വാസതടസം നേരിടുന്നതിനാല്‍ കൃത്രിമ ശ്വാസോഛ്വാസമുള്പ്പടെയുള്ള ചികിത്സ നല്കി വരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ മെഡിക്കല്‍ ഐസിയുവില്‍ കോവിഡ് ചികിത്സാ നോഡല്‍ ഓഫീസറും വൈസ് പ്രിന്‍സിപ്പലുമായ ഡോ. എ. ഫത്താഹുദ്ദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്. ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേശ് മോഹന്‍…
Read Moreവെർച്വൽ ക്യൂവും ടോക്കണുമില്ലാതെ മദ്യം; അങ്കമാലിയിൽ ബാർ അടപ്പിച്ചു എക്സൈസ്
അങ്കമാലി: വെർച്വൽ ക്യൂവും ടോക്കണുമില്ലാതെ മദ്യം വിറ്റെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ബാർ അടപ്പിച്ചു. ദേശീയ പാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപത്തെ സൂര്യ ഹോട്ടലിലെ ബാറാണ് അടപ്പിച്ചത്. മദ്യ വില്പന പുനരാരംഭിച്ച ഇന്നലെ ബാറിൽനിന്നും അനധികൃതമായി മദ്യം വിറ്റതായി എക്സൈസ് അധികൃതർ പറഞ്ഞു. മദ്യ വില്പന ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ലംഘിച്ചതിനാണ് കേസ്. ബാറിനു മുൻപിൽ വൻ ജനക്കൂട്ടം ഒത്തുകൂടിയതിനെ തുടർന്ന് ഇന്നലെ പോലീസെത്തി ഇവരെ നീക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രജ്ഞിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി വിവരങ്ങൾ ശേഖരിച്ചു. ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലൈസൻസിക്കെതിരേ കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
Read Moreകള്ളൻ സ്മാർട്ട്! കവർച്ച അതിലും സ്മാർട്ട്!! ജ്വല്ലറിയില്‍ കയറിയ കള്ളൻ സെയില്‍സ് ഗേള്‍ നോക്കിനില്‍ക്കേ മാല കഴുത്തിലണിഞ്ഞു കടന്നു
വൈപ്പിന്‍: മാസ്ക് പോലും ധരിക്കാതെ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ എത്തിയയാൾ കടയിലെ സെയില്‍സ് ഗേള്‍ നോക്കിനില്‍ക്കേ രണ്ടു പവന്റെ സ്വര്‍ണമാലയും കവര്‍ന്ന് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഞാറയ്ക്കല്‍ മെജസ്റ്റിക് തിയറ്ററിനു മുന്നിലുള്ള അതുല്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയില്‍ കയറിയ യുവാവ് ആദ്യം മോതിരം ആവശ്യപ്പെട്ടു. ഈ സമയം ജ്വല്ലറിയില്‍ സെയില്‍സ് ഗേള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മോതിരം നോക്കുന്നതിനിടെ രണ്ടു പവന്റെ സ്വര്‍ണമാല കൂടി ആവശ്യപ്പെട്ടു. മാല ഇഷ്ടപ്പെട്ടെന്നു പറഞ്ഞതിനെത്തുടര്‍ന്നു സെയില്‍സ് ഗേള്‍ തൂക്കം നോക്കി വില കണക്കാക്കാനൊരുങ്ങി. ഇതിനിടെ മോഷ്ടാവ് മാലയെടുത്തു കഴുത്തിലണിഞ്ഞു. എതിര്‍വശത്തെ കണ്ണാടിയില്‍ നോക്കി അല്പനേരം നിന്നശേഷം യാതൊരു കൂസലുമില്ലാതെ ഗ്ലാസ് ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. സെയില്‍സ് ഗേള്‍ അമ്പരപ്പോടെ ഓടി കടയ്ക്കു പുറത്തെത്തിയപ്പോഴേക്കും മോഷ്ടാവ് അവിടെ നിർത്തിയിരുന്ന നീലനിറത്തിലുള്ള ഡിയോ സ്കൂട്ടറില്‍ സ്ഥലംവിട്ടിരുന്നു. ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ ഇതെല്ലാം വ്യക്തമായി…
Read Moreസ്വപ്ന പദ്ധതിക്ക് ജീവൻവച്ചു;തങ്കളം-കാക്കനാട് നാലുവരിപ്പാത നിർമാണം പുനരാരംഭിച്ചു
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപാത 10 വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മാണം പുനരാരംഭിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തുനിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റര്‍ ദൂരം വരുന്ന നാലുവരിപാത. ഏഴു കിലോമീറ്റര്‍ ദൂരമാണ് കോതമംഗലം മണ്ഡലത്തില്‍ വരുന്നത്. കോതമംഗലം ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതില്‍ 900 മീറ്റര്‍ ദൂരം വരുന്ന റോഡാണ് 10 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നത്. തങ്കളം ഭാഗത്തുനിന്ന് ആരംഭിക്കുന്ന ആദ്യ റീച്ചില്‍ കോതമംഗലം ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ മൂലം പ്രവര്‍ത്തി തുടരുവാന്‍ സാധിച്ചിരുന്നില്ല. 2016നു ശേഷം ജില്ലാതലത്തില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഭൂമി വിട്ടു നല്കുവാന് ഉടമകള്‍ വിമുഖത കാട്ടിയിരുന്നു. പിന്നീട് ആവശ്യമായ തുക കോടതിയില്‍ കെട്ടി വച്ച് സ്ഥലം പൂര്‍ണമായും…
Read Moreകോവിഡ് 19: എറണാകുളത്ത് 608പേര്‍കൂടി നിരീക്ഷണത്തില്‍; 150പേര് ഹൈ റിസ്ക് വിഭാഗത്തില്‍
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ 608പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ രണ്ടു കേസുകള്‍കൂടി ജില്ലയില്‍ സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7,834 ആയി. ഇതില്‍ 150പേര് ഹൈ റിസ്ക് വിഭാഗത്തിലും 7684പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. കഴിഞ്ഞ 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ തൃക്കാക്കര സ്വദേശിനിയായ 34കാരിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 22ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. 22ന് ന്യൂഡല്‍ഹിയില്‍നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തിയ 26കാരനായ കുന്നത്തുനാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ…
Read Moreതൈക്കുടവും കടന്ന്..! ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാലുടന്‍ പേട്ടയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാലുടന്‍ പേട്ടയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ. നിലവില്‍ നടന്നുവരുന്ന റെയില്‍ സേഫ്ടി കമ്മീഷണറുടെ പരിശോധനകള്‍ക്കുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിലവില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. തൈക്കൂടത്ത്നിന്ന് പേട്ടയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായിട്ടുള്ള പരിശോധനകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പരിശോധന ഇന്ന് അവസാനിച്ചേക്കും. യാത്രാ സര്‍വീസിന് മുന്നോടിയായിട്ടുള്ള പരീക്ഷണ ഓട്ടം ഈ പാതയില്‍ നേരത്തേ നടത്തിയിരുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ പേട്ട റൂട്ടിന്റെ ഉദ്ഘാടനം നടത്താനായിരുന്നു കൊച്ചി മെട്രോ അധികൃതര്‍ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് 19 ലോക്ഡൗണിനെത്തുടര്‍ന്ന് നീളുകയായിരുന്നു. പേട്ടയിലേക്കുള്ള മെട്രോ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാകും. ആലുവ മുതല്‍ തൈക്കൂടം വരെ 23.65 കിലോമീറ്ററിലാണ് ഇപ്പോള്‍ മെട്രോ സര്‍വീസുള്ളത്. തൈക്കൂടത്ത്നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമാണ് പേട്ടയിലേക്കുള്ളത്. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം…
Read Moreരണ്ട് ദിവസവും മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില പവന് 34,200 രൂപയായും ഗ്രാമിന് 4,275 രൂപയായും വില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസവും മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
Read More